Month: June 2022

  • India

    സൗജന്യ വൈഫെ റെയില്‍വേ സ്‌റ്റേഷനെ പോണ്‍ ഡൗണ്‍ലോഡിങ് കേന്ദ്രം ആക്കിയെന്ന് കണക്കുകള്‍

    ഹൈദരാബാദ്: രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട റെയില്‍വേ സ്‌റ്റേഷനില്‍ നല്‍കിവരുന്ന ഫ്രീ വൈഫൈ സംവിധാനം പോണ്‍ വീഡിയോകള്‍ കാണാന്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ചില കണക്കുകള്‍ അടിസ്ഥാനമാക്കി ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. സൗജന്യ വൈഫൈ സേവനം ഈ ഡിവിഷന് കീഴിലുള്ള സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനെ പോണ്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള കേന്ദ്രമാക്കി മാറ്റിയെന്നാണ് കണക്കുകള്‍ പറയുന്നത്. റെയില്‍വേ സ്റ്റേഷനില്‍ ഫ്രീ ഇന്റര്‍നെറ്റ് ഉപയോഗിക്കണമെങ്കില്‍ ആദ്യം റെയില്‍ ടെകിന്റെ ഗേറ്റ് വേയില്‍ സൈന്‍ ഇന്‍ ചെയ്യണം. അതിനാല്‍ തീര്‍ച്ചയായും ഉപഭോക്താക്കള്‍ കയറുന്ന സൈറ്റുകള്‍ ഏതെന്ന് റെയില്‍ടെല്‍ നിരീക്ഷക്കാനും സാധിക്കും. റിപ്പോര്‍ട്ട് അനുസരിച്ച് സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് സെക്കന്തരാബാദാണ്. തൊട്ടുപിന്നാലെ ഹൈദരാബാദ്, വിജയവാഡ, തിരുപ്പതി എന്നിവയുണ്ട്. റെയില്‍വേ സ്റ്റേഷനിലെ ഡാറ്റാ ഉപയോഗത്തില്‍ നാലാം സ്ഥാനത്താണ് സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്‍. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനമായ റെയില്‍വയര്‍ നല്‍കുന്ന റെയില്‍ടെലിന്‍െ്‌റ കണക്കുകള്‍ പ്രകാരം സെക്കന്തരാബാദിലും…

    Read More »
  • Kerala

    9 വിഭാഗങ്ങളെക്കൂടി ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍

    തിരുവനന്തപുരം: ഒന്‍പതു വിഭാഗങ്ങളെ കൂടി ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് അനുമതി സല്‍കിയത്. കുരുക്കള്‍ / ഗുരുക്കള്‍, ചെട്ടിയാര്‍, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടര്‍, വേട്ടുവ ഗൗണ്ടര്‍, പടയാച്ചി ഗൗണ്ടര്‍, കവിലിയ ഗൗണ്ടര്‍ എന്നീ സമുദായങ്ങളെയാണ് സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. മറ്റ് പ്രധാന മന്ത്രിസഭോ യോഗ തീരുമാനങ്ങള്‍ ചുവടെ. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ചായി പ്രഖ്യാപിക്കുവാന്‍ തീരുമാനിച്ചു. സെന്ററിന്റെ പേര് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ച്) എന്ന് പുനര്‍നാമകരണം ചെയ്യും. വാട്ടര്‍ അതോറിറ്റിക്ക് ഭൂ ഉപയോഗാനുമതി കേരള വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് അനുവദനീയമായ പരിധിയില്‍ നിന്നുകൊണ്ടും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുടെ ഉമടസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ടും ആവശ്യമായ ഭൂമിയുടെ ഉപയോഗാനുമതി വാട്ടര്‍…

    Read More »
  • Kerala

    അറിയാവുന്നതെല്ലാം പറയുമെന്ന്, ഷാജ് കിരണ്‍ ചോദ്യംചെയ്യലിന് പോലീസ് ക്ലബില്‍

    കൊച്ചി: സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തിയെന്ന കേസില്‍, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍െ്‌റ ശബ്ദരേഖയില്‍ പരാമര്‍ശിക്കുന്ന ഷാജ് കിരണ്‍ ചോദ്യംചെയ്യലിന് ഹാജരായി. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും കൊച്ചി പോലീസ് ക്ലബില്‍ എത്തിയത്. വിശദമായ മൊഴിയെടുക്കാനാണ് പോലീസ് വിളിപ്പിച്ചതെന്നും കഴിഞ്ഞദിവസം താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷണസംഘത്തിനോട് വിശദീകരിക്കുമെന്നും ചോദ്യംചെയ്യലിന് മുമ്പ് ഷാജ് കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ ദിവസങ്ങളിലുണ്ടായ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പോലീസിനോട് പറയും. സംഭവത്തില്‍ തനിക്കെതിരേയും ഗൂഢാലോചന നടന്നതായി സംശയമുണ്ട്. തന്നെ ഇതില്‍ പെടുത്തിയതാണെന്നും ഷാജ് കിരണ്‍ പ്രതികരിച്ചു. ഷാജ് കിരണ്‍ മുഖ്യമന്ത്രിയുടെ ദൂതനാണെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. ഷാജ് കിരണ്‍ വീട്ടിലെത്തി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയും സ്വപ്ന പുറത്തുവിട്ടിരുന്നു. സ്വപ്‌ന ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നാലെ ഷാജ് കിരണും സുഹൃത്തായ ഇബ്രാഹിമും തമിഴ്‌നാട്ടിലേക്ക് പോയി. ഫോണില്‍ സ്വപ്നക്കെതിരായ വീഡിയോകളുണ്ടെന്നും ഡിലീറ്റ് ചെയ്തതിനാല്‍ ഇത് വീണ്ടെടുക്കാനാണ് തമിഴ്‌നാട്ടില്‍ പോയതെന്നുമായിരുന്നു ഇവരുടെ വിശദീകരണം. എന്നാല്‍ ഫോണിലെ വിവരങ്ങള്‍ പൂര്‍ണമായും വീണ്ടെടുക്കാന്‍…

    Read More »
  • NEWS

    ഇന്ത്യന്‍ ഗോതമ്പ് രാജ്യത്തുനിന്ന് കയറ്റുമതി ചെയ്യുന്നത് വിലക്കി യു.എ.ഇ

    അബുദാബി: ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പും ഗോതമ്പ് പൊടിയും വീണ്ടും കയറ്റുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി യുഎഇ ധനകാര്യ മന്ത്രാലയം. നാല് മാസത്തേക്കാണ് വിലക്ക്. ഫ്രീ സോണുകളില്‍ ഉള്‍പ്പെടെ നിയന്ത്രണം ബാധകമാണ്. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഗോതമ്പ് പ്രത്യേക അനുമതി വാങ്ങി കയറ്റുമതി ചെയ്യാം. ഗോതമ്പ് മാവ് ഉള്‍പ്പടെയുള്ള എല്ലാ തരം ഗോതമ്പുത്പന്നങ്ങള്‍ക്കും വിലക്ക് ബാധകമാകും. മെയ് 13-ന് മുമ്പ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഇന്ത്യന്‍ ഗോതമ്പ്, ഗോതമ്പ് മാവ് ഇനങ്ങള്‍ കയറ്റുമതി/പുനര്‍ കയറ്റുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍, കയറ്റുമതി ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിന് മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഗോതമ്പ് ലഭ്യതയില്‍ കുറവുണ്ടാവാന്‍ കാരണമായ രാജ്യാന്തര സാഹചര്യങ്ങള്‍ പരിഗണിച്ചും ഇന്ത്യയുമായി യുഎഇക്ക് ഉള്ള ശക്തവും തന്ത്രപ്രധാനവുമായി വാണിജ്യ ബന്ധത്തെ വിലമതിച്ചുകൊണ്ടുമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ നേരത്തെ പ്രഖ്യാപിച്ച ഗോതമ്പ് കയറ്റുമതി വിലക്കില്‍ ഇളവ് അനുവദിച്ചുകൊണ്ട്, യുഎഇയുടെ ആഭ്യന്തര ഉപയോഗത്തിനായി ഇന്ത്യയില്‍ നിന്ന് ഗോതമ്പ് കയറ്റുമതി…

    Read More »
  • Local

    തിരുത്ത്

    വയനാട് മെഡിക്കൽ കോളജിൽ  സ്റ്റാഫ്നേഴ്സ് ശാരീരികവും മാനസീകവുമായ പീഡനങ്ങൾക്ക് ഇരയാക്കിയതായി ഗർഭിണി പരാതി നൽകി എന്ന വാർത്തയിൽ സംഘടനയുടെ പേര് തെറ്റായി ചേർത്തതിൽ ന്യൂസ്‌ദെൻ ഖേദിക്കുന്നു. കെ ജി എൻ എ ക്കു പകരം കെ ജി എം ഒ എ എന്നാണ് ചേർത്തത്.ഇത് കെ ജി എൻ എ എന്ന്  തിരുത്തി വായിക്കാൻ അഭ്യർത്ഥന. ചീഫ് എഡിറ്റർ ന്യൂസ്‌ ദെൻ

    Read More »
  • India

    എഐസിസി ആസ്ഥാനത്തിനു മുന്നിൽ‌ പ്രതിഷേധം കനക്കുന്നു; സച്ചിൻ പൈലറ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

    ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തുടര്‍ച്ചയായി മൂന്നാം ദിവസവും എൻ‌ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതിനിടെ എഐസിസി ആസ്ഥാനത്തിനു മുന്നിൽ‌ പ്രതിഷേധം കനക്കുന്നു. കോൺഗ്രസ് ആസ്ഥാനത്തേക്കു ഡൽഹി പൊലീസ് കടന്നതിനു പിന്നാലെയാണു പ്രവർത്തകരുടെ പ്രതിഷേധം ശക്തമായത്. രാഹുലിന്റെ അടുപ്പക്കാരനും യുവനേതാവുമായ സച്ചിൻ പൈലറ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് ആസ്ഥാനത്തു പൊലീസും ദ്രുതകർമ സേനയും കയറി പ്രവർത്തകരെ മർദിച്ചതിനെതിരെ വ്യാഴാഴ്ച രാജ്യവ്യാപക പ്രക്ഷോഭം നടത്താൻ പാർട്ടി തീരുമാനിച്ചു. പാർട്ടി എംപിമാരോടു ഡൽഹിയിലെത്താൻ നിർദേശം നൽകി. സംസ്ഥാന രാജ്ഭവനുകളും ഉപരോധിക്കും. മറ്റന്നാൾ ജില്ലാ ആസ്ഥാനങ്ങളിലാണു പ്രതിഷേധം. പൊലീസുകാര്‍ സര്‍ക്കാരിന്റെ ഗുണ്ടകളെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാലെ ആരോപിച്ചു. പാർട്ടി ഓഫിസിൽ പൊലീസ് അക്രമം കാട്ടിയെന്നു നേതാക്കൾ ആരോപിച്ചു. കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു. ഇഡി ഓഫിസിനു മുന്നിൽ രാഹുൽ ഗാന്ധിക്കു പിന്തുണയുമായി എത്തിയവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇഡി ഓഫിസിനു മുന്നില്‍ പ്രവർത്തകർ ടയറുകൾ കൂട്ടിയിട്ടു കത്തിച്ചു. പ്രവർത്തകരെ പൊലീസ് ബസുകളിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുന്ന…

    Read More »
  • Kerala

    വഴിത്തര്‍ക്കം പരിഹരിക്കാന്‍ ഇടപെടുന്നില്ല; വില്ലേജോഫീസില്‍ അമ്മയുടെയും മകളുടെയും ആത്മഹത്യാ ശ്രമം

    കോഴിക്കോട്: അയല്‍വാസിയുമായുള്ള വഴിത്തര്‍ക്കം പരിഹരിക്കാന്‍ റവന്യൂ അധികൃതര്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ചക്കിട്ടപാറ വില്ലേജ് ഓഫീസില്‍ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യാശ്രമം. പൊയ്കയില്‍ വീട്ടില്‍ മേരി മകള്‍ ജെസ്സി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച ഇരുവരെയും പൊലീസ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. വിധവകളായ തങ്ങളുടെ വഴി കെട്ടി അടയ്ക്കാന്‍ അയല്‍വാസിക്ക് റവന്യൂ ജീവനക്കാര്‍ ഒത്താശ ചെയ്‌തെന്നും വിഷയത്തില്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നീതി കിട്ടിയില്ലെന്നും മേരി ആരോപിച്ചു. വീട്ടിലേക്കുള്ള വഴി കെട്ടിയടച്ച് അയല്‍വാസി മതില്‍ കെട്ടിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ചക്കിട്ടപാറ വില്ലേജ് ഓഫീസിലെത്തിയ മേരിയും ജെസ്സിയും ഉച്ചവരെ ഓഫീസിന് പുറത്ത് കുത്തിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. ഇതേതുടര്‍ന്നാണ് ഇരുവരും 2 മണിയോടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. സമീപത്തുണ്ടായിരുന്ന പൊലീസ് ഉടന്‍ ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റിയതിനാല്‍ അപകടം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് പൊലീസ് തഹസില്‍ദാറുമായി നടത്തിയ ചര്‍ച്ചയില്‍ വഴി കെട്ടിയടച്ച് മതില്‍ കെട്ടിയോ എന്ന് പരിശോധിക്കാന്‍ തീരുമാനമായി. ഇതിനായി സര്‍വെയര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പരാതിയില്‍ പറയുന്ന…

    Read More »
  • Crime

    ഉല്ലാസയാത്രയ്ക്കായല്ല റിയാദ് കാമുകിയെ ഒപ്പംകൂട്ടിയത്, കവർച്ചയ്ക്ക്‌

    തൃശൂർ:  വിനോദയാത്ര പോകുമ്പോൾ ഗേൾഫ്രണ്ടിനെ ഒപ്പം കൊണ്ടുപോകുന്നവരിൽ നിന്നു വ്യത്യസ്തനാണു കൊരട്ടി സ്വദേശി റിയാദ്. ഉല്ലാസയാത്രയ്ക്കായല്ല റിയാദ് കാമുകിയെ ഒപ്പംകൂട്ടിയത്, കവർച്ച നടത്താൻ വേണ്ടിയാണ്! മുനമ്പത്തെ പെട്രോൾ പമ്പിൽ നിന്നു പണം കവർന്ന സംഭവത്തിൽ റിയാദ് ഉൾപ്പെടെയുള്ള മൂന്നംഗ കവർച്ചാ സംഘത്തെ നിഴൽപൊലീസ് പിടികൂടിയപ്പോഴാണ്, തന്റെയൊപ്പം കാമുകി കൂടി ഉണ്ടായിരുന്നുവെന്നു റിയാദ് വെളിപ്പെടുത്തിയത്. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ സംഭവം ശരിയാണെന്നു വ്യക്തമായതോടെ എറണാകുളം സ്വദേശി ജ്യോത്സന മാത്യുവിനെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ, എറണാകുളം ജില്ലകളിലായി 12 പെട്രോൾ പമ്പുകളിൽ നിന്നു പണം കവർന്ന കേസിൽ പ്രതികളായ കൊരട്ടി മാമ്പ്ര ചെമ്പട്ടിൽ റിയാദ് (20), മലപ്പുറം താനൂർ അട്ടത്തോട് താണിക്കടവൻ റഫീക്ക് (ശിഹാബ് – 32), അരീക്കോട് തെരാട്ടുമ്മൽ നെല്ലിപ്പാവുങ്കൽ നൗഫാൻ (27) എന്നിവരെ തൃശൂർ മുളങ്കുന്നത്തുകാവിലെ ഹോട്ടലിൽ നിന്നാണു പൊലീസ് പിടികൂടിയത്. ഹോട്ടലിലെ 108ാം നമ്പർ മുറിയിൽ റ‍ിയാദ് ഉണ്ടെന്ന വിവരത്തിനു പിന്നാലെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം കണ്ടത്…

    Read More »
  • Crime

    നടിയെ ആക്രമിച്ച കേസ്;മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യൂ മാറിയതിന്‍റെ പ്രാധാന്യം എന്താണെന്നു കോടതി

    കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യം ചോർന്ന സംഭവത്തിൽ അന്വേഷണം തടഞ്ഞ വിചാരണ കോടതി ഉത്തരവിനെതിരായ ക്രൈം ബ്രാഞ്ച് ഹർജി ഹൈക്കോടതി ഇനി തിങ്കളാഴ്ച പരിഗണിക്കും..കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡ് മാറ്റാരോ പരിശോധിച്ചുവെന്ന് ഡിജിപി വാദിച്ചു. ഹാഷ് വാല്യൂ മാറിയതിന്‍റെ   പ്രാധാന്യം എന്താണെന്നു കോടതി ചോദിച്ചു.ഇത് പ്രതിയ്ക്ക് ഗുണകരമായിട്ടുണ്ടോ? ഹാഷ് വാല്യൂ മാറിയതിന്‍റെ  പ്രത്യാഘാതം എന്താണെന്നു ബോധ്യപ്പെടുത്തണമെന്നും  ഹൈക്കോടതി ആവശ്യപ്പെട്ടു.മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന്  പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഈ മാസം 18 ന് പരിഗണിക്കാനായി മാറ്റി .ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റെ യഥാർഥ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിന്‍റെ  ഫോറൻസിക് പരിശോധന ഫലം പ്രോസിക്യൂഷൻ   കോടതിയിൽ ഹാജരാക്കി.പ്രതി പലരെയു൦ ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ ആവർത്തി.ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

    Read More »
  • India

    രാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം തുടങ്ങി

    ദില്ലി: രാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ച് ചർച്ച ചെയ്യാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം ദില്ലിയിൽ തുടങ്ങി. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം,  സിപിഐ, മുസ്ലിം ലീഗ്, ആർഎസ്‍പി, സമാജ്‍വാദി പാർട്ടി, ആർഎൽഡി, ശിവസേന, എൻസിപി, ഡിഎംകെ, പിഡിപി, എൻസി, ആർജെഡി, ജെഡിഎസ്, ജെഎംഎം, സിപിഐഎംഎൽ എന്നീ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മമത ബാനർജി വിളിച്ച യോഗത്തിൽ അഖിലേഷ് യാദവും പങ്കെടുക്കുന്നുണ്ടെങ്കിലും ടിആർഎസ്, ബിജെഡി, ആം ആദ്മി പാർട്ടി, അകാലിദൾ എന്നിവർ വിട്ടുനിർക്കുകയാണ്. അതേസമയം എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ രാഷ്ട്രപതി സ്ഥാനാ‍ർത്ഥിയാക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തിന്  കഴിഞ്ഞ ദിവസം തിരിച്ചടിയേറ്റിരുന്നു. സ്ഥാനാർത്ഥിയാകാനില്ലെന്ന്  ഇടത് നേതാക്കളെ അറിയിച്ച ശരദ് പവാർ, ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന നിർദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു. സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും  സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് പവാർ വിമുഖത അറിയിച്ചത്.   സമവായ സ്ഥാനാർത്ഥി…

    Read More »
Back to top button
error: