NEWS

10 കോടിയുടെ വിഷു ബംപര്‍ ഭാഗ്യവാനെ കണ്ടെത്തി; സമ്മാനം കന്യാകുമാരി സ്വദേശിയായ ഡോക്ടർക്ക്

തിരുവനന്തപുരം: വിഷു ബംപർ ലോട്ടറി ഒന്നാം സമ്മാന ജേതാവിനെ കണ്ടെത്തി.കന്യാകുമാരി സ്വദേശി ഡോ. എം.പ്രദീപ് കുമാറിനാണ് ഒന്നാം സമ്മാനം.
ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്.10 കോടി രൂപയാണ് വിഷു ബംപറിന്റെ സമ്മാനത്തുക.
ടിക്കറ്റുമായി ഇദ്ദേഹം ലോട്ടറി ഡയറക്ട്രേറ്റിൽ എത്തിയെന്നും നോട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ ആവശ്യമുള്ളതിനാൽ ടിക്കറ്റ് സ്വീകരിച്ചിട്ടില്ലെന്നും ലോട്ടറി ഡയറക്ട്രേറ്റ് അധികൃതർ പറഞ്ഞു. നാട്ടിലെ ഉത്സവത്തിന്റെ തിരക്കായതിനാലാണ് ലോട്ടറി ടിക്കറ്റ് ഹാജരാക്കാൻ താമസിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു. ലോട്ടറി ടിക്കറ്റ് 90 ദിവസത്തിനുള്ളിൽ ഹാജരാക്കിയാൽ മതിയാകും.
കേരളത്തിനു പുറത്തുള്ളവർ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉന്നയിക്കുമ്പോൾ ലോട്ടറി ടിക്കറ്റിനും തിരിച്ചറിയൽ രേഖകൾക്കുമൊപ്പം നോട്ടറിയുടെ ഒപ്പും, പേരും, ഉദ്യോഗപ്പേരും, നോട്ടറി സ്റ്റാംപും, നോട്ടറി സീലും സമർപ്പിക്കണം. നേരിട്ടോ പോസ്റ്റൽ മാർഗമോ ആണെങ്കിൽ മുകളിലെ തിരിച്ചറിയൽ രേഖകൾക്കൊപ്പം കേരളത്തിൽ വരാനുള്ള സാഹചര്യവും വിശദീകരിച്ചുള്ള കത്തോ, കേരള സർക്കാർ നൽകിയ തിരിച്ചറിയൽ രേഖയോ ഹാജരാക്കണം എന്നാണ് നിയമം.

Back to top button
error: