NEWS

ഫോട്ടോ ക്യുആര്‍ – ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ താരം

ന്ന് തട്ടുകട മുതല്‍ തുണിക്കടകള്‍ വരെ പേടിഎം പോലുള്ള ആപ്പുകള്‍ വഴിയാണ് മിക്ക വ്യാപാരികളും പണമിടപാടുകള്‍ നടത്തുന്നത്. ഏകദേശം എല്ലാ വ്യവസായ സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്കായി ക്യുആര്‍ സംവിധാനം ഏര്‍പ്പാടാക്കിയിട്ടുണ്ട്. കാരണം അത്രയധികമാണ് ഇന്ന് ഓണ്‍ലൈന്‍ പേയ്‌മെന്റിനുള്ള ഡിമാന്‍ഡ്.
തുടക്കം മുതൽ നൂതന സാങ്കേതിക വിദ്യയിലൂടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്ത് ശ്രദ്ധനേടിയ ഒന്നാണ് പേടിഎം.ഇപ്പോളിതാ
ഫോട്ടോ ക്യുആര്‍ എന്ന പുതിയ ഫീച്ചറോടുകൂടി മറ്റ് ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പുകളില്‍ നിന്നും വിത്യസ്തമായി മികവിന്റെ പാതയില്‍ മുന്നേറുകയുമാണ് പേടിഎം.

എന്താണ് പേടിഎം ഫോട്ടോ ക്യൂആര്‍?

സാധാരണ ക്യൂ ആറിന്റെ ഒരു മെച്ചപ്പെട്ട പതിപ്പാണ് പേടിഎം നല്‍കുന്ന ഫോട്ടോ ക്യൂആര്‍ എന്ന പുതിയ ഫീച്ചര്‍. ഈ ഫീച്ചറിലൂടെ വ്യാപാരികള്‍ക്ക് ഇഷ്ടമുള്ള ഫോട്ടോ ചേര്‍ത്ത് പഴ്‌സണലൈസ്ഡ് ക്യൂ ആര്‍ ഉണ്ടാകാനുള്ള ഓപ്ഷന്‍ പേ ടി എം ലഭ്യമാക്കുന്നു. ഇതിനൊപ്പം കടയുടെ അഥവാ സ്ഥാപനത്തിന്‍റെ പേരും ഫോണ്‍ നമ്പറും കൂടി ഫോട്ടോ ക്യൂആറിന്റെ ഭാഗമായിരിക്കും.

Signature-ad

ഫോട്ടോ ക്യൂആര്‍ ഫീച്ചര്‍ ഇന്ത്യയില്‍ ആദ്യമായി ലഭ്യമാക്കിയത് പേടിഎംമാണ്.ഇരുപത് ലക്ഷത്തോളം വ്യാപാരികള്‍ ഇതിനകം തന്നെ ഫോട്ടോ ക്യുആര്‍ ഉണ്ടാകുകയും ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട് എന്നാണ് വിവരം.

ഫോട്ടോ ക്യൂആറിനായി സ്വന്തം ഫോട്ടോ, സെല്‍ഫി, കുടുംബവുമായുള്ള ഫോട്ടോ, ബ്രാന്‍ഡിന്റെ ലോഗോ, അതും അല്ലെങ്കില്‍ ഫോണ്‍ ഗാലറിയിലുള്ള ഏത് ഫോട്ടോ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

 

 

മുഖവും പേരുമില്ലാത്ത ഒരു ചെറിയ ചതുരത്തിനപ്പുറം ഒരു വ്യക്തിയും അയാള്‍ സ്വപ്നം കാണുകയും വളര്‍ത്തുകയും ചെയ്ത അയാളുടെ സ്ഥാപനവും ഉണ്ടെന്നുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് പേടിഎം ഫോട്ടോ ക്യൂആര്‍. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തില്‍ ഒരു ഹ്യൂമന്‍ ടച്ച് കൊണ്ടുവരുത്തുന്നതിനാണ് പേടിഎം ഫോട്ടോ കൃആറിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്.

Back to top button
error: