Month: May 2022

  • Business

    ഇലോണ്‍ മസ്‌ക് കുറഞ്ഞ വിലയ്ക്ക് ട്വിറ്റര്‍ വാങ്ങാനുള്ള നീക്കത്തിലെന്ന് സൂചന

    വാഗ്ദാനം ചെയ്തതിലും കുറഞ്ഞ വിലയ്ക്ക് ട്വിറ്റര്‍ വാങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന സൂചന നല്‍കി ഇലോണ്‍ മസ്‌ക്. മിയാമി ടെക്നോളജി കോണ്‍ഫറെന്‍സിലായിരുന്നു മസ്‌കിന്റെ പരാമര്‍ശം. കുറഞ്ഞ വിലയ്ക്കുള്ള ഡീല്‍ സാധ്യത പരിഗണിക്കപ്പെടാവുന്നതാണെന്ന നിലപാടാണ് മസ്‌കിന് ഉള്ളത്. ട്വിറ്ററിനെ ഏറ്റെടുക്കാന്‍ 44 ബില്യണ്‍ ഡോളറാണ് മസ്‌ക് വാഗ്ദാനം ചെയ്തത്. ഓഹരി ഒന്നിന് 54.20 ഡോളര്‍ നിരക്കിലാണ് മസ്‌കിന്റെ ഓഫര്‍ ട്വിറ്റര്‍ അംഗീകരിച്ചത്. തിങ്കളാഴ്ച തുടര്‍ച്ചയായ ഏഴാം ദിവസവും ട്വിറ്ററിന്റെ ഓഹരി ഇടിഞ്ഞിരുന്നു. നിലവില്‍ 37.39 യുഎസ് ഡോളറാണ് ട്വിറ്റര്‍ ഓഹരികളുടെ വില. മസ്‌ക് ട്വിറ്ററിലെ ഓഹരി വിഹിതം വെളിപ്പെടുത്തും മുമ്പ് 39.31 ഡോളറിലായിരുന്നു വ്യാപാരം. നിലവില്‍ ട്വിറ്ററുമായുള്ള ഡീല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് മസ്‌ക്. പ്ലാറ്റ്ഫോമുകളിലെ വ്യാജ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ലഭിക്കുംവരെ ട്വിറ്ററുമായുള്ള ഡീല്‍ നിര്‍ത്തുന്നുവെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച മസ്‌ക് പ്രഖ്യാപിച്ചത്. വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ സ്വന്തമായി ഒരു ടീമിനെ തയ്യാറാക്കുന്ന കാര്യവും മസ്‌ക് അറിയിച്ചിരുന്നു. ട്വിറ്ററിലെ 229 മില്യണ്‍ അക്കൗണ്ടുകളില്‍ കുറഞ്ഞത് 20…

    Read More »
  • Crime

    അമ്മ വ‍ഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പതിനാറുകാരി ആത്മഹത്യ ചെയ്തു

    അമ്മ വ‍ഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പതിനാറുകാരി ആത്മഹത്യ ചെയ്തു. കല്ലറ മുതുവിള കുറക്കോട് വിഎസ് ഭവനിൽ ബിനുകുമാർ ശ്രീജ ദമ്പതികളുടെ രണ്ടാമത്തെ മകള്‍ കീർത്തികയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മിതൃമ്മല ഹൈസ്കൂളിൽ പത്ത് പരീക്ഷ കഴിഞ്ഞു നിൽക്കുകയായിരുന്നു കീര്‍6ത്തി.  ഇന്ന് വൈകുന്നേരം നാലുമണിക്ക് വീട്ടിലെ റൂമിൽ ജനൽ കമ്പിയിൽ ഒരു ഷാളിൽ കെട്ടി തൂങ്ങി നിൽക്കുന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.   തുടര്‍ന്നു വീട്ടുകാരും നാട്ടുകാരും ചേർന്ന് കീര്‍ത്തിയകയെ ഷാളില്‍ നിന്നും  അഴിച്ചിറക്കി നെടുമങ്ങാട് ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. മൊബൈൽ ഫോണിൽ കൂടുതലായി കളിക്കുന്നതിനെ കണ്ടു അമ്മ ശ്രീജ വഴക്കു പറഞ്ഞതാണ് കാരണമെന്ന് പറയുന്നു. പാങ്ങോട് പോലീസ് സ്ഥലത്തെത്തി കേസ് എടുത്തു.

    Read More »
  • India

    മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കുമെന്ന് സി.ഇ.ഒ

      സോഫ്റ്റ് വെയർ രംഗത്ത് ജോലി ചെയ്യുന്നവർ കൂടുതൽ ശമ്പളവും ആനുകൂല്യങ്ങളും തേടി മറ്റ് സ്ഥാപനങ്ങളിലേക്ക് ചേക്കേറുന്നത് പുതിയ കാര്യമല്ല. ഈ നിലയിൽ കടുത്ത വെല്ലുവിളി നേരിടുകയാണ് പല സ്ഥാപനങ്ങളും. ഇങ്ങനെയുള്ള കൊഴിഞ്ഞ് പോക്ക് തടയാൻ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിക്കുകയാണ് പല വമ്പൻ കമ്പനികളും. മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന് കമ്പനി. സി.ഇ.ഒ സത്യ നാദെല്ല തന്നെയാണ് ഇ-മെയില്‍ വഴി ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. ജീവനക്കാര്‍ വലിയതോതില്‍ കമ്പനി വിട്ടുപോകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ മികച്ച പ്രകടനത്തിലൂടെ കമ്പനിയ്ക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്ന് അഭിനന്ദിച്ചുകൊണ്ടാണ് സത്യ നാദെല്ല ഇ മെയില്‍ സന്ദേശം അയച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം ആഗോള തലത്തില്‍ ഇരട്ടിക്കടുത്ത് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും സന്ദേശത്തില്‍ പറയുന്നു. അതേസമയം മാനേജര്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍ മറ്റ് ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ശമ്പളം 25 ശതമാനത്തോളമാണ് ഉയരുക. മറ്റുള്ളവര്‍ക്ക് കൂടുതല്‍ വര്‍ധന ലഭിക്കും. കരിയറിന്റെ ആരംഭ-മധ്യ…

    Read More »
  • Health

    എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം കാ​ന്‍​സ​ര്‍ പ്രാ​രം​ഭ പ​രി​ശോ​ധ​നാ ക്ലി​നി​ക്കു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

    എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം കാ​ന്‍​സ​ര്‍ പ്രാ​രം​ഭ പ​രി​ശോ​ധ​നാ ക്ലി​നി​ക്കു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന കാ​ന്‍​സ​ര്‍ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ന്‍​സ​ര്‍ പ്രാ​രം​ഭ ദി​ശ​യി​ല്‍ ത​ന്നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​രു​ക്കും.     കാ​ന്‍​സ​ര്‍ സെ​ന്‍റ​റു​ക​ളെ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളെ​യും ജി​ല്ലാ, ജ​ന​റ​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി കാ​ന്‍​സ​ര്‍ കെ​യ​ര്‍ ഗ്രി​ഡ് രൂ​പീ​ക​രി​ച്ച് ചി​കി​ത്സ വി​കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വു​ന്ന​ത്. കാ​ന്‍​സ​ര്‍ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ളും ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന​ങ്ങ​ളും വി​വ​ര​ശേ​ഖ​ര​ണ​വും എ​ല്ലാം ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.   ന​വ​കേ​ര​ളം ക​ര്‍​മ​പ​ദ്ധ​തി ര​ണ്ടി​ന്‍റെ ഭാ​ഗ​മാ​യ ആ​ര്‍​ദ്രം മി​ഷ​ന്‍റെ ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. വ​ണ്‍ ഹെ​ല്‍​ത്ത്, വാ​ര്‍​ഷി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​നാ പ​ദ്ധ​തി, കാ​ന്‍​സ​ര്‍ നി​യ​ന്ത്ര​ണ പ​ദ്ധ​തി എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് നി​ര്‍​വ​ഹി​ച്ച​ത്.

    Read More »
  • Kerala

    പു​തി​യ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ൾ അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി

    ബെ​വ്കോ​യു​ടെ വി​ദേ​ശ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ളി​ലെ തി​ര​ക്കു കു​റ​യ്ക്കു​ന്ന​തി​ന് പു​തി​യ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ൾ അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി. എ​ത്ര മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ഉ​ത്ത​ര​വി​ലി​ല്ല.   പു​തി​യ മ​ദ്യ​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 68 ബി​വ്റി​ജ​സ് ഷോ​പ്പു​ക​ൾ തു​റ​ക്കു​മെ​ന്നാ​ണ് ബെ​വ്കോ അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ക്കു​ന്ന​ത്. നേ​ര​ത്തെ പൂ​ട്ടി​പോ​യ ഷോ​പ്പു​ക​ളാ​ണ് ഇ​തി​ൽ കൂ​ടു​ത​ലും. ഇക്കാര്യത്തിൽ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷ​മേ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കൂ.   ദേ​ശീ​യ–​സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളു​ടെ 500 മീ​റ്റ​ർ പ​രി​ധി​യി​ൽ മ​ദ്യ​വി​ൽ​പ്പ​ന നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള കോ​ട​തി ഉ​ത്ത​ര​വു വ​ന്ന​തോ​ടെ​യാ​ണ് പ​ട്ടി​ക​യി​ലു​ള്ള മി​ക്ക ഷോ​പ്പു​ക​ളും പൂ​ട്ടേ​ണ്ടി​വ​ന്ന​ത്.

    Read More »
  • LIFE

    ശ​രീ​ര​ത്തി​ലെ കൊ​ഴു​പ്പ് നീ​ക്കം ചെ​യ്യാ​നു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ക​ന്ന​ഡ ന​ടി മ​രി​ച്ചു

    ശ​രീ​ര​ത്തി​ലെ കൊ​ഴു​പ്പ് നീ​ക്കം ചെ​യ്യാ​നു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ക​ന്ന​ഡ ന​ടി മ​രി​ച്ചു. സി​നി​മ-​സീ​രി​യ​ൽ ന​ടി ചേ​ത​ന രാ​ജ്(21) ആ​ണ് മ​രി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ശ്വാ​സ​കോ​ശ​ത്തി​ല്‍ വെ​ള്ളം ക​യ​റി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം.   മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​പ്ര​കാ​രം അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് സു​ബ്ര​ഹ്‌​മ​ണ്യ ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30നാ​ണ് ചേ​ത​ന ഏ​താ​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ബം​ഗ​ളൂ​രു രാ​ജാ​ജി ന​ഗ​റി​ലെ ഷെ​ട്ടീ​സ് കോ​സ്മെ​റ്റി​ക് സെ​ന്‍റ​റി​ലെ​ത്തി ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ​ത്. മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കാ​തെ​യാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.   വൈ​കു​ന്നേ​രം 6.45 ഓ​ടെ ശ്വാ​സ​കോ​ശ​ത്തി​ല്‍ വെ​ള്ള​വും കൊ​ഴു​പ്പും നി​റ​യു​ക​യും ശ്വാ​സ​ത​ട​സം നേ​രി​ടു​ക​യും ചെ​യ്തു. നി​ല വ​ഷ​ളാ​യ​തോ​ടെ ഐ​സി​യു സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ തൊ​ട്ട​ടു​ത്ത മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

    Read More »
  • Kerala

    കെ. സുധാകരന്റെ വാക്കുകൾ സാമാന്യമര്യാദ തൊട്ടുതീണ്ടാത്ത മനുഷ്യാധമന്റെ ഭാഷയാണെന്ന് ഡിവൈഎഫ്ഐ

    മുഖ്യമന്ത്രി പിണറായി വിജയനെ ചങ്ങല പൊട്ടിച്ച പട്ടിയോട് ഉപമിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വാക്കുകൾ സാമാന്യമര്യാദ തൊട്ടുതീണ്ടാത്ത മനുഷ്യാധമന്റെ ഭാഷയാണെന്ന് ഡിവൈഎഫ്ഐ. ചിന്തൻ ശിബിരത്തിൽ വെച്ച് അസഭ്യ വർഷത്തിനുള്ള ഉപരി പഠനമാണോ സുധാകരന് കിട്ടിയതെന്ന് സംശയിക്കണം.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിക്കുന്ന ജനപിന്തുണയിൽ ഹാലിളകിയ സുധാകരന്റെ നിലവിട്ട പ്രതികരണമാണ് പുറത്തു വന്നത്. വികസനം മുഖ്യ അജണ്ടയായ തെരഞ്ഞെടുപ്പിൽ നവകേരള സൃഷ്ടിക്ക് ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് കോൺഗ്രസ്സ് നേതൃത്വത്തെ വിറളി പിടിപ്പിക്കുന്നുണ്ട്.   ജനാധിപത്യത്തിൽ മുഖ്യമന്ത്രിയോളം തന്നെ പ്രാധാന്യമുള്ള പ്രതിപക്ഷ നേതാവ് തൃക്കാക്കരയിൽ തമ്പടിച്ചത് കണ്ട് കെ. സുധാകരൻ വി. ഡി സതീശന് ഏത് മൃഗത്തിന്റെ ഉപമയാണ് ചാർത്തി നൽകാൻ പോകുന്നതെന്ന് കൂടി പറയണം.തൃക്കാക്കര കോൺഗ്രസിന് അർഹർഹപ്പെട്ടതാണെന്നും ഇടതുപക്ഷം അർഹതപ്പെടാത്തതിന് വേണ്ടിയാണ് മത്സരിക്കുന്നതെന്നുമാണ് സുധാകരന്റെ ശുഷ്കമായ ‘ജനാധിപത്യബോധം’. നിയമ സഭാ തിരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കാൻ മുന്നിൽ നിന്ന കെ. സുധാകരനും കോൺഗ്രസിനും…

    Read More »
  • NEWS

    മലയാളി യുവാവ് സൗദിയിൽ ജീവനൊടുക്കി

    റിയാദ്: മലയാളി യുവാവിനെ സൗദി അറേബ്യയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം മുരുക്കുംപുഴ, ചിലമ്ബ്, ഗാന്ധിഗ്രാം കോളനിയില്‍ അനീഷ് ചന്ദ്രന്‍ (35) ആണ് ദമ്മാമില്‍ താമസസ്ഥലത്തു തൂങ്ങി മരിച്ചത്. ഡ്രൈവറായി ജോലി ചെയ്‍തിരുന്ന അനീഷിനെ ഇന്നലെ വൈകിട്ട് കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിക്കുന്നതിനിടയിലാണ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.അവിവാഹിതനാണ്.

    Read More »
  • NEWS

    ഭർത്താവിന്റെ അടിയേറ്റ് മംഗളൂരുവിൽ മലയാളി വീട്ടമ്മ മരിച്ചു

    മംഗളൂരു: ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി യുവതി മരിച്ചു. എറണാകുളം സ്വദേശിനിയും മംഗളൂരു കുംപള ചേതന്‍നഗറിലെ താമസക്കാരിയുമായ ഷൈമ (44) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജോസഫ് ഫ്രാന്‍സിസ് റെന്‍സനെ (54) പോലീസ് അറസ്റ്റ് ചെയ്തു.വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് ജോസഫ് പോലീസിനോട് പറഞ്ഞത്.ചോദ്യം ചെയ്യലിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്. മേയ് 11-നായിരുന്നു സംഭവം.മദ്യപിച്ചെത്തിയ ജോസഫ് ഷൈമയെ മർദ്ദിക്കുകയായിരുന്നു.തുടർന്ന് ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയിലായ ഷൈമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം കുടിച്ചുവെന്നാണ് ജോസഫ് ആശുപത്രിയിലും പറഞ്ഞത്.രാത്രിയോടെ ഷൈമ മരിക്കുകയായിരുന്നു.

    Read More »
  • NEWS

    തൃക്കാക്കരയിൽ മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങി; വിറളി പിടിച്ച് കെ സുധാകരൻ

    തൃക്കാക്കര: തൃക്കാക്കരയില്‍ പ്രചാരണത്തിന് മുഖ്യമന്ത്രി നേരിട്ടിറങ്ങിയതിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഒരു ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ചങ്ങലയില്‍ നിന്ന് പൊട്ടിയ നായ പോലെയല്ലേ വരുന്നത്. ചങ്ങലയില്‍ നിന്ന് പൊട്ടിയാല്‍ പട്ടി എങ്ങനെയാ പോകുക? അതുപോലെയല്ലേ അദ്ദേഹം വരുന്നത്? എന്തെങ്കിലുമുണ്ടോ? നിയന്ത്രിക്കാന്‍ ആരെങ്കിലുമുണ്ടോ? അയാളെ പറഞ്ഞുമനസിലാക്കാന്‍ ആരെങ്കിലുമുണ്ടോ? വഴിനീളെ ഇങ്ങനെ തേരാപാരാ നടക്കുന്നു. ഒരു മുഖ്യമന്ത്രിയാണീ നടക്കുന്നതെന്ന് ഓര്‍മ വേണം. തൃക്കാക്കര ഞങ്ങളുടെ സീറ്റാണ്.അത് നിലനിർത്താനാണ് ഞങ്ങൾ പ്രചാരണം നടത്തുന്നത്.അവർക്ക് നൂറ് തികയ്ക്കണമത്രെ. ഞങ്ങള്‍ക്ക് ഹാലിളകിയിട്ടൊന്നുമില്ല. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതേ ചോദിക്കുന്നുള്ളൂ.അര്‍ഹതയില്ലാത്തത് ചോദിക്കുന്നത് അവരാണ്.തൃക്കാക്കര ഞങ്ങളുടെ സീറ്റാണ്.’സുധാകരന്‍ പറഞ്ഞു.

    Read More »
Back to top button
error: