LocalNEWS

പുതു മോടിയിൽ തൊടുപുഴ നഗരസഭാ പാർക്ക്‌, കുട്ടികൾക്ക് അസ്വദിക്കാൻ ഒരിടം..

 

കൊറോണയും വിവിധ നിർമ്മാണ പ്രവർത്തനങ്ങളുമായി അടച്ചിട്ടിരുന്ന
നഗരസഭാ ചിൽഡ്രൻസ് പാർക്ക് പുതു മോടിയിൽ പൊതുജനങ്ങൾക്കായി തുറന്നു നൽകി.പാർക്കിലെ കേടായ റൈഡുകളെല്ലാം മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ട്. ചെറിയ കേടുപാടുകളുള്ളവ പൂർണ്ണമായും നവീകരിച്ച് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. റൈഡുകളിൽ കുട്ടികൾ വന്ന് വീഴുന്ന ഇടങ്ങളിൽ പരിക്കേൽക്കാത്ത നൈസ് മണൽ എല്ലായിടത്തും കവറിംഗ് നടത്തിയിട്ടുണ്ട്. അടഞ്ഞിരുന്ന ഫൗണ്ടനുകൾ ക്ലീനിംഗ് നടത്തുകയും കുളത്തിൽ പുതിയ മത്സ്യങ്ങളേയും നിക്ഷേപിച്ചു .

പുതിയ ടോയ്ലറ്റ് ബ്ലോക്കും സിന്തറ്റിക്ക് ട്രാക്കും ഉടനടി പൂർത്തീകരിക്കും. പാർക്കിനകത്തെ കോഫീഹൗസ് ലേല നടപടികൾ ഉടനടി ആരംഭിക്കുന്നതാണ്.രാവിലെ 10 മണിക്ക് നടക്കുന്ന നവീകരണ ഉത്ഘാടനം നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: