Month: May 2022
-
NEWS
വഴുക്കുംപാറയില്‍ ഗ്യാസ് ടാങ്കര്‍ ലോറിക്കു പിന്നില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ച് അപകടം; ഒഴിവായത് വൻ ദുരന്തം
തൃശൂർ: പട്ടിക്കാട് വഴുക്കുംപാറയിൽ ഗ്യാസ് ടാങ്കര്‍ ലോറിക്കു പിന്നില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ച് അപകടം. വാതകചോര്‍ച്ച ഉണ്ടാകാതിരുന്നതു മൂലം വലിയ ദുരന്തം ഒഴിവായി.കണ്ടെയ്നര്‍ ലോറിയുടെ ക്യാബിന് പൂര്‍ണമായും തകര്‍ന്നു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ദേശീയപാത വഴുക്കുംപാറയില്‍ കഴിഞ്ഞ ദിവസം രാത്രി 11-നായിരുന്നു അപകടം.തൃശൂര്‍ ഭാഗത്തു നിന്നു പാലക്കാട് ഭാഗത്തേയ്ക്കു പോവുകയായിരുന്നു ഇരുവാഹനങ്ങളും.ബ്ലോക്കില്‍പ്പെട്ടു കിടക്കുന്നതിനിടെ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ഭാരത് പെട്രോളിയം കമ്ബനിയുടെ ഗ്യാസ് ടാങ്കറിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നിലുള്ള ലോറിയില്‍ ചെന്നിടിച്ച് ഗ്യാസ് ടാങ്കറിന്റെ ക്യാബിനും കേടുപാടുകള്‍ സംഭവിച്ചു.
Read More » -
NEWS
കെ-റെയിലും മെട്രോയും വാട്ടര്‍ മെട്രോയും ഒന്നിക്കുന്ന ഒരു ട്രാവല്‍ ഹബായി തൃക്കാക്കരയെ മാറ്റും; എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
കൊച്ചി: തൃക്കാക്കരയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ഉറപ്പുവരുത്തുമെന്നതടക്കം ഉള്‍പ്പെടുത്തി എല്‍.ഡി.എഫ് പ്രകടനപത്രിക. തൃക്കാക്കരയെ മാലിന്യമുക്ത പ്രദേശമാക്കും. മെട്രോ വിപുലീകരിച്ച് യാത്രക്ലേശം പരിഹരിക്കും. കെ-ഫോണ്‍ പദ്ധതിയിലൂടെ മണ്ഡലത്തില്‍ ചെലവ് കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്തുമെന്നും നിര്‍ധനര്‍ക്ക് സൗജന്യമായി ലഭ്യമാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയ തുതിയൂര്‍ -എരൂര്‍ പ്രദേശത്തെ ബന്ധിപ്പിക്കുന്ന പാലം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. തമ്മനം -പുല്ലേപ്പടി റോഡ് സീപോര്‍ട്ട് റോഡുമായി ബന്ധിപ്പിക്കല്‍, കാക്കനാട് -തങ്കളം റോഡ് പദ്ധതി, കാക്കനാട് -മൂവാറ്റുപുഴ നാലുവരിപ്പാത തുടങ്ങിയവ അടിയന്തരമായി പൂര്‍ത്തിയാക്കും. കാക്കനാട് കെ.എസ്.ആര്‍.ടി.സി സ്റ്റേഷന് സ്ഥാപിക്കാന്‍ ഇടപെടല്‍ നടത്തും. റെയില്‍ മേല്പാലങ്ങളുടെ നിര്‍മാണത്തിന് സമ്മര്‍ദം ചെലുത്തും. ഇടപ്പള്ളി തോട് വെള്ളക്കെട്ട് നീക്കി ഗതാഗത യോഗ്യമാക്കും. ഇന്‍ഫോപാര്‍ക്ക് തുടര്‍ വികസനവും പശ്ചാത്തലസൗകര്യ വികസനവും ഉറപ്പുവരുത്തും.കാക്കനാട്ടുനിന്ന് രാത്രികാല സര്‍വിസ് ആരംഭിക്കും. കാക്കനാട് ജില്ല ആസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെ സര്‍ക്കാര്‍ ആശുപത്രി സ്ഥാപിക്കും. ഓരോ വില്ലേജിലും ഒരു കളിസ്ഥലം വീതം സ്ഥാപിക്കും. കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ പുതിയ ഓവര്‍ ഹെഡ്…
Read More » -
Local
പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു, തിരുവനന്തപുരം കല്ലറയിലാണ് സംഭവം
പ്ലസ്ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലറയില്‍ തണ്ണിയത്ത് വിജയന്‍, സിന്ധു ദമ്പതികളുടെ മകള്‍ അനന്യ (18) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഭരതന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് അനന്യ. വീട്ടില്‍ പെണ്‍കുട്ടിയുടെ മുറിക്കുള്ളില്‍ നിന്നും അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാര്‍ ആദ്യം വാതിലില്‍ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കടന്നപ്പോഴാണ് സീലിങ് ഫാനിന് അടുത്തുള്ള ഹുക്കില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ അനന്യയെ കണ്ടത്. ഉടന്‍ തന്നെ കെട്ടഴിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിനു മുന്‍പും അനന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ഇന്ന് അനന്യയുടെ മുറി പാങ്ങോട് പോലീസ് വിശദമായി പരിശോധിക്കും.
Read More » -
NEWS
തിരുവനന്തപുരം-പൊള്ളാച്ചി ദേശിയപാത നിർമ്മിക്കണമെന്ന് ആവശ്യം
കിഴക്കൻ മേഖലയുടെ വികസനത്തിനുതുകുന്ന തിരുവനന്തപുരം-പൊള്ളാച്ചി ഈസ്റ്റേൺ ഹൈവേ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരുവനന്തപുരത്തു നിന്നും നെടുമങ്ങാട്, വിതുര, പാലോട്,അഞ്ചൽ, പുനലൂർ, പത്തനാപുരം, കോന്നി, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, തിടനാട്, അന്തിനാട്, തൊടുപുഴ,കോതമംഗലം, കോടനാട്,മലയാറ്റൂർ വഴി പൊള്ളാച്ചിയിലേക്ക് ദേശീയപാത നിലവാരത്തിൽ ഈസ്റ്റേൺ ഹൈവേ നിർമ്മിക്കണമെന്നാണ് ആവശ്യം. എം.സി.റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാകുന്നതോടൊപ്പം കിഴക്കൻ തോട്ടം മേഖലയുടെ വികസനവും ഇതുവഴി യാഥാർത്ഥ്യമാകും.ഒപ്പം കോതമംഗലം ചെറിയ പള്ളി, മലയാറ്റൂർ പള്ളി, ശബരിമല, ഭരണങ്ങാനം, പഴനി, വേളാങ്കണ്ണി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങൾക്കും മൂന്നാർ, ഭൂതത്താൻ കെട്ട്, കൊടൈക്കനാൽ, വാൽപ്പാറ ഉൾപ്പെടെയുള്ള ടൂറിസം മേഖലകളിലേക്കുമുള്ള ദൂരം കുറയുകയും ചെയ്യും.തെക്കൻ കേരളത്തിൽ നിന്നും ഒട്ടൻഛത്രം, കോയമ്പത്തൂർ, തഞ്ചാവൂർ, പോണ്ടിച്ചേരി പോലുള്ള കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള നഗരങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും ഈ പാത സഹായിക്കും.തിരുവനന്തപുരത്തുനിന്നുമുള്ള ചെന്നൈ, ബംഗളൂരു റോഡ് യാത്രയും ഇതോടെ എളുപ്പമാകും. നിലവിൽ പുനലൂർ-മൂവാറ്റുപുഴ(SH-8) റോഡ് നവീകരണം നടന്നുകൊണ്ടിരിക്കുന്നതിനാൽ ബാക്കി ഭാഗം നിർമ്മിച്ചാൽ മതിയെന്നിരിക്കെ നിർമ്മാണച്ചിലവും ഈ പാതയ്ക്ക് വളരെ…
Read More » -
NEWS
വിഷു ബമ്പർ നറുക്കെപ്പ് ഇന്ന്
തിരുവനന്തപുരം: .ഈ വര്‍ഷത്തെ വിഷു ബമ്പർ ലോട്ടറിയുടെ (BR 85) നറുക്കെടുപ്പ് ഇന്ന് (മെയ് 22) ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഒന്നാം സമ്മാനം 10 കോടി രൂപയാണ്.രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ 12 പേർക്ക് വീതവും ലഭിക്കും.അവസാന അഞ്ചക്കത്തിനാണ് നാലാം സമ്മാനം 1 ലക്ഷം രൂപയാണ് ഇത്. ഇതിന് പുറമെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങള്‍ വേറെയുമുണ്ട്.VB, IB, SB, HB, UB, KB എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്.250 രൂപയാണ് ടിക്കറ്റ് നിരക്ക്. കഴിഞ്ഞവർഷം വടകര തിരുവള്ളൂർ സ്വദേശി ഷിജുവിനെ തേടിയാണ് 10 കോടി എത്തിയത്. എല്‍.ബി. 430240 എന്ന നമ്പറിനാണ് കിട്ടിയത്. വടകരയിലെ ബികെ ഏജന്‍സീസാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷമുള്ള…
Read More » -
NEWS
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്:ജനക്ഷേമ മുന്നണി ഇന്ന് നിലപാട് പ്രഖ്യാപിക്കും; മൂന്നു മുന്നണികളും പ്രതീക്ഷയിൽ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മിയും ട്വന്റി ട്വന്റിയും ചേര്‍ന്ന് ജനക്ഷേമ മുന്നണി ഇന്ന് നിലപാട് പ്രഖ്യാപിക്കും.സാബു ജേക്കബാകും നിര്‍ണായകമായ പ്രഖ്യാപനം ഇന്ന് നടത്തുക. കഴിഞ്ഞ തവണത്തെ തെരഞ്ഞെടപ്പില്‍ ട്വന്റി ട്വന്റിക്ക് ലഭിച്ചത് 13897 വോട്ടാണ്. ഇത്തവണ സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ അത് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉമ തോമസും ജോ ജോസഫും എ.എന്‍ രാധാകൃഷ്ണനും. ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ് സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്നതാണ് യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നത്. കുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജന്‍ കഴിഞ്ഞ ദിവസവും സാബു എം ജേക്കബിനെതിരെ രംഗത്ത് വന്നതും ഗുണമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ജീവിച്ചിരുന്ന കാലത്ത് ട്വന്റി ട്വന്റിയുടെ കടുത്ത വിമര്‍ശകനായിരുന്നു പി.ടി തോമസ് എന്നതുകൊണ്ട് ഉമ തോമസിന് വോട്ട് നല്‍കാന്‍ തീരുമാനിക്കില്ലെന്നാണ് എല്‍.ഡി.എഫ് കരുതുന്നത്. അതേസമയം സംസ്ഥാന സര്‍ക്കാരുമായി പ്രശ്നങ്ങളുണ്ടായപ്പോള്‍ ബിജെപി ഭരിക്കുന്ന സര്‍ക്കാറുകള്‍ കിറ്റക്സ് ഉടമ കൂടിയായ സാബു ജേക്കബിനെ വ്യവസായത്തിനായി ക്ഷണിച്ചത് അനുകൂല ഘടകമാകുമെന്നാണ് ബിജെപി…
Read More » -
NEWS
അമേരിക്ക ഇന്ത്യയിൽ നിന്ന് വിളിച്ചുകൊണ്ട് പോയ ഭ്രാന്തൻ; കമ്പ്യൂട്ടറിനേക്കാൾ വേഗതയുള്ള മസ്തിഷ്കത്തിനുടമ
1969-ൽ അപ്പോളോ വിക്ഷേപണത്തിന് മണിക്കൂറുകൾ മുൻപ് നാസയിലെ ഏതാനും ചില കമ്പ്യൂട്ടറുകൾ പെട്ടെന്ന് പണിമുടക്കി.കമ്പ്യൂട്ടറുകൾ ശരിയാക്കാനെടുത്ത സമയം ജീവനക്കാരിൽ ഒരാൾ കമ്പ്യൂട്ടറിലെ കണക്കുകൾ പേനയും പെൻസിലും ഉപയോഗിച്ച് എഴുതുവാൻ തുടങ്ങി. കമ്പ്യൂട്ടർ ശരിയായ ശേഷം അയാളെഴുതിയ കണക്കുകളും കമ്പ്യൂട്ടറിന്റെ കണക്കും കൃത്യവും തുല്ല്യവുമാണെന്ന് കണ്ടെത്തി. കമ്പ്യൂട്ടറിനേക്കാൾ വേഗതയുള്ള മസ്തിഷ്കത്തിനുടമയെന്ന് വിളിച്ചിരുന്ന ആ ഗണിതശാസ്ത്ര പ്രതിഭ ആരായിരുന്നു ? ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തമായ ‘E=MC2’ യെ വെല്ലുവിളിച്ച, ഇന്ത്യയിലെ പലസ്ഥലങ്ങളിലും ഒരു കാലത്ത് മുഷിഞ്ഞുനാറിയ വസ്ത്രങ്ങളുടുത്ത് ഭ്രാന്തനെപോലെ അലയേണ്ടിവന്ന, ആളുകൾ ആട്ടിയകറ്റിയ ഒടുക്കം ഒരു സാധാരണക്കാരനെ പോലെ സർക്കാർ ആശുപത്രിയിൽ മരിക്കേണ്ടി വന്ന ഡോ. വസിഷ്ഠ നാരായൺ സിംഗ് ആയിരുന്നു ആ പ്രതിഭ. ബിഹാറിലെ ഭോജ്പൂർ ജില്ലയിലെ ബസന്ത്പൂർ ഗ്രാമത്തിൽ പോലീസ് കോൺസ്റ്റബിളായ ലാൽ ബഹാദൂർ സിങ്ങിന്റെയും ലഹാസോ ദേവിയുടെയും മകനായി 1946 ഏപ്രിൽ 2 നാണ് സിംഗ് ജനിച്ചത് .നെതർഹട്ട് റെസിഡൻഷ്യൽ സ്കൂളിൽ നിന്ന് പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസം നേടിയ അദ്ദേഹം…
Read More » -
NEWS
പിന്നണി ഗായിക സംഗീത സജിത് അന്തരിച്ചു
തിരുവനന്തപുരം: പിന്നണി ഗായിക സംഗീത സജിത്(46) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. എ ആര്‍ റഹ്മാന്റെ സംഗീതസംവിധാനത്തില്‍ ‘മിസ്റ്റര്‍ റോമിയോ’യില്‍ (1996) പാടിയ ‘തണ്ണീരും കാതലിക്കും’ എന്ന ഹിറ്റ് ഗാനമാണ് സംഗീത പാടിയതില്‍ ഏറ്റവും ശ്രദ്ധേയമായ ഗാനം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിലെ ‘അമ്ബിളിപൂവട്ടം പൊന്നുരുളി’എന്ന ഗാനമാണ് മലയാളത്തില്‍ ആദ്യമായി പാടിയത്. പഴശ്ശിരാജയിലെ ‘ഓടത്തണ്ടില്‍ താളം കൊട്ടും’, രാക്കിളിപ്പാട്ടിലെ ‘ധും ധും ധും ദൂരെയേതോ’, കാക്കക്കുയിലിലെ ‘ആലാരേ ഗോവിന്ദ’, അയ്യപ്പനും കോശിയിലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയവയും ശ്രദ്ധേയ ഗാനങ്ങളാണ്. ‘കുരുതി’യിലെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്. ശവസംസ്‌കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍.
Read More » -
India
ഇരട്ട സഹോദരനുമായുള്ള രൂപസാദൃശ്യം മുതലെടുത്ത് അയാളുടെ ഭാര്യയ്ക്കൊപ്പം യുവാവ് അന്തിയുറങ്ങിയത് ആറുമാസം, പരാതിയുമായി യുവതി
മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം. ഇരട്ടസഹോദരന്‍റെ രൂപസാദൃശ്യം മുതലെടുത്ത് സഹോദര ഭാര്യയെ ഏറെനാൾ ലൈംഗീകമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. 6 മാസത്തിലേറെ കാലമാണ് ഇയാള്‍ സഹോദരന്‍റെ ഭാര്യയെ പീഡനത്തിനിരയാക്കിയത്. സ്വന്തം ഭര്‍ത്താവിന്‍റെ സഹോദരനൊപ്പമാണ് 6 മാസമായി താന്‍ കഴിഞ്ഞിരുന്നത് എന്ന് മനസ്സിലാക്കിയ യുവതി ഭര്‍ത്താവിനോടും അയാളുടെ മാതാപിതാക്കളോടും പരാതിപ്പെട്ടു. എന്നാല്‍ കുറ്റം മറച്ചുവച്ച് യുവാവിനെ സംരക്ഷിക്കുകയാണ് ഭർത്താവും ബന്ധുക്കളും ചെയ്‌തത്. തുടര്‍ന്ന് യുവതി സ്വന്തം മാതാപിതാക്കളെ വിവരമറിയിക്കുകയും അവര്‍ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. ഇന്ത്യന്‍ ശിക്ഷ നിയമം 378, 323, 506, 24 എന്നീ വകുപ്പുകള്‍ ചുമത്തി യുവാവിനെ ശിവാജിനഗര്‍ പൊലീസ് അറസ്റ്റു ചെയ്‌തു.
Read More » -
NEWS
കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: ആന്ധ്രയിലെ റായലസീമക്കും സമീപ പ്രദേശങ്ങള്‍ക്ക് മുകളിലുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ അടുത്ത 24 മണിക്കൂര്‍ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍മുതല്‍ 115.5 മില്ലി മീറ്റര്‍ മഴയാണ് ഈ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്. അടുത്ത 24 മണിക്കൂര്‍ വടക്കന്‍ കേരള തീരങ്ങളിലും തെക്കന്‍ കര്‍ണാടക തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ കേരള – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Read More »