NEWS

വിസ്മയമായി വീണ്ടും സ്ട്രോബറി സൂപ്പര്‍ മൂൺ

ന്യൂഡൽഹി :ആകാശത്ത് വിസ്മയമായി വീണ്ടും സ്ട്രോബറി സൂപ്പര്‍ മൂണ്‍.ജൂണ്‍ 14ന് വൈകിട്ട് 5.22ഓടെയാണ് സൂപ്പര്‍ മൂണ്‍ ദൃശ്യമായത്.നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന നിലയിലായിരുന്നു സൂപ്പര്‍ മൂണ്‍.
ഭൂമിയോട് ചന്ദ്രന്‍ ഏറ്റവും അടുത്ത് വരുന്ന സമയത്താണ് സൂപ്പര്‍ മൂണ്‍ ദൃശ്യമാവുക.നാസയുടെ റിപ്പോര്‍ട്ടനുസരിച്ച്‌ 17 ശതമാനം അധികവലിപ്പമുള്ളതും 30 ശതമാനം തിളക്കമുള്ളതുമായ സൂപ്പര്‍ മൂണാണ് ഇക്കുറി ദൃശ്യമായത്.വര്‍ഷത്തില്‍ മൂന്നോ നാലോ തവണയാണ് സാധാരണയായി സൂപ്പര്‍ മൂണുകള്‍ കാണാറ്.
വടക്ക്-കിഴക്കന്‍ അമേരിക്കയിലേയും കാനഡയിലേയും പ്രാദേശിക ഗോത്രങ്ങളാണ് സൂപ്പര്‍ മൂണിന് സ്ട്രോബറി സൂപ്പര്‍ മൂണ്‍ എന്ന പേര് നല്‍കിയിത്. സ്​ട്രോബറി കൃഷിക്ക് പ്രശസ്തമായ വടക്ക്-കിഴക്കന്‍ അമേരിക്കയിലും കാനഡയും വിളപ്പെടുപ്പ് കാലത്താണ് സൂപ്പര്‍ മൂണ്‍ ദൃശ്യമായിരുന്നത്. അതിനാലാണ് അവര്‍ ഈ പേര് തന്നെ നല്‍കിയത്.
ലോകമെമ്പാടും വ്യത്യസ്ത പേരുകളിലാണ് പൂർണ്ണചന്ദ്രൻ അറിയപ്പെടുന്നത്.ഇന്ത്യയിൽ ഇതിനെ വത് പൂർണിമ എന്നും വിളിക്കുന്നു. ഞായറാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച രാവിലെ വരെ മൂന്ന് ദിവസമായിരുന്നു ഇത് പൂർണ്ണമായും ദൃശ്യമായത്.ചൊവ്വാഴ്ച വൈകിട്ട് 5:21മുതൽ ഇന്ത്യയ്ക്ക് മുകളിലുള്ള ആകാശത്ത് ഇത് കാണാമായിരുന്നു.

Back to top button
error: