കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പണം വാഗ്ദാനം ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.യുഡിഎഫ് സ്ഥാനാര്നാര്ഥി ഉമാ തോമസിന് കൂടുതല്‍ വോട്ട് നല്കുന്ന ബൂത്തിന് 25,001 രൂപ പാരിതോഷികം നല്‍കുമെന്ന് പരസ്യം പ്രചരിച്ച സംഭവത്തിലാണ് നടപടി.
മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ബോസ്കോ കളമശേരിയാണ് പരാതി നല്‍കിയത്. പരസ്യം പ്രസിദ്ധീകരിച്ച വെബ്സൈറ്റിന് എതിരെയാണ് കേസെടുത്തതത്.ഉമ തോമസിനെതിരെ പോലീസിലും തെരഞ്ഞെടുപ്പ് കമ്മിഷനുമാണ് പരാതി നല്‍കിയത്. ഉമയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
ഉമാ തോമസിന് ഏറ്റവും കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്ത് കമ്മിറ്റിയ്ക്ക് പണം വാഗ്ദാനം ചെയ്തത് കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇന്‍കാസായിരുന്നു.
ഇന്‍കാസ് യൂത്ത് വിംഗ് യുഎഇ കമ്മിറ്റിയാണ് 25,001 രൂപ ബൂത്ത് കമ്മിറ്റികള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത്.സ്നേഹ സമ്മാനമെന്ന പേരിലാണ് വാഗ്ദാനം.