പലയിടത്തും റോഡ്, റെയില്‍വേ ട്രാക്കുകള്‍ ഒലിച്ചുപോയി. നാല്‍പ്പതിനായിരത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിയിട്ടുണ്ട്.അസമില്‍ ബുധനാഴ്ച മുതല്‍ നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നിര്‍ത്തിവച്ചു.രക്ഷാപ്രവര്‍ത്
കച്ചാര്‍, ധേമാജി, ഹോജായ്, കര്‍ബി ആംഗ്ലോങ് വെസ്റ്റ്, കാംരൂപ് (എം), നാഗോണ്‍, നല്‍ബാരി എന്നീ ജില്ലകളെയാണ് വെള്ളപ്പൊക്കം കൂടുതലായി ബാധിച്ചിരിക്കുന്നത്.സിൽച്ചാർ റൂട്ടിലുള്ള ന്യൂ ഹഫ്ലോങ് റയിൽവെ സ്റ്റേഷൻ മണ്ണിടിച്ചിലിൽ പൂർണമായും തകർന്നു.ഇതിനിടെ ട്രെയിന്‍ യാത്രയ്ക്കിടെ വിവിധ മേഖലകളില്‍ കുടുങ്ങിയ യാത്രക്കാരെ വ്യോമസേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സഹായത്തോടെ റെയില്‍വേ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഡിറ്റോക്‌ചെറ സ്റ്റേഷനില്‍ കുടുങ്ങിയ 1,245 പേരെ ബദര്‍പൂരിലേക്ക് മാറ്റി. ഇത് കൂടാതെ ഇവിടെ നിന്ന് 119 പേരെ വ്യോമസേന എയര്‍ലിഫ്റ്റിംഗിലൂടെ സില്‍ച്ചാറിലെത്തിച്ചതായും വ്യോമസേന അറിയിച്ചു.