Month: May 2022

  • NEWS

    യുക്രെയ്ൻ ഉരുക്കുകോട്ട വീണു; മരിയുപോൾ പതനം പൂർണം

    കീവ്: യുക്രെയ്ൻ യുദ്ധത്തിന്റെ ഗതി മാറ്റിയെഴുതിയ മരിയുപോൾ ‘ഉരുക്കുകോട്ട’ തകർന്നു. തുറമുഖ നഗരത്തിൽ റഷ്യയ്ക്കു കീഴടങ്ങാതെ ചെറുത്തുനിൽപിന്റെ തുരുത്തായിരുന്ന അസോവ്സ്റ്റാൾ ഉരുക്കുഫാക്ടറിയും റഷ്യ പിടിച്ചു. ഇനിയും ചോരപ്പുഴയൊഴുകാതെ പോരാട്ടം മതിയാക്കാ‍ൻ യുക്രെയ്ൻ സർക്കാർ നിർദേശിച്ചതിനെ തുടർന്നാണു സേന പിൻമാറുന്നത്. 82 ദിവസം പൊരുതിത്തളർന്ന 264 യുക്രെയ്ൻ സൈനികരെ റഷ്യയുടെ സഹായത്തോടെ ഒഴിപ്പിച്ചു. പോരാട്ടത്തിൽ ഗുരുതരമായി പരുക്കേറ്റ 53 സൈനികരെ റഷ്യൻ നിയന്ത്രണത്തിലുള്ള നൊവോയസോവ്സ്ക് പട്ടണത്തിലെ ആശുപത്രിയിലേക്കാണു കൊണ്ടുപോയത്. റഷ്യയോടു കൂറുള്ള വിമതരുടെ നിയന്ത്രണത്തിലുള്ള ഒലെനിവ്ക പട്ടണത്തിലേക്കാണ് ബാക്കി 211 പേരെ മാറ്റിയത്. ഫാക്ടറിയിൽ ഇനിയും സൈനികർ ശേഷിക്കുന്നുണ്ടെന്ന് യുക്രെയ്ൻ ഡപ്യൂട്ടി പ്രതിരോധ മന്ത്രി അന്ന മൽയർ പറഞ്ഞു. 2014 ലെ റഷ്യൻ അധിനിവേശ വേളയിൽ പ്രത്യേകം രൂപീകരിച്ച അസോവ് റെജിമെന്റാണ് അസോവ്സ്റ്റാളിൽ പൊരുതിത്തോറ്റത്. ചെറുത്തുനിൽപിന്റെ ഉജ്വലമാതൃക കാട്ടിയ ഇവർ ഈ യുദ്ധത്തിലെ വീരനായകരാണെന്ന് യുക്രെയ്ൻ സേന പ്രഖ്യാപിച്ചു. റഷ്യൻ ആക്രമണത്തിൽ മരിയുപോൾ നഗരത്തിലാകെ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഹർകീവിൽനിന്ന് റഷ്യൻ സേനയെ തുരത്തിയെങ്കിലും…

    Read More »
  • Kerala

    ഉത്തരം ചോദ്യത്തിൽ നൽകി പിഎസ്‌സി പരീക്ഷ

    കൊല്ലം: രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരമറിയാൻ 30–ാം ചോദ്യം വായിക്കുക, 30–ാം ചോദ്യത്തിന്റെ ഉത്തരസൂചിക രണ്ടാം ചോദ്യവും. ഞായറാഴ്ച നടന്ന, പിഎസ്‌സി ടെൻത് ലെവൽ പ്രിലിമിനറി പരീക്ഷയുടെ ചോദ്യക്കടലാസിലാണിത്. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ബംഗാളി കവിയായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽനിന്ന് എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. പ്രസിദ്ധമായ വന്ദേമാതരം എന്ന ഗാനം അടങ്ങിയിട്ടുള്ള ‘ആനന്ദമഠം’ എന്ന നോവൽ എഴുതിയതാര് എന്നതു മുപ്പതാമത്തെ ചോദ്യവും. കോഡ് ‘സി’ യിലുള്ള ചോദ്യപേപ്പറിലാണ് രണ്ടും മുപ്പതും ചോദ്യങ്ങളിലെ കൗതുകം. ‘എ’ മുതൽ ‘ഡി’ വരെയുള്ള 4 കോഡുകളിലാണ് ചോദ്യക്കടലാസ്. 4 കോഡിലും ഒരേ ചോദ്യങ്ങളായിരിക്കും; പക്ഷേ ക്രമനമ്പർ വ്യത്യാസപ്പെട്ടിരിക്കും.

