NEWS

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ട്വന്റി 20 ഇന്ന് നിലപാട് വ്യക്തമാക്കും

കൊച്ചി: വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് ആവേശം മുറുകുന്നു.പ്രധാന നേതാക്കള്‍ ക്യാമ്ബ് ചെയ്താണ് മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

വോട്ടെടുപ്പിന് 9 ദിവസം മാത്രം ശേഷിക്കെ തൃക്കാക്കരയയില്‍ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികള്‍. കനത്ത മഴ വെല്ലുവിളി ആവുന്നുണ്ടെങ്കിലും അത് അവഗണിച്ചാണ് പ്രചാരണം പുരോഗമിക്കുന്നത്. തൃക്കാക്കരയിലൂടെ സെഞ്ച്വറി ലക്ഷ്യംവച്ച്‌ എല്‍.ഡി.എഫിനായി മന്ത്രിമാരുടെ ഒരു വലിയ നിര തന്നെ മണ്ഡലത്തില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജനും ഉടന്‍ മണ്ഡലത്തില്‍ തിരിച്ചെത്തും.

യു.ഡി.എഫിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും ഒരേ പോലെ പ്രചാരണത്തില്‍ സജീവമാണ്. കെ റെയിലിനും പൊലീസ് ഭീകരതക്കുമെതിരെ ലഘുലേഖകള്‍ അടക്കം വിതരണം ചെയ്താണ് വോട്ടുതേടല്‍. ഇടത് വലത് മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ചും കേന്ദ്ര സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞുമാണ് എന്‍‌.ഡി.എ പ്രചാരണം പുരോഗമിക്കുന്നത്.

 

 

അതേസമയം ട്വന്റി 20 ഇന്ന് തങ്ങളുടെ നിലപാട് വ്യക്തമാക്കും.കോൺഗ്രസ്സിന് സപ്പോർട്ട് നൽകാനാണ് തീരുമാനം എന്നാണ് അറിയാൻ കഴിഞ്ഞത്

Back to top button
error: