NEWS

ഹൈറേഞ്ചിലെ ആദ്യത്തെ ദേവാലയം 125-ന്റെ നിറവിൽ

മൂന്നാര്‍: ഹൈറേഞ്ചിലെ ആദ്യത്തെ കത്തോലിക്ക പള്ളി സ്ഥാപിതമായിട്ട് 125 വര്‍ഷം പൂര്‍ത്തിയാകുന്നു. ഹൈറേഞ്ചിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യകേന്ദ്രമായ മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ദേവാലയമാണ് 125 വര്‍ഷത്തിന്‍റെ നിറവില്‍ എത്തുന്നത്.
1898ല്‍ നിര്‍മിച്ച കത്തോലിക്ക പള്ളിയുടെ ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. രാവിലെ 9.30ന് നടക്കുന്ന ദിവ്യബലിയോടു കൂടിയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. ദേവാലയം സ്ഥാപിച്ച സ്പാനിഷ് വൈദികനും കര്‍മലീത്ത സഭ അംഗവുമായ അല്‍ഫോന്‍സിന്റെ മൂന്നാറിലെ ശവകുടീരത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുന്നത്. ചടങ്ങുകള്‍ക്ക് ഫാ.മൈക്കിള്‍ വലയിഞ്ചിയില്‍ നേതൃത്വം വഹിക്കും.
ഒരു വര്‍ഷം നീളുന്ന വിപുലമായ പരിപാടികളാണ് ജൂബിലിയോടനുബന്ധിച്ച്‌ ആസൂത്രണം ചെയ്തിട്ടുള്ളത്.ഒരു വര്‍ഷത്തിനുള്ളില്‍ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുക, നിര്‍ധനരായ കുട്ടികളുടെ വിവാഹം നടത്തുന്നതിനാവശ്യമായ സഹായം നല്‍കുക, സാധുജന സഹായത്തിനുള്ള പദ്ധതികള്‍ രൂപവത്​കരിക്കുക എന്നിവയാണ് പ്രധാന പരിപാടികള്‍.

Back to top button
error: