NEWS

യുവാവിന്റെ കസ്റ്റഡി മരണം; അക്രമാസക്തമായ ജനക്കൂട്ടം ആസാമിൽ പോലീസ് സ്റ്റേഷന് തീയിട്ടു

ഗുവാഹത്തി: അസമില്‍ പോലീസ് സ്‌റ്റേഷന് തീയിട്ട് ജനങ്ങൾ.പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ചതിന് പിന്നാലെയാണ് സ്‌റ്റേഷന് നേരെ ജനങ്ങൾ ആക്രമണം നടത്തിയത്.പോലീസുകാര്‍ യുവാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് ജനങ്ങൾ ആരോപിച്ചു.

അസമിലെ നാഗാവ് ജില്ലയിലായിരുന്നു സംഭവം.ഇന്നലെ വൈകിട്ടാണ് അക്രമികള്‍ സ്റ്റേഷന് തീയിട്ടത്.വെളളിയാഴ്ച രാത്രി ബട്ടദ്രാവ പോലീസ് സലനിബാരി സ്വദേശിയായ യുവാവിനെ വഴിയരികിൽ ഇരുന്ന് മദ്യപിച്ചതിന് കസ്റ്റഡിയില്‍ എടുത്തിരുന്നു.എന്നാല്‍ ശനിയാഴ്ച രാവിലെയോടെ ഇയാളെ മരിച്ച നിലയിൽ കാണുകയായിരുന്നു.തുടർന്നാണ് ജനങ്ങൾ പ്രകോപിതരായത്.

Back to top button
error: