Month: June 2022

  • Crime

    കോഴിക്കോട് കുറ്റ്യാടി അമ്പലക്കുളങ്ങരയിലെ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്

    കോഴിക്കോട് കുറ്റ്യാടി അമ്പലക്കുളങ്ങരയിലെ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറുണ്ടായി. ബോബേറിൽ ഓഫീസിന്റെ ജനൽ ചില്ലുകളും വാതിലുകളും തകർന്നു. ഇന്ന് പുലർച്ചെ അഞ്ചരക്കായിരുന്നു ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ഇന്നലെ രാത്രി പേരാമ്പ്ര പ്രസിഡൻസി റോഡിലെ കോൺ​ഗ്രസ് ഓഫീസിന് നേരേയും ആക്രമണമുണ്ടായിരുന്നു. ഓഫീസിന്റെ വാതിലുകളും ജനലുകളും തകർന്നു. കോഴിക്കോട് ഏറാമല കുന്നുമ്മക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരേയും ആക്രമം ഉണ്ടായി. പൊലീസ് നോക്കിനിൽക്കെയാണ് ഈ സ്ഥലങ്ങളിൽ സിപിഐഎം ആക്രമം നടത്തിയതെന്ന് കോഴിക്കോട് ഡിസിസി സെക്രട്ടറി അഡ്വക്കേറ്റ് കെ. പ്രവീൺ കുമാർ ആരോപിച്ചു.  

    Read More »
  • India

    ശ്രീ​ന​ഗ​റി​ല്‍ ബാ​ങ്ക് മാ​നേ​ജ​റെ കൊ​ല​പ്പെ​ടു​ത്തി​യ ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

    ശ്രീ​ന​ഗ​റി​ല്‍ ബാ​ങ്ക് മാ​നേ​ജ​റെ കൊ​ല​പ്പെ​ടു​ത്തി​യ ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ല​ഷ്‌​ക​ര്‍ ഇ ​തൊ​യി​ബ ഭീ​ക​ര​ന്‍ ജാ​ന്‍ മൊ​ഹ​മ്മ​ദ് ലോ​ണി​യെ​യും കൂ​ട്ടാ​ളി​യെ​യു​മാ​ണ് വ​ധി​ച്ച​ത്. കു​ല്‍​ഗാ​മി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ബാ​ങ്ക് മാ​നേ​ജ​റാ​യ വി​ജ​യ് കു​മാ​റി​നെ ഭീ​ക​ര​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യി​രു​ന്നു വി​ജ​യ് കു​മാ​ര്‍. ബാ​ങ്കി​നു​ള്ളി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ ഭീ​ക​ര​ര്‍ വി​ജ​യ് കു​മാ​റി​ന് നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

    Read More »
  • Movie

    ‘നമുക്കു കോടതിയിൽ കാണാം’ ആരംഭിച്ചു, നിഥിൻ രൺജി പണിക്കർ ശ്രദ്ധേയ വേഷത്തിൽ; പുതുമുഖം മൃണാളിനി ഗാന്ധി നായിക

    പുതിയ തലമുറയുടെ കാഴ്ച്ചപ്പോടെ നിരവധി കൗതുകങ്ങളൊരുക്കി ശക്തമായ ഒരു കുടുംബചിത്രമായ ‘നമുക്കു കോടതിയിൽ കാണാം’ കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു. പ്രശസ്ത സംവിധായകൻ വി.എം.വിനു സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്. ഹസീബ് മലബാർ, ജീവൻ നാസർ എന്നിവർ ചേർന്ന് ഫസ്റ്റ് ക്ലാപ്പ് നൽകി. ഹബീബ് ഫിലിംസ് എം.ജി.സി പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ജയ് ഹോയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സംജിത് ചന്ദ്രസേനനാണ്. ‘ത്രയം’ ‘മൈക്ക്’ എന്നീ ചിത്രങ്ങൾക്കു ശേഷം സംജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ രണ്ടു ചിത്രങ്ങൾക്കും തിരക്കഥ രചിച്ച ആഷിക്ക് അലി അക്ബറിൻ്റേതാണ് തിരക്കഥ. ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ പുതുമുഖം മുണാളിനി ഗാന്ധിയാണ് നായിക. ജോണി ആൻ്റണി, ജാഫർ ഇടുക്കി, ജോയ് വറുഗീസ്, സുരയൂ, രശ്മി ബോബൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. കൂടാതെ പുതുമുഖം സഫൽ അക്ബറും…

    Read More »
  • India

    രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും

    നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇന്ന് ഹാജരാകാന്‍ രാഹുലിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.രണ്ടാംദിവസമായ ഇന്നലെ പത്തുമണിക്കൂറോളമാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. രാവിലെ 11.30നാണ് രാഹുല്‍ ഇഡി ഓഫീസിലെത്തിയത്. ആദ്യ ദിവസം ഒന്‍പത് മണിക്കൂറോളമാണ് രാഹുലിനെ ചോദ്യം ചെയ്തത്.   രാഹുലിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍, നേതാക്കളായ മാണിക്കം ടഗോര്‍, അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗഗോയ്, ദീപേന്ദര്‍ സിങ് ഹൂഡ, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

    Read More »
  • NEWS

    റുവാണ്ട: ലോകത്തെ ഏറ്റവും വൃത്തിയുള്ള രാജ്യം

    ആഫ്രിക്കന്‍ രാജ്യങ്ങളെ കുറിച്ച് പൊതുവെ എല്ലാവര്‍ക്കും ചില മുന്‍ധാരണകളുണ്ട്. തൊലിയുടെ നിറം മുതല്‍ കഴിക്കുന്ന ആഹാരത്തെ വരെ മുന്‍നിര്‍ത്തി അവരെ വിലകുറച്ച് കാണുന്നത് പതിവാണ്. ഹോളിവുഡ് സിനിമകളില്‍ പോലും ആഫ്രിക്കന്‍ രാജ്യങ്ങളെ ചിത്രീകരിക്കുന്നത് ചേരികളും പട്ടിണിക്കോലങ്ങളും രോഗങ്ങളും നിറഞ്ഞ പ്രദേശമായാണ്. എന്നാല്‍ വികസിത യൂറോപ്യന്‍ രാജ്യങ്ങളെ പോലും മറികടന്ന് ഒരു ആഫ്രിക്കന്‍ രാജ്യം ഇപ്പോള്‍ ഭൂമിയിലെ ഏറ്റവും വൃത്തിയുള്ള രാജ്യമായി തീര്‍ന്നിരിക്കുകയാണ്. ഒരു രാജ്യത്തെ ജനങ്ങളുടെയും അവിടുത്തെ ഭരണാധികാരികളുടെയും നിരന്തരമായ പ്രയത്നമാണ് അവരെ ഈ നേട്ടത്തിലേക്ക് നയിച്ചത്. റുവാണ്ട മധ്യആഫ്രിക്കയിലെ കരകളാല്‍ ചുറ്റപ്പെട്ട രാജ്യമാണ് റുവാണ്ട. ജനസാന്ദ്രത വച്ചു നോക്കിയാല്‍ ലോകത്തെ ഏറ്റവും ജനസാന്ദ്രതയേറിയ അഞ്ചാമത്തെ രാജ്യമാണ് റുവാണ്ട. നിലവില്‍ ഏറ്റവുമധികം യുവജനങ്ങളും ഇവിടെയാണുള്ളത്. രണ്ടായിരത്തിന്‍റെ തുടക്കം വരെ പല ആഫ്രിക്കന്‍ രാജ്യങ്ങളെയും പോലെ സാമ്പത്തികമായി വളരെ പിന്നോട്ടു നിന്ന രാജ്യമായിരുന്നു ഇതും . എന്നാല്‍ പിന്നീടങ്ങോട്ട് വ്യവസായവൽക്കരണത്തിന് ഊന്നല്‍ കൊടുത്തുള്ള പല നയങ്ങളും നടപ്പിലാക്കിയതോടെ രാജ്യതത്തിന്‍റെ സാമ്പത്തിക നില മാറിത്തുടങ്ങി.…

    Read More »
  • LIFE

    പ്രണയം കടങ്കഥയല്ല സത്യമാണ്.. ഒരു പക്കാ നാടൻ പ്രേമം ജൂൺ 24 – ന് തീയേറ്ററുകളിൽ …..

      മണിമല എന്ന ഉൾനാടൻ ഗ്രാമത്തിൽ പൂവിട്ട കണ്ണന്റെയും ബാല്യകാലസഖി തുളസിയുടെയും പ്രണയം ആ ഗ്രാമവാസികൾക്ക് പ്രിയങ്കരമായിരുന്നു. അവർ ഒന്നാകണേ എന്ന് പലരും മനസ്സാ പ്രാർത്ഥിച്ചെങ്കിലും പല പ്രണയങ്ങളെയും പോലെ അവരുടെ മോഹങ്ങളെയും കാലം തല്ലികെടുത്തി. സ്നേഹം വിരഹമാണന്നും വിരഹം വേദനയാണന്നും കണ്ണനും തുളസിയും തിരിച്ചറിഞ്ഞു. അവർ ഒന്ന് ഉറപ്പാക്കി. തങ്ങളുടെ പ്രണയം കടങ്കഥയല്ല സത്യമാണ്. ആ സത്യത്തിന് മരണമില്ല. വൈകിയാണങ്കിലും അത് പുനർജനി നേടുക തന്നെ ചെയ്യും. ആ വിശ്വാസത്തിൽ ഇരുവരും കാത്തിരുന്നു. ഒപ്പം അവർ ഒന്നാകാൻ ആഗ്രഹിച്ച ഉറ്റമിത്രങ്ങളും …… ഭഗത് മാനുവൽ , വിനു മോഹൻ , മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രൻ , അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണൻ പയ്യനൂർ, സനത്, അൻസിൽ , അബ്ദുൾ കരീം, ഡ്വായിൻ, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ , ഹരിത, കുളപ്പുള്ളി ലീല ,…

    Read More »
  • LIFE

    പ്രിയദര്‍ശന്‍ ചിത്രത്തിൽ ഷെയ്ന്‍ നിഗം നായകൻ

    സംവിധായകൻ പ്രിയദർശൻ്റെ പുതിയ ചിത്രത്തിൽ ഷെയ്ൻ നിഗം നായകനാവുന്നു. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളിൽ പ്രിയദർശൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭം കൂടിയാണിത്. ചിത്രത്തിൽ ഷെയ്ൻ നിഗം കൂടാതെ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സിദ്ദീഖ്, ജോണി ആൻ്റണി, മണിയൻ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങൾ. നായിക നിർണയമടക്കം നടന്നു വരുന്ന ചിത്രത്തിൻ്റെ മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതും പ്രിയദര്‍ശനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറിൽ തുടങ്ങും.യുവതലമുറയെ അണിനിരത്തി പ്രിയദർശന്‍ ഒരു ചലച്ചിത്രമൊരുക്കുന്നതും ഇതാദ്യമാണ്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

    Read More »
  • NEWS

    എസ് എസ് എൽസി ഫലം ഇന്നറിയാം;വേഗത്തിലറിയാൻ പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പ്

    തിരുവനന്തപുരം :ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം.ഇന്ന് വൈകിട്ടു മൂന്നിനു പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഔദ്യോഗികമായി ഫല പ്രഖ്യാപനം നടത്തിയ ശേഷം വൈകിട്ട് നാലു മുതല്‍ ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിനനുസരിച്ച്‌ ബാന്‍ഡ് വിഡ്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ ‘പി.ആര്‍.ഡി ലൈവ്’ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) പുറത്തിറക്കിയ സഫലം ആപ്പിലൂടെയും എസ്.എസ്.എല്‍.സി ഫലമറിയാം. www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടലിന് പുറമെ ആണ് ‘സഫലം 2022’ മൊബൈല്‍ ആപ്പ് ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ…

    Read More »
  • Kerala

    എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

    എസ്എസ്എൽസി പരീക്ഷാഫലം ഇന്നു വൈകീട്ട് മൂന്നിന് പിആർഡി ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും അറിയാം. . ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളിൽ എസ്എസ്എൽസി പരീക്ഷാഫലം ലഭിക്കുന്നതാണ്. 2961 സെന്‍ററുകളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാർഥികളുടെ റിസൾട്ടാണു പ്രഖ്യാപിക്കുന്നത്. https://pareekshabhavan. kerala.gov.in https: //sslcexa m.kerala.gov.in https://results.kite.kerala.gov.in www. prd. kerala.gov.in എസ്എസ്എൽസി (എച്ച്ഐ) റിസൾട്ട് // sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി (എച്ച്ഐ) റിസൾട്ട് / thslchiexam. kerala.gov.in ലും ടിഎച്ച്എസ്എൽസി റിസൾട്ട് (// thslc exam.kerala.gov.in) ലും എഎച്ച്എസ്എൽസി റിസൾട്ട് // ahslcexam.kerala.gov.in ലും ലഭ്യമാകും

    Read More »
  • Kerala

    ഉമ തോമസ് ഇന്നു സത്യപ്രതിജ്ഞ ചെയ്യും

    തൃക്കാക്കര അസംബ്ലി നിയോജക മണ്ഡലത്തിൽനിന്ന് ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ഉമ തോമസ് ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് നിയമസഭാ മന്ദിരത്തിൽ സ്പീക്കർ മുമ്പാകെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അംഗത്വ പട്ടികയിൽ ഒപ്പുവയ്ക്കും.

    Read More »
Back to top button
error: