Month: June 2022

  • Kerala

    ‘മുഖ്യമന്ത്രിയേ ആക്രമിക്കാൻ ഗൂഢാലോചന’, സുരക്ഷ കൂട്ടിയത് കൃത്യമായ സൂചന കിട്ടിയത് കൊണ്ടെന്ന് ശിവന്‍കുട്ടി

    തിരുവനന്തപുരം: മുഖ്യമന്ത്രിയേ ആക്രമിക്കാൻ ഗൂഢാലോചന നടന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതേക്കുറിച്ച് കൃത്യമായ സൂചന കിട്ടിയത് കൊണ്ടാണ് സുരക്ഷ കൂട്ടിയത്. സുരക്ഷകൂട്ടി എന്ന് ആക്ഷേപിച്ച് അപകടം ഉണ്ടാക്കാനാണ് നീക്കം. വിമോചന സമരം മാതൃകയിൽ സമരത്തിന് ശ്രമമെന്നും വി ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്ന് മന്ത്രി എം വി ഗോവിന്ദനും പറഞ്ഞു. സുരക്ഷ നൽകേണ്ട സന്ദർഭത്തിൽ അത് വേണം. ആവശ്യമായ സുരക്ഷ മുഖ്യമന്ത്രിക്ക് വേണം. മാസ്ക് പ്രതിഷേധത്തിന് ഉപകരണമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.  മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷയ്ക്കെന്ന പേരിൽ പൊതുജനങ്ങളെ കറുത്ത മാസ്ക് ധരിക്കുന്നതിൽ നിന്ന് വിലക്കിയതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും രംഗത്തെത്തി. കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം.  കറുത്ത ഷർട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നത്  എന്നുമായിരുന്നു ഇ പി യുടെ ചോദ്യം. കൊച്ചിയിൽ കറുത്ത വസ്ത്രം ധരിച്ചതിന് ട്രാൻസ്ജെന്‍റര്‍ വ്യക്തികളെ കസ്റ്റഡിയിലെടുത്ത നടപടിയെയും ജയരാജൻ ന്യായീകരിച്ചു. അവർ പാവങ്ങളാണ്, അവരെ…

    Read More »
  • Kerala

    കേരളത്തിൽ നടക്കുന്നത് ധ്രുവീകരണ ശ്രമങ്ങൾ,അറക്കാൻ പോവുന്ന ആടിന് പ്ലാവില കാണിക്കുകയാണെന്ന് മുഖ്യമന്ത്രി

    മലപ്പുറം: കേന്ദ്രസര്‍ക്കാരിനും പ്രതിപക്ഷത്തിനുമെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപെടുത്താനാണ് കേന്ദ്രത്തിനി‍ന്‍റെ ശ്രമം. സോണിയക്കും രാഹുലിനും നോട്ടീസ് നൽകിയത് കോൺഗ്രസുകാർ അറിഞ്ഞിട്ടില്ല. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ മാറ്റാൻ ശ്രമം നടക്കുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം ഉണ്ടാകുന്നു. ഹിറ്റ്ലറുടെ നയം ഇന്ത്യയിൽ പ്രാവർത്തികമാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു. ഇറ്റലിയിൽ പോയി ഫാസിസ്റ്റു പാർട്ടിയെ കണ്ടൂ പഠിച്ചവരാണ് ആർഎസ്എസ്. കേരളത്തിൽ നടക്കുന്നത് ധ്രുവീകരണ ശ്രമങ്ങൾ. അറക്കാൻ പോവുന്ന ആടിന് പ്ലാവില കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ന്യൂനപക്ഷ വർഗീയത രൂപം കൊണ്ടിരിക്കുന്നു.ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ വർഗീയത അല്ല പരിഹാരം.വർഗീയതയെ വർഗീയത കൊണ്ടല്ല നേരിടേണ്ടത് സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾ കേന്ദ്രം വെട്ടിച്ചുരുക്കി.നികുതി വിഹിതം വെട്ടിച്ചുരുക്കി.ഫെഡറലിസത്തിന് ആപത്താണിത്. എല്ലാവർക്കും നീതി ഉറപ്പ് വരുത്തുന്ന പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്.വിമോചന സമരം അട്ടിമറി. ജനാധിപത്യത്തിന് തീരാ കളങ്കമായിരുന്നു.കേരള നവോത്ഥാനത്തിൽ EMS സർക്കാർ വഹിച്ചത് വലിയ പങ്ക്.കേരളാ മോഡലിന്‍റെ അടിസ്ഥാനം ഇ…

    Read More »
  • NEWS

    ചിറയിന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച്‌ ക്രൂരമര്‍ദനത്തിനിരയായ ആള്‍ മരിച്ചു

    തിരുവനന്തപുരം :ചിറയിന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച്‌ ക്രൂരമര്‍ദനത്തിനിരയായ ആള്‍ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രനാണ് (50)  മരിച്ചത്. കഴിഞ്ഞ മാസം 28ാം തീയതിയാണ് കേസിനാസ്പദമായ സംഭവം.പാത്രങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് ചന്ദ്രനെ തടഞ്ഞുവച്ച്‌ മര്‍ദിച്ചത്. തുടര്‍ന്ന് കെട്ടിയിട്ടു.പോലീസെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് ഐസിയുവില്‍ ചികിത്സ തുടരവേയാണ് ചന്ദ്രന്‍ മരിച്ചത്.

    Read More »
  • Crime

    മോഷ്ടിച്ചത് രണ്ടായിരത്തോളം വിരലടയാളം; ഡാറ്റ കള്ളനെ പിടികൂടി പൊലീസ്

    ഹൈദരാബാദ്: രണ്ടായിരത്തോളം വിരലടയാളങ്ങൾ മോഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. മറ്റൊരു ​ഗുണ്ടയിൽ നിന്നാണ്  ഇയാൾ വിലകൊടുത്ത് രണ്ടായിരത്തോളം വ്യക്തികളുടെ വിരലടയാളങ്ങൾ സ്വന്തമാക്കിയത്. ഹൈദരാബാദ് പൊലീസാണ് യുവാവിനെ പിടികൂടിയത്. ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിൽ സംഘടിപ്പിച്ച സൈബർ സേഫ്റ്റി ആൻഡ് നാഷണൽ സെക്യൂരിറ്റി എന്ന പരിപാടിയിൽ സൈബർ കുറ്റകൃത്യങ്ങളുടെ ഏറ്റവും പുതിയ ട്രെൻഡുകളെക്കുറിച്ച് സംസാരിക്കവെ സൈബരാബാദ് ഡിസിപി കൽമേശ്വര് ഷിംഗേനവറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. വിരലടയാളങ്ങൾ ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് സിം കാർഡുകൾ വാങ്ങുകയും അതുപയോ​ഗിച്ച് കെവൈസി,ഒടിപി തട്ടിപ്പുകൾ നടത്തിയതായും പൊലീസ് കണ്ടെത്തി. ഇയാളിൽ നിന്ന് നിരവധി സിം കാർഡുകൾ പോലീസ് പിടിച്ചെടുത്തു. വിരലടയാളം ഉപയോഗിച്ച് സൃഷ്ടിച്ച നിരവധി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. പ്രതിയുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസിൽ ഇതുവരെ ഒരാൾ മാത്രമാണ് അറസ്റ്റിലായതെന്ന് സൈബർ ക്രൈം പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിരലടയാളം ഉപയോ​ഗിച്ച് ബാങ്ക് അക്കൗണ്ടുകളിലെ പണം തട്ടുന്നത് വരെ…

    Read More »
  • Kerala

    ഒരു കല്ലുകൊണ്ടുപോലും മുഖ്യമന്ത്രിയെ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ എറിയില്ല. അത് പ്രതിപക്ഷ നേതാവ് നല്‍കുന്ന ഉറപ്പാണ്. കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഇങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്: വി.ഡി. സതീശന്‍

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ ഭീതിയിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി പോകുമ്പോൾ ജനങ്ങളെ ബന്ദിയാക്കുന്നു. മുണ്ടുടുത്ത നരേന്ദ്ര മോദിയാണ് പിണറായി വിജയൻ. നേരത്തെ പ്രധാനമന്ത്രിയുടെ പരിപാടിയിലാണ് കറുപ്പ് നിറം ഒഴിവാക്കിയത്. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ഇങ്ങനെയാണെങ്കിൽ മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലതെന്നും സതീശൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും കറുപ്പാണ്. അവതാരങ്ങളെ തട്ടി നടക്കാനാവാത്ത സ്ഥിതിയാണ് കേരളത്തിൽ ഉള്ളത്. ഒമ്പതാമത്തെ അവതാരമാണ് ഇപ്പോൾ വന്നിരിക്കുന്നത് (ഷാജ് കിരൺ). എന്തുകൊണ്ട് ഈ മാധ്യമ പ്രവർത്തകനെ ചോദ്യം ചെയ്യുന്നില്ല. മുഖ്യമന്ത്രി അറിഞ്ഞാണ് വിജിലൻസ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്. സ്വപ്നയുടെ 164 മൊഴിയെ ഭയക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നത് എന്തുകൊണ്ട് ?ഇതിൽ കാര്യമുണ്ടെന്ന് പലർക്കും ഇപ്പോൾ തോന്നുന്നുണ്ട്. കേന്ദ്ര ഏജൻസികൾ അനങ്ങാത്തത് എന്തുകൊണ്ടാണ്? ഭയമുള്ളതുകൊണ്ടാണ് കോടതി വഴിയുള്ള നിയമപരമായ പരിരക്ഷ മുഖ്യമന്ത്രി തേടാത്തത്. മുഖ്യമന്ത്രി ഭയപ്പെടേണ്ട. ഒരു കല്ലുകൊണ്ടു പോലും മുഖ്യമന്ത്രിയെ യു.ഡി.എഫ് പ്രവർത്തകർ എറിയില്ല. അത് പ്രതിപക്ഷ നേതാവ് നൽകുന്ന…

    Read More »
  • Kerala

    മുഖ്യമന്ത്രിക്ക് ഇന്നും അസാധാരണ സുരക്ഷ; കറുത്തവേഷമിട്ട് കരിങ്കൊടിയുമായി തവനൂരില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി; സുരക്ഷയുടെ ഭാഗമായി കുറ്റിപ്പുറം- പൊന്നാനി റോഡും അടച്ചു, കറുത്ത മാസ്‌ക് അഴിപ്പിച്ചു, പരിപാടികള്‍ക്ക് 1 മണിക്കൂര്‍ മുമ്പേ എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കു, മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പടെ ഈ നിയന്ത്രണം ബാധകമെന്ന് പൊലീസ്

    മലപ്പുറം: ജയില്‍ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെത്തിയ തവനൂരില്‍ സംഘര്‍ഷം. തവനൂരിലെ വേദിക്ക് പുറത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധിച്ചു. കറുത്തവേഷമിട്ട് കരിങ്കൊടിയുമായാണ് പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടന്നു. പ്രതിഷേധക്കാരെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അതേസമയം തവനൂരിലെ ജയില്‍ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മുഖ്യമന്ത്രി അടുത്ത വേദിയിലേക്ക് തിരിച്ചു. മുഖ്യമന്ത്രിക്ക് ഇന്നും അസാധാരണ സുരക്ഷയാണ് ഒരുക്കിയത്. മലപ്പുറത്തെ രണ്ട് പരിപാടികളിൽ 700 പൊലീസുകാരെ നിയോഗിച്ചു. തവനൂരിൽ പരിപാടിക്കെത്തിയവരുടെ കറുത്ത മാസ്ക് അഴിപ്പിച്ചു. കുറ്റിപ്പുറത്ത് ഹോട്ടലുകൾ അടപ്പിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി കുറ്റിപ്പുറം- പൊന്നാനി റോഡും അടച്ചു. പൊതുജനങ്ങൾ ബദൽ റോഡിലൂടെ കടന്ന് പോകണമെന്നാണ് നിർദ്ദേശം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ടും കർശന സുരക്ഷയാണ്. ഉച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി കോഴിക്കോട്ടെത്തുക. 500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. 11 ‍ഡിവൈഎസ്പി മാരും 30…

    Read More »
  • Crime

    അഭിഭാഷകനെ നേരില്‍ക്കണ്ട് നിയമോപദേശം തേടാന്‍ സ്വപ്ന കൊച്ചിയിലേക്ക്; സ്വന്തം സുരക്ഷയ്ക്കായ് രണ്ട് ജീവനക്കാരെ നിയോഗിച്ചു

    കൊച്ചി: സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സുരക്ഷയ്ക്കായ് രണ്ട് ജീവനക്കാരെ നിയോഗിച്ചു. സുരക്ഷാ ജീവനക്കാര്‍ മുഴുവന്‍ സമയവും സ്വപ്‍നയ്ക്കൊപ്പം ഉണ്ടാകും. അതേസമയം സ്വപ്ന സുരേഷ് കൊച്ചിയിലേക്ക് തിരിച്ചു. അഭിഭാഷകനെ നേരിൽക്കണ്ട് നിയമോപദേശം തേടുന്നതിനാണ് കൊച്ചിയിലെത്തുന്നത്. പുറത്ത് നടക്കുന്ന പ്രതിഷേധങ്ങൾ തൻ്റെ വിഷയമല്ല. പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഇന്നലെ രാത്രി മാധ്യമങ്ങൾക്ക് മുമ്പിൽ സ്വപ്‍ന കുഴഞ്ഞ് വീണിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ സ്വപ്നയെ പിന്നീട് വീട്ടിലേക്ക് മാറ്റുകയായിരുന്നു. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നാളെ ഹൈക്കോടതിയെ സമീപിക്കും. ഇതിനായാണ്  അഭിഭാഷകരെ കാണുന്നത്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഡാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സ്വർണക്കടത്ത് കേസിൽ മൊഴി നൽകിയതിലുള്ള പ്രതികാരമാണ് പുതിയ കേസെന്ന നിലപാടിലാണ് സ്വപ്ന. അതേസമയം സ്വപ്നയ്ക്ക് എതിരായ പരാതിയില്‍ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.…

    Read More »
  • NEWS

    ചെരിപ്പിട്ട് കയറി, നയൻതാരയുടേയും വി​ഗ്നേഷിന്റെയും തിരുപ്പതി ക്ഷേത്ര സന്ദർശനം വിവാദത്തിൽ

    തിരുപ്പതി: വിവാഹത്തിന് പിന്നാലെ നയൻ താരയും വിഘ്നേഷും നടത്തിയ തിരുപ്പതി ദർശനം വിവാദത്തിൽ.നയൻതാര ക്ഷേത്ര മതിൽക്കെട്ടിനകത്ത് ചെരിപ്പിട്ട് നടന്നതാണ് വിവാദമായിരിക്കുന്നത്. വിവാഹത്തിന് തൊട്ടടുത്തദിവസമാണ് നവവധൂവരന്മാർ തിരുപ്പതി വെങ്കടേശ്വരക്ഷേത്രം സന്ദർശിച്ചത്. ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്  ചെരിപ്പിട്ട് നടക്കുന്ന നയൻതാര വിവാദത്തിൽ പെട്ടത്.ചിത്രങ്ങളിൽ നയൻതാര ക്ഷേത്ര മതിൽക്കെട്ടിനകത്ത് ചെരിപ്പിട്ട് നടക്കുന്നത് വ്യക്തമായി കാണാമായിരുന്നു.

    Read More »
  • NEWS

    ലാൻഡ് ചെയ്യവെ വിമാനത്തിൽ വച്ച് പ്രവാസി മലയാളി മരിച്ചു

    മലപ്പുറം: ദുബായിൽ നിന്നും കോഴിക്കോട്ട് എത്തി ലാൻഡ് ചെയ്യവെ വിമാനത്തിൽ വച്ച് പ്രവാസി മലയാളി മരിച്ചു.താനൂർ സ്വദേശി ഫൈസലാണ് മരിച്ചത്.ഇന്നു രാവിലെ നാട്ടിലേക്കുള്ള യാത്രയിൽ വിമാനത്തിൽ വച്ചാണ് ഫൈസൽ മരിച്ചത്. മൂന്നു വർഷമായി ദുബായിൽ ജോലി ചെയ്തുവരികയായിരുന്ന ഫൈസൽ ഇന്ന് നാട്ടിലേക്ക് വരുന്നുണ്ടെന്ന് വീട്ടിലേക്ക് ഫോൺ ചെയ്യുകയും  വീട്ടുകാരോട് എയർപോർട്ടിലേക്ക് വരാൻ പറയുകയും ചെയ്തിരുന്നു. അതുപ്രകാരം വീട്ടുകാരെല്ലാം എയർപോർട്ടിൽ എത്തി കാത്തുനിൽക്കുമ്പോഴായിരുന്നു മരണം. ഇതിനിടയിൽ കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്തിനോട് വിമാനം ലാൻഡ് ചെയ്യുമ്പോൾ “നമ്മുടെ നാട് എത്തി അല്ലേ” എന്ന് ചോദിക്കുകയും ചെയ്തു.പിന്നീട് സുഹൃത്ത് നോക്കുമ്പോൾ കണ്ണടച്ചിരിക്കുന്ന ഫൈസലിനെയാണ് കണ്ടത്.വിമാനം ലാൻഡ് ചെയ്തിട്ടും അനങ്ങാതെയിരുന്ന ഫൈസലിനെ തട്ടിവിളിച്ചപ്പോഴാണ് മരണപ്പെട്ടതായി മനസ്സിലായത്.മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

    Read More »
  • NEWS

    കാട് പിടിച്ച് പേട്ട റയിൽവെ സ്റ്റേഷൻ പരിസരം

    തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷന് സമീപം കാട് പിടിച്ച് കിടക്കുന്നത് സമീപവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.വിഷജീവികളുടെയും മറ്റും വിഹാരകേന്ദ്രമാണ് ഇവിടം. സ്റ്റേഷന്റെ ഔട്ടറിൽ ട്രാക്കിന്റെ ഇരുവശങ്ങളിലുമായി ഒരാൾപ്പൊക്കത്തിലാണ് കാട് വളർന്നു നിൽക്കുന്നത്.ഇതുമൂലം സമീപത്തുള്ള വഴിയിൽക്കൂടി പോലും സഞ്ചരിക്കാനാവാത്ത സ്ഥിതിയാണുള്ളത്.

    Read More »
Back to top button
error: