Month: May 2022

  • Kerala

    സിദ്ധാര്‍ത്ഥ ശിവയ്ക്കും കൃഷാന്ദിനും പദ്മരാജന്‍ ചലച്ചിത്ര പുരസ്‌കാരം സാഹിത്യപുരസ്‌കാരം അംബികാസുതന്‍ മങ്ങാടിനും വി ഷിനിലാലിനും

    തിരുവനന്തപുരം: മികച്ച കഥ, നോവല്‍, സംവിധാനം തിരക്കഥ എന്നിവയ്ക്കുള്ള 2021 ലെ പി.പദ്മരാജന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ‘ആണ്’ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ ശിവയ്ക്കും ആവാസവ്യൂഹം സംവിധാനം ചെയ്ത കൃഷാന്ദിനുമാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. 25000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ആവാസവ്യൂഹത്തിന്റെ പേരില്‍ കൃഷാന്ദ് മികച്ച തിരക്കഥാകൃത്തായി. 15000 രൂപയും പ്രശസ്തിപത്രവും ശില്‍പുമാണ് അവാര്‍ഡ്. സാഹിത്യപുരസ്‌കാരങ്ങളില്‍ മികച്ച നോവലിനുള്ള 20000 രൂപയുടെ അവാര്‍ഡ് 124 രചിച്ച വി.ഷിനിലാല്‍ നേടി. അംബീകാസുതന്‍ മങ്ങാടെഴുതിയ കാരകൂളിയന് മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. 15000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ബീനാ പോള്‍ ചെയര്‍പഴ്‌സണും വിപിന്‍ മോഹന്‍ വിജയകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. ഡോ.വി രാജകൃഷ്ണന്റെ അധ്യക്ഷതയില്‍ ഡോ പി.എസ് ശ്രീകലയും പ്രദീപ് പനങ്ങാടും ചേര്‍ന്ന ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്. അവാര്‍ഡുകള്‍ പിന്നീട് വിതരണം ചെയ്യുമെന്ന് പദ്മരാജന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍ ജനറല്‍സെക്രട്ടറി പ്രദീപ് പനങ്ങാട് സെക്രട്ടറി എ…

    Read More »
  • NEWS

    ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ മർദ്ദിച്ചു വഴിയിൽ തള്ളി 

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം.ബിജെപി കിസാന്‍ മോര്‍ച്ച നേതാവ് ദിനേഷ് താക്കൂറിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുമൊത്ത് കാറില്‍ പോകുന്നതിനിടെയായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്.വാഹനത്തില്‍ എത്തിയ അക്രമി സംഘം കാര്‍ തടഞ്ഞ് ഇരുവരെയും വലിച്ച്‌ റോഡിലേക്ക് ഇടുകയായിരുന്നു.തുടര്‍ന്ന് ദിനേഷിനെ മര്‍ദ്ദിച്ചു.ദിനേഷ് അവശനായതോടെ വഴിയില്‍ ഉപേക്ഷിച്ച്‌ അക്രമി സംഘം കടന്നു കളയുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ കോട്ടുവാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെങ്ങും സിസിടിവി ക്യാമറകൾ ഇല്ലാത്തത് പോലീസിനെ വലയ്ക്കുന്നുണ്ട്.മറ്റു രീതിയിൽ പരിശോധിച്ചുവരികയാണെന്നും  പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.

    Read More »
  • Kerala

    ക്ലൈമാക്സ് ചീറ്റി, കാവ്യാ മാധവൻ പ്രതിയാകില്ല; നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു

      നിരീക്ഷണം കൊച്ചി: മലപ്പുറം കത്തി, മെഷിൻ ഗൺ, ബോംബ്, ഒലക്കേട് മൂട്… അങ്ങനെ പവനായി ശവമായി എന്ന പ്രവചന സ്വഭാവമുള്ള ഒരു വാചകമുണ്ട് മലയാള സിനിമയിൽ. ‘നാടോടിക്കാറ്റി’ലെ ഈ കിടിലൻ ഡയലോഗ് അന്നും ഇന്നും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കും. അതിൻ്റെ ചുവടുപിടിച്ചു പറഞ്ഞാൽ ‘ദാവൂദ് ഇബ്രാഹിമിൻ്റെ ഡി കമ്പനി’ പിന്നെ ‘വിഐപി’ അടുത്തത് ‘മാഡം’ മറ്റൊന്ന് ‘ഹാക്കർ സായ് ശങ്കര്‍’ ഒടുവിൽ ‘അഭിഭാഷക ഗൂഢാലോചന’… അന്ത്യം ചീറ്റിപ്പോയ ബോംബ്… ക്രൈം ബ്രാഞ്ച് മേധാവിയും എ.ഡി.പി.ജിയുമായ ശ്രീജിത്ത്, എസ്.പി മോഹനചന്ദ്രൻ, ഡിവൈ.എസ്.പി ബൈജു പൗലോസ് ഈ മൂവർ സംഘംചേർന്നാടിയ നാടകങ്ങൾക്ക് വിരാമം…! എന്തെല്ലാം ബഹളങ്ങളാണ് പൊലീസ് കാട്ടിക്കൂട്ടിയത്. ഒടുവിൽ കാവ്യാ മാധവൻ കേസിൽ പ്രതിയാകില്ല എന്ന തീർപ്പോടെ നടിയെ ആക്രമിച്ച കേസിലെ  തുടരന്വേഷണം ക്രൈം ബ്രാഞ്ച് അവസാനിപ്പിച്ചു. കേസിലെ അധിക കുറ്റപത്രം ഈ മാസം 30ന് സമർപ്പിക്കും. തുടരന്വേഷണത്തിനായി ഇനി അന്വേഷണസംഘം സമയം നീട്ടി ചോദിക്കില്ല. നടി കാവ്യയ്ക്കെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്നാണ്…

    Read More »
  • NEWS

    പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിൽ എങ്ങനെ അപേക്ഷിക്കാം

    ന്യൂഡല്‍ഹി: ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അഞ്ചുകോടി കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കുവാന്‍ ഉദ്ദേശിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന. 2016ലാണ് പദ്ധതിയുടെ തുടക്കം. ഉത്തര്‍പ്രദേശിലെ ബലിയയില്‍ വച്ചാണ് പ്രധാനമന്ത്രി പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പിന്നീട് 2018ല്‍ കൂടുതല്‍ ​ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി കൊണ്ട് പദ്ധതി വിപുലീകരിച്ചു. പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍, പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കള്‍, അന്ത്യോദയ അന്ന യോജന മറ്റു പിന്നാക്ക വിഭാഗങ്ങള്‍, തോട്ടം തൊഴിലാളികള്‍, വനവാസികള്‍, ദ്വീപുകളില്‍ താമസിക്കുന്നവര്‍ എന്നിവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിപ്രകാരം എല്‍ പി ജി സബ്‌സിഡി കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ അംഗത്തിന്റെ ജന്‍ ധന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും. ഇന്നലെ ഇന്ധന നികുതി കുറച്ചതിനൊപ്പം പാചക വാതക സിലിണ്ടറിന് സബ്സിഡിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 200 രൂപ സബ്സിഡിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച്‌ ഉജ്ജ്വല പദ്ധതിക്ക് കീഴിലെ ഒൻപത് കോടി ​ഗുണഭോക്താക്കള്‍ക്ക് 12 സിലിണ്ടറുകള്‍ സബ്സിഡി പ്രകാരം നല്‍കും. പാചക വാതക നിരക്ക്…

    Read More »
  • NEWS

    കപ്പയും ബീഫും തട്ട് ദോശയും;കൊതിയൂറും രുചികളുമായി കണ്‍സ്യൂമര്‍ഫെഡിന്‍റെ ന്യായവില കോഫി ഹൗസ്

    തിരുവനന്തപുരം : കണ്‍സ്യൂമര്‍ഫെഡിന്‍റെ ന്യായവില കോഫി ഹൗസ് സൂപ്പര്‍ ഹിറ്റ്. സെക്രട്ടേറിയറ്റിനു സമീപം സ്റ്റാച്യുവിലെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റിനോട് ചേര്‍ന്ന് ഒരു മാസം മുൻപ് ആരംഭിച്ച സംരംഭം പ്രതിദിനം പതിനായിരം രൂപയിലേറെ വിറ്റുവരവുമായാണ് മുന്നേറുന്നത്. കപ്പയും ബീഫും തട്ടുദോശയും പുഴുങ്ങിയ മുട്ടയും, ചായയും കടികളും എല്ലാം ഉള്ള ഈ കൊച്ചുകടയില്‍ എത്തുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബങ്ങള്‍ അടക്കമുള്ള സ്ഥിരം ‘കസ്റ്റമേഴ്‌സ്’ ദിവസവും ഇവിടെ പാഴ്‌സല്‍ വാങ്ങാനെത്തുന്നുമുണ്ട്.     രാവിലെ ചായയും കടികളും തയ്യാറാക്കുന്നതിനൊപ്പം തന്നെ ഒരു വശത്ത് കപ്പയും ബീഫും തയ്യാറാക്കാനാരംഭിക്കും.ഉച്ചയ്ക്കു മുൻപ് അവ പായ്ക്ക്‌ ചെയ്ത് വിതരണവും തുടങ്ങും.വൈകുന്നേരത്തോടെ ഈ കൗണ്ടര്‍ ദോശയും ഓംലറ്റുമൊക്കെ കിട്ടുന്ന നാടന്‍ തട്ടുകടയായി രൂപം മാറും.രണ്ടു ഷിഫ്റ്റായിട്ടാണ് ഇവിടെ തൊഴിലാളികൾ ജോലിചെയ്യുന്നത്.

    Read More »
  • NEWS

    കേരളത്തിൽ ലൗജിഹാദ് ഉണ്ട്: തുഷാർ വെള്ളാപ്പള്ളി

    ഇടുക്കി: കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്ന് എസ്‌എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ചില മതങ്ങളില്‍പെട്ടവര്‍ നിര്‍ബന്ധിച്ച്‌ ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുണ്ട്. ഒരു വിഭാഗത്തില്‍ പെട്ടവര്‍ മാത്രം അല്ല ഇത്തരം പ്രവര്‍ത്തനം നടത്തുന്നത്. ഓരോരുത്തരേയും അവരവരുടെ വിശ്വാസത്തിന് അനുസരിച്ച്‌ ജീവിക്കാനാണ് വിടേണ്ടതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ലൗ ജിഹാദ് അംഗീകരിക്കാനാവില്ല, ലൗ ജിഹാദ് ഉണ്ടെന്ന് ആദ്യം പറഞ്ഞത് എസ് എന്‍ഡിപിയാണെന്നും തുഷാര്‍ പറഞ്ഞു. ഇടുക്കി എന്‍ ആര്‍ സിറ്റിയില്‍ സംഘടിപ്പിച്ച ശ്രീനാരായണ ധര്‍മ്മ വിചാര യജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുന്നതിനിടെയായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ പരാമർശം.

    Read More »
  • NEWS

    ബിപിഎല്‍ കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുമായി കെ ഫോൺ

    തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള ടെണ്ടര്‍ നടപടികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കെ ഫോണ്‍.തദ്ദേശഭരണ വകുപ്പ് തയ്യാറാക്കി നല്‍കുന്ന ഉപഭോക്താക്കളുടെ ലിസ്റ്റ് അടിസ്ഥാനമാക്കി കണക്ഷന്‍ നല്‍കാനാണ് തീരുമാനം.   ഒരു നിയമസഭാ നിയോജക മണ്ഡലത്തില്‍ നിന്ന് 100 മുതല്‍ 500 കുടുംബങ്ങളെ വരെ തെരഞ്ഞെടുത്ത് സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി മൂന്ന് വര്‍ഷത്തിലേറെയായി ഇന്റര്‍നെറ്റ് സേവനം നല്‍കുന്നവരില്‍ നിന്ന് ടെണ്ടര്‍ വിളിച്ചിരുന്നു. 30 പേര്‍ പങ്കെടുത്ത ടെണ്ടറില്‍ ഒമ്ബത് സര്‍വീസ് പ്രൊവൈഡര്‍മാരുടെ ചുരുക്കരപ്പട്ടിക തയ്യാറാക്കിയാണ് നടപടികള്‍ പുരോഗമിക്കുന്നത്.     അനുബന്ധ രേഖകള്‍ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭ്യമാക്കുന്ന മുറയ്ക്ക് ടെണ്ടര്‍ അനുവദിക്കുമെന്നും കെ ഫോണ്‍ അധികൃതര്‍ വ്യക്തമാക്കി.

    Read More »
  • NEWS

    യുവാവിന്റെ കസ്റ്റഡി മരണം; അക്രമാസക്തമായ ജനക്കൂട്ടം ആസാമിൽ പോലീസ് സ്റ്റേഷന് തീയിട്ടു

    ഗുവാഹത്തി: അസമില്‍ പോലീസ് സ്‌റ്റേഷന് തീയിട്ട് ജനങ്ങൾ.പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ചതിന് പിന്നാലെയാണ് സ്‌റ്റേഷന് നേരെ ജനങ്ങൾ ആക്രമണം നടത്തിയത്.പോലീസുകാര്‍ യുവാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് ജനങ്ങൾ ആരോപിച്ചു. അസമിലെ നാഗാവ് ജില്ലയിലായിരുന്നു സംഭവം.ഇന്നലെ വൈകിട്ടാണ് അക്രമികള്‍ സ്റ്റേഷന് തീയിട്ടത്.വെളളിയാഴ്ച രാത്രി ബട്ടദ്രാവ പോലീസ് സലനിബാരി സ്വദേശിയായ യുവാവിനെ വഴിയരികിൽ ഇരുന്ന് മദ്യപിച്ചതിന് കസ്റ്റഡിയില്‍ എടുത്തിരുന്നു.എന്നാല്‍ ശനിയാഴ്ച രാവിലെയോടെ ഇയാളെ മരിച്ച നിലയിൽ കാണുകയായിരുന്നു.തുടർന്നാണ് ജനങ്ങൾ പ്രകോപിതരായത്.

    Read More »
  • NEWS

    ഹൈറേഞ്ചിലെ ആദ്യത്തെ ദേവാലയം 125-ന്റെ നിറവിൽ

    മൂന്നാര്‍: ഹൈറേഞ്ചിലെ ആദ്യത്തെ കത്തോലിക്ക പള്ളി സ്ഥാപിതമായിട്ട് 125 വര്‍ഷം പൂര്‍ത്തിയാകുന്നു. ഹൈറേഞ്ചിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യകേന്ദ്രമായ മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ദേവാലയമാണ് 125 വര്‍ഷത്തിന്‍റെ നിറവില്‍ എത്തുന്നത്. 1898ല്‍ നിര്‍മിച്ച കത്തോലിക്ക പള്ളിയുടെ ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. രാവിലെ 9.30ന് നടക്കുന്ന ദിവ്യബലിയോടു കൂടിയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. ദേവാലയം സ്ഥാപിച്ച സ്പാനിഷ് വൈദികനും കര്‍മലീത്ത സഭ അംഗവുമായ അല്‍ഫോന്‍സിന്റെ മൂന്നാറിലെ ശവകുടീരത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുന്നത്. ചടങ്ങുകള്‍ക്ക് ഫാ.മൈക്കിള്‍ വലയിഞ്ചിയില്‍ നേതൃത്വം വഹിക്കും. ഒരു വര്‍ഷം നീളുന്ന വിപുലമായ പരിപാടികളാണ് ജൂബിലിയോടനുബന്ധിച്ച്‌ ആസൂത്രണം ചെയ്തിട്ടുള്ളത്.ഒരു വര്‍ഷത്തിനുള്ളില്‍ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുക, നിര്‍ധനരായ കുട്ടികളുടെ വിവാഹം നടത്തുന്നതിനാവശ്യമായ സഹായം നല്‍കുക, സാധുജന സഹായത്തിനുള്ള പദ്ധതികള്‍ രൂപവത്​കരിക്കുക എന്നിവയാണ് പ്രധാന പരിപാടികള്‍.

    Read More »
  • NEWS

    പാലും തേനും ഒഴുക്കുമെന്നത് തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമല്ല, അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഇനിമുതൽ പാലും മുട്ടയും തേനും ലഭിക്കും

    തിരുവനന്തപുരം: അങ്കണവാടികളില്‍ ഇനി മുതല്‍ ആഴ്ചയില്‍ രണ്ടുദിവസം കുട്ടികള്‍ക്ക് പാലും മുട്ടയും തേനും നല്‍കാന്‍ തീരുമാനം. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കോഴിമുട്ടയും തേനും തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പാലുമാണ് നല്‍കുക. പ്രഭാതഭക്ഷണത്തോടൊപ്പമാണ് ഇത് നല്‍കുക.കുട്ടി അവധിയാണെങ്കിൽ പിറ്റേന്ന് നല്‍കണം. പദ്ധതിക്ക്‌ തേന്‍കണം എന്നാണ് പേര്. ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്നാണ് വിതരണം. സമ്ബുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് വനിതാ ശിശുവികസന വകുപ്പ് കുട്ടികള്‍ക്കായി പോഷകാഹാരം നല്‍കുന്നത്. നിലവില്‍ വിതരണം ചെയ്യുന്ന മറ്റ് ഭക്ഷണങ്ങള്‍ ഇതോടൊപ്പം തുടരും.

    Read More »
Back to top button
error: