![](https://newsthen.com/wp-content/uploads/2022/06/Screenshot_2022-06-11-10-41-15-83_40deb401b9ffe8e1df2f1cc5ba480b12.jpg)
സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണ്‍ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. ഇബ്രാഹിമിനൊപ്പമാണ് ഷാജ് കിരണ്‍ തമിഴ്നാട്ടിലേക്ക് പോയത്.
സ്വപ്നയ്ക്കെതിരായ വീഡിയോ ഡിലീറ്റ് ആയ സാഹചര്യത്തില്‍ വീണ്ടെടുക്കുന്നതിനായി തമിഴ്നാട്ടിലെ ടെക്നീഷ്യന്റെ അടുക്കലേക്കാണ് പോയതെന്നാണ് ഇവര്‍ നല്കുന്ന വിശദീകരണം. വീഡിയോ തിരിച്ചെടുത്തതിന് ശേഷം കൊച്ചിയിലേക്ക് മടങ്ങിയെത്തുമെന്ന് ഇവര്‍ അറിയിച്ചു. തങ്ങൾ ഒളിച്ചോടിയതല്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
സ്വപ്നക്കെതിരായിട്ടുള്ള വീഡിയോ തന്റെ പക്കൽ ഉണ്ട് എന്ന് ഇബ്രാഹിം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് തന്റെ പക്കൽ നിന്ന് നഷ്ടമായി എന്നാണ് ഇബ്രാഹിം പറയുന്നത്. ബുധനാഴ്ചയായിരുന്നു വീഡിയോ എടുത്തത്. വ്യാഴാഴ്ച ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു.
അതേസമയം, ഷാജ് കിരണിനും ഇബ്രാഹിമിനുമെതിരെ പോലീസ് കേസെടുത്തേക്കും. ഇതുമായി ബന്ധപ്പെട്ട് പോലീസ് നിയമോപദേശം തേടി. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. ഷാജ് കിരണിന്റെ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന പുറത്തുവിട്ടിരുന്നു.