NEWS

ശക്തമായ കൊടുങ്കാറ്റിലും മിന്നലിലും ബീഹാറിൽ 33 പേര്‍ മരിച്ചു

പട്ന: ബിഹാറിലുണ്ടായ ശക്തമായ കൊടുങ്കാറ്റിലും മിന്നലിലും 33 പേര്‍ മരിച്ചു.ബിഹാറിലെ കതിഹാര്‍ പ്രദേശത്താണ് കൊടുങ്കാറ്റ് പ്രധാനമായും ദുരിതം വിതച്ചത്.
കാറ്റിന്‍റെ തീവ്രതയില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര തകരുകയും വൈദ്യുതി തൂണുകള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് കൊടുങ്കാറ്റ് ആരംഭിച്ചത്. നിരവധി വീടുകൾക്കും കൃഷി സ്ഥലങ്ങള്‍ക്കും വ്യാപകനാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: