Month: May 2022
-
Kerala
വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ചതിന് സസ്‌പെന്‍ഷനിലായ ഡ്രൈവറെ കെഎസ്ആര്‍ടിസി തിരിച്ചെടുത്തു
കോട്ടയം: യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ചതിന് സസ്പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവറെ അച്ചടക്കനടപടി നിലനിര്‍ത്തി തിരിച്ചെടുത്തു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായിരുന്ന എസ്. ജയദീപിനെ സര്‍വീസില്‍ തിരിച്ചെടുത്ത് കെഎസ്ആര്‍ടിസി ഉത്തരവിറക്കി. സസ്പെന്‍ഷന്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി.ഗുരുവായൂര്‍ ഡിപ്പോയിലേക്ക് ജയദീപിന് മാറ്റം നല്‍കിയിട്ടുണ്ട്. 2021 ഒക്ടോബറിലായിരുന്നു ഒരാള്‍പൊക്കമുള്ള വെള്ളക്കെട്ടിലൂടെ ജയദീപ് ബസോടിച്ചത്. വെള്ളത്തിലൂടെ അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിനാണ് ജോലിയില്‍ നിന്ന് താത്ക്കാലികമായി മാറ്റിനിര്‍ത്തിയത്. പൊതുമുതല്‍ നശിപ്പിച്ചതിനും കെഎസ്ആര്‍ടിസിയ്ക്ക് 5.30 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയതിനും ജയദീപിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഈരാറ്റുപേട്ട-പൂഞ്ഞാര്‍ റൂട്ടില്‍ പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് സമീപം രൂപപ്പെട്ട വെള്ളക്കെട്ടിലാണ് ബസ് കുടുങ്ങിയത്. അധികം വെള്ളമില്ലാതിരുന്ന റോഡിലൂടെ കടന്നുപോകാമെന്ന പ്രതീക്ഷയിലായിരുന്നു ജയദീപ് ബസ് മുന്നോട്ടെടുത്തത്. ഇതിനിടെ മീനച്ചിലാറ്റില്‍ നിന്ന് ഇരച്ചെത്തിയ വെള്ളത്തില്‍ ബസ് നിന്നു പോകുകയായിരുന്നു. ബസ് പിന്നീട് സ്റ്റാര്‍ട്ടായതുമില്ല. ബസിലുണ്ടായിരുന്ന യാത്രക്കാരെ പ്രദേശവാസികളാണ് പുറത്തിറക്കിയത്. വടം കെട്ടി ബസിനെ വെള്ളത്തില്‍ നിന്ന് വലിച്ചുകയറ്റുകയും ചെയ്തു. സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന്…
Read More » -
Crime
ജഡ്ജി കോടതിയില്‍; ജഡ്ജിയുടെ വീട്ടില്‍ കടന്ന് ആയുധധാരികളായ മൂന്നംഗസംഘത്തിന്റെ കവര്‍ച്ച
പട്‌ന: ബിഹാറില്‍ ജഡ്ജിയുടെ വീട്ടില്‍ ആയുധധാരികളായ മൂന്നംഗസംഘത്തിന്റെ കവര്‍ച്ച. കൂടാതെ ജഡ്ജിയുടെ കുടുംബാംഗങ്ങള്‍ കവര്‍ച്ച സംഘത്തിന്റെ ആക്രമണത്തിനിരയാകുകയും ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായ മഹേശ്വര്‍ നാഥ് പാണ്ഡെയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ജഡ്ജി ആ സമയത്ത് കോടതിയിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും അഞ്ചുവയസുകാരിയായ മകളും വീട്ടില്‍ സഹായത്തിന് നില്‍ക്കുന്ന സ്ത്രീയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പട്‌നയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ബിക്രംഗഞ്ജിലെ സബ് ഡിവിഷണല്‍ കോടതിയിലാണ് ജഡ്ജിയുടെ നിയമനം. അജ്ഞാതരായ മൂന്ന് പേര്‍ ജഡ്ജിയെ തിരക്കി വീട്ടിലെത്തിയതായും ഭൂപേന്ദ്ര തിവാരി എന്നൊരാള്‍ ആവശ്യപ്പെട്ടതിനാലാണ് ജഡ്ജിയെ കാണാനെത്തിയതെന്നും അവര്‍ പറഞ്ഞതായും പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ജഡ്ജി കോടതിയിലാണെന്ന് അറിയിച്ചതിന് ശേഷം കുടിക്കാന്‍ വെള്ളമാവശ്യപ്പെട്ടതായും അകത്ത് പ്രവേശിച്ച മോഷ്ടാക്കള്‍ ആയുധങ്ങള്‍ പുറത്തെടുക്കുകയും ജഡ്ജിയുടെ ഭാര്യയെ ദേഹോപദ്രവമേല്‍പ്പിക്കുകയും വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളും മൊബൈല്‍ഫോണും കവര്‍ന്ന് കടന്നുകളയുകയുമായിരുന്നുവെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി റോഹ്താസ് പോലീസ്…
Read More » -
Kerala
സാമ്പത്തികതട്ടിപ്പുകള്‍ തടയും; കേരള പോലീസിന്റെ ഇക്കണോമിക് ഒഫന്‍സസ് വിങ് ബുധനാഴ്ച നിലവില്‍ വരും
തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി പോലീസില്‍ പ്രത്യേകം രൂപം നല്‍കിയ ഇക്കണോമിക് ഒഫെന്‍സസ് വിങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് ഓണ്‍ലൈനായി നിര്‍വഹിക്കും. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സാമ്പത്തികത്തട്ടിപ്പുകള്‍ തടയുകയാണ് ഇക്കണോമിക് ഒഫെന്‍സസ് വിങ്ങിന്റെ ലക്ഷ്യം. മികച്ച സാങ്കേതികപരിജ്ഞാനവും സാമ്പത്തികകുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് മുന്‍പരിചയവുമുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് ഈ വിഭാഗത്തില്‍ നിയമിച്ചിരിക്കുന്നത്. 226 എക്സിക്യൂട്ടീവ് തസ്തികകളും എഴ് മിനിസ്റ്റീരീയല്‍ തസ്തികകളും ഇതിനായി സൃഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 2018-ലാണ് സ്റ്റേറ്റ് പ്ലാന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചിന് വേണ്ടി ആസ്ഥാനമന്ദിരം നിര്‍മിക്കാന്‍ തീരുമാനിച്ചത്. 8.41 കോടി രൂപ മുടക്കി 38,120 ചതുരശ്ര അടിയില്‍ നാലു നിലകളിലായാണ് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ പുതിയകെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 45-ഓളം മുറികള്‍ക്ക് പുറമെ കോണ്‍ഫറന്‍സ് ഹാള്‍, ഓഡിറ്റോറിയം തുടങ്ങിയ വിപുലമായ സംവിധാനങ്ങള്‍ ഈ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് പോലീസ് സ്റ്റേഷന്റെ…
Read More » -
Sports
എംബാപ്പെ റയലിലേക്കു തന്നെ; പ്രഖ്യാപനം ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു ശേഷം
മഡ്രിഡ്: നാലു മാസക്കാലത്തെ കടുത്ത പരിശ്രമങ്ങള്‍ക്ക് ശേഷം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ്, ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ ഫ്രഞ്ച് താരം കൈലിയന്‍ എംബാപ്പെയുമായി കരാറിലെത്തിയതായി സൂചന. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു ശേഷം ഇക്കാര്യത്തില്‍ ക്ലബ്ബിന്റെ പ്രഖ്യാപനമുണ്ടാകുമെന്ന് സ്പാനിഷ് മാധ്യമങ്ങളെ ഉദ്ധരിച്ച് ഗോള്‍ ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്തു. എംബാപ്പെയും പിഎസ്ജിയുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കുകയാണ്. കരാര്‍ പുതുക്കാനുള്ള നടപടികളൊന്നും നടന്നിട്ടുമില്ല. തന്റെ ഭാവിയെ കുറിച്ച് ഈ സീസണ്‍ അവസാനത്തോടെ മാത്രമേ തീരുമാനിക്കുകയുള്ളൂ എന്നായിരുന്നു എംബാപ്പെയുടെ നിലപാട്. നേരത്തെ കഴിഞ്ഞ സീസണില്‍ റയല്‍ 1600 കോടിയോളം രൂപ താരത്തിനായി വാഗ്ദാനംചെയ്തിരുന്നു. ഈ സീസണില്‍ പി.എസ്.ജി.ക്കായി 45 കളിയില്‍ 36 ഗോള്‍ നേടിയിട്ടുണ്ട്.
Read More » -
LIFE
കാന്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറി ടേബിളില്‍ ദീപിക; അഭിമാനത്തോടെ ഇന്ത്യന്‍ ആരാധകര്‍
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയുടെ അഭിമാനമായി ബോളിവുഡ് നടി ദീപികാ പദുക്കോണ്‍. ഇത്തവണ ജൂറി അംഗമായാണ് ദീപിക ചലച്ചിത്രോത്സവത്തിന് എത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ താരത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ജൂറി അംഗങ്ങള്‍ക്കായി ഒരുക്കിയ പ്രത്യേക അത്താഴവിരുന്നില്‍നിന്നുള്ള ദീപികയുടെ ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്. ഹോട്ടല്‍ മാര്‍ട്ടിനെസില്‍ നടന്ന അത്താഴവിരുന്നില്‍ മറ്റു ജൂറി അംഗങ്ങളായ ജാസ്മിന്‍ ട്രിന്‍ക്, അസ്ഗര്‍ ഫര്‍ഹാദി, റെബേക്ക ഹാള്‍, വിന്‍സെന്റ് ലിന്‍ഡര്‍ എന്നിവര്‍ക്കൊപ്പമാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. Louis Vuitton’s Fall 2021 കളക്ഷനില്‍ നിന്നുള്ള അലങ്കാര തൊങ്ങലുകളുള്ള വസ്ത്രമാണ് ദീപിക അണിഞ്ഞിരുന്നത്. ഒപ്പം ബ്രൗണ്‍ നിറത്തിലുള്ള ഹൈ ഹീല്‍ ബൂട്ടും ധരിച്ചു. ഹെയര്‍ സ്റ്റൈലും മേക്കപ്പും സിംപിള്‍ ആയിരുന്നു. ഇതിന് പിന്നാലെ ജൂറി അംഗങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നു. ജൂറി അംഗങ്ങളുടെ ടേബിളില്‍ മധ്യത്തിലിരിക്കുന്ന ദീപിക, തന്നെ പരിചയപ്പെടുത്തിയപ്പോള്‍ സന്തോഷത്തോടെ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. സബ്യാസാചി ഡിസൈന്‍ ചെയ്ത ബൊഹീമിയന്‍ സ്‌റ്റൈലിലുള്ള വസ്ത്രമാണ് ചലച്ചിത്രോത്സവത്തിന്റെ ആദ്യ ദിനം…
Read More » -
Crime
ജമ്മുവില്‍ പുതുതായി തുറന്ന വൈന്‍ ഷോപ്പിനു നേര്‍ക്ക് ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ പുതുതായി ആരംഭിച്ച വൈന്‍ ഷോപ്പിനു നേര്‍ക്ക് ഭീകരവാദി ആക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പ്രദേശം സുരക്ഷാസേന വളഞ്ഞിട്ടുണ്ട്. ദീവാന്‍ബാഗില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് ആക്രമണം നടന്നത്. വാങ്ങാനെത്തിയ ആള്‍ എന്ന വ്യാജേന വൈന്‍ ഷോപ്പിലെത്തിയ ഭീകരവാദി, അകത്തേക്ക് ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. വലിയ ശബ്ദത്തോടെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയും ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. മരിച്ചയാളും പരിക്കേറ്റവരും വൈന്‍ ഷോപ്പിലെ ജീവനക്കാരാണ്. ഇവര്‍ ജമ്മുവില്‍നിന്നുള്ളവരാണ് എന്നാണ് വിവരം. ഇക്കൊല്ലം ആദ്യമാണ് ഈ വൈന്‍ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. ഡി.ഐ.ജി., ബാരാമുള്ള എസ്.എസ്.പി., മറ്റ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയ്ക്കു സമീപമാണ് ആക്രമണം നടന്നിരിക്കുന്നത്.
Read More » -
Kerala
വാച്ചർ രാജന് വേണ്ടി ലുക്കൗട്ട് നോട്ടീസ്; അന്വേഷണം വിലയിരുത്താൽ പോലീസ് യോഗം
അഗളി: അട്ടപ്പാടി സൈലന്റ് വാലി ദേശീയോദ്യാനത്തിൽ കാണാതായ വാച്ചർ രാജന് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അഗളി പോലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അന്വേഷണ പുരോഗതി വിലയിരുത്താൻ വേണ്ടി ബുധനാഴ്ച പോലീസിന്റെ യോഗം ചേരും. മേയ് മൂന്ന് മുതലാണ് വാച്ചര്‍ രാജനെ കാണാതാകുന്നത്. സൈലന്റ് വാലി ദേശീയോദ്യാനത്തിൽ സൈരന്ധ്രിയിൽ രാത്രി സുഹൃത്തുക്കളുമായി ഭക്ഷണം കഴിഞ്ഞ് താമസസ്ഥലത്ത് ഉറങ്ങാനായി പോയതായിരുന്നു രാജൻ. പിറ്റേ ദിവസം രാവിലെ സുഹൃത്തുക്കൾ ചായയുമായി രാജന്റെ താമസസ്ഥലത്ത് പോയപ്പോഴാണ് വഴിയിൽ ചെരിപ്പും ടോർച്ചു കിടക്കുന്നത് കണ്ടത് 20 മീറ്റർ മാറി രാജൻ ഉടുത്തിരുന്ന മുണ്ട് മുള്ളുചെടിയിൽ കുടുങ്ങിക്കിടക്കുന്നതും കണ്ടു. കഴിഞ്ഞ 20 വർഷമായി വനംവകുപ്പിൽ താത്കാലിക വാച്ചറായി ജോലിചെയ്തുവരികയാണ് രാജൻ. അട്ടപ്പാടി മുക്കാലി സ്വദേശിയാണ്.
Read More » -
Kerala
ഭൂമിയിൽ കല്ലിടാൻ നടന്നവർ ആകാശത്തുകൂടി സർവെ നടത്തുന്നു; എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി: ജി.പി.എസ് സർവെ നടത്തിയാലും കെ റെയിലിനെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരിന്റെ ധാർഷ്ട്യത്തിന്റെ അടയാളമായി മഞ്ഞക്കുറ്റി മ്യൂസിയത്തിൽ സൂക്ഷിക്കണം. ഭൂമിയിൽ കല്ലിടാൻ നടന്നവർ ആകാശത്തിൽ കൂടി സർവെ നടത്താൻ പോവുകയാണെന്നു പ്രതിപക്ഷ നേതാവ് പരിഹസിച്ചു. കെ-റെയിലിന് വേണ്ടി മഞ്ഞകല്ല് ഇടില്ലെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. എന്നാൽ ഈ ഉത്തരവിന് വിരുദ്ധമായി വേണ്ടിടത്ത് കല്ലിടുമെന്നാണ് മന്ത്രിമാർ പറയുന്നത്. കല്ലിടേണ്ടതില്ലെന്നതാണ് യു.ഡി.എഫ് നിലപാട്. കൗശലപൂർവം ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ കല്ലിടുന്നത്. നിയമപരമായ വഴികളിലൂടെ അല്ലാതെ വളഞ്ഞ വഴികളിലൂടെ സ്ഥലം ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. കല്ലിടുന്ന ഭൂമിയിൽ സർക്കാർ പറഞ്ഞാലും ഒരു ബാങ്കും ലോൺ കൊടുക്കില്ല. അതോടെ സാധാരണക്കാരുടെ ജീവിതം ദുസഹമാകും. അതുകൊണ്ടാണ് കല്ലിടരുതെന്ന് യു.ഡി.എഫ് പറഞ്ഞത്. എന്നാൽ എന്ത് എതിർപ്പുണ്ടായാലും കല്ലിടുമെന്ന ധിക്കാരം നിറഞ്ഞ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കല്ലിടുന്നതിന്റെ പേരിൽ എത്ര പേരെയാണ് പൊലീസ് തല്ലിച്ചതച്ചത്? വയോധികന്റെ നാഭിയിൽ ചവിട്ടുകയും സ്ത്രീയെ റോഡിൽ വലിച്ചിഴയ്ക്കുകയും ചെയ്തു. നിരപരാധികളെ ജയിലിൽ അടച്ചു.…
Read More » -
India
വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്കും കമ്പനി ഇപിഎഫ് വിഹിതമടയ്ക്കണം
ഗോദാവരി ഗാർമെന്റ്സ് എന്ന കമ്പനി നടത്തുന്ന ഫാക്ടറിയിൽ റെഡിമെയ്ഡ് വസ്ത്രങ്ങളാണ് നിർമ്മിക്കുന്നത്. നാല്പത്തിയൊന്ന് തൊഴിലാളികൾ ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ പേരിൽ ഇപിഎഫ് വിഹിതം കൃത്യമായി അടയ്ക്കുന്നുമുണ്ട്. ഫാക്ടറിയിൽ പരിശോധന നടത്തിയ ഇപിഎഫ് ഇൻസ്പെക്ടർ, കമ്പനിക്കുവേണ്ടി വീടുകളിലിരുന്നു തയ്യൽ ജോലികൾ ചെയ്യുന്നവർക്ക് ഭീമമായ തുകകൾ പ്രതിഫലമായി നൽകിവരുന്നതായി കണക്കുകളിൽനിന്നു കാണാനിടയായി. അതു സംബന്ധിച്ച് ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇപിഎഫ് കമ്മിഷണർ കമ്പനിക്കെതിരെ അന്വേഷണ നടപടികൾ തുടങ്ങി. വീടുകളിലിരുന്നു ജോലി ചെയ്യുന്നവർ കമ്പനിയുടെ തൊഴിലാളികൾ അല്ലാത്തതിനാൽ അവർക്ക് നൽകുന്ന പ്രതിഫലത്തിന്മേൽ ഇപിഎഫ് വിഹിതം അടയ്ക്കാനുള്ള ബാധ്യത തങ്ങൾക്കില്ല എന്ന നിലപാടാണ് കമ്പനി അധികൃതർ കൈക്കൊണ്ടത്. വസ്ത്ര നിർമാണത്തിനാവശ്യമായ തുണി, നൂല്, ബട്ടൺ, മുതലായ അസംസ്കൃത വസ്തുക്കൾ കമ്പനിയാണ് പുറം ജോലിക്കാർക്ക് നൽകിവന്നിരുന്നത്. അത്തരം അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് പുറം ജോലിക്കാർ അവരവരുടെ വീടുകളിലിരുന്ന് സ്വന്തം തയ്യൽ മെഷീനുകളിലാണ് വസ്ത്രങ്ങൾ തയ്ക്കുന്നതായിരുന്നു രീതി. അത്തരം തൊഴിലാളികളുടെമേൽ കമ്പനിക്ക് മേൽനോട്ടമോ നിയന്ത്രണമോ ഉണ്ടായിരുന്നില്ല. കമ്പനിയിൽനിന്ന്…
Read More » -
India
‘എന്നെ വഞ്ചിച്ചു, ഗൂഢാലോചന നടത്തി’; നിരപരാധിയെന്ന് പുറത്തായ സർവേ കമ്മിഷണർ
ന്യൂഡൽഹി: ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന വിവാദത്തിനിടെ താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് പുറത്തായ സർവേ കമ്മിഷണർ അജയ് മിശ്ര രംഗത്ത്. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് അജയ് മിശ്ര ദേശീയ മാധ്യമത്തോടു പറഞ്ഞു. വാരാണസി ജില്ലാ കോടതി അജയ് മിശ്രയെ ചൊവ്വാഴ്ച സർവേ കമ്മിഷണർ സ്ഥാനത്തുനിന്നു നീക്കിയിരുന്നു. സർവേ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന പരാതിയെ തുടർന്നായിരുന്നു നടപടി. ‘ഞാൻ തെറ്റുകാരനല്ല. ചീഫ് അഡ്വക്കേറ്റ് കമ്മിഷണർ വിശാൽ സിങ് എന്നെ വഞ്ചിച്ചു. ആളുകളെ വിശ്വാസത്തിലെടുക്കുന്ന എന്റെ പ്രകൃതം അയാൾ മുതലെടുത്തു. ഞാനും വിശാലും ഒരുമിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. എനിക്കെതിരെ ഗൂഢാലോചന നടത്തിയത് ഞാൻ അറിഞ്ഞില്ല. എനിക്ക് വളരെ ദുഃഖമുണ്ട്. എങ്കിലും സർവേയെക്കുറിച്ചു കൂടുതലൊന്നും പറയാനില്ല.’ – അജയ് മിശ്ര പറഞ്ഞു. ചീഫ് അഡ്വക്കേറ്റ് കമ്മിഷണർ വിശാൽ സിങ് സമർപ്പിച്ച പരാതിയെ തുടർന്നാണ് അജയ് മിശ്രയെ പുറത്താക്കിയത്. സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയ വിശാൽ സിങ്, അജയ് നിയമിച്ച വിഡിയോഗ്രഫറാണ് മാധ്യമങ്ങൾക്ക് വാർത്ത…
Read More »