    Read More »
  • Kerala

    പോക്സോ കേസ്: എല്ലാ പൊലീസ് ജില്ലകളിലും 19 അംഗ പ്രത്യേക സംഘത്തെ രൂപീകരിക്കും

    തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും പോക്സോ കേസ് (കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസ്) അന്വേഷണത്തിനു പ്രത്യേക സംഘങ്ങൾ രൂപീകരിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച വിശദ ശുപാർശ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് സർക്കാരിനു നൽകി. പോക്സോ കേസുകളുടെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നു. സിറ്റിയും റൂറലുമായി 20 പൊലീസ് ജില്ലകളാണു സംസ്ഥാനത്തുള്ളത്. എല്ലായിടത്തും ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 19 വീതം ഉദ്യോഗസ്ഥരുടെ സംഘമാണു രൂപീകരിക്കുന്നത്. വലിയ ജോലിയില്ലാത്ത, കേസുകൾ കുറവുള്ള 60 പൊലീസ് സ്റ്റേഷനുകളിൽനിന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർമാരായ ഇൻസ്പെക്ടർമാരെ പിൻവലിച്ച് എസ്ഐമാരെ നിയമിക്കും. ഇവരെ പോക്സോ സംഘങ്ങളിൽ ഉൾപ്പെടുത്തും. പോക്സോ സംഘങ്ങൾ രൂപീകരിക്കാൻ 2020ൽ വിവിധ റാങ്കിൽ 1363 തസ്തിക സൃഷ്ടിക്കാൻ അന്നത്തെ ഡിജിപി ശുപാർശ നൽകിയിരുന്നു. ഇതു കനത്ത സാമ്പത്തിക ബാധ്യത വരുത്തുന്നതിനാൽ എണ്ണം കുറയ്ക്കാൻ സർക്കാർ നിർദേശിച്ചു. തുടർന്ന് 478 തസ്തിക സൃഷ്ടിക്കാനുള്ള ശുപാർശ കഴിഞ്ഞ നവംബറിൽ നൽകി. അതിന്റെ അടിസ്ഥാനത്തിൽ…

    Read More »
  • NEWS

    തൊട്ടതെല്ലാം പാളി; കേണലും ബ്രിഗേഡിയറും ചെയ്യേണ്ട ജോലിയും ഏറ്റെടുത്ത് പുട്ടിൻ

    വാഷിങ്ടൻ: യുക്രെയ്‍നിൽ വൻ തിരിച്ചടി നേരിടുന്ന റഷ്യൻ സൈന്യത്തിന്റെ പൂർണ നിയന്ത്രണം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഏറ്റെടുത്തതായി പാശ്ചാത്യ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ. യുക്രെയ്‍ൻ അധിനിവേശം തുടങ്ങിയശേഷം ഏറെ നാളായി കൈവശം വച്ച ഹർകീവ് അടക്കമുള്ള പ്രധാന നഗരങ്ങൾ കൈവിടുന്ന സാഹചര്യം ഉടലെടുക്കുകയും റഷ്യൻ അനുകൂല വിമതർക്കു സ്വാധീനമുള്ള യുക്രെയ്ന്റെ കിഴക്കൻ മേഖലയായ ഡോൺബാസിൽ കനത്ത പ്രതിരോധം നേരിടേണ്ടി വരുകയും ചെയ്‌തതോടെ സൈന്യത്തിന്റെ ദൈംദിന കാര്യങ്ങളിൽ വരെ പുട്ടിൻ ഇടപെടുന്നതായി പാശ്ചാത്യ സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. യുക്രെയ്‍ൻ യുദ്ധം പുട്ടിനെ സംബന്ധിച്ചിടത്തോളം അഭിമാനപോരാട്ടമായി മാറിക്കഴിഞ്ഞു. സൈന്യത്തിലെ കേണൽ, ബ്രിഗേഡിയർ റാങ്കുകളിലുള്ള ഉദ്യോഗസ്ഥർ എടുക്കേണ്ട തീരുമാനങ്ങൾ പോലും പുട്ടിനാണ് എടുക്കുന്നതെന്നും റഷ്യയുടെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് വലേറി ഗെരാസിമോവ് സൈനിക നീക്കങ്ങളെ നേരിട്ട് ഏകോപിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രീയ തന്ത്രങ്ങൾ രൂപീകരിക്കുന്നതിനു പകരം ഒരു കേണലിന്റെ ജോലിയാണു പുട്ടിനും ഗെരാസിമോവും ചെയ്യുന്നതെങ്കിൽ…

    Read More »
  • India

    ലക്‌നൗ ഉടൻ ലക്ഷ്മൺപുരിയാകുമോ?

    ലക്‌നൗ: പ്രധാനനഗരങ്ങളുടെ പേരുമാറ്റ നടപടികൾക്ക് തുടക്കം കുറിക്കുകയാണോ യോഗി ആദിത്യനാഥ് സർക്കാർ? നിരവധി അഭ്യൂഹങ്ങൾക്ക് വഴിവയ്ക്കുന്ന ട്വീറ്റാണ് ഉത്തർപ്രദേശിൽ ചർച്ചാവിഷയം. തലസ്ഥാന നഗരമായ ലക്‌നൗവിന്റെ പേരുമാറ്റത്തിനാണ് നീക്കമെന്നാണ് സൂചനകൾ. യോഗിയുടെ പുതിയ ട്വീറ്റാണ് ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്‌നൗവിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് യോഗി സൂചനകൾ നൽകുന്നത്. ഭഗവാൻ ലക്ഷ്മണന്റെ പാവനനഗരമായ ലക്‌നൗവിലേക്ക് സ്വാഗതം എന്നാണ് ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. ലക്‌നൗ പേരുമാറ്റത്തിനുള്ള നീക്കത്തിന്റെ ഭാഗമാണ് ട്വീറ്റെന്നാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. शेषावतार भगवान श्री लक्ष्मण जी की पावन नगरी लखनऊ में आपका हार्दिक स्वागत व अभिनंदन… pic.twitter.com/zpEmxzS3OE — Yogi Adityanath (@myogiadityanath) May 16, 2022 ലക്‌നൗ നഗരത്തിന്റെ നാമം ലക്ഷ്മൺപുരിയോ ലഖൻപുരിയോ ആയി പ്രഖ്യാപിക്കണമെന്ന് ബിജെപി നേതാക്കൾ പലപ്പോഴും ഉയർത്തുന്ന ആവശ്യമാണ്. ലക്‌നൗവിന്റെ പേര് ലക്ഷ്മൺപുരി എന്നാക്കാനാണ് ആലോചനയെന്നാണ് പ്രാദേശിക നേതാക്കൾ പറയുന്നത്. ലക്ഷ്മൺ ടില, ലക്ഷ്മൺപുരി, ലക്ഷ്മൺ…

    Read More »
  • Crime

    കാ‍ര്‍ത്തി ചിദംബരത്തെ തേടി വീണ്ടും സിബിഐ, ഓഫീസുകളിലും വീടുകളിലും റെയ്ഡ് നടത്തി

    ദില്ലി/ചെന്നൈ: മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിൻ്റെ മകൻ കാർത്തി ചിദംബരത്തിൻ്റെ വസതികളിലും ഓഫിസുകളിലും ഉൾപ്പെടെ പത്തിടത്ത് സിബിഐ റെയ്ഡ് നടത്തി. ദില്ലി, മുംബൈ, ചെന്നൈ, ഒഡീഷ, കർണാടക, തമിഴ്‌നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലാണ് റെയ്‌ഡ്. റെയ്ഡിൽ സിബിഐക്ക് ഒന്നും കണ്ടെത്താനായില്ലെന്ന് ചിദംബരം പ്രതികരിച്ചു. സിബിഐ നടപടി രാഷ്ട്രീയ അധപതനമെന്ന് കോൺഗ്രസ് വിമ‍ർശിച്ചു. കാർത്തി ചിദംബരത്തിന്‍റെ ചെന്നൈയിലെ വീട്ടിലും സിബിഐ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. വിവരം അറിഞ്ഞ് ശ്രീപെരുമ്പത്തൂർ എംഎൽഎ കെ.സെൽവപെരുന്തഗൈ, തമിഴ്നാടിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി എന്നിവ‍ര്‍ വീട്ടിലേക്ക് എത്തിയെങ്കിലും. കോൺഗ്രസ് നേതാക്കളെ വീടിനുള്ളിൽ കടക്കാൻ സിബിഐ സംഘം അനുവദിച്ചില്ല. കാര്‍ത്തിക്കെതിരെ നടക്കുന്നത് വേട്ടയാടലാണെന്നും അന്വേഷണ സംഘങ്ങളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്നും നേതാക്കൾ പറഞ്ഞു. കാർത്തി ചിദംബരത്തിന്‍റെ ചെന്നൈയിലെ വീട്ടിലും സിബിഐ റെയ്ഡ് തുടരുകയാണ്. വിവരം അറിഞ്ഞ് ശ്രീപെരുമ്പത്തൂർ എംഎൽഎ കെ.സെൽവപെരുന്തഗൈ, തമിഴ്നാടിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീവെല്ല പ്രസാദ് എന്നിവർ കാർത്തി…

    Read More »
  • Local

    ബോബൻ തോപ്പിലിന്റെ ഭാര്യ എൽസ ബോബൻ നിര്യാതയായി

    കോട്ടയം: മുട്ടമ്പലം തോപ്പിൽ വീട്ടിൽ കോൺഗ്രസ് നേതാവ് ബോബൻ തോപ്പിലിന്റെ ഭാര്യ എൽസ ബോബൻ (പി.ജെ എൽസമ്മ- 58) നിര്യാതയായി. കുവൈറ്റ് അൽ അമീരി ആശുപത്രിയിൽ സീനിയർ സ്റ്റാഫ് നഴ്‌സായി (ഗ്രീൻ സിസിയു വാർഡ് നമ്പർ ആറ്) കഴിഞ്ഞ 28 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഇല്ലിക്കൽ പ്ലാത്തറ പി.വി ജോണിന്റെയും, അന്നമ്മ ജോണിന്റെയും പുത്രിയാണ്. മക്കൾ- ബെബൻ, ഏബൻ (ഇരുവരും കാനഡ ) സംസ്‌കാര ശുശ്രൂഷകൾക്കായി മെയ് 19 വ്യാഴാഴ്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ടു വരും. പത്തു മുതൽ കോട്ടയം സി.എസ്.ഐ അസൻഷൻ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോട്ടയം സിഎം എസ് കോളജിന് സമീപമുള്ള സി.എസ്.ഐ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്‌കാരം.

    Read More »
  • Business

    സൗന്ദര്യ വര്‍ധക ഉല്‍പ്പന്ന വിപണിയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി റിലയന്‍സ് റീട്ടെയില്‍

    സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി റിലയന്‍സ് റീട്ടെയില്‍. എല്‍വിഎംഎച്ചിന്റെ സെഫോറ മാതൃകയില്‍ മള്‍ട്ടി-ബ്രാന്‍ഡ് സ്റ്റോറുകളും ഉല്‍പ്പന്നങ്ങളും റിലയന്‍സ് അവതരിപ്പിക്കും. വരും വര്‍ഷങ്ങളില്‍ രാജ്യത്തുടനീളം 400 എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍ ആരംഭിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.  റിലയന്‍സ് 4,000-5,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമുകള്‍ക്കായി ഡല്‍ഹിയിലെയും മുംബൈയിലെയും മാളുകളില്‍ റിലയന്‍സ് അന്വേഷണം നടത്തിയതായി എക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആദ്യ ഷോറൂം മൂംബൈയിലെ ജിയോ വേള്‍ഡ് സെന്ററിലായിരിക്കും ആരംഭിക്കുക എന്നാണ് വിവരം. നൈകയുടെ വിപണി ലക്ഷ്യമിട്ട് ടിയാര എന്ന പേരില്‍ ഒരു ബ്യൂട്ടി പ്ലാറ്റ്ഫോം റിലയന്‍സ് അവതരിപ്പിക്കുമെന്ന് 2022 ജനുവരിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ഇ-കൊമേഴ്സ് സ്ഥാപനമായ ഫിന്‍ഡിനെയും ഇ-ഫാര്‍മ പോര്‍ട്ടലായ നെറ്റ്മെഡ്സിനെയും റിലയന്‍സ് ഏറ്റെടുത്തിരുന്നു. ഈ രണ്ട് സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്നാണ് റിലയന്‍സ് പുതിയ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നത്. 2025 ഓടെ രാജ്യത്തെ ഓണ്‍ലൈന്‍ പേഴ്സണല്‍ കെയര്‍ ആന്‍ഡ് ബ്യൂട്ടി മാര്‍ക്കറ്റ് 4.4 ബില്യണ്‍ ഡോളറിന്റേത് ആകുമെന്നാണ് വിലയിരുത്തല്‍. ഈ വിപണി ലക്ഷ്യമിട്ട് ടാറ്റ…

    Read More »
  • Crime

    മലയാളി റേസിംഗ് താരം അഷ്ബാഖിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സുമേറ പര്‍വേസ് അറസ്റ്റിൽ

      ന്യൂമാഹി: ബൈക്ക് റേസിംഗ് താരം ന്യൂമാഹി സ്വദേശി അഷ്ബാഖിനെ (36) കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റിലായി. ബെംഗളൂരു സഞ്ജയ് നഗറില്‍നിന്ന് ഭാര്യ സുമേറ പര്‍വേസിനെ രാജസ്ഥാന്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ പ്രതിയായ, അഷ്ബാഖിന്റെ മാനേജര്‍ അബ്ദുള്‍സാദിറിനെ പിടികിട്ടാനുണ്ട്. കേസില്‍ രണ്ടുപേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റേസിങ് ടീമിലെ അംഗങ്ങള്‍ കര്‍ണാടക സ്വദേശികളായ സഞ്ജയ്, വിശ്വാസ് എന്നിവരാണ് നേരത്തേ പിടിയിലായത്. സുമേറ പര്‍വേസും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. 2018 ഓഗസ്റ്റ് 16-ന് രാജസ്ഥാനിലെ ജെയ്സാല്‍മേറില്‍ റേസിങ് പരിശീലനത്തിനിടെയാണ് അഷ്ബാഖിനെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ സുമേറ പര്‍വേസ്, സാബിഖ്, കര്‍ണാടകക്കാരായ സഞ്ജയ്, വിശ്വാസ്, നീരജ്, സന്തോഷ് എന്നിവര്‍ക്കൊപ്പമാണ് അഷ്ബാഖ് ജയ്സാല്‍മേറിലെത്തിയത്. ദുബായ് ഇസ്ലാമിക് ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു അഷ്ബാഖ്. അവിടെനിന്നാണ് കുടുംബസമേതം ബെംഗളൂരുവിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാതെ രാജസ്ഥാനില്‍തന്നെ അതിവേഗം കബറടക്കുകയായിരുന്നു. അഷ്ബാഖിന്റെ സഹോദരന്‍ ടി.കെ അര്‍ഷാദും മാതാവ് സുബൈദയും മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മരണത്തിനുപിന്നാലെ അഷ്ബാഖിന്റെ…

    Read More »
  • Business

    പേടിഎം ഇ-കൊമേഴ്സില്‍ നിന്നും പിന്മാറി അലിബാബയും ആന്റ് ഫിനാന്‍ഷ്യല്‍സും

    പേടിഎം ഇ-കൊമേഴ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് പിന്മാറി ജാക്ക് മാ നേതൃത്വം നല്‍കുന്ന അലിബാബയും ആന്റ് ഫിനാന്‍ഷ്യല്‍സും. പേടിഎം മാളിന്റെ മാതൃസ്ഥാപനമാണ് പേടിഎം ഇ-കൊമേഴ്സ്. അലിബാബയ്ക്ക് 28.34 ശതമാനവും ആന്റ് ഫിനാന്‍ഷ്യല്‍സിന് 14.98 ശതമാനം ഓഹരികളുമാണ് പേടിഎം ഇ-കൊമേഴ്സില്‍ ഉണ്ടായിരുന്നത്.  ഇരു കമ്പനികളുടെയും ചേര്‍ന്ന് 43.32 ശതമാനം ഓഹരികള്‍ 42 കോടി രൂപയ്ക്ക് പേടിഎം തിരികെ വാങ്ങി. കമ്പനിയുടെ മൂല്യം 3 ബില്യണില്‍ നിന്ന് 100 കോടിയോളമായി ഇടിഞ്ഞിരുന്നു. വിജയ് ശേഖര്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള കമ്പനി ഏറ്റവും ഒടുവില്‍ ധനസമാഹരണം നടത്തിയത് 2020ല്‍ ആണ്. അലിബാബയുടെ ചൈനയിലെ ടി-മാളിന്റെ മാതൃകയില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനമാണ് പേടിഎം മാള്‍.  ഇന്ത്യന്‍ ഇ-കൊമേഴ്സ് വിപണിയില്‍ മത്സരം കടുത്തതും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂട്ടാനുള്ള സാധ്യതകളും മുന്നില്‍ കണ്ടാണ് ഇരു കമ്പനികളുടെയും പിന്മാറ്റം. കേന്ദ്രസര്‍ക്കാരിന്റെ ഒഎന്‍ഡിസി സേവനങ്ങള്‍ പേടിഎം പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയിരുന്നു. കൂടാതെ ഇന്ത്യന്‍ ഇ-കൊമേഴ്സ് വിപണിയെ കൂടാതെ കയറ്റുമതി രംഗത്തേക്ക് പ്രവേശക്കാനുള്ള തയ്യാറെടുപ്പിലാണ് പേടിഎം. അതേസമയം…

    Read More »
Back to top button
error: