Month: June 2022
-
NEWS
ഇന്ന് ഫാദേർസ് ഡേ: വായിക്കാം ഒരു കഥ
ഇന്ന് അച്ഛൻമാരുടെ ദിനമാണ്.ഒപ്പം വായനാദിനവും.ഇന്ന് നമുക്ക് ഒരു കഥ വായിക്കാം അച്ഛൻ *ഏബ്രഹാം വറുഗീസ്* അമ്മ കരഞ്ഞു പറഞ്ഞിട്ടും അപ്പു അന്ന് ഉച്ചയ്ക്കത്തേക്കുള്ള പൊതിച്ചോറ് എടുക്കാതെയാണ് സ്കൂളിലേക്ക് പോയത്.മഴ കോരിച്ചൊരിയുന്ന ജൂൺ മാസത്തിലെ ഒരു ദിവസമായിരുന്നു അത്.അഞ്ചാംക്ലാസിലാണ് അപ്പു പഠിച്ചിരുന്നത്.പുതിയ ബാഗും ഉടുപ്പും നിക്കറുമെല്ലാം സ്കൂൾ തുറന്നപ്പോഴേക്കും അച്ഛൻ അവന് വാങ്ങിക്കൊടുത്തിരുന്നു.പക്ഷെ കുട പഴയതായിരുന്നു.പുതിയ കുടവേണമെന്നു പറഞ്ഞ് വാശിപ്പിടിച്ചപ്പോഴൊക്കെ അച്ഛൻ ഒന്നും മിണ്ടാതെ ഇരുന്നതാണ് അവനെ ചൊടിപ്പിച്ചത്.ആ കണ്ണുകൾ നിറഞ്ഞിരുന്നത് അവൻ ശ്രദ്ധിച്ചതുമില്ല. പഴയ കുടയുമായി ആരാണ്ടോടോ ഉള്ള വാശിപോലെ സ്കൂളിലേക്ക് നടക്കുമ്പോൾ ഇടയ്ക്കുവച്ച് മഴ നനഞ്ഞ് ലോറിയിലേക്ക് തടി ചുമ്മിക്കയറ്റുന്ന അച്ഛനെ അവൻ കണ്ടു.എങ്കിലും കാണാത്ത ഭാവത്തിൽ അവൻ നടന്നു.അവന് ദേഷ്യം വരുന്നുണ്ടായിരുന്നു.ക്ലാസിലെ മറ്റു കുട്ടികൾക്കെല്ലാം പുത്തൻ കുടയുണ്ട്.ഓരോ വർഷവും സ്കൂൾ തുറക്കുമ്പോൾ അവർ പുത്തനുടുപ്പും നിക്കറുമിട്ട് പുത്തൻ കുടയും പുത്തൻ ബാഗുമായിട്ടൊക്കെയാണ് സ്കൂളിലേക്ക് വരാറ്.തനിക്കു മാത്രം..! സ്കൂൾ തുറന്നപ്പോൾ അച്ഛൻ ആദ്യം നിക്കറും ഉടുപ്പും മാത്രമാണ് പുതിയതായി വാങ്ങിത്തന്നത്.താൻ…
Read More » -
NEWS
100 കോടി രൂപയുടെ വിറ്റുവരവുമായി കേരള ചിക്കന്‍
തിരുവനന്തപുരം : ഉപഭോക്താക്കള്‍ക്ക് ന്യായ വിലയ്ക്ക് ഗുണമേന്‍മയുള്ള ചിക്കന്‍ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 100 കോടി രൂപയുടെ വിറ്റുവരവ്.പദ്ധതി ആരംഭിച്ച് അഞ്ചു വര്‍ഷം പൂര്‍ത്തിയാകും മുൻപാണ് ഈ നേട്ടം. പദ്ധതിയുടെ ഭാഗമായി ബ്രോയിലര്‍ ഫാമുകള്‍ നടത്തുന്ന 270 വനിതാ സംരംഭകരും 94 ഔട്ട്‌ലെറ്റുകള്‍ നടത്തുന്ന വനിതകളും ഉല്‍പ്പെടെ 364 കുടുംബശ്രീ വനിതാ സംരംഭകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.79 ലക്ഷം കിലോ ചിക്കന്‍ ഈ കാലയളവില്‍ ഉത്പാദിപ്പിച്ച് ഔട്ട്‌ലെറ്റുകളിലൂടെ വിപണനം നടത്തി. പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ലഭിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കേരള ചിക്കന്റെ സ്വീകാര്യത വര്‍ദ്ധിച്ചിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം (45), കൊല്ലം (39), കോട്ടയം (47), എറണാകുളം (55), തൃശൂര്‍ (48), കോഴിക്കോട് (36) എന്നീ ജില്ലകളിലായി ആകെ 270 ബ്രോയിലര്‍ ഫാമുകളും 94 ചിക്കന്‍ ഔട്ട്‌ലെറ്റുകളും പ്രവര്‍ത്തിക്കുന്നു.വ്യക്തിഗത സംരംഭ മാതൃകയിലാണ് പദ്ധതി.
Read More » -
Local
പറശ്ശിനിക്കടവിൽ സ്ത്രീകൾക്കായി ഷീ ലോഡ്ജ്, സുരക്ഷിതം വാടകയും നാമമാത്രം
കണ്ണൂർ: വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദൈവമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ. ഭക്തരും സഞ്ചാരികളുമടക്കം നിരവധി സന്ദര്‍ശകര്‍ എത്തുന്ന ഉത്തര കേരളത്തിലെ പ്രധാന ക്ഷേത്രമാണിത്. കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് 16 കിലോമീറ്റർ വടക്ക്, വളപട്ടണം നദിക്കരയിലായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ശൈവ- വൈഷ്ണവ സങ്കൽപ്പമായ മുത്തപ്പൻ ആണ് പ്രതിഷ്ഠ. പ്രതിദിനം ക്ഷേത്രത്തിലും മറ്റ് വിവിധ ആവശ്യങ്ങൾക്കായി പറശ്ശിനിക്കടവിലും എത്തുന്ന സ്ത്രീകൾക്ക് വിശ്രമിക്കാൻ ഷീ ലോഡ്ജ് ഒരുങ്ങുന്നു. സുരക്ഷിത വിശ്രമ കേന്ദ്രം എന്ന ലക്ഷ്യത്തോടെ സ്ത്രീകൾക്കും കുട്ടികൾക്കുമായി ആന്തൂർ നഗരസഭയാണ് താമസസ്ഥലമൊരുക്കുന്നത്. പറശ്ശിനിക്കടവ് ബസ് സ്റ്റാൻഡിനോടുചേർന്ന, നഗരസഭയുടെ മൂന്നുനില കെട്ടിടത്തിലാണ് ഷീ ലോഡ്ജ് ഒരുങ്ങുന്നത്. ഒരേസമയം 100 പേരെ താമസിപ്പിക്കാൻ കഴിയുന്ന ഡോർമിറ്ററി, 40 ശുചിമുറികൾ, അറ്റാച്ച്ഡ് ബാത്ത് റൂമോടുകൂടിയ നാല് മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാനാകുന്ന ഓപൺ ശുചിമുറികൾ എന്നീ സൗകര്യങ്ങളാണ് ഉണ്ടാവുക. സ്പോർട്സ് കൗൺസിലുമായി ചേർന്ന് ജിംനേഷ്യവും തയാറാക്കുന്നുണ്ട്. ജീവനക്കാരുടെ സേവനം 24 മണിക്കൂറും ലഭിക്കും. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല. ചുരുങ്ങിയ തുക മാത്രം…
Read More » -
NEWS
ബിരിയാണിയെല്ലാം ബിരിയാണിയല്ല, ഉണ്ടാക്കാം ഹൈദരാബാദ്,തലപ്പാക്കട്ടി ബിരിയാണികൾ
ഹൈദരാബാദ്,തലപ്പാക്കട്ടി,ചെട്ടിനാട്,അമ്പൂർ,തലശ്ശേരി,മലബാർ….ബിരിയാണിയുടെ പേരും പെരുമയും ഉയർത്തിയ സ്ഥലനാമങ്ങൾ ചില്ലറയല്ല.അല്ലെങ്കിൽ തിരിച്ച്- ബിരിയാണി വഴി പേരും പ്രശസ്തിയും നേടിയ സ്ഥലങ്ങൾ ! ബിരിയാണി ആണലോ ഇപ്പോഴത്തെ ട്രെൻഡിങ് വിഷയം.പക്ഷെ കേരളത്തിലെ മിക്കവർക്കും ബിരിയാണി എന്നാൽ എന്തെന്ന് പോലും അറിയില്ല എന്നതാണ് വാസ്തവം.നെയ്‌ച്ചോറിൽ ഇറച്ചി പൂഴ്ത്തി വെച്ചു ബിരിയാണി ആണെന്ന് പറഞ്ഞു ആത്മ നിർവൃതി അടയുന്ന ടീമുകൾ ആണ് ശരിക്കും ബിരിയാണികളെ വെറുപ്പിച്ച് ‘ബെറുപ്പാണി’കളാക്കുന്നത് എന്താണ് ബിരിയാണി.. ? വറുത്തത്, പൊരിച്ചത് എന്നൊക്കെ അർത്ഥമുള്ള “ബെറ്യാൻ” എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് “ബിരിയാണി” എന്ന പേരു ലഭിച്ചത്. ബിരിയാനി എന്നും പറയും.15-ാം നൂറ്റാണ്ട് മുതൽ 19-ാം നൂറ്റാണ്ട് വരെ മുഗളരുടെ ഭരണകാലത്ത് ഇന്ത്യ വികസിപ്പിച്ചെടുത്തതാണ് ‘മുഗളൈ’ പാചകരീതി.’ബിരിയാണി’, ‘പിലാഫ്’, ‘കബാബു’കൾ തുടങ്ങി നിരവധി പാചകക്കുറിപ്പുകൾ അവരാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.പുരാതന ദില്ലി സാമ്രാജ്യത്തെ മുസ്ലിം രാജവംശമായ മുഗളന്മാർ, ലഖ്നൗ ചക്രവർത്തിമാർ എന്നിവരാണ് ഇന്ത്യയിൽ ബിരിയാണി ആദ്യമായി ഉണ്ടാക്കിയത് എന്നാണ് ചില ചരിത്രകാരന്മാരുടെ വാദം. എന്നാൽ, ടിമൂറിന്റെ കടന്നുകയറ്റ സമയത്താണ് ബിരിയാണി…
Read More » -
Kerala
”പൈസയില്ലെങ്കിൽ എന്തിനാടോ ഡോറ് പൂട്ടിയത്…” കള്ളൻ ചോദിക്കുന്നു. നിരാശക്കുറിപ്പെഴുതിയ കള്ളൻ ഒടുവിൽ പിടിയിൽ
തൃശൂർ: കുന്ദംകുളത്തെ ഒരു കടയിൽ കയറി നിരാശക്കുറിപ്പെഴുതിയ കള്ളനെ മാനന്തവാടിയിൽ പൊലീസ് പിടികൂടി. വയനാട് പുൽപ്പള്ളി ഇരുളം കളിപറമ്പിൽ വിശ്വരാജാണ് പിടിയിലായത്. മോഷ്ടിക്കാൻ കയറിയ കടയിൽ നിന്ന് ഒന്നും കിട്ടാതെ വന്നപ്പോൾ ‘പൈസ ഇല്ലെങ്കില്‍ പിന്നെ എന്തിനാടാ ഡോര്‍ പൂട്ടിയിട്ടത്..’ എന്നായിരുന്നു കള്ളന്‍റെ കുറിപ്പ്. കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്ന് കടകളില്‍ ഇയാൾ കയറി. ഒരു കടയില്‍ നിന്ന് 12,000 രൂപയും മറ്റൊരു കടയില്‍ നിന്ന് 500 രൂപയും മോഷ്ടിച്ചു. എന്നാല്‍ മൂന്നാമത്തെ കടയില്‍ നിന്ന് ഒന്നും കിട്ടാതെ വന്നപ്പോഴാണ് പൊട്ടിച്ച ഗ്ലാസിൽ നിരാശക്കുറിപ്പെഴുതിയത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. വയനാട് ഉൾപ്പെടെ കേരളത്തിലെ പല ജില്ലകളിലായി 53 ഓളം കേസുകളിൽ പ്രതിയാണ് വിശ്വരാജ്. മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് തന്ത്രപരമായി പൊലീസ് ഇയാളെ പിടികൂടിയത്. കൽപ്പറ്റ, സുൽത്താൻ ബത്തേരി, കൊയിലാണ്ടി, ഫറോഖ്, ഗുരുവായൂർ, കണ്ണൂർ, ഉൾപ്പെടെയുള്ള കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച…
Read More » -
NEWS
ശരീരത്തെ തണുപ്പിക്കാൻ ബീറ്റ്റൂട്ട് പച്ചടി
സദ്യയിൽ പ്രധാനപ്പെട്ട ഒന്നാണ് പച്ചടി.തൈരും രുചികരമായ അരപ്പും ചേർന്നുള്ള പച്ചടിയുടെ രുചി കിടിലനാണ്. കുഞ്ഞുങ്ങൾക്കും അധികം എരിവ് ഇഷ്ടമില്ലാത്തവർക്കും ഏറെ പ്രിയപ്പെട്ടതാണ് ഈ വിഭവം.അപ്പോൾ കളർഫുൾ ആയ ബീറ്റ്റൂട്ട് പച്ചടിയുടെ കാര്യമോ? നോക്കാം എങ്ങനെയാണ് ബീറ്റ്‌റൂട്ട് പച്ചടി ഉണ്ടാക്കുന്നതെന്ന്. ചേരുവകള്‍ ചെറുതായി ചീകിയ ബീറ്റ്റൂട്ട് – 2 കപ്പ് പച്ചമുളക് – 4 എണ്ണം തിരുമ്മിയ തേങ്ങ – 1 കപ്പ് ഉള്ളി (ചെറുത്) – 4 എണ്ണം കടുക് – 1 ടീ സ്പൂണ്‍ കട്ട തൈര്‍ – 1 കപ്പ് പഞ്ചസാര – ½ സ്പൂണ്‍ വറ്റല്‍ മുളക് – 4 എണ്ണം കടുക് (താളിക്കാന്‍) വറ്റല്‍മുളക്, കറിവേപ്പില, എണ്ണ, ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ചീകിയ ബീറ്റ്റൂട്ട് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിയ്ക്കുക.വെള്ളം നല്ലതുപോലെ വറ്റണം.തേങ്ങ, പച്ചമുളക്, ഉള്ളി, കടുക്, കറിവേപ്പില ഇവ നല്ലതുപോലെ അരച്ച് ബീറ്റ്റൂട്ടില്‍ ചേര്‍ത്ത് ചൂടാക്കുക.തണുത്തശേഷം…
Read More » -
NEWS
നൂപുർ ശർമ്മ പ്രധാനമന്ത്രി ആയില്ലെങ്കിലും ഡൽഹിയുടെ മുഖ്യമന്ത്രി എങ്കിലും ആകും:അസദുദ്ദീന്‍ ഒവൈസി
ഹൈദരാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി.നൂപൂര്‍ ശര്‍മ്മയെ ബിജെപി സംരക്ഷിക്കുകയാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും ഒവൈസി പറഞ്ഞു. നൂപൂര്‍ ശര്‍മ്മ ഒളിവിലാണെന്ന് പറയുന്നു.രാജ്യത്തെ അന്വേഷണ ഏജൻസികൾ ശ്രമിച്ചാൽ അവരെ കണ്ടെത്താനാകില്ലേ ? അതോ കേരളത്തിലെ പോലെ ബിരിയാണി ചെമ്പ് തുറന്നുനോക്കുകയാണോ ഇപ്പോൾ അവരുടെ പണി.നൂപൂര്‍ ശര്‍മ്മ ഡൽഹിയിൽ തന്നെ ഉണ്ടെന്ന് എല്ലാവർക്കും അറിയാം.പക്ഷെ അന്വേഷണ ഏജൻസികൾ നടപടിയെടുക്കില്ല. ഭാവിയില്‍ നൂപുര്‍ ശര്‍മ്മയെ വലിയ നേതാവായി ഉയര്‍ത്തുമെന്നും ദില്ലി മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയാകുമെന്നും ഒവൈസി പറഞ്ഞു.നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്ത് നിയമമനുസരിച്ച് നടപടിയെടുക്കണം.ഭരണഘടനാ പ്രകാരമുള്ള നടപടിയാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. വരുന്ന ആറേഴ് മാസത്തിനുള്ളില്‍ നൂപുര്‍ ശര്‍മ്മ വലിയ നേതാവാകുമെന്ന് എനിക്കറിയാം.അത് സംഭവിക്കും.പ്രധാനമന്ത്രി ആയില്ലെങ്കിലും ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് വരെ അവരെത്തുമെന്നും ഒവൈസി പറഞ്ഞു.
Read More » -
NEWS
അനുജനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയിൽ ജേഷ്ഠൻ അപകടത്തിൽ മരിച്ചു
എറണാകുളം: അനുജനുമായി ആശുപത്രിയില്‍ പോകുന്നതിന്റെ വാഹനം അപകടത്തില്‍പെട്ട് ജേഷ്ഠന്‍ മരിച്ചു. മലയാറ്റൂർ കളപ്പുരയ്ക്കല്‍ വീട്ടില്‍ രാജുവിന്റെ മകന്‍ ശ്രീരാജ്(22) ആണ് മരിച്ചത്. ശ്രീരാജിന്റെ അനുജന്‍ ശ്രീജിത്തിനെ ബൈക്കില്‍ ആശുപത്രിയില്‍ കൊണ്ട് പോകുമ്ബോഴാണ് ദാരുണാപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിറകില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.ബൈക്ക് ഓടിച്ചിരുന്ന ശ്രീരാജ് ഇടിയുടെ ആഘാതത്തില്‍ തല്‍ക്ഷണം മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം.മറ്റൂര്‍ ചെമ്ബിശ്ശേരി റോഡില്‍ കെ.ജി.പി.എല്ല് പൊടി കമ്ബനിയുടെ മുന്നിലായിരുന്നു സംഭവം.
Read More » -
NEWS
ഇംഗ്ലീഷിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അക്ഷരം ഏതാണ്?
എന്തുകൊണ്ടാണ് ഇംഗ്ലീഷ് ഭാഷയിലെ വാക്കുകളിൽ ഇത്രയധികം നിശബ്ദ അക്ഷരങ്ങൾ (Silent Letters ) ഉപയോഗിക്കുന്നത്? Silent Letters അഥവാ നിശബ്ദ അക്ഷരങ്ങൾ ഉപയോഗിച്ച് ഭാഷയെ സങ്കീർണമാക്കുന്നതിൽ ഖ്യാതി നേടിയിട്ടുള്ള ഭാഷയാണ് ഇംഗ്ലീഷ്.ഇംഗ്ലീഷ് ഭാഷ എഴുതുന്നത് റോമൻ ലിപിയിലാണ്. എഴുതുന്ന വാക്കും ഉച്ചാരണവും തമ്മിൽ സാദൃശ്യം മിക്കപ്പോഴും ഇല്ലാത്തത് കൊണ്ട് തന്നെ ഇംഗ്ലീഷ് ലിപിയെ Unphonetic എന്ന് പറയാം. 26 അക്ഷരങ്ങളാണ് ഇംഗ്ലീഷ് അക്ഷരമാലയിൽ ഉള്ളത് എന്നാൽ ഇംഗ്ലീഷിൽ 44 വ്യത്യസ്ത സ്വനിമങ്ങൾ (Phoneme) ( ഒരു ഭാഷയിലെ അർത്ഥഭേദമുണ്ടാക്കാൻ കഴിവുള്ള ഏറ്റവും ചെറിയ ഘടനാപരമായ ഏകകമാണ് സ്വനിമം ) ഉണ്ട് . ഇവയിൽ 20 വ്യതിരിക്തമായ സ്വരാശബ്ദങ്ങളും ഉൾപ്പെടുന്നു .ചുരുക്കത്തിൽ ഇംഗ്ലീഷ് അക്ഷരമാല ഇംഗ്ലീഷ് എഴുതാൻ ഒട്ടും പര്യാപ്തമല്ല. പല വിഭിന്നമായ സ്വനിമങ്ങളെ സൂചിപ്പിക്കാൻ ഇംഗ്ലീഷിൽ രണ്ട് അക്ഷരങ്ങളെ ചേർത്തെഴുത്തുന്നു. ഉദാ: Ch , Th , Sh…. ഇവയെ Diagraphs എന്ന് വിളിക്കുന്നു. ഇംഗ്ലീഷിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന അക്ഷരം…
Read More » -
NEWS
രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്; ആംഗ്രി ബേർഡ്‌സ്, കാൻഡി ക്രഷ് ഗെയിമുകൾ കുട്ടികൾക്ക് ഭീഷണി
ആംഗ്രി ബേർഡ്‌സ് (Angry Birds), കാൻഡി ക്രഷ് (Candy Crush) തുടങ്ങിയ ജനപ്രിയ ഗെയിമുകൾ കുട്ടികളുടെ സ്വകാര്യ ഡേറ്റയിലേക്ക് ഒളിഞ്ഞുനോക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്.അതിനാൽ മാതാപിതാക്കൾ അൽപ്പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. മിക്ക കുട്ടികളും അവരുടെ സമയത്തിന്റെ നല്ലൊരു ഭാഗം ഇന്ന് മൊബൈൽ ഫോണുകളിൽ ഗെയിമുകൾ കളിക്കാൻ ചെലവഴിക്കുന്നു. ചെറുപ്പത്തിൽ തന്നെ മൊബൈൽ ഗെയിമിന് അടിമപ്പെടുന്നത് പല വിധത്തിൽ അപകടകരമാണ്.ഇത് പലപ്പോഴും കുട്ടികളുടെ ജീവിതം തന്നെ ചൂഴ്ന്നെടുക്കുന്നതായി മാറിയിട്ടുണ്ട്. സുരക്ഷാ വെബ്‌സൈറ്റിന്റെ ഏറ്റവും പുതിയ കണ്ടെത്തലുകൾ പ്രകാരം ഗെയിമുകൾ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും അവ പരസ്യ വ്യവസായത്തിലേക്ക് കൈമാറുകയും ചെയ്യുന്നു എന്നാണ്. ഈ റിപ്പോര്‍ട്ട് രക്ഷിക്കാതാക്കൾക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്. പിക്സലേറ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിലെ മിക്ക ഗെയിമിങ് ആപ്പുകളും പരസ്യ വ്യവസായവുമായി ഡേറ്റ പങ്കിടുന്നുണ്ട് എന്നാണ്. ആംഗ്രി ബേർഡ്സ് 2 പോലുള്ള ഗെയിം ആപ്പുകൾ ഉപയോഗിക്കുമ്പോൾ കുട്ടികളുടെ വിവരങ്ങൾ ചോർത്തുന്നുണ്ട്. കാൻഡി ക്രഷ് സാഗ ആപ്പിലും സമാനമായ ഒരു കാര്യം…
Read More »