Month: June 2022

  • NEWS

    ആനമകുടം –കഷായത്തിലെ പ്രധാന ചേരുവ

    ശരീരത്തിലെ നീർ വീക്കം മാറുന്നതിനു ഉപയോഗിക്കുന്ന നീർമുള്ളി കഷായം, ഞെരിഞ്ഞിൽ കഷായം, നീർപ്പാണ്ട് കഷായം, ചെമ്മരിക്കിഴങ് കഷായം ഭസ്മ കഞ്ഞി, തുടങ്ങിയവയിലെ പ്രധാന ചേരുവയാണ് ആനമകുടം  കണ്ടാൽ മണി പ്ലാൻറ് എന്നു തോന്നുമെങ്കിലും പാരമ്പര്യ വൈദ്യത്തിലെ ഒരു അത്ഭുത സസ്യമാണ് ആനമകുടം. ഇതു മണി പ്ലാന്റ് ആണോ എന്നു സംശയിക്കുന്നവരോട് പറയാനുള്ളത് —ഇതു മണി പ്ലാന്റ് അല്ല എന്നാണ്.  തറയിൽ വളർത്തുമ്പോൾ ഒരു കൈപ്പത്തിയുടെ വലിപ്പം മാത്രമേ ഉണ്ടാകത്തുള്ളൂ, എന്നാൽ മരത്തിലോ ചുവരിലോ പിടിപ്പിച്ചാൽ വളർന്നു വളർന്നു ആനയുടെ ചെവിയുടെ വലിപ്പത്തിൽ വളരും അതിനാൽ ഇതിനെ ആന മകുടം എന്നു പറഞ്ഞു വരുന്നു,. ശരീരത്തിലെ നീർ വീക്കം മാറുന്നതിനു ഉപയോഗിക്കുന്ന നീർമുള്ളി കഷായം, ഞെരിഞ്ഞിൽ കഷായം, നീർപ്പാണ്ട് കഷായം, ചെമ്മരിക്കിഴങ് കഷായം ഭസ്മ കഞ്ഞി, തുടങ്ങിയവയിലെ പ്രധാന ചേരുവയാണ് ആനമകുടം.മരങ്ങളിൽ പറ്റി പിടിച്ചാൽ ഭാവിയിൽ മരം പട്ടു പോകാം, ഏതു  മരത്തിലാണോ ഒട്ടുന്നതു ആ മരത്തിന്റെ ഗുണ വിശേഷം ആന മകുടത്തിൽ…

    Read More »
  • NEWS

    മുസാഫര്‍പൂരിലെ താജ്മഹൽ;ആറടി മണ്ണിലെ അത്ഭുത വീട്

    ലോകത്തെ മറ്റേതിനേക്കാളും വിലമതിക്കുന്നതാണ് പ്രണയ സമ്മാനം. അതുകൊണ്ടാണ് താജ്മഹല്‍ ഇന്നും അനശ്വരപ്രണയത്തിന്റെ കെടാവിളക്കായി കത്തുന്നത്. കുറേ ദിവസമായി മറ്റൊരു പ്രണയസമ്മാനം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്.ആറടി വീതിയുള്ള ഭൂമിയില്‍ നിര്‍മിച്ച അഞ്ച് നില വീടാണാണ് പുതിയ പ്രണയവിസ്മയം.മുസാഫര്‍പൂരിലെ സന്തോഷാണ് ഭാര്യ അർച്ചനയ്ക്കായി ഈ അപൂര്‍വ സൗധം നിര്‍മിച്ചത്. വെറും ആറടി ഭൂമിയില്‍ പണിത ഈ ‘പ്രണയ കൊട്ടാരത്തിന്റെ’ ഓരോ കോണിലും വിസ്മയിപ്പിക്കുന്ന ചാരുത കാണാം.സെല്‍ഫിയെടുക്കാന്‍ ആളുകള്‍ ഈ വീടിനു മുന്നില്‍ എത്തുന്നു. മുസാഫര്‍പൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഈ വീട് വളരെ പെട്ടെന്ന് തന്നെ പ്രശസ്തമായതോടെ നാട്ടുകാര്‍ ഇതിനെ ‘ഈഫല്‍ ടവര്‍'(ഉയരം കാരണം) എന്ന് വിളിക്കുന്നു. വീടിന്റെ നിര്‍മാണം തുടങ്ങിയപ്പോള്‍ എല്ലാവരും കളിയാക്കുകയായിരുന്നെന്ന് സന്തോഷ് പറഞ്ഞു.ഇന്ന് സ്ഥിതി മാറി. ആളുകള്‍ ഈ വീടിന്റെ ഘടനയെ, അതിന്റെ മുറികളുടെ വാസ്തുവിദ്യയെപ്പോലും പ്രശംസിക്കുന്നത് കാണാം. മുസാഫര്‍പൂരിലെ ‘ഈഫല്‍ ടവര്‍’ എന്ന് വിളിക്കുന്ന ഈ വീട് ഇപ്പോള്‍ ഈ നഗരത്തിന്റെ പ്രശസ്തമായ സെല്‍ഫി പോയിന്റായി മാറിയിരിക്കുകയാണ്. വിവാഹശേഷമാണ്…

    Read More »
  • NEWS

    ബിജെപിയുടെ തലതിരിഞ്ഞ നയം;സൈന്യത്തിൽ ചേരാൻ ആഗ്രഹച്ചിരുന്ന യുവാവ് വെടിയേറ്റ് മരിച്ചു

    ഹൈദരാബാദ്: സൈന്യത്തില്‍ ചേരുകയായിരുന്നു വാറങ്കല്‍ സ്വദേശി ദാമോദര്‍ രാകേഷിന്‍റെ സ്വപ്‌നം.എന്നാല്‍ ആ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ദാമോദര്‍ ഇനിയില്ല.തെലങ്കാനയിലെ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ വെടിവയ്‌പ്പില്‍ ഇല്ലാതായത് ഒരു ചെറുപ്പക്കാരന്‍റെയും അവന്‍റെ കുടുംബത്തിന്‍റെയും സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്. വഖാനാപുരം ദബിര്‍പേട്ട സ്വദേശികളായ കുമാരസ്വാമി-പൂലമ്മ ദമ്ബതികളുടെ മകനാണ് ഇരുപത്തിമൂന്നുകാരനായ ദാമോദര്‍ രാകേഷ്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു ദാമോദര്‍. ആറ് മാസം മുൻപ് നടന്ന ആര്‍മി റിക്രൂട്ട്‌മെന്‍റ് റാലിയില്‍ കായിക ക്ഷമത പരീക്ഷ പാസായ ദാമോദര്‍ എഴുത്ത് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം.     വെളളിയാഴ്‌ച നടന്ന പ്രതിഷേധത്തിനിടെ റെയില്‍വേ പൊലീസിന്‍റെ വെടിയേറ്റ ദാമോദറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൈദരാബാദില്‍ പോവുകയാണെന്ന് മാതാപിതാക്കളോട് പറഞ്ഞാണ് ആ ഇരുപത്തിമൂന്നുകാരന്‍ വീട്ടില്‍ നിന്ന് പോയത്. ഒടുവില്‍ കുടുംബത്തിനെ തേടിയെത്തിയത് മകന്‍ വെടിയേറ്റ് മരിച്ചുവെന്ന വാര്‍ത്തയും.

    Read More »
  • NEWS

    പുരളിമല ഭരിച്ചിരുന്ന കട്ടൻ രാജവംശം 

    പുരളിമല ഭരിച്ചിരുന്ന ഒരു പഴയ തീയ രാജകുടുംബമായിരുന്നു കട്ടൻ രാജവംശം .പുരളിമല താഴ്‌വരയിലാണ് കട്ടൻ രാജവംശത്തിന്റെ ആസ്ഥാനം. മലയോടൻ രാജവംശം എന്നും അറിയപ്പെടുന്നു. പർവതരാജാവ് എന്നർത്ഥം വരുന്ന ‘ മലയാള ഘട്ടൻ’ എന്ന വാക്കിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. പെരുമാൾ കട്ടൻ രാജവംശത്തിന്റെ കുലദൈവമായിരുന്നു, അവർക്ക് നാഗാരാധനയും ഉണ്ടായിരുന്നു. പെരുമാൾ എന്നാൽ കൊട്ടിയൂരിലെ ശിവനാണ് .ഈ കുടുംബങ്ങൾ  രണ്ട് ശാഖകളായി താമസിക്കുന്നു, ഒരേ കുടുംബത്തിൽ പെട്ടവരാണെങ്കിലും പുലയും വാലായ്മയും പെരുമാളിന്റെ ആരാധനയ്ക്ക് ഭംഗം വരാതിരിക്കാൻ അവർ പരസ്പരം ആചരിക്കാറില്ല. ഒരു ശാഖയിലെ മൂത്തയാളെ മുത്തപ്പൻ എന്നും രണ്ടാമത്തെ ശാഖയിലെ മൂത്തയാളെ ഇളയച്ഛൻ എന്നും ആചാരപ്പേർ വിളിക്കുന്നു. അരിയിട്ട് വാഴ്ച്ചക്ക് ശേഷം തറയിലച്ചൻമാരുടെയും നാട്ടുകാരുടെയും സാനിധ്യത്തിൽ അവർക്ക് പട്ടം ലഭിക്കുന്നു .മതിലൂർ ഗുരുക്കളുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ നടക്കുന്നത് . ചടങ്ങിന് ശേഷം കിഴക്കഭിമുഖമായി പെരുമാളെ തൊഴുതു നിൽക്കുന്ന മലയോടനെ ജനങ്ങൾ അരിയെറിഞ്ഞു മുത്തപ്പാ.. മുത്തപ്പാ എന്ന് വിളിക്കും.വീണ്ടും ക്ഷേത്ര  ദർശനം നടത്തി…

    Read More »
  • NEWS

    യുവതികളെ അറബിക്ക് വിറ്റ കേസിലെ രണ്ടാം പ്രതി കീഴടങ്ങി

    പത്തനംതിട്ട: കുവൈറ്റി​ലേക്ക് യുവതി​കളെ വി​സി​റ്റിംഗ് വി​സയി​ല്‍ കൊണ്ടുപോയി​ അറബി​കള്‍ക്ക് വി​റ്റ കേസി​ലെ രണ്ടാംപ്രതി​ പത്തനംതി​ട്ട അജുഭവനില്‍ അജി​മോന്‍ (35) കീഴടങ്ങി. സാമ്ബത്തി​ക കുറ്റങ്ങള്‍ അന്വേഷി​ക്കുന്ന എറണാകുളം എ.സി​.ജെ.എം കോടതി​യില്‍ ഇന്നലെ വൈകി​ട്ടായിരുന്നു കീഴടങ്ങി​യത്. കുവൈറ്റിൽ നിന്നും രക്ഷപ്പെട്ടെത്തിയ ഒരു യുവതിയുടെ പരാതിയിൽ മനുഷ്യക്കടത്തി​ന് പൊലീസ് കഴി​ഞ്ഞദി​വസം അജി​മോനും കുവൈറ്റി​ലുള്ള ഒന്നാംപ്രതി​ കണ്ണൂര്‍ സ്വദേശി​ മജീദി​നുമെതി​രെ കേസെടുത്തി​രുന്നു.തുടർന്നാണ് ഇയാൾ കീഴടങ്ങിയത്. എറണാകുളം രവി​പുരത്ത് ഗോള്‍ഡന്‍ വി​യ എന്ന റി​ക്രൂട്ട്മെന്റ് ഏജന്‍സി​ നടത്തുകയായി​രുന്നു ഇയാള്‍.പാവപ്പെട്ട കുടുംബത്തി​ലെ സ്ത്രീകളെ കുട്ടികളെ നോക്കുന്ന ജോലി​ക്കെന്ന് പറഞ്ഞാണ് കുവൈറ്റി​ല്‍ കൊണ്ടുപോയി​ വി​ല്‍ക്കുന്നത്. 60,000രൂപ ശമ്ബളം വാഗ്ദാനം ചെയ്താണ് കൊണ്ടുപോകുന്നത്.     ഒന്നാം പ്രതി മജീദിനെ​ പൊലീസി​ന് ഇതുവരെ ബന്ധപ്പെടാനായി​ട്ടി​ല്ല. ഫോണ്‍​ ഓഫാണ്. ഇയാള്‍ മുങ്ങി​യെന്നാണ് സൂചന. കേസി​ല്‍ എന്‍.ഐ.എയും സമാന്തരമായി​ അന്വേഷണം നടത്തുന്നുണ്ട്.

    Read More »
  • NEWS

    ഇന്ന് അച്ഛന്മാരുടെ ദിനം, വിയർപ്പിൻ്റെയും കണ്ണീരിൻ്റെയും നനവൂറുന്ന പിതൃദിനത്തിൻ്റെ ചരിത്രവും പ്രാധാന്യവും അറിയാം

      അച്ഛൻ മക്കൾ ബന്ധത്തെയും സമൂഹത്തിൽ അച്ഛന്മാരുടെ സ്വാധീനവും സ്മരിക്കുന്ന ആഘോഷമാണ് പിതൃ ദിനം. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ. ആ ദിനം ഇന്നാണ്. രക്ഷാകർതൃ ബന്ധങ്ങൾക്ക് പിതൃദിനം കരുത്തേകുന്നു. അച്ഛന്മാർക്കു വേണ്ടി മാത്രം സമർപ്പിക്കപ്പെട്ടതല്ല ഈ ദിനം, നമ്മുടെ മനസ്സിനെയും ചിന്തകളെയും രൂപപ്പെടുത്തുകയും നമ്മുടെ ആഗ്രഹങ്ങൾക്ക് ചിറകുനൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന അച്ഛന്മാരെ ആദരിക്കുന്നതാണ് ഈ ദിനത്തിൻ്റെ പ്രാധാന്യം. നമ്മുടെ അച്ഛന്മാർ നിസ്വാർത്ഥമായി നമുക്കുവേണ്ടി ചെയ്യുന്ന പ്രയത്നങ്ങൾക്കും ത്യാഗങ്ങൾക്കുമാണ് ഈ ദിവസം സമർപ്പിക്കുന്നത്. ഫാദേഴ്സ് ഡേയിൽ മിക്ക ആളുകളും അച്ഛനോടുള്ള തങ്ങളുടെ സ്നേഹത്തിന്റെയും നന്ദിയുടെയും പ്രതീകമായി കാർഡുകൾ കൈമാറുന്നു, കേക്ക് ഉണ്ടാക്കുന്നു, പ്രത്യേക ഭക്ഷണം തയ്യാറാക്കുന്നു, അല്ലെങ്കിൽ അവർക്ക് പൂക്കൾ സമ്മാനിക്കുന്നു. പിതൃദിനത്തിന് പിന്നിലെ കഥ 1910-ൽ അമേരിക്കയിലാണ് ആദ്യമായി പിത്യദിനം ആഘോഷിച്ചത്. ഈ ആശയം അവതരിപ്പിച്ചത് സൊനോറ സ്മാർട്ട് ഡോഡ് എന്ന പെൺകുട്ടിയാണ്. പതിനാറുകാരിയായ സൊനോറ ഡോഡിന് അകാലത്തിൽ അമ്മയെ നഷ്ടപ്പെട്ടു. സൊനോറയുടെയും അവളുടെ അഞ്ച് ഇളയ…

    Read More »
  • India

    ജൂലൈ 1 മുതല്‍ പുതിയ ഓണ്‍ലൈന്‍ പണമിടപാട് രീതി, ടോക്കണൈസേഷന്‍; എന്താണ് ടോക്കണൈസേഷന്‍?

    ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളിൽനിന്നും സൈറ്റുകളില്‍നിന്നും വാങ്ങുന്ന സാധനങ്ങള്‍ക്ക്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയാണ് പണമടയ്ക്കുന്നതെങ്കില്‍ കാര്‍ഡിന്റെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണം. ഇവ ഭാവിയിൽ ഇടപാടുകള്‍ നടത്തുമ്പോള്‍ സമയം ലാഭിക്കാനാണെന്നു പറഞ്ഞ് അവിടെ സേവ് ചെയ്യും. ഈ ഡേറ്റ ഇന്റര്‍നെറ്റിലെ തട്ടിപ്പുകാരുടെ കയ്യിലെത്തിയേക്കാം. അത്തരം തട്ടിപ്പു സാധ്യത ഒഴിവാക്കി ഓണ്‍ലൈന്‍ പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനാണ് ആര്‍ബിഐ ടോക്കണൈസേഷന്‍ എന്ന പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലുള്ള മാറ്റമാണ് ഇത്. കാര്‍ഡ് വിവരങ്ങള്‍ നല്‍കി ഇപ്പോള്‍ നടത്തുന്ന ഓണ്‍ലൈന്‍ ഇടപാടുകളെക്കാള്‍ സുരക്ഷിതമാണ് ടോക്കണൈസേഷന്‍ എന്ന് ആര്‍ബിഐ വിലയിരുത്തുന്നു. ∙ എന്താണ് ടോക്കണൈസേഷന്‍? ശരിയായ കാര്‍ഡ് വിവരങ്ങള്‍ക്കു പകരം മറ്റൊരു കോഡ് നൽകുന്ന രീതിയാണ് ടോക്കണൈസേഷന്‍. ഈ കോഡിനെ ടോക്കണ്‍ എന്നു വിളിക്കുന്നു. ഓരോ കാര്‍ഡും ടോക്കണ്‍ റിക്വസ്റ്ററെയും ഉപകരണത്തെയും പരിഗണിച്ചായിരിക്കും സവിശേഷ നമ്പര്‍ നല്‍കുക. (ടോക്കണ്‍ നല്‍കാന്‍, കാര്‍ഡ് നെറ്റ്‌വര്‍ക്കിലേക്ക് അയയ്ക്കാനായി ഏത് സിസ്റ്റമാണോ കസ്റ്റമറില്‍നിന്ന് ടോക്കണൈസേഷന്‍ അഭ്യര്‍ഥന സ്വീകരിക്കുന്നത്, ഇതിനെയാണ്…

    Read More »
  • Business

    വോഡഫോൺ ഐഡിയക്ക് വൻ നഷ്ടം, ജിയോയ്ക്ക് ഏപ്രിലിൽ 16.82 ലക്ഷം പുതിയ വരിക്കാർ

    ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഏപ്രിലിലെ റിപ്പോർട്ട് പുറത്തുവിട്ടു. ഏപ്രിലിൽ ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്തത് ജിയോയാണ്. ഏപ്രിലിൽ എയർടെലും മികച്ച നേട്ടമാണ് കൈവരിച്ചത്. അതേസമയം വരിക്കാരെ നഷ്ടപ്പെട്ട ഏക സ്വകാര്യ ടെലികോം ഓപ്പറേറ്റർ വോഡഫോൺ ഐഡിയയും (വി) ആണ്. പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (ബിഎസ്എൻഎൽ) മൊത്തത്തിലുള്ള വരിക്കാരുടെ എണ്ണവും കുറഞ്ഞു. ഏപ്രിലിൽ ജിയോ 16.82 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ചേർത്തത്. ജിയോയ്ക്ക് പിന്നാലെ എയർടെലും 8.16 ലക്ഷം പുതിയ വരിക്കാരെ ചേർത്തു. വോഡഫോൺ ഐഡിയയ്ക്കും (വി) ബിഎസ്എൻഎലിനും ഏപ്രിലിൽ 15.68, 3.63 ലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെടുകയും ചെയ്തു. ട്രായിയുടെ പ്രതിമാസ പ്രകടന റിപ്പോർട്ട് പ്രകാരം ഏപ്രിലിൽ ജിയോയ്ക്ക് 16.82 ലക്ഷം വരിക്കാരെയാണ് ലഭിച്ചത്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 40.56 കോടിയായി ഉയർന്നു. അതേസമയം, ജിയോയുടെ എതിരാളികളായ ഭാരതി എയർടെലിന് ഏപ്രിലിൽ 8.16 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. ഇതോടെ എയർടെലിന്റെ…

    Read More »
  • Kerala

    സര്‍ക്കുലര്‍ ബസ് ഹിറ്റ്! കറങ്ങിക്കൊണ്ടേയിരിക്കാം..10 രൂപ ടിക്കറ്റില്‍ ഒരു സെക്ടര്‍ മുഴുവനായി കറങ്ങാം

    തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സർക്കുലർ ബസ് സർവീസിന്റെ പ്രചാരണ വാചകം ‘കറങ്ങിക്കൊണ്ടേയിരിക്കാം’ എന്നാണ്. ജനങ്ങൾ ബസിൽ കറങ്ങിയപ്പോൾ സർവീസ് ഹിറ്റായി. സർവീസിലേക്ക് ജനങ്ങളെ ആകർഷിക്കാനായി ഒരു ഓഫറും കെഎസ്ആർടിസി മുന്നോട്ടുവച്ചിട്ടുണ്ട്. 10 രൂപ ടിക്കറ്റെടുത്താൽ ഒരു സെക്ടറിൽ മുഴുവനായി കറങ്ങാം. നഗരത്തിലെ യാത്രാ ക്ലേശം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കുലർ സർവീസ് ആരംഭിച്ചത്. 2021 ഓഗസ്റ്റിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു. നഗരത്തിലെ പല പ്രധാന ഇടറോഡുകളിലൂടെയും ബസ് സർവീസ് ഇല്ലായിരുന്നു. ഇവിടങ്ങളിലെ റസിഡൻസ് അസോസിയേഷനുകളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം കേട്ടശേഷമാണ് സർവീസുകൾ ക്രമീകരിച്ചത്. ഏഴു സെക്ടറുകളിലായി ഏഴു നിറങ്ങളിലാണ് ബസുകൾ സർവീസ് നടത്തുന്നത്. റെഡ്, ബ്ലൂ, ഗ്രീൻ, ബ്രൗൺ നിറത്തിലുള്ള ബസുകൾ കിഴക്കേക്കോട്ട ഡിപ്പോയിൽനിന്നും യെലോ, മജന്ത, വയലറ്റ് കളറിലുള്ള ബസുകൾ പേരൂർക്കട ഡിപ്പോയിൽനിന്നുമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. രാവിലെ 7 മണി മുതൽ 11 മണിവരെയും വൈകിട്ട് 3 മുതൽ 7വരെയുമുള്ള പീക്ക് ടൈമിൽ 10 മിനിറ്റ് ഇടവേളകളിലാണ് ബസ് സർവീസ്. അല്ലാത്ത സമയം…

    Read More »
  • India

    അഗ്നിപഥ് പ്രക്ഷോഭം: റെയില്‍വേയ്ക്ക് ബിഹാറില്‍ മാത്രം 200 കോടി രൂപയുടെ നഷ്ടം !

    സൈന്യത്തിൽ 4 വർഷത്തെ ഹ്രസ്വനിയമനത്തിനു പ്രഖ്യാപിച്ച ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ നടന്ന പ്രക്ഷോഭത്തിൽ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അക്രമത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്‌ടമുണ്ടായതായി വിലയിരുത്തൽ. ബിഹാര്‍, ബംഗാള്‍, ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ വ്യാപകമായി റെയിൽവേ സ്റ്റേഷനുകൾ തകർക്കുകയും ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. ബിഹാറിലും തെലങ്കാനയിലും ട്രെയിനുകൾക്കു തീയിട്ടു. ബിഹാറില്‍ മാത്രം 200 കോടി രൂപയുടെ നഷ്ടമാണ് റെയില്‍വേ വിലയിരുത്തുന്നത്. ഒരു കോച്ച് കത്തി നശിച്ചാൽ പോലും റെയിൽവേയ്ക്ക് നഷ്‌മാകുന്നത് കോടികൾ ആണെന്നിരിക്കെ വ്യാപകമായി ട്രെയിനുകൾ കത്തിനശിക്കുന്നത് വൻ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും. പുതിയ എൽഎച്ച്ബി എസി കോച്ചുകൾക്കു രണ്ടര കോടി രൂപയോളം വിലയുണ്ട്. സ്ലീപ്പർ –1.68 കോടി, ജനറൽ–1.67 കോടി, എസി ടു ടയർ, ഫസ്റ്റ് എസി, –2.30 കോടി, തേഡ് എസി–2.36 കോടി, ജനറേറ്റർ കാർ–3.03 കോടി, പാൻട്രി കാർ– 2.32 കോടി എന്നിങ്ങനെയാണു നിർമാണ ചെലവ്. 22 കോച്ചുകളുള്ള എൽഎച്ച്ബി…

    Read More »
Back to top button
error: