NEWS

പയ്യന്നൂരില്‍ വാഹനാപകടം; ഒരു മരണം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: പയ്യന്നൂരില്‍ വാഹനാപകടം. അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്.ഇന്ന് രാവിലെ പയ്യന്നൂര്‍ വെള്ളൂര്‍ ദേശീയപാതയില്‍ പാലത്തര പാലത്തിനു സമീപത്ത് വെച്ചാണ് അപകടം നടന്നത്.

കാസര്‍കോട് ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന KA 01 A1 9995 നാഷണല്‍ പെര്‍മിറ്റ് ലോറിയും പയ്യന്നൂര്‍ ഭാഗത്തുനിന്നും കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന KL 60 R 2953 പിക്‌അപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പിക്‌അപ്പ് വാനിലുണ്ടായിരുന്ന യു.പി ബന്ദര്‍ സ്വദേശി രാംമോഹന്‍ (34)ആണ് മരണപ്പെട്ടത്.കൂടെയുണ്ടായിരുന്ന രണ്ട് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

Signature-ad

അമിതവേഗതയിലെത്തിയ പിക് അപ്പ് വാന്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു

Back to top button
error: