തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് 42 ൽ 23 സീറ്റിൽ വിജയം.കഴിഞ്ഞ തവണ 16 സീറ്റുണ്ടായിരുന്ന UDF ന് 4 സീറ്റുകൾ നഷ്ടപ്പെട്ട് 12 സീറ്റിലേക്ക്…
തിരഞ്ഞെടുപ്പ് നടന്ന 42 വാർഡുകളിലെ നില ഇങ്ങനെ ആണ്..
LDF – 23
UDF – 12
BJP – 6
Others – 1
പ്രധാന വിജയങ്ങൾ
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തകർപ്പൻ ജയം
കണ്ണൂർ ജില്ലയിൽ ഇടത് തരംഗം ആവർത്തിച്ചു…
ബിജെപി സിറ്റിംഗ് സീറ്റ് തിരിച്ച് പിടിച്ചു പാലക്കാട് ജില്ല കൊല്ലങ്കോട് പല്ലശ്ശന പഞ്ചായത്ത്.അങ്ങനെ ആകെയുള്ള ഒരു വാർഡും ബിജെപിക്ക് നഷ്ടപ്പെട്ടു.
വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 13 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി മല്ലിക സുരേഷ് വിജയിച്ചു.
റാന്നിയിൽ യുഡിഎഫ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.അങ്ങാടി പഞ്ചായത്ത് വാർഡ് 5 ഈട്ടിച്ചുവട് ഉപ തിരഞ്ഞെടുപ്പിൽ 179 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥി കുഞ്ഞുമറിയാമ്മ ടീച്ചർ വിജയിച്ചു.
319 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തിൽ കളപ്പില വാർഡ് LDF നിലനിർത്തി…
പാലക്കാട് ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി ഡിവിഷൻ 23 ഉപതിരഞ്ഞെടുപ്പ് LDF സ്ഥാനാർഥി ബിജേഷ് എന്ന കണ്ണൻ 419 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനു തിരഞ്ഞെടുക്കപ്പെട്ടു.
അതേസമയം തൃപ്പുണിത്തുറ നഗരസഭയിൽ എൽ.ഡി.എഫിന്റെ രണ്ട് സിറ്റിങ് സീറ്റുകൾ ബി.ജെ.പി. പിടിച്ചെടുത്തു. ഉപതിരഞ്ഞെടുപ്പ് നടന്ന ഇളമനത്തോപ്പിൽ, പിഷാരികോവിൽ വാർഡുകളിലാണ് ബിജെപിയുടെ ജയം. ഇതോടെ നഗരസഭയിൽ 15 സീറ്റുകളുണ്ടായിരുന്ന ബിജെപി സീറ്റുകളുടെ എണ്ണം 17 ആയി ഉയർത്തി. എൽഡിഎഫിന്റെ സീറ്റുകൾ 25-ൽനിന്ന് 23 ആയി.
കൊച്ചി കോർപ്പറേഷനിലെ എറണാകുളം സൗത്ത് വാർഡ് ബിജെപി നിലനിർത്തി. 75 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാർഥി പത്മജ എസ്.മേനോൻ യുഡിഎഫ് സ്ഥാനാർഥി അനിത വാര്യരെ പരാജയപ്പെടുത്തിയത്.
തിരുവനന്തപുരം ജില്ലയിലെ പൂവാർ, കല്ലറ പഞ്ചായത്തുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് ജയം. അതിയന്നൂർ, നാവായിക്കുളം എന്നിവിടങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു.
കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാർഡ്, ആര്യങ്കാവിലെ കഴുത്തുരുത്തി വാർഡ്, വെളിയത്തെ ക്ലാപ്പില, പെരിനാട് പഞ്ചായത്തിലെ നന്തിരിക്കൽ എന്നീ വാർഡുകൾ എൽഡിഎഫ് നേടി. വെളിനെല്ലൂർ പഞ്ചായത്തിലെ മുളയറച്ചാലിൽ യുഡിഎഫിനാണ് ജയം.
കോന്നി പഞ്ചായത്തിലെ ചിറ്റൂർ വാർഡിൽ യുഡിഎഫിലെ അർച്ചന ബാലൻ വിജയിച്ചു.
ഇടുക്കി ഇടമലക്കുടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാർഥി നിമലാവതി കണ്ണൻ 54 വോട്ടും എൽഡിഎഫിലെ പാർവ്വതി പരമശിവൻ 33 വോട്ടും യുഡിഎഫിലെ രമ്യാ ഗണേശൻ 17 വോട്ടും നേടി.
ഇടുക്കി അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് ചേമ്പളത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥി ഷൈമോൾ രാജൻ 78 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വാർഡ് എൽഡിഎഫ് നിലനിർത്തി.
ഇടുക്കി ഉടുമ്പന്നൂർ പഞ്ചായത്തിലെ 12-ാം വാർഡായ വെള്ളാന്താനത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായി മത്സരിച്ച സി.പി.ഐയിലെ ജിൻസി സാജൻ വിജയിച്ചു. ജിൻസി സാജന് 612 വോട്ടും യു.ഡി.ഫിനായി മത്സരിച്ച കോൺഗ്രസിൽ നിന്നുള്ള മിനി ബെന്നിക്ക് 381 വോട്ടും, എൻ.ഡി.എക്കായി മത്സരിച്ച ബി.ജെ.പിയിൽ നിന്നുള്ള ഷൈനി മോൾ.കെ.കെയ്ക്ക് 59 വോട്ടുമാണ് ലഭിച്ചത്. ആകെ 1052 വോട്ടാണ് പോൾ ചെയ്തത്. വനിതാ സംവരണമായ വാർഡിൽ കോൺഗ്രസിലെ ബിന്ദു സജീവ് പഞ്ചായത്തംഗത്വം രാജി വച്ച് വിദേശത്തേക്ക് പോയതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.