NEWS

താഴേക്ക് നോക്കൂ,അപ്പോൾ മനസ്സിലാവും നാം എത്ര ഉയരത്തിലെന്ന് !!

*രാത്രി ഉറങ്ങാൻ കിടന്നാൽ രാവിലെ എണീക്കും എന്ന് ഉറപ്പില്ലാത്ത ഈ ലോകത്ത് നമ്മൾ എന്തിന് അഹങ്കാരം കാണിക്കണം !*
*നമ്മുടെ ശരീരം വേദനിപ്പിക്കാൻ എല്ലാവർക്കും കഴിയും,  പക്ഷേ നമ്മുടെ മനസ്സിനെ വേദനിപ്പിക്കാൻ നമ്മൾ ജീവനുതുല്യം സ്നേഹിച്ചവർക്കു മാത്രമേ കഴിയൂ !*
*മായ്ച്ചു കളയണം ചില വാശികൾ….. പറഞ്ഞു തീർക്കണം ചില പരിഭവങ്ങൾ…..  മാറ്റി* *കൊടുക്കണം ചില  തെറ്റിദ്ധാരണകൾ…..*
*നാളെ നമ്മളിൽ ആരുണ്ടാവുമെന്നു പറയാൻ പറ്റില്ല.*
*ജീവിച്ചിരിക്കുമ്പോൾ എത്ര വലിയ വീട് വച്ചാലും, എത്ര വലിയ വാഹനങ്ങൾ സ്വന്തമാക്കിയാലും, എത്ര ബാങ്ക് ബാലൻസ് ഉണ്ടാക്കിയാലും കല്ലറകളുടെ വലിപ്പം തുല്യമായിരിക്കും.*
*എളിമയോടെ ജീവിക്കുക, സഹായിക്കുക, സ്നേഹം നൽകുക.*
*പഞ്ചസാരക്കും ഉപ്പിനും ഒരേ നിറമാണ്.  പക്ഷേ രണ്ടിന്റെയും രുചി വളരെ വ്യത്യസ്തമാണ്.  അതുപോലെയാണ് ചില സുഹൃത്ത് ബന്ധങ്ങളും.*
*സ്നേഹിക്കാനൊരു മനസ്സുണ്ടെങ്കിൽ പിന്നെ കുറവുകൾകൊന്നും അവിടെ സ്ഥാനമില്ല. കുറവുകൾ അറിഞ്ഞു സ്നേഹിക്കുമ്പോഴാണ് സ്നേഹം യാഥാർഥ്യമാവുന്നത്.*
*കൂര ചെറുതാണെങ്കിലും അതിനുള്ളിൽ സമാധാനമുണ്ടെങ്കിൽ അത് കൊട്ടാരത്തേക്കാൾ വലുതാണ്.*
*നമ്മളെക്കാൾ ഉയരത്തിലുള്ളവരെ നോക്കുമ്പോൾ നമുക്ക് വിഷമവും ദുഖവും തോന്നാം, നമ്മളെക്കാൾ താഴെയുള്ളവരെ ഒന്നു നോക്കൂ അപ്പോൾ മനസ്സിലാകും നാം എത്ര ഉയരത്തിലാണെന്ന്.*
*ഉറങ്ങാൻ കിടക്കുമ്പൾ എല്ലാവർക്കും മാപ്പുകൊടുക്കുക, ശുദ്ധ മനസ്സോടെ ഉറങ്ങാൻ ശ്രമിക്കുക.*
*സ്നേഹം ചെറുപ്പത്തിൽ സൗജന്യമായി ലഭിക്കുന്നു, യൗവ്വനത്തിൽ അതിന്നായി അധ്വാനിക്കേണ്ടി വരുന്നു,  വാർധക്യത്തിൽ അതിന്നായി യാചിക്കേണ്ടിവരുന്നു….*
 *ചിലർ നിങ്ങളുടെ മുന്നിലെത്തുന്നത് ഒരു അനുഗ്രഹമായിരിക്കും,*
*ചിരിക്കുന്ന മുഖങ്ങൾ സൂചിപ്പിക്കുന്നത് അവർക്ക് ദുഖമില്ലെന്നല്ല, മറിച്ചു അതു  കാണിക്കാതിരിക്കാനും, കൈകാര്യം ചെയ്യാനും അവർ പഠിച്ചിരിക്കുന്നു എന്നതാണ്.*
*സ്വന്തമെന്നു തോന്നുന്നവരോട് എന്തും നമ്മൾക്ക് സംസാരിക്കാൻ കഴിയും… എന്നാൽ വായിൽനിന്നും പ്രതീക്ഷിക്കാതെ കേൾക്കുന്ന വാക്കുകൾ മനസ്സിൽ വല്ലാതെ മുറിവേല്പിക്കും.*
*ജീവിക്കാനുള്ള ഒരവസരവും പാഴാക്കരുത്… കാരണം ജീവിതംതന്നെ ഒരവസരമാണ്, ഒന്നു കാലുതെന്നി വീണാൽ തീരുന്ന ജീവിതത്തിന് എന്തു ജാതി, എന്തു മതം, എന്തു നിറം!*
*ശരീരത്തിൽ ജീവനുള്ളപ്പോൾ മുഖത്തു നോക്കാൻ ആർക്കും സമയമില്ല.  എന്നാൽ മരണപ്പെട്ടാൽ,  ആ മുഖം കാണാൻ തിരക്കു കൂട്ടുന്നു മനുഷ്യർ.  ഓർക്കുക, ജീവൻ പിരിഞ്ഞിട്ട് മുഖത്തു നോക്കുന്നതിനേക്കാൾ നല്ലത് ജീവിച്ചിരിക്കുമ്പോൾ  നിറമനസ്സോടെ മറ്റുള്ളവരുടെ  മുഖത്തുനോക്കി  പുഞ്ചിരിക്കുന്നതാണ്.*
*അനുഭവങ്ങൾ വലിയൊരു പാഠവും, ജീവിതത്തേക്കാൾ വലിയൊരു വിദ്യാലയവും ഈ ഭൂമിയിൽ ഇല്ല.*
*ഒന്നോർക്കുക…. പാവപ്പെട്ടവനും പണക്കാരനും ആറടി മണ്ണുമാത്രം !!*

Back to top button
error: