NEWS

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിന്‍ സര്‍വീസ് ചൊവ്വാഴ്ച മുതൽ

കോയമ്പത്തൂർ:രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസ് ഈ മാസം 14 ന് കോയമ്ബത്തൂരില്‍ നിന്നും ആരംഭിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ ‘ഭാരത് ഗൗരവ് ട്രെയിന്‍’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സഹകരണത്തോടെയാണ് സര്‍വീസ് ആരംഭിക്കുന്നത്.
സായ്സദന്‍ എക്സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ കോയമ്ബത്തൂര്‍- ഷിര്‍ഡി റൂട്ടിലാണ് സര്‍വീസ് നടത്തുക.കോയമ്ബത്തൂരില്‍ നിന്നും 14 ന് വൈകിട്ട് 6 മണിക്ക് പുറപ്പെട്ട് 16 ന് രാവിലെ 7.25 ന് ഷിര്‍ഡിയില്‍ എത്തുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

Back to top button
error: