NEWS

ഒച്ചിനെയും പല്ലിയേയും കാട്ടുപന്നിയേയും വരെ അകറ്റാൻ വിനാഗിരി മതി

ക്ഷണത്തിന് രുചി കൂട്ടാനും അച്ചാറുകൾ ഏറെ നാൾ കേടുകൂടാതെ ഇരിക്കാനുമൊക്കെ നമ്മൾ വിനാഗിരി ഉപയോഗിക്കാറുണ്ട്.എന്നാൽ ഇത് മാത്രമല്ല കേട്ടോ, വേറെയും ഒട്ടനവധി ഉപയോഗങ്ങൾ വിനാഗിരിക്കുണ്ട്.

കൃഷിയിലെ കീടനിയന്ത്രണത്തിനും വീടുകളിലെ ഒച്ചിന്റെയും പല്ലിയുടെയും പാറ്റയുടേയുമൊക്കെ ശല്യം ഒഴിവാക്കാനും വിനാഗിരി കൊണ്ട് സാധിക്കും.വളരെ എളുപ്പത്തിലും അധികം ചെലവില്ലാതെയും ചെയ്യാൻ കഴിയുന്ന മാർഗ്ഗങ്ങളാണ് ഇത്.
 വിനാഗിരി, അഞ്ച് അല്ലി വെളുത്തുള്ളി, ഡിഷ് വാഷ് അല്ലെങ്കിൽ ഷാംപൂ എന്നിവയാണ് ഇതിന് ആവശ്യമുള്ളത്. ആദ്യം വെളുത്തുള്ളി നന്നായി അരച്ചെടുക്കുക.അരച്ചെടുത്ത വെളുത്തുള്ളിയിലേക്ക് മൂന്ന് ടേബിൾസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കാം.അതിലേക്ക് അര ടേബിൾസ്പൂൺ ഡിഷ് വാഷ് കൂടി ചേർക്കുക.

ഈ മിശ്രിതം ഒരു ലിറ്റർ വെള്ളത്തിലേക്ക് ചേർത്ത് നേർപ്പിക്കാം.അതിനു ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ഒഴിക്കുക.ചെടികളുടെ ഇലയിലും അടിഭാഗത്തും നന്നായി സ്പ്രേ ചെയ്തു കൊടുക്കാം.ഇങ്ങനെ ചെയ്യുമ്പോൾ കീടങ്ങളെ ഒരു പരിധിവരെ ചെറുക്കാൻ കഴിയും. ഉറുമ്പ് , മിലി മൂട്ട ,മുഞ്ഞ വെള്ളീച്ച എന്നിവയെ എല്ലാം നിയന്ത്രിക്കാൻ സാധിക്കും. എല്ലാത്തരം കീടങ്ങളേയും ചെറുക്കാനുള്ള ഉള്ള നല്ലൊരു ഒരു മാർഗം കൂടിയാണ് ഇത്. ആഴ്ചയിൽ ഒരു പ്രാവശ്യം ഇങ്ങനെ ചെയ്യാം.മഴയില്ലാത്ത ദിവസങ്ങളിൽ വേണം സ്പ്രേ ചെയ്യാൻ. മാത്രമല്ല വൈകുന്നേരങ്ങളിൽ ചെയ്യുന്നതാണ് കൂടുതൽ ഫലപ്രദം.

വീടുകളിലും മുറ്റത്തുമൊക്കെ ഒച്ചിന്റെ ശല്യം ഉണ്ടാകാറുണ്ട്.ഇതിനെ ഒഴിവാക്കാൻ ഒരു തുണിയിൽ വിനാഗിരി സ്പ്രേ ചെയ്ത് അവിടവിടെയായി വെച്ചാൽ മതിയാകും.ഒച്ചിന്റെ മാത്രമല്ല, പാമ്പിന്റെ ശല്യവും ഇതോടെ ഉണ്ടാകില്ല.

എലി,കോഴി, പൂച്ച,പന്നി തുടങ്ങിയ ജീവികളുടെ ശല്യം കൃഷിയിടങ്ങളിൽ ഉണ്ടാകാതിരിക്കാൻ വിനാഗിരിയിൽ മുക്കിയ തുണി പലയിടങ്ങളിലായി വയ്ക്കാം.അതുപോലെ ഫല വൃക്ഷങ്ങളിൽ ഒക്കെ വെള്ളനിറത്തിലുള്ള ഒരുതരം പ്രാണികളെ കാണാറുണ്ട്.അതിനെ പ്രതിരോധിക്കാനായി ആയി മൂന്നു മൂന്ന് ടേബിൾ സ്പൂൺ വിനാഗിരിയും അത്രതന്നെ ശർക്കര ലായനിയും ചേർത്ത് അതിൽ ഒരു തുണിമുക്കി മരങ്ങളിൽ സ്ഥാപിക്കാം.

 

 

 

വിനാഗിരിയിൽ മുക്കിയ പഴംതുണികൾ കൃഷിയിടങ്ങളുടെ പലഭാഗങ്ങളിലായി ഇട്ടാൽ കാട്ടുപന്നികളുടെ ശല്യം ഉണ്ടാവില്ല.ഓരോ ആഴ്ചയിലും ഇപ്രകാരം ചെയ്യണം.എന്നാൽ മഴക്കാലത്ത് ഇത് ഫലിച്ചെന്നു വരില്ല.

Back to top button
error: