LocalNEWS

ബോബൻ തോപ്പിലിന്റെ ഭാര്യ എൽസ ബോബൻ നിര്യാതയായി

കോട്ടയം: മുട്ടമ്പലം തോപ്പിൽ വീട്ടിൽ കോൺഗ്രസ് നേതാവ് ബോബൻ തോപ്പിലിന്റെ ഭാര്യ എൽസ ബോബൻ (പി.ജെ എൽസമ്മ- 58) നിര്യാതയായി. കുവൈറ്റ് അൽ അമീരി ആശുപത്രിയിൽ സീനിയർ സ്റ്റാഫ് നഴ്‌സായി (ഗ്രീൻ സിസിയു വാർഡ് നമ്പർ ആറ്) കഴിഞ്ഞ 28 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഇല്ലിക്കൽ പ്ലാത്തറ പി.വി ജോണിന്റെയും, അന്നമ്മ ജോണിന്റെയും പുത്രിയാണ്.

മക്കൾ- ബെബൻ, ഏബൻ (ഇരുവരും കാനഡ )
സംസ്‌കാര ശുശ്രൂഷകൾക്കായി മെയ് 19 വ്യാഴാഴ്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ടു വരും. പത്തു മുതൽ കോട്ടയം സി.എസ്.ഐ അസൻഷൻ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോട്ടയം സിഎം എസ് കോളജിന് സമീപമുള്ള സി.എസ്.ഐ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്‌കാരം.

Back to top button
error: