NEWS

ഫോണിൽ വിളിക്കുന്നവരെ തിരിച്ചറിയാൻ പുതിയ സംവിധാനം

ദില്ലി: മൊബൈല്‍ഫോണിലേക്ക് വിളിക്കുന്നവരുടെ പേര് ദൃശ്യമാകാന്‍ ഇനി ട്രൂ കോളര്‍ ആപ്പ് വേണ്ടി വരില്ല.പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയിലെ പേര് ദൃശ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കുക.
ഫോണില്‍ പേര് സേവ് ചെയ്തിട്ടില്ലെങ്കിലും അണ്‍ നോണ്‍ നമ്ബറില്‍ നിന്നുള്ള കോളുകള്‍ ആരുടേതാണെന്ന് സ്ക്രീനില്‍ ദൃശ്യമാകാന്‍ സഹായിക്കുന്ന സ്വകാര്യ ആപ്പാണ് ട്രൂ കോളര്‍. ട്രൂകോളര്‍ ഉപയോഗിക്കുന്നവരുടെ ഫോണിലെ കോണ്ടാക്‌ട് ലിസ്റ്റ് ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ സേവ് ചെയ്തിരിക്കുന്നത് എങ്ങിനെയാണോ അതാണ് ആപ്പിലൂടെ ദൃശ്യമാകുക. എന്നാല്‍ ടെലികോം വകുപ്പിന്റെ പുതിയ സംവിധാനം വഴി. തിരിച്ചറിയില്‍ രേഖയിലെ അതേ പേര് തന്നെയായിരിക്കും സ്ക്രീനില്‍ ദൃശ്യമാകുക.

Back to top button
error: