Month: June 2022
-
NEWS
തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് ഇനി രാമേശ്വരം വരെ
പാലക്കാട്: തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് രാമേശ്വരം വരെ സർവീസ് നീട്ടി. 2020 ൽ തന്നെ വണ്ടി രാമേശ്വരത്തേക്ക് നീട്ടുമെന്നത് സംബന്ധിച്ച് പ്രഖ്യാപനം വന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ബംഗളൂരുവിൽ വച്ച് ചേർന്ന ടൈം ടേബിൾ കമ്മിറ്റിയിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും കോട്ടയം, എറണാകുളം ടൗൺ, പാലക്കാട് ജംഗ്ഷൻ, പാലക്കാട് ടൗൺ, പൊള്ളാച്ചി ജംഗ്ഷൻ,ഉദുമൽപേട്ട്, പഴനി,ദിണ്ഡിഗൽ ജംഗ്ഷൻ, മധുരൈ, മാനാമധുര, രാമനാഥപുരം വഴിയാണ് വണ്ടി രാമേശ്വരത്ത് എത്തുക. നിലവിൽ തിരുവനന്തപുരത്ത് നിന്ന് രാത്രി 8.30 നാണ് അമൃത എക്സ്പ്രസ് പുറപ്പെടുന്നത്.രാവിലെ 10.10 ന് മധുരയിൽ എത്തിച്ചേരും.രാമേശ്വരത്തേക്ക് നീട്ടുമ്പോൾ നിലവിലുള്ള സമയക്രമത്തിൽ മാറ്റം വരും.പുതിയ റെയിൽവേ ടൈം ടേബിളിൽ രാമേശ്വരത്തേക്ക് നീട്ടിയതും ഉൾപ്പെടുത്തിക്കൊണ്ടുള്ള സമയക്രമമായിരിക്കും ഉണ്ടാകുക. പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് തൂത്തുക്കുടിയിലേക്കും,ഗുരുവായൂര്‍-പുനല്ലൂര്‍ എക്‌സ്പ്രസ് മധുരയിലേക്കും, ബെംഗുളൂരു- കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്കും ഇതേപോലെ സർവീസ് ദീർഘിപ്പിച്ചിട്ടുണ്ട്.അതേസമയം കോയമ്പത്തൂരോ,ചെങ്കോട്ടയിലോ, നാഗർകോവിലോ സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ ഒന്നും കേരളത്തിലേക്ക് നീട്ടാൻ റയിൽവെ താൽപ്പര്യപ്പെട്ടിട്ടില്ല.ഭുവനേശ്വര്‍-ചെന്നൈ ട്രെയിന്‍ എറണാകുളം…
Read More » -
NEWS
ഉച്ചവിശ്രമ നിയമം യുഎഇയില്‍ ഇന്നു മുതൽ പ്രാബല്യത്തിൽ, നിയമം ലംഘിച്ചാൽ പിഴ 50,000 ദിര്‍ഹം
അബുദാബി: യു.എ.ഇയില്‍ നിര്‍മ്മാണ സ്ഥലങ്ങള്‍ ഉള്‍പ്പെടെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തുറസ്സായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ സമയം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇത് സംബന്ധിച്ച് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ തന്നെ അറിയിപ്പ് പുറത്തിറക്കിയിരുന്നു. ഉച്ചവിശ്രമം പ്രാബല്യത്തിലുണ്ടാവുക ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ്. തുടർച്ചയായ പതിനെട്ടാം വർഷമാണ് യു.എ.ഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണി വരെയാണ് വിശ്രമ സമയം അനുവദിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നതു മൂലമുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളികള്‍ക്കും 5,000 ദിര്‍ഹം വീതമാണ് പിഴ ചുമത്തുക. പരമാവധി 50,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഉച്ചവിശ്രമ നിയമം ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ 600590000…
Read More » -
NEWS
വിസ്മയമായി വീണ്ടും സ്ട്രോബറി സൂപ്പര്‍ മൂൺ
ന്യൂഡൽഹി :ആകാശത്ത് വിസ്മയമായി വീണ്ടും സ്ട്രോബറി സൂപ്പര്‍ മൂണ്‍.ജൂണ്‍ 14ന് വൈകിട്ട് 5.22ഓടെയാണ് സൂപ്പര്‍ മൂണ്‍ ദൃശ്യമായത്.നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന നിലയിലായിരുന്നു സൂപ്പര്‍ മൂണ്‍. ഭൂമിയോട് ചന്ദ്രന്‍ ഏറ്റവും അടുത്ത് വരുന്ന സമയത്താണ് സൂപ്പര്‍ മൂണ്‍ ദൃശ്യമാവുക.നാസയുടെ റിപ്പോര്‍ട്ടനുസരിച്ച് 17 ശതമാനം അധികവലിപ്പമുള്ളതും 30 ശതമാനം തിളക്കമുള്ളതുമായ സൂപ്പര്‍ മൂണാണ് ഇക്കുറി ദൃശ്യമായത്.വര്‍ഷത്തില്‍ മൂന്നോ നാലോ തവണയാണ് സാധാരണയായി സൂപ്പര്‍ മൂണുകള്‍ കാണാറ്. വടക്ക്-കിഴക്കന്‍ അമേരിക്കയിലേയും കാനഡയിലേയും പ്രാദേശിക ഗോത്രങ്ങളാണ് സൂപ്പര്‍ മൂണിന് സ്ട്രോബറി സൂപ്പര്‍ മൂണ്‍ എന്ന പേര് നല്‍കിയിത്. സ്ട്രോബറി കൃഷിക്ക് പ്രശസ്തമായ വടക്ക്-കിഴക്കന്‍ അമേരിക്കയിലും കാനഡയും വിളപ്പെടുപ്പ് കാലത്താണ് സൂപ്പര്‍ മൂണ്‍ ദൃശ്യമായിരുന്നത്. അതിനാലാണ് അവര്‍ ഈ പേര് തന്നെ നല്‍കിയത്. ലോകമെമ്പാടും വ്യത്യസ്ത പേരുകളിലാണ് പൂർണ്ണചന്ദ്രൻ അറിയപ്പെടുന്നത്.ഇന്ത്യയിൽ ഇതിനെ വത് പൂർണിമ എന്നും വിളിക്കുന്നു. ഞായറാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച രാവിലെ വരെ മൂന്ന് ദിവസമായിരുന്നു ഇത് പൂർണ്ണമായും ദൃശ്യമായത്.ചൊവ്വാഴ്ച വൈകിട്ട് 5:21മുതൽ ഇന്ത്യയ്ക്ക് മുകളിലുള്ള…
Read More » -
NEWS
പാത ഇരട്ടിപ്പിക്കൽ; കോട്ടയം റയിൽവെ സ്റ്റേഷൻ പൂർണ്ണതോതിൽ സജ്ജമായി
കോട്ടയം: ഒന്നാം നമ്പർ പ്ളാറ്റ്ഫോം പുനർനിർമ്മാണത്തിന് ശേഷം തുറന്നതോടെ കോട്ടയം റയിൽവേ സ്റ്റേഷൻ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമായി. ചിങ്ങവനം – ഏറ്റുമാനൂർ പാത രണ്ടാഴ്ച്ച മുൻപ് ഇരട്ടപാതയായെങ്കിലും കോട്ടയം സ്റ്റേഷനിലേയ്ക്ക് ഒരു ട്രാക്കിലൂടെയാണ് ട്രെയിനുകൾ എത്തുകയും പുറപ്പെടുകയും ചെയ്തുകൊണ്ടിരുന്നത്.ഇന്നലയോടെയാണ് റയിൽവെ സ്റ്റേഷൻ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമായത്. എറണാകുളം ഭാഗത്തേയ്ക്ക് ഒന്നാം നമ്പറും കൊല്ലം ഭാഗത്തേയ്ക്ക് രണ്ടാം നമ്പർ പ്ളാറ്റ് ഫോമുമാവും ഇനി എക്സ്പ്രസ് ട്രെയിനുകൾക്ക് സാധാരണയായി ഉപയോഗിക്കുക. 24 കോച്ചുകൾ നിർത്താവുന്ന 800 മീറ്ററോളം നീളത്തിലാണ് പ്ളാറ്റ് ഫോമുകളുടെ നിർമ്മാണം.നേരിട്ടുള്ള ലൈനുകൾ ആയതിനാൽ ട്രെയിൻ നിർത്തുവാനും പുറപ്പെടുവാനും ഇനി കുറഞ്ഞ സമയം മതിയാവും. 3,4,5 പ്ളാറ്റ് ഫോമുകൾ പാസഞ്ചർ ട്രെയിനുകൾക്കും കോട്ടയത്ത് യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ ട്രെയിനുകൾക്കുമുള്ളതാണ്… നിർമ്മാണം പുരോഗമിക്കുന്ന ആറാമത്തെ (1 A) പ്ളാറ്റ് ഫോം മെമു ട്രെയിനുകൾക്ക് ഉള്ളതാണ്… 7 (1 B), 8 (1 C) പ്ളാറ്റ് ഫോമുകൾ ട്രാക്ക് മെഷീനുകൾക്കും എൻജിനുകൾക്കും ഉള്ളതാണ്. 9 മത്തേത് ഗുഡ്സ് പ്ളാറ്റ്ഫോമാണ്.…
Read More » -
NEWS
സാമ്പാറിൽ വീണ് പാചകക്കാരി മരിച്ചു
മംഗളൂരു: തിളയ്ക്കുന്ന സാമ്ബാറില്‍ വീണ് സ്‌കൂള്‍ പാചകക്കാരി മരിച്ചു. കര്‍ണാടകയിലെ സെന്റ് വിക്ടര്‍ സ്‌കൂളിലെ പാചകക്കാരിയായ ആഗ്നസ് പ്രമീള ഡിസൂസയാണ് മരിച്ചത്. പൊള്ളലേറ്റ ആഗ്നസ് പ്രമീളയെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സര്‍ക്കാര്‍ വെന്‍ലോക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.37 വയസ്സായിരുന്നു.
Read More » -
Kerala
ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവം, രണ്ടര കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
കോഴിക്കോട്: അമിതവേഗത്തിൽ ടിപ്പർ ലോറി അലക്ഷ്യമായി ഓടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ രണ്ടര കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. 2019 ഏപ്രിൽ 10നുണ്ടായ അപകടത്തിൽ നടുവണ്ണൂർ സ്വദേശി ഫിറോസ് അൻസാരിയാണ് മരിച്ചത്. ഫിറോസിന്‍റെ മാതാപിതാക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് 2,04,97,800 രൂപ നൽകാനാണ് കോഴിക്കോട് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ജഡ്ജി കെ.ഇ സാലിഹ് വിധിച്ചത്. എട്ട് ശതമാനം പലിശയും കോടതിച്ചെലവുമടക്കം എതിർകക്ഷികൾ ആകെ രണ്ടര കോടി രൂപ നൽകണം. ബഹ്റൈനിൽ ജോലിയുണ്ടായിരുന്ന 31കാരനായ ഫിറോസ് അൻസാരി ലീവിന് നാട്ടിലെത്തിയപ്പോഴാണ് അപകടത്തിൽ മരിച്ചത്. നടുവണ്ണൂരിനടുത്ത് രാത്രി റോഡരികിൽ ബൈക്ക് നിർത്തി സംസാരിച്ചുകൊണ്ടിരുന്ന ഫിറോസിനെ അതിവേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിറോസ് 10 ദിവസത്തിന് ശേഷം മരിച്ചു. ലോറി ഉടമ താമരശ്ശേരി രാരോത്ത് തട്ടാൻതൊടുകയിൽ ടി.ടി മുഹമ്മദ് റിയാസ് അലക്ഷ്യമായി വാഹനമോടിച്ച താമരശ്ശേരി പൂതാർകുഴിയിൽ പി.കെ ആഷിഖ് ഇൻഷുറൻസ് കമ്പനിയായ ചോളമണ്ഡലം എം.എസ് ജനറൽ ഇൻഷുറൻസ് കമ്പനി…
Read More » -
Business
ഒറ്റത്തവണ ചാർജിൽ 500 കിലോ മീറ്റർ; ഇലക്ട്രിക് ബസുമായി ലെയ്‌ലൻഡ്
ഹിന്ദുജ ഗ്രൂപ്പിന്റെ വൈദ്യുതവാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റി ഇന്ത്യയില്‍ പുതുതലമുറ ഇലക്ട്രിക് ബസുകള്‍ പുറത്തിറക്കി. സ്വിച്ച് ഇ.ഐ.വി. 12 ലോഫ്‌ളോര്‍, സ്വിച്ച് ഇ.ഐ.വി. 12 സ്റ്റാന്‍ഡേര്‍ഡ് എന്നീ മോഡലുകളിലിറങ്ങുന്ന വൈദ്യുതബസുകള്‍ ഗതാഗത മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. വാണിജ്യവാഹന മേഖലയില്‍ ഹിന്ദുജ ഗ്രൂപ്പിനും അശോക് ലെയ്ലന്‍ഡിനുമുള്ള പ്രവര്‍ത്തന പരിചയം കൈമുതലാക്കിയാണ് സ്വിച്ച് മൊബിലിറ്റി പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ചെയര്‍മാന്‍ ധീരജ് ഹിന്ദുജ പറഞ്ഞു. ലെയ്‌ലാൻഡ് വാഹനങ്ങളുടെ ഉടമസ്ഥരായ ഹിന്ദുജ ഗ്രൂപ്പിന്റെ ഇലക്ട്രിക് വിഭാഗമാണ് സ്വിച്ച് മൊബിലിറ്റി ഒറ്റത്തവണ ചാര്‍ജുചെയ്താല്‍ 300 കിലോ മീറ്റര്‍ മുതല്‍ 500 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ബസുകള്‍. നഗരസവാരിയ്ക്കും സ്‌കൂളുകള്‍ക്കും അനുയോജ്യമാണിവ. ഏറ്റവും പുതിയ ലിഥിയം അയോണ്‍ എന്‍.എം.സി. ബാറ്ററികളാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്. 600 ബസിനുള്ള ഓര്‍ഡര്‍ ഇപ്പോള്‍ത്തന്നെ കിട്ടിക്കഴിഞ്ഞു. സ്വിച്ച് ഇ.ഐ.വി. 12 ബസുകള്‍ വാങ്ങുന്നത് സംബന്ധിച്ച് തമിഴ്നാട് ഉള്‍പ്പെടെ വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടന്നുവരികയാണെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.
Read More » -
Kerala
തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തി അന്തരിച്ചു
കോട്ടയം: പ്രശസ്ത തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തി (53) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വൈക്കം ക്ഷേത്ര കലാപീഠം മുന്‍ അധ്യാപകനായ കരുണാമൂര്‍ത്തി വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ്. രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളില്‍ കലാപ്രകടനം നടത്തിയിട്ടുണ്ട്. കാഞ്ചി കാമകോടിപീഠം ആസ്ഥാന വിദ്വാന്‍ പദവി അടക്കം നിരവധി അംഗീകാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. നാഗസ്വരത്തിനൊപ്പമുള്ള തകില്‍ വാദ്യത്തെ ജനകീയമാക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ കലാകാരനാണ്. കരുണാമൂര്‍ത്തിയുടെ നിര്യാണത്തില്‍ സംസ്ഥാന സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അനുശോചിച്ചു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വൈക്കത്തെ വീട്ടുവളപ്പില്‍ നടത്തും.
Read More » -
Kerala
മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടി, കോണ്‍സുല്‍ ജനറലിന്റെ മിസ്തുബിഷി കാറിലാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിരിയാണി ചെമ്പുകള്‍ എത്തിയിരുന്നത്
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍. മുഖ്യമന്ത്രിയും കുടുംബവുമായി താന്‍ പലതവണ ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴിക്ക് മുമ്പ് സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തുവരുന്നത്. മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സ്വപ്‌ന ഇതില്‍ ആരോപിക്കുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് പലതരത്തിലുള്ള ഭീഷണികളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചപ്പോഴാണ് സ്വപ്‌ന സുരേഷ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്. 2017-ല്‍ ഷാര്‍ജ ഭരണാധികാരി കേരളം സന്ദര്‍ശനത്തിനിടെ ക്ലിഫ്ഹൗസിലും എത്തുകയുണ്ടായി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹത്തിന്റെ കുടുംബം ഒരു ബിസിനസ് താത്പര്യം ഷാര്‍ജ ഭരണാധികാരിയെ അറിയിച്ചുവെന്ന് സ്വപ്‌ന സത്യവാങ്മൂലത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഷാര്‍ജയില്‍ ഐടി സംരംഭം തുടങ്ങുന്നതിനുള്ള താത്പര്യമാണ് അറിയിച്ചത്. എന്നാല്‍ ഷാര്‍ജയില്‍ നിന്നുള്ള എതിര്‍പ്പുകളെ തുടര്‍ന്ന് ഈ പദ്ധതി…
Read More » -
Kerala
‘ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, പുഞ്ചിരിയോടെ നേരിട്ടു’ എന്ന് ഭാര്യ വീണയെക്കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ്, ‘ഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്)ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല!’ മറുപടിയുമായി ചാണ്ടി ഉമ്മൻ
‘”ഇന്ന് വിവാഹ വാര്‍ഷികം. നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍…” ഇന്ന് വിവാഹ വാർഷിക ദിനത്തിൽ മന്ത്രി മുഹമ്മദ് റിയാസ് ഭാര്യയെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകളാണിത്. 2020 ജൂണ്‍ 15 നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരായത്. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ഇന്ന് വീണയുടെയും മുഹമ്മദ് റിയാസിൻ്റെയും വിവാഹ വാർഷികമാണ്. ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് എത്തുന്നത്. തങ്ങളുടെ വിവാഹ വാര്‍ഷികത്തിന് വീണയ്ക്ക് ആശംസകള്‍ നേര്‍ന്ന് മുഹമ്മദ് റിയാസും ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. ‘നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍’ എന്നാണ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത് മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച പരാമർശങ്ങൾക്ക് മറുപടിയുമായി ചാണ്ടി ഉമ്മൻ എത്തി.…
Read More »