മല്ലപ്പള്ളി : വെണ്ണിക്കുളം കോമളത്ത് യാത്രാമാര്‍ഗം ഇല്ലാതായിട്ട് എട്ട് മാസങ്ങള്‍.കഴിഞ്ഞ ഒക്ടോബര്‍ 16ന് മണിമലയാറ്റില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തിലാണ് പാലത്തിന്റെ സമാന്തര പാത തകര്‍ന്നത്.ഇതോടെ കോമളം, തുരുത്തിക്കാട്, അമ്ബാട്ടുഭാഗം, കുംഭമല തുടങ്ങിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.
വെണ്ണിക്കുളം, പുറമറ്റം, കോഴഞ്ചേരി, തിരുവല്ല, റാന്നി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും , ജോലിക്കുപോകുന്നവരും, തൊഴിലാളികളുമടക്കം നൂറുക്കണക്കിന് ആള്‍ക്കാരാണ് പാലം ഇല്ലാത്തതിനാല്‍ ദുരിതം അനുഭവിക്കുന്നത്.മറ്റ് യാത്രാമാര്‍ഗമില്ലാത്തതിനാല്‍ പ്രദേശവാസികള്‍ ഏറെ ദൂരം സഞ്ചരിച്ചു വേണം ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍. താല്‍ക്കാലിക പാലം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപ്പാക്കാത്തതില്‍ പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍.