NEWS

ആയുധ വിപണിയുടെ ഹബ്ബാകാന്‍ ഉത്തർപ്രദേശ്;ഇസ്രയേലുമായി സഹകരിച്ച്‌ ഇന്ത്യ നിര്‍മിക്കുന്ന ആയുധ ഫാക്ടറികള്‍ എല്ലാം യുപിയില്‍ 

ലഖ്‌നൗ: ആയുധ വിപണിയുടെ ഹബ്ബാകാന്‍ തയാറെടുത്ത് ഉത്തര്‍ പ്രദേശ്.ഇസ്രയേലുമായി സഹകരിച്ച്‌ ഇന്ത്യ നിര്‍മിക്കുന്ന ആയുധങ്ങളുടെ ഫാക്ടറികള്‍ എല്ലാം തന്നെ യുപിയില്‍ ആരംഭിക്കാൻ തീരുമാനമായി.
ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നാവൊര്‍ ഗിലൊനുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം.ഇന്ന് ലഖ്നൗവില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

Back to top button
error: