NEWS

ദിവസവും 95 രൂപ കരുതി14 ലക്ഷം നേടാം; അറിയാം ഗ്രാം സുമംഗല്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് സ്‌കീമിനെപ്പറ്റി

ഗ്രാമങ്ങളിലുള്ളവര്‍ക്ക് വേണ്ടി തപാല്‍ വകുപ്പ് അവതരിപ്പിച്ച നിക്ഷേപ മാര്‍ഗമാണ് ഗ്രാം സുമംഗല്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് സ്‌കീം. ​ഗ്രാമങ്ങളിലുള്ളവര്‍ക്ക് നിക്ഷേപത്തിനൊപ്പം ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയും ഈ സ്കീം നല്‍കുന്നു. ദിവസത്തില്‍ 95 രൂപ കരുതിയാല്‍ കാലവധിയില്‍ 14 ലക്ഷമാക്കി ഉയര്‍ത്താമെന്നതാണ് പദ്ധതിയുടെ ​ഗുണം.
നിശ്ചിത കാലാവധികളില്‍ പണം ആവശ്യമുള്ളവര്‍ക്ക് ചേരാവുന്ന സ്കീമാണ് ഗ്രാം സുമംഗല്‍. 10 ലക്ഷമാണ് പരമാവധി നിക്ഷേപം. 15 വര്‍ഷം മുതല്‍ 20 വര്‍ഷം വരെയാണ് പദ്ധതി കാലയളവ്. 19 വയസില്‍ ഒരാള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. 20 വര്‍ഷം കാലാവധിയുള്ള സ്‌കീമില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 40 വയസാണ്. 15 വര്‍ഷ പോളിസിയില്‍ 45 വയസ് വരെ പ്രാരയുള്ളവര്‍ക്ക് ചേരാം. വര്‍ഷത്തില്‍ ആയിരം രൂപയക്ക് 45 രൂപ നിരക്കിലാണ് ബോണസ് അനുവദിക്കുന്നത്.
15 വര്‍ഷത്തേക്കുള്ള പോളിസിയില്‍ ചേരുന്നൊരാള്‍ക്ക് 6 വര്‍ഷം, 9വര്‍ഷം, 12 വര്‍ഷം എന്നീ കാലയളവില്‍ ആകെ തുകയുടെ 20 ശതമാനം വീതം തിരികെ ലഭിക്കും. ബാക്കി 40 ശതമാനം ബോണസും ചേര്‍ത്ത് കാലാവധിയെത്തുമ്ബോഴാണ് ലഭിക്കുക. 20 വര്‍ഷത്തേക്കുള്ള പോളിസിയില്‍ 8 വര്‍ഷം, 12 വര്‍ഷം, 16 വര്‍ഷം ഇടവേളകളിലാണ് നിക്ഷേപത്തിന്റെ 20 ശതമാനം ലഭിക്കുക. ബാക്കി 40 ശതമാനം ബോണസും ചേര്‍ത്ത് കാലാവധിക്ക് ശേഷം നല്‍കും. നിക്ഷേപകന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ഇടവേളകളില്‍ തുക ലഭിക്കും. നിക്ഷേപകന്റെ മരണ ശേഷം നിക്ഷേപിച്ച തുകയും ബോണസും ഒറ്റത്തവണയായി നിയമപരമായ അവകാശിക്ക് കൈമാറുകയാണ് ചെയ്യുക.

തുക 14 ലക്ഷത്തിലേക്ക് എത്തുന്നതെങ്ങനെ

25 വയസുള്ളയാളാണ് നിക്ഷേപകന്‍. 20 വര്‍ഷത്തേക്ക് 7 ലക്ഷം രൂപയുടെ പോളിസിക്ക് ചേരുമ്ബോള്‍ മാസത്തവണ 2,853 രൂപയായിക്കും. അതായത് ദിവസം അടക്കേണ്ടത് 95 രൂപ. ത്രൈമാസത്തില്‍ 8,449രൂപയും അര്‍ധ മാസത്തില്‍1 6,715 രൂപയും വര്‍ഷത്തില്‍ 32,735 രൂപയും അടക്കണം. 8, 12, 16 വര്‍ഷത്തെ ഇടവേളകളില്‍ ഉടമയ്ക്ക് 7 ലക്ഷത്തിന്റെ 20ശതമാനമായ 1.4 ലക്ഷം വീതം ലഭിക്കും. കാലവധി പൂര്‍ത്തിയാകുന്ന 20ാം വര്‍ഷത്തില്‍ അടച്ച തുകയില്‍ 2.8 ലക്ഷം രൂപ ബാക്കിയുണ്ടാകും. ആയിരത്തിന് 45 രൂപയെന്ന നിലവിലെ ബോണസ് നിരക്ക് പ്രകാരം കണക്കാക്കിയാല്‍ 33,600 രൂപയായിരിക്കും വാര്‍ഷിക ബോണസ്. 20 വര്‍ഷകാലവധിയില്‍ ലഭിക്കുന്ന ആകെ ബോണസ് 6.2 ലക്ഷം രൂപ ആയിരിക്കും ഇങ്ങനെ കണക്കാക്കുമ്ബോള്‍ 20 വര്‍ഷത്തെ മൊത്തം ആനുകൂല്യം 13.72 ലക്ഷമായി ഉയര്‍ന്നിട്ടുണ്ടാകും. നേരത്തെ മൂന്ന് ഇടവേളകളില്‍ ലഭിച്ച 4.2 ലക്ഷം കഴിച്ചാല്‍ കാലവധിയെത്തുമ്ബോള്‍ 9.52 ലക്ഷം രൂപ ലഭിക്കും.

Back to top button
error: