IndiaNEWS

ലക്‌നൗ ഉടൻ ലക്ഷ്മൺപുരിയാകുമോ?

ലക്‌നൗ: പ്രധാനനഗരങ്ങളുടെ പേരുമാറ്റ നടപടികൾക്ക് തുടക്കം കുറിക്കുകയാണോ യോഗി ആദിത്യനാഥ് സർക്കാർ? നിരവധി അഭ്യൂഹങ്ങൾക്ക് വഴിവയ്ക്കുന്ന ട്വീറ്റാണ് ഉത്തർപ്രദേശിൽ ചർച്ചാവിഷയം. തലസ്ഥാന നഗരമായ ലക്‌നൗവിന്റെ പേരുമാറ്റത്തിനാണ് നീക്കമെന്നാണ് സൂചനകൾ. യോഗിയുടെ പുതിയ ട്വീറ്റാണ് ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്‌നൗവിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് യോഗി സൂചനകൾ നൽകുന്നത്. ഭഗവാൻ ലക്ഷ്മണന്റെ പാവനനഗരമായ ലക്‌നൗവിലേക്ക് സ്വാഗതം എന്നാണ് ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. ലക്‌നൗ പേരുമാറ്റത്തിനുള്ള നീക്കത്തിന്റെ ഭാഗമാണ് ട്വീറ്റെന്നാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച.

Signature-ad

ലക്‌നൗ നഗരത്തിന്റെ നാമം ലക്ഷ്മൺപുരിയോ ലഖൻപുരിയോ ആയി പ്രഖ്യാപിക്കണമെന്ന് ബിജെപി നേതാക്കൾ പലപ്പോഴും ഉയർത്തുന്ന ആവശ്യമാണ്. ലക്‌നൗവിന്റെ പേര് ലക്ഷ്മൺപുരി എന്നാക്കാനാണ് ആലോചനയെന്നാണ് പ്രാദേശിക നേതാക്കൾ പറയുന്നത്. ലക്ഷ്മൺ ടില, ലക്ഷ്മൺപുരി, ലക്ഷ്മൺ പാർക്ക് എന്നിങ്ങനെ നഗരത്തിലെ വിവിധ കേന്ദ്രങ്ങൾക്ക് ഇതിനകം പുനർനാമകരണം ചെയ്തിട്ടുണ്ട്. അതേസമയം, നഗരത്തിൽ ലക്ഷ്മണന്റെ പേരിലുള്ള ക്ഷേത്രത്തിന്റെ നിർമാണം പുരോഗമിക്കുന്നു.

Back to top button
error: