KeralaNEWS

കാത്തിരിക്കൂ, നൗഷാദിന്റെ രുചിക്കൂട്ടുമായി മകൾ ന​ഷ്​വ വരുന്നു; ബിഗ് ഷെഫ് നൗ​ഷാ​ദ് ഒരുക്കിയ സ്വാദ് ഇനി മ​ക​ള്‍ പകർന്നു തരും

തിരുവല്ല: നൗ​ഷാ​ദ് പാകം ചെയ്ത ബി​രി​യാ​ണി​യു​ടെ സ്വാദ് മലയാളി അത്ര വേഗം മറക്കില്ല. സ്വന്തം റ​സ്റ്റോറ​ൻ്റിലും പാർട്ടികളിലും വിവാഹച​ട​ങ്ങു​ക​ളി​ലുമായി ആ സ്വാദ് നുണയാത്തവർ കുറവാണ്. പ്രത്യേകിച്ച് മ​ധ്യ​തി​രു​വി​താം​കൂ​റി​ൽ. ആ രു​ചി​ക്കൂ​ട്ടുമായി നൗ​ഷാ​ദി​ൻ്റെ മ​ക​ള്‍ ന​ഷ്​വ വരുന്നു. തി​രു​വ​ല്ല ബിലീവേ​ഴ്സ് സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി ന​ഷ്​വ പി​താ​വി​ന്റെ ചി​ത്രം പ​ശ്ചാ​ത്ത​ല​മാ​യി നി​ല്‍​ക്കു​ന്ന പോസ്റ്റു​ക​ള്‍ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. ‘പിതാവിന്റെ കൈ​പ്പു​ണ്യം ഇ​നി മ​ക​ള്‍ വി​ള​മ്പും’ എ​ന്ന ത​ല​ക്കെ​ട്ടോടെ വന്ന പോ​സ്റ്റ് നൗഷാദിൻ്റെ സുഹൃത്തുക്കളും ചലച്ചിത്ര പ്രവർത്തകരും ഉൾപ്പടെ ഒട്ടേറെപ്പേർ പ​ങ്കു​വ​ച്ചു.

പ്ര​മു​ഖ കേ​റ്റ​റി​ങ്, റ​സ്റ്റോറ​ന്റ് ശൃം​ഖ​ല ‘നൗ​ഷാ​ദ് ദ് ​ബി​ഗ് ഷെഫി’​ന്റെ ഉ​ട​മ​യും പാ​ച​ക വി​ദ​ഗ്ധ​നും ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വു​മാ​യി​രു​ന്ന കെ. ​നൗ​ഷാ​ദ് ഓ​ഗ​സ്റ്റി​ലാ​ണ് മ​രി​ച്ച​ത്. എറ​ണാ​കു​ളം ക​ട​വ​ന്ത്ര​യി​ലും ഗൾഫിലും ഉൾപ്പെ​ടെ അ​ദ്ദേ​ഹ​ത്തി​ന് റ​സ്റ്റോറ​ൻ്റുകളു​ണ്ടാ​യി​രു​ന്നു. രു​ചി​യേ​റി​യ ദം​ ബിരിയാണി​യാ​യി​രു​ന്നു മാ​സ്റ്റ​ര്‍​പീ​സ്. ശ​രീ​ര​ത്തി​ന്റെ വ​ലി​പ്പം പോ​ലെ ത​ന്നെ വി​ശാ​ല​മാ​യ മ​ന​സി​നു​ട​മ കൂ​ടി​യാ​യി​രു​ന്നു നൗഷാദ്. പാ​ച​ക​ത്തി​ല്‍ നേ​ടി​യ പേ​രും പെ​രു​മ​യ്ക്കു​മൊ​പ്പം സി​നി​മാ മേ​ഖ​ല​യി​ലും കൈ​വ​ച്ചു. പ്രേക്ഷക പ്രശംസ നേടിയ ബ്ലസിയുടെ ‘കാ​ഴ്ച’യും ‘ബെ​സ്റ്റ് ആ​ക്റ്റ​’റും ‘സ്പാ​നി​ഷ് മ​സാ​ല’യും ഉ​ള്‍​പ്പെ​ടെ ആ​റു സി​നി​മ​ക​ളു​ടെ നി​ര്‍​മാ​താ​വാ​യി​രു​ന്നു. ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​ൻ നി​ല​യി​ലും തി​ള​ങ്ങി. ഭാ​രം കു​റ​യ്ക്കാ​നു​ള്ള ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ടെ ഉ​ദ​ര​ത്തി​നും ന​ട്ടെ​ല്ലി​നും ബാധിച്ച രോ​ഗ​മാ​ണ് 2021ല്‍ ​അ​ന്ത്യ​ത്തി​നി​ട​യാ​ക്കി​യ​ത്.

വി​വാ​ഹ​ങ്ങ​ളു​ള്‍​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു ച​ട​ങ്ങു​ക​ള്‍​ക്കു രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​മൊ​രു​ക്കി​യ നൗ​ഷാ​ദ് മ​ര​ണ​ത്തി​ന് മുമ്പ് കു​ടും​ബാം​ഗ​ങ്ങ​ളോ​ട് ത​ന്റെ സ​വി​ശേ​ഷ​മാ​യ പാ​ച​ക പാ​ര​മ്പര്യം പിൻതു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ‘ഞാ​ന്‍ കൊ​ടു​ത്ത​തു പോ​ലെ വ​യ​ര്‍ നി​റ​യെ കൊ​ടു​ക്ക​ണം, അ​ള​വി​ലും ഗു​ണ​ത്തി​ലും കു​റ​വു വ​രു​ത്താ​തെ…’

നൗ​ഷാ​ദ് നൽകിയ ഈ നിർദേശം അക്ഷരംപ്രതി പാലിക്കാൻ ഒരുങ്ങുകയാണ് കു​ടും​ബാം​ഗ​ങ്ങ​ൾ.

നൗ​ഷാ​ദ് മ​രി​ക്കു​ന്ന​തി​നു ര​ണ്ടാ​ഴ്ച മു​മ്പ് ഭാ​ര്യ ഷീ​ബ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നു മ​രി​ച്ചു. മാ​താ​പി​താ​ക്ക​ളു​ടെ വി​യോ​ഗ​ത്തോ​ടെ അ​നാ​ഥ​യാ​യ ന​ഷ്​വ മാ​തൃ​സ​ഹോ​ദ​ര​ന്‍ ഹു​സൈ​ന്‍, ഇ​ള​യ​മ്മ ജു​ബി​ന എ​ന്നി​വ​ര്‍​ക്കൊ​പ്പം തി​രു​വ​ല്ല​യി​ലാ​ണ് ഇ​പ്പോ​ള്‍ താ​മ​സം. പി​താ​വ് ജീ​വി​ച്ചി​രുന്നപ്പോള്‍ ത​ന്നെ ന​ഷ്​വ​യ്ക്ക് പാ​ച​ക​ത്തി​ല്‍ താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ള്‍ പ​ഠ​ന​ത്തി​ന്റെ തി​ര​ക്കി​നി​ട​യി​ലും കാ​റ്റ​റി​ങി​ല്‍ താ​ത്പ​ര്യം കാ​ട്ടു​ന്നു. ശ​രി​ക്കും സ്ഥാ​പ​ന​ത്തി​ന്റെ ഒ​രു ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍ പോ​ലെ. ‘വലു​താ​കു​മ്പോൾ അ​വ​ള്‍ നൗ​ഷാ​ദ് ദ് ​ബി​ഗ് ഷെ​ഫി​ന്റെ മു​ഴു​വ​ന്‍ ചു​മ​ത​ല​യും ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ ആ​ഗ്ര​ഹം’ ജു​ബി​ന​യു​ടെ ഭ​ര്‍​ത്താ​വ് പി.​ആ​ര്‍ നാ​സിം പ​റ​ഞ്ഞു. പി​താ​വി​ന്റെ പാ​ര​മ്പര്യം മ​ക​ളി​ലൂ​ടെ നി​ല​നി​ര്‍​ത്താ​നാ​ണ് കു​ടും​ബ​ത്തി​ന്റെ തീ​രു​മാ​നം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: