CrimeNEWS

കാ‍ര്‍ത്തി ചിദംബരത്തെ തേടി വീണ്ടും സിബിഐ, ഓഫീസുകളിലും വീടുകളിലും റെയ്ഡ് നടത്തി

ദില്ലി/ചെന്നൈ: മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിൻ്റെ മകൻ കാർത്തി ചിദംബരത്തിൻ്റെ വസതികളിലും ഓഫിസുകളിലും ഉൾപ്പെടെ പത്തിടത്ത് സിബിഐ റെയ്ഡ് നടത്തി. ദില്ലി, മുംബൈ, ചെന്നൈ, ഒഡീഷ, കർണാടക, തമിഴ്‌നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലാണ് റെയ്‌ഡ്. റെയ്ഡിൽ സിബിഐക്ക് ഒന്നും കണ്ടെത്താനായില്ലെന്ന് ചിദംബരം പ്രതികരിച്ചു. സിബിഐ നടപടി രാഷ്ട്രീയ അധപതനമെന്ന് കോൺഗ്രസ് വിമ‍ർശിച്ചു.

കാർത്തി ചിദംബരത്തിന്‍റെ ചെന്നൈയിലെ വീട്ടിലും സിബിഐ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. വിവരം അറിഞ്ഞ് ശ്രീപെരുമ്പത്തൂർ എംഎൽഎ കെ.സെൽവപെരുന്തഗൈ, തമിഴ്നാടിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി എന്നിവ‍ര്‍ വീട്ടിലേക്ക് എത്തിയെങ്കിലും. കോൺഗ്രസ് നേതാക്കളെ വീടിനുള്ളിൽ കടക്കാൻ സിബിഐ സംഘം അനുവദിച്ചില്ല. കാര്‍ത്തിക്കെതിരെ നടക്കുന്നത് വേട്ടയാടലാണെന്നും അന്വേഷണ സംഘങ്ങളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്നും നേതാക്കൾ പറഞ്ഞു.

കാർത്തി ചിദംബരത്തിന്‍റെ ചെന്നൈയിലെ വീട്ടിലും സിബിഐ റെയ്ഡ് തുടരുകയാണ്. വിവരം അറിഞ്ഞ് ശ്രീപെരുമ്പത്തൂർ എംഎൽഎ കെ.സെൽവപെരുന്തഗൈ, തമിഴ്നാടിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീവെല്ല പ്രസാദ് എന്നിവർ കാർത്തി ചിദംബരത്തിന്‍റെ വീട്ടിലെത്തി. എന്നാൽ കോൺഗ്രസ് നേതാക്കളെ വീടിനുള്ളിൽ കടക്കാൻ സിബിഐ സംഘം അനുവദിച്ചില്ല. കാര്‍ത്തിക്കെി നടക്കുന്നത് വേട്ടയാടലാണെന്നും അന്വേഷണ സംഘങ്ങളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്നും നേതാക്കൾ പറഞ്ഞു.

Back to top button
error: