Month: May 2022

  • NEWS

    ബയോ ഫ്ലോക് മത്സ്യകൃഷി പരാജയം; സംസ്ഥാനത്ത് മത്സ്യകർഷകർ ദുരിതത്തിൽ

    പത്തനംതിട്ട: ബയോ ഫ്ലോക് രീതിയില്‍ കൃഷി നടത്തിയ കര്‍ഷകര്‍ ദുരിതത്തില്‍.യഥാ സമയം മത്സ്യങ്ങള്‍ വില്‍പന നടത്താന്‍ സാധിക്കാത്തതും ഉത്പാദന ചിലവേറുന്നതുമാണ് പ്രതിസന്ധിയുടെ കാരണം. ഫിഷറീസ് വകുപ്പ് വന്‍ പ്രചാരണം നടത്തി നടപ്പിലാക്കിയ പദ്ധതി തീര്‍ത്തും പരാജയമായെന്നാണ് കര്‍ഷകര്‍ പറയുന്നത്. മൂന്ന് വര്‍ഷം മുന്‍പാണ് മത്സ്യ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പിന് കീഴില്‍ ബയോ ഫ്ലോക്ക് പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങിയത്. വന്‍ തോതില്‍ പ്രചാരണം നടത്തിയതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് പേരാണ് ഈ പ്രത്യേക കൃഷി രീതിയിലേക്ക് തിരിഞ്ഞത്. മത്സ്യ കുഞ്ഞുങ്ങളുടെ നിക്ഷേപത്തിന് ശേഷം ആറ് മാസത്തിനുള്ളില്‍ വിളവെടുപ്പ് നടത്താമെന്നും കിലോയ്ക്ക് 300 രൂപ വരെ വില ലഭിക്കുമെന്നും ഫിഷറീസ് വകുപ്പ് ഉറപ്പ് നല്‍കി. എന്നാല്‍ അത് വിശ്വസിച്ച്‌ കൃഷി ചെയ്യാനിറങ്ങിയ പലരുമാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കൃതൃമായി ഓക്സിജനും പോഷക തീറ്റയും നല്‍കി മീന്‍ വളര്‍ത്തുന്ന ഈ സാങ്കേതിക വിദ്യ വന്‍ വിജയമാകുമെന്നാണ് ഫിഷറീസ് വകുപ്പ് കണക്കാക്കിയത്. എന്നാല്‍ പദ്ധതി ആരംഭിച്ച്‌ രണ്ട് വര്‍ഷത്തിനുള്ളില്‍…

    Read More »
  • NEWS

    ചെന്നൈയെ തകർത്ത് രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ കടന്നു

    ചെന്നൈ സൂപ്പര്‍ കിങ്സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പ്ലേയോഫ് യോഗ്യത നേടി രാജസ്ഥാന്‍ റോയല്‍സ്. മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഉയര്‍ത്തിയ 151 റണ്‍സിന്‍്റെ വിജയലക്ഷ്യം 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മറികടന്നു. 14 മത്സരങ്ങളില്‍ നിന്നും 9 വിജയവുമായി പോയിന്‍്റ് ടേബിളില്‍ രണ്ടാം സ്ഥാനക്കാരായാണ് സഞ്ജുവും കൂട്ടരും പ്ലേയോഫില്‍ പ്രവേശിച്ചത്.2018 ന് ശേഷം ഇതാദ്യമായാണ് റോയല്‍സ് പ്ലേയോഫില്‍ പ്രവേശിക്കുന്നത്.     മേയ് 24 ന് നടക്കുന്ന ക്വാളിഫയര്‍ പോരാട്ടത്തില്‍ പോയിന്‍്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേയോഫില്‍ പ്രവേശിച്ച ഗുജറാത്ത് ടൈറ്റന്‍സിനെ രാജസ്ഥാന്‍ റോയല്‍സ് നേരിടും.

    Read More »
  • NEWS

    അമിത അളവില്‍ ഗുളിക കഴിച്ച യുവതി മരിച്ചു

    കോഴിക്കോട്: അമിത അളവില്‍ ഗുളിക കഴിച്ച യുവതി മരിച്ചു.ബാലുശ്ശേരി കുട്ടമ്ബൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്കു സമീപം എളേടത്ത് പൊയിലില്‍ ബാലകൃഷ്ണന്റെ മകള്‍ അശ്വതിയാണ് (29) മരിച്ചത്.  പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്.മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.     അതേസമയം അശ്വതിയുടെ മരണത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ച്‌ പിതാവ് പൊലീസില്‍ പരാതി നല്‍കി.വീട്ടില്‍നിന്നു പതിവുപോലെ ജോലിക്കു പോയതാണെന്നും മരണകാരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. അഖിലേഷാണ് അശ്വതിയുടെ ഭര്‍ത്താവ്. അമ്മ: ഷീല. സഹോദരന്‍: അശ്വിന്‍.

    Read More »
  • NEWS

    വീട്ടമ്മമാർ ഈ പൊടിക്കൈകൾ അറിയാതെ പോകരുത്

    പച്ചക്കറികൾ കഴുകിയതിനു ശേഷം മാത്രം അരിയുക.കഷണങ്ങളാക്കിയ ശേഷം കഴുകിയാൽ അവയിൽ അടങ്ങിയ പല വിറ്റാമിനുകളും വെള്ളത്തോടൊപ്പം നഷ്ടപ്പെടും. വെള്ളം തിളച്ചതിനുശേഷം പച്ചക്കറികൾ ഇടുന്നതാണു നല്ലത്.പോഷകനഷ്ടം തടയാമെന്നു മാത്രമല്ല.കൂടുതൽ രുചിയും കിട്ടും. പച്ചക്കറികൾ കഴിവതും തൊലി കളയാതെ വേവിക്കുന്നതാണു നല്ലത്.പച്ചക്കറിയുടെ പോഷകഗുണം മുഴുവൻ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. പച്ചക്കറികൾ വേവിക്കുമ്പോൾ നിറവും രുചിയും നഷ്ടപ്പെടാതിരിക്കാൻ അവയിൽ അര റ്റീ സ്പൂൺ പഞ്ചസാര ചേർത്തു ചേർത്തു വേവിക്കുക. പാകം ചെയ്യുന്നതിനു തൊട്ടു  മുമ്പു മാത്രമേ പച്ചക്കറികൾ അരിയാവൂ. അല്ലാത്തപക്ഷം പോഷകങ്ങൾ നഷ്ടപ്പെടും. പച്ചക്കറികളുടെ സ്വാഭാവികമായ നിറം നഷ്ടപ്പെടാതിരിക്കാൻ, തിളച്ച തിളച്ച വെള്ളത്തിൽ ഉപ്പു ചേർത്തു വേവിക്കുക. പച്ചക്കറികൾ ആവി വരുന്ന അപ്പച്ചെമ്പിൻെ തട്ടിൽ വച്ചു മൂടി ആവിയിൽ വേവിച്ചെടുത്താൽ അവയുടെ ഗുണം നഷ്ടപ്പെടുകയില്ല.എണ്ണ, ഇന്ധനം ഇവ ലാഭിക്കുകയും ചെയ്യാം. വാടിപ്പോയ പച്ചക്കറികൾക്ക് പുതുമ കൈവരാൻ അവ ഒരു മണിക്കൂർ തണുത്ത  വെള്ളത്തിലിട്ടുവയ്ക്കുക.വെള്ളത്തിൽ ഒരു ചെറുനാരങ്ങാ പിഴിഞ്ഞു  ചേർക്കണം. രൂക്ഷഗന്ധമുള്ള പച്ചക്കറികൾ (കാബേജ്, ഉള്ളി തുടങ്ങിയവ) തുടക്കത്തിൽ മൂടി തുറന്നും പിന്നീട് അടച്ചും വേവിക്കുക. ചീര പാകം ചെയ്യുമ്പോൾ…

    Read More »
  • NEWS

    മാഗി എന്ന അമ്മമ്മാരുടെ രണ്ടു മിനിറ്റിലെ മാജിക്ക്

    മാഗി നിരോധിക്കാന്‍ പോകുകയാണ് എന്ന് കേട്ടപ്പോള്‍ പലരും ഞെട്ടി. ഞെട്ടിയത് പക്ഷെ ഇത് കുറേ കാലമായി അമൃത് പോലെ തിന്നു കൊണ്ടിരുന്ന ന്യു ജെന്‍ ബോണ്‍ലെസ്ചിക്കുകള്‍ക്ക് എന്തെങ്കിലും രോഗം വരുമോ എന്നോര്‍ത്തിട്ടല്ല.മറിച്ച്, ഇനി രണ്ടു മിനിട്ടിനുള്ളില്‍ പുഴുങ്ങി പിള്ളേര്‍ക്ക് എന്ത് കൊടുക്കുമോ എന്നാലോചിച്ചിട്ടാണ്.എന്തായാലും മാഗി ഇന്ത്യയിൽ നിരോധിച്ചില്ല.അതിന്റെ പിന്നാമ്പുറങ്ങളിലേക്ക് കടക്കുന്നുമില്ല.പക്ഷെ കുട്ടികളിലെ മലബന്ധത്തിന് പ്രധാന കാരണം അമ്മമാർക്ക് മാഗിയോടുള്ള ഈ ‘ബന്ധ’മാണെന്ന് മാത്രം മനസ്സിലാക്കുക. മാഗിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അജിനാമോട്ടോ ധാരാളമായി അടങ്ങിയിട്ടുണ്ട്.എന്നുകരുതി മാഗിയിൽ മാത്രമേ അജിനാമോട്ടോ അടങ്ങിയിട്ടുള്ളോ ? കേരളത്തിലെ തട്ട് കട മുതല്‍ ഫൈവ് സ്റ്റാര്‍ വരെ ഉള്ള ഹോട്ടലുകളില്‍ അജിനോമോട്ടോ ഉപയോഗിക്കാത്ത ഏതു നോണ്‍ വേജ് ഡിഷ് ഉണ്ട്.? അതിന്റെ അളവ് ആര്, എവിടെയാണ് പരിശോധിക്കുന്നത്? കൃത്യമായും കാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് തെളിഞ്ഞിട്ടും, അജിനോമോട്ടോ കിലോക്കണക്കിന് വാങ്ങാന്‍ മാര്‍ക്കറ്റില്‍ കിട്ടുന്നുണ്ട്.തടയാന്‍ ആളുണ്ടോ…? നമ്മുടെ നാട്ടിലെ ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ നാട്ടിലെ ചായക്കടക്കാരനില്ലാത്ത ശ്രദ്ധ സ്വിറ്റ്‌സര്‍ലാന്റ്കാരന്റെ നെസ്ലേക്ക് ഉണ്ടാകും എന്ന് ആരും…

    Read More »
  • NEWS

    പനിക്കാലമാണ്, പാരയാകരുത് പാരസെറ്റമോൾ 

    മിക്ക വീടുകളിലും പ്രാഥമികമായ ആശ്രയമെന്ന നിലയില്‍ എപ്പോഴും സൂക്ഷിച്ചിരിക്കുന്ന ഒരു മരുന്നാണ് പാരസെറ്റമോൾ.ചെറിയ പനിയോ, തൊണ്ടവേദനയോ, തലവേദനയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള ശരീരവേദനകളോ അനുഭവപ്പെടുന്ന പക്ഷം മിക്കവരും ആദ്യം തന്നെ ആശ്രയിക്കുന്നൊരു ഗുളികയുമാണ് ഇത്. ഇത്രയധികം സാര്‍വത്രികമായ ഗുളികയായതിനാല്‍ തന്നെ ആളുകള്‍ കാര്യമായി ഇതെക്കുറിച്ച് ആലോചിക്കാറില്ലെന്നതും സത്യമാണ്. എന്തെങ്കിലും ശാരീരികമായ വിഷമത തോന്നിയാല്‍ ഉടന്‍ തന്നെ ‘ഒരു പാരസെറ്റമോള്‍ കഴിക്കൂ’ എന്ന നിര്‍ദേശം നിസാരമായി നല്‍കുന്നവരാണ് അധികപേരും. ആ നിര്‍ദേശം സ്വയമോ അല്ലാതെയോ അതേപടി സ്വീകരിക്കുന്നവരും ഏറെയാണ്. എന്നാല്‍ പാരസെറ്റമോള്‍ ഉപയോഗിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. അതില്‍ പ്രധാനം ഇതിന്റെ അളവാണ്. മുതിര്‍ന്നവരാണെങ്കില്‍ നാല് ഗ്രാമിലധികം പാരസെറ്റമോള്‍ ദിവസത്തില്‍ കഴിക്കരുത്. അതുപോലെ തന്നെ പതിവായി എന്ത് വിഷമതകള്‍ക്കും പാരസെറ്റമോളില്‍ അഭയം പ്രാപിക്കരുത്. ഇത് പില്‍ക്കാലത്ത് കരളിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാം. പാരസെറ്റമോൾ എന്നല്ല മറ്റെന്തുതന്നെ മരുന്നാണെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ഇവ ഇഷ്ടാനുസരണം എപ്പോഴും കഴിക്കരുത്.ഇത് ഭാവിയല്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളിലേക്ക് നമ്മെ നയിച്ചേക്കാമെന്ന്…

    Read More »
  • NEWS

    ആന്‍ജിയോ പ്ലാസ്റ്റിയും ബൈപാസും ഒഴിവാക്കി ഹൃദയാരോഗ്യം വീണ്ടെടുക്കാം;ഇഇസിപി ചികിത്സയെപ്പറ്റി കൂടുതൽ അറിയാം

    ഹൃദയത്തിലെ ബ്ലോക്കുകൾ സർജറി ഇല്ലാതെ തന്നെ മാറ്റാൻ സഹായിക്കുന്ന ഒരു ചികിത്സയാണ്  എൻഹാൻസ്ഡ് എക്സ്റ്റേണൽ കൗണ്ടർ പൾസേഷൻ (ഇഇസിപി).കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി) ഉള്ള ആളുകളിൽ ഈ ചികിത്സ ആൻജീനയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് നിരവധി ക്ലിനിക്കൽ പഠനങ്ങൾ കാണിക്കുന്നുണ്ടെങ്കിലും, ഇഇസിപി ഇതുവരെ മിക്ക കാർഡിയോളജിസ്റ്റുകളും അംഗീകരിച്ചിട്ടില്ല, മൂന്നും നാലും ലക്ഷം രൂപയുടെ ബൈപ്പാസ് സർജറി ഇല്ലാതാകുന്നതാണ് കാരണമെന്നാണ് ഇതിനെപ്പറ്റിയുള്ള പ്രധാന ആക്ഷേപം.ഹൃദയമില്ലാത്തവർ അവിടെ നിൽക്കട്ടെ.ഹൃദയമുളളവര്‍ മാത്രം ഇത് ശ്രദ്ധിക്കൂ. ആന്‍ജിയോ പ്ലാസ്റ്റിയും ബൈപാസും ഒഴിവാക്കി ഹൃദയാരോഗ്യം വീണ്ടെടുക്കാo ആന്‍ജിയോ പ്ലാസ്റ്റിയും ബൈപാസും ഒഴിവാക്കി ഹൃദയാരോഗ്യം വീണ്ടെടുക്കാനാകുമോ? തീര്‍ച്ചയായും സാധിക്കും എന്നാണുത്തരം. E. E. C. P (Enhanced External Pulsation) അഥവാ സര്‍ജറിയില്ലാത്ത ബൈപാസ് ( Natural Bypass Therapy) ചികിത്സയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ബ്ലോക്കുളളവര്‍ക്കും ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയവര്‍ക്കും ഏറ്റവും അനുയോജ്യമായ പരിഹാരമാര്‍ഗമാകും ഇഇസിപി. ബൈപാസ് ശസ്ത്രക്രിയയും ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റിയും ക ഴിഞ്ഞതിനു ശേഷവും നെഞ്ചുവേദന, കിതപ്പ്…

    Read More »
  • NEWS

    പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് പോലീസിൻറെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ അവസരം

    എസ്.എസ്.എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് സൗജന്യമായി തുടർപഠനം സാധ്യമാക്കുന്നതിന് കേരള പോലീസിൻറെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. താൽപര്യമുള്ളവർ  പോലീസ് സ്റ്റേഷനുകളിലോ 9497900200 എന്ന നമ്പറിലോ ജൂൺ അഞ്ചിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയ 18 വയസ്സിനു താഴെയുള്ളവർക്ക് അതത് ജില്ലയിൽ വച്ചാണ് പരിശീലനം. വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകളും മെൻററിംഗ്, മോട്ടിവേഷൻ പരിശീലനങ്ങളും ഹോപ്പ് പദ്ധതിയുടെ ഭാഗമാണ്. നിരവധി തൊഴിലധിഷ്ഠിതകോഴ്സുകൾ  സ്വായത്തമാക്കുന്നതിന് കുട്ടികൾക്ക് അവസരം ലഭിക്കും.

    Read More »
  • NEWS

    ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ  റെയിൽവേ റൂട്ടുകൾ

    ഒരിക്കലും കാണാത്ത നാടുകളും ഒരിക്കൽപോലും കണ്ടുമുട്ടുവാൻ ഒരു സാധ്യതയുമില്ലാത്ത ഒരായിരം ആളുകളെയും ഒക്കെ കണ്ട് ഓരോ നാടിന്റെയും ഹൃദയത്തിലൂടെ യാത്ര ചെയ്ത് പോകണമെന്ന ആഗ്രഹിച്ചിട്ടില്ലേ… ഇതാ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില റെയിൽവേ റൂട്ടുകൾ. വിവേക് എക്സ്പ്രസ് ആസാമിലെ ദിബ്രുഗഢിൽ നിന്നും ഇന്ത്യയുടെ തെക്കേ അറ്റത്തെ കന്യാകുമാരിയിലേക്കുള്ള ട്രെയിനാണ് വിവേക് എക്സ്പ്രസ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ട്രെയിന്‍ റൂട്ടായ ഇത് ആകെ പിന്നിടുന്ന ദൂരം 4273 കിലോമീറ്ററാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാതകളുടെ കാര്യത്തിൽ 24-ാം സ്ഥാനവും വിവേക് എക്സ്പ്രസിനുണ്ട്. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 2013 ലാണ് ഇതിനു തുടക്കം കുറിക്കുന്നത്. ആഴ്ചയിൽ ഒന്നു വീതമുള്ള ട്രെയിൻ സർവ്വീസിന് 80 മണിക്കൂറാണ് ദിബ്രുഗഢിൽ നിന്നും കന്യാകുമാരിയിലെത്തുവാനുള്ള സമയം. ഇതിനിടയിൽ 50 ൽ അധികം റെയിൽവേ സ്റ്റേഷനുകളിൽ ഇതിന് സ്റ്റോപ്പുമുണ്ട്. തിരുവനന്തപുരം – സിലിച്ചാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തിരുവനന്തപുരം സെൻട്രൽ-ഗുവാഹത്തി സൂപ്പർ ഫാസ്റ്റ് എക്സ്ര്പസാണ് ഇപ്പോൾ…

    Read More »
  • NEWS

    കേരളത്തിലെ പ്രധാനപ്പെട്ട ചില വെള്ളച്ചാട്ടങ്ങൾ

    സമയവും പണവും യാത്ര ചെയ്യാന്‍ മനസ്സും ഉള്ളവര്‍ കുളുവും മണാലിയും കാശ്മീരും ഒക്ക അടിച്ചുപൊളിക്കുവാന്‍ പോകുമ്പോള്‍ ഇത്തിരി മാത്രം സമയമുള്ളവരും സാധാരണക്കാരും എന്ത് ചെയ്യും? തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം എന്നല്ലാതെ മറ്റൊരു വഴി അവര്‍ക്കില്ല.ഇതാ ഒന്നു മനസ്സുവെച്ചാൽ പോയി വരാന്‍ സാധിക്കുന്ന, കേരളത്തിലെ ചില വെള്ളച്ചാട്ടങ്ങൾ. തിരുവനന്തപുരം-മീന്‍മുട്ടി വെള്ളച്ചാട്ടം   വിതുരയ്ക്കും പൊന്‍മുടിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം സാഹസികര്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ഒന്നാണ്. കാടിനുള്ളിലൂടെ കിലോമീറ്ററുകള്‍ നടന്നു മാത്രം എത്തിച്ചേരാന്‍ സാധിക്കുന്ന ഈ വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാന്‍ ഗൈഡുകളെ ആശ്രയിക്കേണ്ടി വരും. കല്ലാര്‍ നദിയില്‍ നിന്നും ഉത്ഭവിക്കുന്ന കുറേ വെള്ളച്ചാട്ടങ്ങളില്‍ ഒന്നുമാത്രമാണ് മീന്‍മുട്ടി വെള്ളച്ചാട്ടം അഥവാ മീനുമുട്ടി വെള്ളച്ചാട്ടം. പല തട്ടുകളിലായി താഴേക്ക് പതിക്കുന്ന ഇത് കാഴ്ചയില്‍ ഏറെ മനോഹരമാണ്.എന്നാല്‍ മഴക്കാലങ്ങളില്‍ ഏറെ അപകടങ്ങള്‍ ഇവിടെ നടക്കാറുണ്ട്. അതുകൊണ്ടു തന്നെ മണ്‍സൂണില്‍ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്.തിരുവനന്തപുരത്തു നിന്നും 46 കിലോമീറ്ററും വിതുരയില്‍ നിന്നും 9 കിലോമീറ്ററുമാണ് ഇവിടേക്കുള്ള…

    Read More »
Back to top button
error: