NEWS

ലഡാക്കിൽ ചൈന രണ്ടാമതും പാലം നിർമ്മിച്ചു;വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യുഡല്‍ഹി: ഈസ്‌റ്റേണ്‍ ലഡാക്കിലെ പാങ്‌ഗോങില്‍ ചൈന രണ്ടാമത്തെ പാലം നിര്‍മ്മിച്ചുവെന്ന റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

1960കളില്‍ ചൈന നിയമവിരുദ്ധമായി കയ്യേറിയ കൈവശംവച്ചുവരുന്ന സ്ഥലത്താണ് പാലം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ചൈനയും നീതികരിക്കാനാവാത്ത അവകാശവാദത്തെയോ ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയോ അനുകൂലിക്കുന്നില്ലെന്നും ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

 

 

ഈ വര്‍ഷം ആദ്യം നിര്‍മ്മിച്ച പാലത്തിന് സമീപത്തുതന്നെയാണ് രണ്ടാമത്തെ പാലവും ഇന്ത്യ അവകാശവാദമുന്നയിക്കുന്ന പ്രദേശം തന്നെയാണ് ഇതും.യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് 20 കിലോമീറ്റര്‍ കിഴക്കാണ് ഈ മേഖല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: