ശരീരത്തിലെ നീർ വീക്കം മാറുന്നതിനു ഉപയോഗിക്കുന്ന നീർമുള്ളി കഷായം, ഞെരിഞ്ഞിൽ കഷായം, നീർപ്പാണ്ട് കഷായം, ചെമ്മരിക്കിഴങ് കഷായം ഭസ്മ കഞ്ഞി, തുടങ്ങിയവയിലെ പ്രധാന ചേരുവയാണ് ആനമകുടം
കണ്ടാൽ മണി പ്ലാൻറ് എന്നു തോന്നുമെങ്കിലും
പാരമ്പര്യ വൈദ്യത്തിലെ ഒരു അത്ഭുത സസ്യമാണ് ആനമകുടം. ഇതു മണി പ്ലാന്റ് ആണോ എന്നു സംശയിക്കുന്നവരോട് പറയാനുള്ളത് —ഇതു മണി പ്ലാന്റ് അല്ല എന്നാണ്.
തറയിൽ വളർത്തുമ്പോൾ ഒരു കൈപ്പത്തിയുടെ വലിപ്പം മാത്രമേ ഉണ്ടാകത്തുള്ളൂ, എന്നാൽ മരത്തിലോ ചുവരിലോ പിടിപ്പിച്ചാൽ വളർന്നു വളർന്നു ആനയുടെ ചെവിയുടെ വലിപ്പത്തിൽ വളരും അതിനാൽ ഇതിനെ ആന മകുടം എന്നു പറഞ്ഞു വരുന്നു,.
ശരീരത്തിലെ നീർ വീക്കം മാറുന്നതിനു ഉപയോഗിക്കുന്ന നീർമുള്ളി കഷായം, ഞെരിഞ്ഞിൽ കഷായം, നീർപ്പാണ്ട് കഷായം, ചെമ്മരിക്കിഴങ് കഷായം ഭസ്മ കഞ്ഞി, തുടങ്ങിയവയിലെ പ്രധാന ചേരുവയാണ് ആനമകുടം.മരങ്ങളിൽ പറ്റി പിടിച്ചാൽ ഭാവിയിൽ മരം പട്ടു പോകാം, ഏതു മരത്തിലാണോ ഒട്ടുന്നതു ആ മരത്തിന്റെ ഗുണ വിശേഷം ആന മകുടത്തിൽ ഉണ്ടാകും,, ചില മരങ്ങളുടെ സത്തുക്കളെ ഈ ചെടി കൊണ്ടു വലിച്ചെടുത്തു ഉപയോഗിക്കാറുണ്ട് അതിനാൽ ഇതിനെ “ഒട്ടുണ്ണി “വിഭാഗത്തിൽ അറിയപ്പെടുന്നു.