തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള ടെണ്ടര്‍ നടപടികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കെ ഫോണ്‍.തദ്ദേശഭരണ വകുപ്പ് തയ്യാറാക്കി നല്‍കുന്ന ഉപഭോക്താക്കളുടെ ലിസ്റ്റ് അടിസ്ഥാനമാക്കി കണക്ഷന്‍ നല്‍കാനാണ് തീരുമാനം.
ഒരു നിയമസഭാ നിയോജക മണ്ഡലത്തില്‍ നിന്ന് 100 മുതല്‍ 500 കുടുംബങ്ങളെ വരെ തെരഞ്ഞെടുത്ത് സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി മൂന്ന് വര്‍ഷത്തിലേറെയായി ഇന്റര്‍നെറ്റ് സേവനം നല്‍കുന്നവരില്‍ നിന്ന് ടെണ്ടര്‍ വിളിച്ചിരുന്നു. 30 പേര്‍ പങ്കെടുത്ത ടെണ്ടറില്‍ ഒമ്ബത് സര്‍വീസ് പ്രൊവൈഡര്‍മാരുടെ ചുരുക്കരപ്പട്ടിക തയ്യാറാക്കിയാണ് നടപടികള്‍ പുരോഗമിക്കുന്നത്.
അനുബന്ധ രേഖകള്‍ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭ്യമാക്കുന്ന മുറയ്ക്ക് ടെണ്ടര്‍ അനുവദിക്കുമെന്നും കെ ഫോണ്‍ അധികൃതര്‍ വ്യക്തമാക്കി.