Month: June 2022

  • Kerala

    ഷാര്‍ജ ഭരണാധികാരിക്ക് കൈക്കൂലി: എല്ലാം അസംബന്ധം, താന്‍ അത്രയ്ക്ക് വളര്‍ന്നോയെന്ന് ശ്രീരാമകൃഷ്ണന്‍

    തിരുവനന്തപുരം: കോളേജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കാന്‍ ഒരു ബാഗ് നിറയെ പണം കൈക്കൂലിയായി നല്‍കിയെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍െ്‌റ സത്യവാങ്മൂലം തള്ളി മുന്‍ സ്പീക്കറും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പി.ശ്രീരാമകൃഷ്ണന്‍. ഷാര്‍ജ ഷെയ്ക്കിന് കൈക്കൂലി കൊടുക്കാന്‍ മാത്രം താന്‍ വളര്‍ന്നോ എന്ന് ചോദിച്ച ശ്രീരാമകൃഷ്ണന്‍. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങളെല്ലാം തീര്‍ത്തും അസംബന്ധമാണെന്നും പറഞ്ഞു. സ്വപ്ന പറയും പോലൊരു കോളേജ് ഷാര്‍ജയില്‍ ഇല്ല. ഇതിനായി ഭൂമി അവിടെ തനിക്ക് അനുവദിച്ചിട്ടുമില്ല. സ്വപ്ന ഇപ്പോള്‍ പറയുന്നതൊന്നും പുതിയ കാര്യങ്ങളല്ലെന്നും നേരത്തെ തന്നെ അന്വേഷണ ഏജന്‍സികള്‍ ഈ വിവരങ്ങളെല്ലാം അന്വേഷിച്ചതാണെന്നും പി.ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഷാര്‍ജ ഷെയ്ക്കുമായോ കോണ്‍്‌സുലേറ്റ് ജനറലുമായയോ തനിക്ക് ഒരു വ്യക്തിപരമായ ബന്ധവുമില്ല കേരളത്തേക്കാള്‍ മൂന്നിരിട്ടി വരുമാനമുള്ള ഷാര്‍ജയുടെ ഷെയ്ക്കിന് എന്തിനാണ് തന്റെ കൈക്കൂലിയെന്നും ശ്രീരാമകൃഷ്ണന്‍ ചോദിക്കുന്നു. തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങളെ നിയമപരമായി നേരിടുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡില്‍ ഈസ്റ്റ് കോളേജിന്…

    Read More »
  • NEWS

    ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരെ ഭീഷണിയുമായി ബിജെപി എം.പി സാക്ഷി മഹാരാജ്

    ലഖ്‌നൗ: ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദാ വിവാദത്തിനിടെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരെ ഭീഷണിയുമായി ബിജെപി എം.പി സാക്ഷി മഹാരാജ്.വെള്ളിയാഴ്ച കല്ലെറിഞ്ഞാല്‍ ശനിയാഴ്ച ബുള്‍ഡോസര്‍ ഉരുളുമെന്നാണ് സാക്ഷിയുടെ ഭീഷണി. ‘വെള്ളിയാഴ്ച യുപിയില്‍ കല്ലേറു നടന്നാല്‍ ശനിയാഴ്ച തീര്‍ച്ചയായും ബുള്‍ഡോസര്‍ ഉരുണ്ടിരിക്കും. യോഗിയല്ലായിരുന്നു യുപിയില്‍ അധികാരത്തിലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമായിരുന്നു.’ – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. യുപി സര്‍ക്കാറിന്റെ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സാക്ഷി മഹാരാജിന്‍റെ ന്യായീകരണം.         കഴിഞ്ഞ ദിവസം, ബിജെപി എംഎല്‍എയും യോഗി ആദിത്യനാഥിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായ ശലഭ്മണി ത്രിപാഠിയും സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ചിരുന്നു. കലാപകാരികള്‍ക്ക് തിരിച്ചുള്ള സമ്മാനം എന്നാണ് അദ്ദേഹം ബുള്‍ഡോസര്‍ നടപടിയെ വിശേഷിപ്പിച്ചിരുന്നത്.

    Read More »
  • NEWS

    രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ആദ്യം പത്രിക സമർപ്പിച്ചത് ലാലുപ്രസാദ് യാദവ്

    ദില്ലി: ജൂലൈ 18 ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിവസമായ ബുധനാഴ്ച പത്രിക സമര്‍പ്പിച്ചത് പതിനൊന്ന് പേര്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച റിട്ടേണിംഗ് ഓഫീസറായ രാജ്യസഭ സെക്രട്ടറിക്ക് മുമ്ബാകെയാണ് നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കപ്പെട്ടത്.അതേസമയം ഇവരില്‍ ഒരാളുടെ പത്രിക മതിയായ രേഖകളില്ലാത്തതിനാല്‍ തള്ളിയതായി ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു.

    Read More »
  • NEWS

    പ്രണയവും പണവും നൽകുന്ന ഒരു പൂവ്;വില കോടികൾ

    പതിനഞ്ച് വർഷം മുമ്പ് മൈക്രോസോഫ്റ്റ് വിൻഡോസ് XP-യുടെ ഡെസ്ക്‌ടോപ്പ് ബാക്ക്ഗ്രൗണ്ടിലാണ് റ്റുലപ് പൂക്കളെ ആദ്യമായി കണ്ടത്.അതുല്യ സൗന്ദര്യമുള്ള മഞ്ഞപ്പൂക്കൾ.പിന്നീട് ഷങ്കറിന്റെ ‘അന്യനി’ൽ, ‘കുമാരീ’ എന്ന് തുടങ്ങുന്ന പാട്ടിൽ ഓസ്‌ട്രേലിയയിലെ ഒരു റ്റുലപ് ഫീൽഡ് ആകാശക്കാഴ്ചയിൽ ഉജ്ജ്വലമായ ഒരു പെയിന്റിങ്ങ് പോലെ തോന്നി, അർധ ശാസ്ത്രീയ സംഗീതത്തിന്റെ അകമ്പടിയിൽ പ്രേമിക്കുന്ന നായകനും നായികയും, പശ്ചാത്തലത്തിൽ ഒരു വിൻഡ്മിൽ. മഞ്ഞ മാത്രമല്ല, റ്റുലപിന്റെ ഇതളുകളിൽ ചുവപ്പും പിങ്കും വെള്ളയും ജ്വലിക്കും. ആയിരം വർഷം മുമ്പ് ചൈനയിലെ പർവ്വതങ്ങളിൽ അവയുണ്ടായിരുന്നു. പിന്നീട് ഓട്ടോമൻ സാമ്രാജ്യത്തിന്റെ രാജധാനിയെ അലങ്കരിച്ചു.പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിലെത്തി. ആദ്യം വിയന്നയിൽ, പിന്നാലെ ഡച്ചുകാരുടെ പ്രണയഭാജനം.ഡച്ച് ഗോൾഡൻ ഏജിന്റെ പ്രതീകവും സമ്പദ് വ്യവസ്ഥയുടെ ചാലകവുമായി റ്റുലപ്. പ്രതിഭാശാലിയായ ഡച്ച് പെയിന്റർ റെംബ്രാന്റ് ചിത്രങ്ങളിലൂടെ പൂവിനെ അനശ്വരമാക്കി. കൊളോണിയൽ കാലത്തെ കുലീന ഭവനങ്ങളിലെ പൂന്തോട്ടങ്ങളേയും പൂപാത്രങ്ങളേയൂം ധന്യമാക്കുന്നതിനൊപ്പം റ്റുലപ് കയറ്റുമതിയിലൂടെ രാജ്യത്തെ സമ്പന്നമാക്കി. പല സിനിമകളിലും കേന്ദ്രസ്ഥാനത്ത് നിൽക്കുന്ന റ്റുലപ് വിപണിയുടെ തകർച്ച പിന്നീട് Tulip…

    Read More »
  • NEWS

    കാറിനകത്ത് രഹസ്യഅറ; മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട

    മലപ്പുറം: മേലാറ്റൂരിൽ കാറിൽ ഒളിപ്പിച്ച് കടത്തിയ ഒരു കോടി രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ പിടിയിൽ.ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബാസിത്(24) മഹേഷ്(29) എന്നിവരെയാണ് 1.15 കോടി രൂപയുടെ കുഴൽപ്പണവുമായി മേലാറ്റൂർ പോലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പണവും പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേലാറ്റൂർ കാഞ്ഞിരംപാറയിൽ പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് കുഴൽപ്പണം പിടിച്ചെടുത്തത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന്റെ പ്ലാറ്റ്ഫോമിൽ രഹസ്യ അറ നിർമിച്ചാണ് പണം ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

    Read More »
  • NEWS

    നൂറാം പിറന്നാൾ; പ്രധാനമന്ത്രിയുടെ അമ്മയുടെ പേരിൽ ഗുജറാത്തിൽ റോഡ്

    ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിക്ക് പിറന്നാള്‍ സമ്മാനവുമായി ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍.നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഹീരാബെന്‍ മോദിയുടെ പേര് ഗാന്ധിനഗറിലെ ഒരു റോഡിന് നല്‍കുമെന്ന് മേയര്‍ ഹിതേഷ് മക്വാന അറിയിച്ചു.’പൂജ്യ ഹീരാബാ മാര്‍ഗ്’ എന്നാണ് റോഡിന് പേര് നല്‍കുന്നതെന്നും ഗാന്ധിനഗര്‍ മേയര്‍ അറിയിച്ചു.   പ്രധാനമന്ത്രിയുടെ അമ്മയുടെ പേര് ശാശ്വതമാക്കുന്നതിന് വേണ്ടിയും അവരുടെ സേവന പാഠങ്ങള്‍ വരും തലമുറകള്‍ക്ക് പകര്‍ന്ന് നല്‍കുന്നതിനു വേണ്ടിയുമാണ് നടപടിയെന്നും മേയര്‍ ഹിതേഷ് മക്വാന വ്യക്തമാക്കി.

    Read More »
  • Kerala

    ജലീല്‍ ഖുറാനും ഈന്തപ്പഴവും എത്തിച്ചു, പെട്ടികളില്‍ ചിലതിന് വലിയ ഭാരം, പലതും അപ്രത്യക്ഷമായി: സ്വപ്ന

    കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ സത്യവാങ്മൂലത്തില്‍ കെ.ടി. ജലീല്‍ എം.എല്‍.എയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ പുറത്ത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്‌ലൈ ജാക്ക് ലോജിസ്റ്റിക്‌സ് കമ്പനിയുടെ ഉടമ മാധവ വാര്യര്‍ കെടി ജലീലിന്റെ ബിനാമിയാണെന്ന് കോണ്‍സുല്‍ ജനറല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നു സ്വപ്ന. കോണ്‍സുല്‍ ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി ജലീല്‍ 17 ടണ്‍ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചുവെന്നും ഫ്‌ലൈ ജാക്ക് ലോജിസ്റ്റിക്‌സ് വഴിയാണ് ജലീല്‍ ഈന്തപ്പഴം ഇറക്കുമതി ചെയ്തതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാനത്ത് 17ടണ്‍ ഈത്തപ്പഴം ഇറക്കുമതി ചെയ്തു. അത് എത്തിച്ച പെട്ടികളില്‍ ചിലതിന് വലിയ ഭാരം ഉണ്ടായിരുന്നു. പല പെട്ടികളും അപ്രത്യക്ഷമായി. ഖുറാന്‍ ഇറക്കുമതി ചെയ്തു. ഫ്‌ലൈ ജാക്ക് ലോജിസ്റ്റിക്‌സ് വഴി സംസ്ഥാനത്തിന് പുറത്തും ഇറക്കുമതി ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് സ്വപ്ന സത്യവാങ്മൂലത്തില്‍ ഉന്നയിക്കുന്നത്. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരേയും കെ.ടി ജലീലിനെതിരേയും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്. അതേസമയം ഈ ആരോപണങ്ങള്‍ സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ തന്നെ കസ്റ്റംസ് വളരെ വിശദമായിത്തന്നെ…

    Read More »
  • NEWS

    എസ്‌എസ്‌എല്‍സി സേ പരീക്ഷ ജൂലൈയിൽ; പ്ലസ് ടൂ ഫലം ജൂൺ 21-ന്

    തിരുവനന്തപുരം: എസ്‌എസ്‌എല്‍സി സേ പരീക്ഷ ജൂലൈയില്‍ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ 21 വരെ ഓണ്‍ലൈനായി നൽകാം. ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ ഫലം ജൂൺ 21ന് പ്രഖ്യാപിക്കും.അതോടൊപ്പം പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ അടുത്ത ആഴ്ച മുതല്‍ സ്വീകരിക്കുമെന്നും ഇതിനായി മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

    Read More »
  • Crime

    കാന്തല്ലൂരില്‍ തോട്ടം സൂപ്പര്‍വൈസറെ വെട്ടിക്കൊന്നു; യുവാവ് അറസ്റ്റില്‍

    ഇടുക്കി: തോട്ടം സൂപ്പര്‍വൈസറെ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി, യുവാവ് അറസ്റ്റില്‍. മറയൂര്‍ കാന്തല്ലൂരില്‍ തോട്ടം സൂപ്പര്‍വൈസറായ ആനച്ചാല്‍ ചെങ്കുളം സ്വദേശി തോപ്പില്‍ ബെന്നിയെയാണ് പള്ളനാട്ടെ കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാന്തല്ലൂര്‍ ചുരുക്കുളം സ്വദേശി യദുകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നല്‍കുന്നവിവരം. എന്നാല്‍ ഇന്നു രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്. ബെന്നിയെ മര്‍ദിച്ചും വാക്കത്തി കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് സൂചന. ബെന്നിയെ വെട്ടിക്കൊന്നത് താനാണെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ആനച്ചാല്‍ സ്വദേശിയായ ബെന്നി ദീര്‍ഘകാലമായി പള്ളനാട്ടെ കാപ്പിത്തോട്ടത്തില്‍ സൂപ്പര്‍വൈസറായി ജോലിചെയ്യുന്നു. കസ്റ്റഡിയിലുള്ള പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും വിവരങ്ങളുണ്ട്.

    Read More »
  • NEWS

    കോസ്റ്ററിക്കയും എത്തി; ഖത്തര്‍ ലോകകപ്പിന്റെ അന്തിമചിത്രം തെളിഞ്ഞു

    ദോഹ:കോസ്റ്ററിക്കയും എത്തിയതോടെ ഖത്തര്‍ ലോകകപ്പിന്റെ അന്തിമചിത്രം തെളിഞ്ഞു. അവസാന യോഗ്യതാമത്സരത്തില്‍ ന്യൂസിലന്‍ഡിനെ ഒരു ഗോളിന് തോല്‍പ്പിച്ച്‌ കോസ്റ്ററിക്ക 32–ാമത്തെ ടീമായി ഖത്തറിലേക്ക് കയറി. നവംബര്‍ 21ന് സ്പെയ്നുമായാണ് കോസ്റ്ററിക്കയുടെ ആദ്യ കളി. ഗ്രൂപ്പ് ഇയില്‍ ജര്‍മനിയും ജപ്പാനുമാണ് മറ്റ് ടീമുകള്‍. 31–ാം റാങ്കുകാരായ കോസ്റ്ററിക്കയുടെ ആറാം ലോകകപ്പാണിത്. തുടര്‍ച്ചയായ മൂന്നാമത്തേതും. 2014ല്‍ ക്വാര്‍ട്ടറില്‍ കടന്നതാണ് മികച്ച പ്രകടനം. ഉറുഗ്വേ, ഇറ്റലി, ഇംഗ്ലണ്ട് ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍നിന്നാണ് കോസ്റ്ററിക്ക നോക്കൗട്ടില്‍ കടന്നത്.

    Read More »
Back to top button
error: