Month: May 2022

  • NEWS

    തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്  42 ൽ 23 സീറ്റിൽ വിജയം; യുഡിഎഫ് 16 ൽ നിന്ന് 12- ലേക്ക്;എൻഡിഎ-6

    തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് 42 ൽ 23 സീറ്റിൽ വിജയം.കഴിഞ്ഞ തവണ 16 സീറ്റുണ്ടായിരുന്ന UDF ന് 4 സീറ്റുകൾ നഷ്ടപ്പെട്ട് 12 സീറ്റിലേക്ക്…  തിരഞ്ഞെടുപ്പ് നടന്ന 42 വാർഡുകളിലെ നില ഇങ്ങനെ ആണ്.. LDF – 23 UDF – 12 BJP – 6 Others – 1 പ്രധാന വിജയങ്ങൾ   മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തകർപ്പൻ ജയം കണ്ണൂർ ജില്ലയിൽ ഇടത് തരംഗം ആവർത്തിച്ചു…  ബിജെപി സിറ്റിംഗ് സീറ്റ് തിരിച്ച് പിടിച്ചു പാലക്കാട് ജില്ല കൊല്ലങ്കോട് പല്ലശ്ശന പഞ്ചായത്ത്.അങ്ങനെ ആകെയുള്ള ഒരു വാർഡും ബിജെപിക്ക് നഷ്ടപ്പെട്ടു.  വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 13 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി മല്ലിക സുരേഷ് വിജയിച്ചു.  റാന്നിയിൽ യുഡിഎഫ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.അങ്ങാടി പഞ്ചായത്ത് വാർഡ് 5 ഈട്ടിച്ചുവട് ഉപ തിരഞ്ഞെടുപ്പിൽ 179 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥി കുഞ്ഞുമറിയാമ്മ ടീച്ചർ വിജയിച്ചു.  319 വോട്ടിന്റെ വമ്പിച്ച…

    Read More »
  • India

    തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ ബെൽഗാമിൽ കാർ അപകടത്തിൽ മരിച്ചു

    തിരുവനന്തപുരം വെങ്ങാനൂർ പഞ്ചായത്തിലെ പനങ്ങോട് വാർഡിൽ മുട്ടയ്ക്കാട് തുലവിളക്ക് സമീപം കിഴക്കെ വിള വീട്ടിൽ ബിനുരാജയ്യൻ (44 ) ഭാര്യ ഷീന എസ്. എസ് (33) എന്നിവർ ബെൽഗാമിൽ വാഹനാപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന മക്കൾ നവീൻ (17) നിമിഷ ( 12 ) എന്നിവരെ ഗുരുതര പരിക്കുകളോടെ ബെൽഗാം സിവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നവി മുംബൈയിലെ നേറുൽ റെയിൽവേ സ്റ്റേഷന് സമീപം നേറുൽ സെക്ടർ 14 ൽ താമസക്കാരനും സ്വകാര്യ കമ്പനിയിലെ ഡ്രൈവറുമായ ബിനു വിവാഹ ശേഷം വർഷങ്ങളായി മുംബൈയിൽ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ആഴ്ച നാട്ടിൽ എത്തുമെന്ന് ബന്ധുക്കളോട് പറഞ്ഞെങ്കിലും ജോലി തിരക്ക് മൂലം യാത്ര നീട്ടി വയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് യാത്ര തിരിച്ച് ഉച്ച ഊണ് കഴിഞ്ഞ് 3. 30 ഓടെ ശങ്കേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിൽ എത്തിയപ്പോൾ കുടുംബം സഞ്ചരിച്ച മഹീന്ദ്ര സൈലോ കാർ എതിരെ വന്ന ഒരു ബൈക്കിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട്…

    Read More »
  • NEWS

    പിരിഞ്ഞുതാമസിക്കുന്ന മാതാപിതാക്കള്‍ ഒരുമിക്കണമെന്ന് കത്തെഴുതിവെച്ച്‌ പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കി

    ചെന്നൈ: പിരിഞ്ഞുതാമസിക്കുന്ന മാതാപിതാക്കള്‍ ഒരുമിക്കണമെന്ന് കത്തെഴുതിവെച്ച്‌ പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കി.നാമക്കല്‍ രാശിപുരം നാരക്കിണറിലുള്ള രവിചന്ദ്രന്റെയും മേഘലയുടെയും മകന്‍ തരുണാണ് (17) തന്റെ മരണത്തോടെയെങ്കിലും അച്ഛനുമമ്മയും ഒന്നിക്കണമെന്ന് എഴുതിവെച്ചശേഷം തൂങ്ങിമരിച്ചത്. അച്ഛന്‍ മദ്യപാനശീലം നിയന്ത്രിക്കണമെന്നും സഹോദരിയെ നന്നായി വളര്‍ത്തണമെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. രാജപാളയത്തിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് തരുൺ.ഏറെ നാളായി മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുകയായിരുന്നു.

    Read More »
  • Kerala

    തദ്ദേശ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മുന്നേറ്റം, തൃപ്പുണിത്തുറയിൽ തോൽവി

      തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ആരവങ്ങൾക്കിടെ കാസർകോട്, വയനാട് ജില്ലകൾ ഒഴികെയുള്ള സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിലേക്ക്  നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മുന്നേറ്റം. 12 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. രണ്ട് കോർപറേഷൻ, എഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലായി 182 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ആറു വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്തു ബിജെപിക്കു വിജയം. രണ്ടിടത്ത് യുഡിഎഫും ഒരു വാർഡിൽ എൽഡിഎഫും ജയിച്ചു. കൊച്ചി കോർപറേഷൻ എറണാകുളം സൗത്ത് ഡിവിഷൻ, തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ്, പിഷാരിക്കോവിൽ വാർഡുകൾ എന്നിവിടങ്ങളിൽ ബിജെപിയാണ് വിജയിച്ചത്. 49 അംഗങ്ങളുള്ള നഗരസഭയിൽ എൽഡിഎഫിന് 23 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. എൽഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായി. പാർട്ടിക്ക് 21 സീറ്റായി കുറഞ്ഞു. തൃപ്പൂണിത്തുറ നഗരസഭയിൽ സിറ്റിങ് സീറ്റുകളിൽ പരാജയപ്പെട്ടതോടെ എൽഡിഎഫിനു കേവല ഭൂരിപക്ഷം നഷ്ടമായി. വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂർ, നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗൺ വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. അത്താണി ടൗണിൽ…

    Read More »
  • Local

    ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ ആന പാപ്പാനെ അടിച്ചുകൊന്നു

    പാലക്കാട്: സിനിമാ ചിത്രീകരണങ്ങളുടെ ഈറ്റില്ലമായ ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ ആന പാപ്പാനെ അടിച്ചുകൊന്നു. പാപ്പാന്‍ പേരൂര്‍ സ്വദേശി വിനോദ് ആണ് മരിച്ചത്. ചികിത്സയിലുള്ള ആനയ്ക്ക് മരുന്ന് നല്‍കുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയോടെയാണ് വരിക്കാശ്ശേരി മനയിൽ ഈ ദാരുണ സംഭവമുണ്ടായത്. കൊമ്പുകൊണ്ട് കുത്തി വിനോദിനെ ആന തറയിലടിക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ മൂത്തകുന്നം ദേവസ്വത്തിന്റെ പത്മനാഭന്‍ എന്ന ആനയാണ് ഇടഞ്ഞത്. പരുക്കേറ്റ വിനോദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിയച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാലിന് മുറിവേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു പത്മനാഭന്‍ എന്ന ആന.

    Read More »
  • NEWS

    ഭിക്ഷയെടുത്ത് കിട്ടിയ പണം ശ്രീലങ്കയ്ക്ക്; ഒരു ജനതയുടെ പട്ടിണി മാറ്റാൻ യാചകൻ

    ചെന്നൈ: സാമ്ബത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയ്ക്ക് കൈത്താങ്ങാകാന്‍ തമിഴ് യാചകന്‍. ഭീക്ഷയെടുത്ത് കിട്ടിയ പണം ശ്രീലങ്ക സാമ്ബത്തിക നിധിയിലേക്ക് കൈമാറിയാണ് എഴുപതുകാരനായ എം.പൂല്‍ പാണ്ഡ്യന്‍ കയ്യടിനേടുന്നത്. ഡിണ്ടിഗല്‍ കലക്ടറുടെ ജനസമ്ബര്‍ക്ക പരിപാടിയിത്തിലെത്തിയാണ് തൂത്തുക്കുടി സ്വദേശിയായ പാണ്ഡ്യന്‍ 10,000 രൂപ കൈമാറിയത്. ശ്രീലങ്കയിലെ തമിഴ് ജനതയുടെ കഷ്ടപ്പാട് മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് പാണ്ഡ്യന്‍ പണവുമായി കലക്ടറേറ്റിലെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദ്യം പാണ്ഡ്യനെ തടഞ്ഞെങ്കിലും കലക്ടറെ കണ്ട് തുക കൈമാറാന്‍ അദ്ദേഹത്തിന് സാധിച്ചു.     ശ്രീലങ്കന്‍ ജനതയെ സഹായിക്കാന്‍ ആവുന്നത് ചെയ്യണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പൊതുജനത്തോട് ആഹ്വാനം ചെയ്തിരുന്നെന്നും ഇതാണ് തുക കൈമാറാന്‍ പ്രേരിപ്പിച്ചതെന്നും പാണ്ഡ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

    Read More »
  • NEWS

    ​പിലാ​ത്ത​റ​യി​ലെ കെ.​സി റ​സ്റ്റാ​റ​ന്റ് ഭ​ക്ഷ്യ​സു​ര​ക്ഷാ​വി​ഭാ​ഗം പൂ​ട്ടി​ച്ചു

    പ​യ്യ​ന്നൂ​ര്‍: ശു​ചി​മു​റി​യി​ല്‍ പ​ച്ച​ക്ക​റി​ക​ളും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും സം​ഭ​രി​ച്ചു​വെ​ച്ച​തി​ലൂ​ടെ വി​വാ​ദ​മാ​യ പി​ലാ​ത്ത​റ​യി​ലെ കെ.​സി റ​സ്റ്റാ​റ​ന്റ് ഭ​ക്ഷ്യ​സു​ര​ക്ഷാ​വി​ഭാ​ഗം പൂ​ട്ടി​ച്ചു.ഫു​ഡ്‌​സേ​ഫ്റ്റി വി​ഭാ​ഗം ക​ണ്ണൂ​ര്‍ അ​സി. ക​മീ​ഷ​ണ​ര്‍ ടി.​എ​സ്. വി​നോ​ദ്കു​മാ​റി​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ചെ​റു​താ​ഴം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം. ​ശ്രീ​ധ​ര​ന്റെ​യും പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ത​ളി​പ്പ​റ​മ്ബ് ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫി​സ​ര്‍ യു. ​ജി​തിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ന​ട​ന്ന പ​രി​ശോ​ധ​ന​ക്കു​ശേ​ഷ​മാ​ണ് നോ​ട്ടീ​സ് ന​ല്‍കി​യ​ത്. അതേസമയം ഹോട്ടലിലെ കക്കൂ​സി​നു​ള്ളി​ല്‍ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും സൂ​ക്ഷി​ച്ച​തി​ന്റെ ഫോ​ട്ടോ​യും വി​ഡി​യോ​യും എ​ടു​ത്ത ഡോ​ക്ട​റെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളാ​യ ചു​മ​ടു​താ​ങ്ങി കെ.​സി ഹൗ​സി​ല്‍ മു​ഹ​മ്മ​ദ് മൊ​യ്തീ​ന്‍ (28), സ​ഹോ​ദ​രി സ​മീ​ന (29), സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ചെ​റു​കു​ന്നി​ലെ ടി. ​ദാ​സ​ന്‍ (70) എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ബ​ന്ത​ടു​ക്ക പി.​എ​ച്ച്‌.​സി​യി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​സു​ബ്ബ​രാ​യ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളു​മ​ട​ങ്ങി​യ 31 അം​ഗ സം​ഘം ക​ണ്ണൂ​രി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ല്‍ പി​ലാ​ത്ത​റ കെ.​എ​സ്.​ടി.​പി റോ​ഡി​ലെ കെ.​സി റ​സ്‌​റ്റാ​റ​ന്റി​ല്‍ എ​ത്തി​യ​ത്. ചാ​യ കു​ടി​ച്ച​ശേ​ഷം ശു​ചി​മു​റി​യി​ല്‍…

    Read More »
  • NEWS

    മകൾക്ക് കേക്കുമായി വരാമെന്ന് പറഞ്ഞിറങ്ങി; എത്തിയത് മരണവാർത്ത

    ആലപ്പുഴ: തിരിച്ചുവരുമ്ബോള്‍ കേക്ക് കൊണ്ടുവരാമെന്ന് മൂന്നു വയസുകാരിയായ മകള്‍ക്ക് വാക്കും നല്‍കിയാണ് വിഷ്ണു പ്രസാദ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ കേക്ക് കാത്തിരുന്ന മകളുടെ അരികിലേക്ക് എത്തിയത് അച്ഛന്റെ മരണവാര്‍ത്തയാണ്. തുറവൂര്‍ പടിഞ്ഞാറെ മനക്കോടം ലക്ഷംവീട്ടില്‍ പ്രസാദിന്റെ മകന്‍ വിഷ്ണു പ്രസാദാണ് (28) വാഹനാപകടത്തില്‍ മരിച്ചത്.   തിങ്കളാഴ്ച രാത്രി ഏഴിനാണ് തണ്ണീര്‍മുക്കത്തെ സുഹൃത്തിന്റെ വിവാഹ വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ വിഷ്ണു പ്രസാദ് പുറപ്പെട്ടത്. സുഹൃത്തിന്റെ വീട്ടില്‍ നിന്നുള്ള മടക്കയാത്രയില്‍ വിഷ്ണു സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി പന്ത്രണ്ടേകാലിനു ചേര്‍ത്തല പതിനൊന്നാം മൈലില്‍ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിഷ്ണുവിനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.     എറണാകുളത്തെ സ്‌പെയര്‍ പാര്‍ട്‌സ് കടയിലെ സെയില്‍സ്മാനായിരുന്നു വിഷ്ണു. അച്ഛന്‍ പ്രസാദിന് കൂലിപ്പണിയാണ്. മത്സ്യസംസ്‌കരണ ശാലയിലെ പണിക്കാരിയാണ് അമ്മ മിനി. ബിബിതയാണ് വിഷ്ണുവിന്റെ ഭാര്യ.

    Read More »
  • Kerala

    ‘ചങ്ങല പൊട്ടിയ നായയെ’ സുധാകരൻ തന്നെ തിരിച്ചെടുത്തു, സ്വന്തം ഉപമ വിഴുങ്ങി കെ.പി.സി.സി പ്രസിഡൻ്റ് വീണ്ടും പരിഹാസ്യനായി

    രാഷ്ട്രീയ മര്യാദകളൊന്നും കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരന് ബാധകമല്ല. ആരെയും പരിഹസിക്കാം, പുലഭ്യം പറയാം, ആക്രോശിക്കാം. താൻ പോരിമയും ഗുണ്ടായിസവുമാണ് കൈമുതൽ. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ലെന്ന പ്രമാണം അദ്ദേഹത്തിന് ബാധകമല്ല. പിണറായി വിജയന്‍ കെ.സുധാകരൻ്റെ ആജന്മ ശത്രുവാണ്. കണ്ടാൽ മിണ്ടില്ല. സ്ഥാനത്തും അസ്ഥാനത്തുമൊക്കെ പുലഭ്യം പറയും. അങ്ങനെ കേരളത്തിൻ്റെ പൊതു സമൂഹത്തിൽ ഇളിഭ്യനാകുകയും ചെയ്യും. ഇപ്പോഴിതാ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി നേരിട്ടിറങ്ങി നേതൃത്വം വഹിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയെന്ന പദവി മറന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്നാണ് ആക്ഷേപം. ‘എല്‍ ഡി എഫ് പ്രചാരണത്തില്‍ യു ഡി എഫിന് ഹാലിളകിയെന്നാണല്ലോ’ എന്ന വാര്‍ത്താചാനല്‍ ലേഖികയുടെ ചോദ്യത്തിന് കെ.സുധാകരന്‍ പറഞ്ഞ മറുപടിയായാണ് സാംസ്കാരിക കേരളം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞത്. കെ.സുധാകൻ എം.പിയുടെ മറുപടി: “ഹാലിളകിയത് ഞങ്ങള്‍ക്കല്ല. ഹാലിളകിയത് അദ്ദേഹത്തിനാണ്. വഴിനീളെ ഇങ്ങനെ തേരാപാരാ നടക്കുന്നു. ഒരു മുഖ്യമന്ത്രിയാണീ നടക്കുന്നതെന്ന് ഓര്‍മ്മ വേണം. ഒരു നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം…

    Read More »
  • NEWS

    അസമില്‍  കനത്ത മഴ തുടരുന്നു; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം എട്ടായി

    ദിസ്പൂർ: അസമില്‍ കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം എട്ടായി.26 ജില്ലകളിലായി നാല് ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിച്ചതായാണ് റിപ്പോർട്ട്.ഇതേത്തുടർന്ന് അസമിലും മേഘാലയയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.മഴ ഇപ്പോഴും തുടരുകയാണ്.   പലയിടത്തും റോഡ്, റെയില്‍വേ ട്രാക്കുകള്‍ ഒലിച്ചുപോയി. നാല്‍പ്പതിനായിരത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിയിട്ടുണ്ട്.അസമില്‍ ബുധനാഴ്ച മുതല്‍ നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നിര്‍ത്തിവച്ചു.രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന ദുരന്തനിവാരണ സേനയ്ക്കൊപ്പം സൈന്യവും, പാരാമിലിട്ടറി ഫോഴ്സും രംഗത്തുണ്ട്.     കച്ചാര്‍, ധേമാജി, ഹോജായ്, കര്‍ബി ആംഗ്ലോങ് വെസ്റ്റ്, കാംരൂപ് (എം), നാഗോണ്‍, നല്‍ബാരി എന്നീ ജില്ലകളെയാണ് വെള്ളപ്പൊക്കം കൂടുതലായി ബാധിച്ചിരിക്കുന്നത്.സിൽച്ചാർ റൂട്ടിലുള്ള ന്യൂ ഹഫ്ലോങ് റയിൽവെ സ്റ്റേഷൻ മണ്ണിടിച്ചിലിൽ പൂർണമായും തകർന്നു.ഇതിനിടെ ട്രെയിന്‍ യാത്രയ്ക്കിടെ വിവിധ മേഖലകളില്‍ കുടുങ്ങിയ യാത്രക്കാരെ വ്യോമസേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സഹായത്തോടെ റെയില്‍വേ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഡിറ്റോക്‌ചെറ സ്റ്റേഷനില്‍ കുടുങ്ങിയ 1,245 പേരെ ബദര്‍പൂരിലേക്ക് മാറ്റി. ഇത് കൂടാതെ ഇവിടെ നിന്ന്…

    Read More »
Back to top button
error: