Month: May 2022

  • Kerala

    ജീവന്‍ പോകാന്‍ ഷവർമ കഴിക്കണമെന്നില്ല, ഒരു ഗ്ലാസ് ജ്യൂസ് മതി. ഭക്ഷ്യവിഷബാധ; നമ്മുടെ അടുക്കളയിലെ ആഹാരം മുതൽ ഹോട്ടൽ ഭക്ഷണം വരെ

    കാസര്‍കോട് ചെറുവത്തൂരില്‍ 16 കാരി ദേവനന്ദ ഷവര്‍മ കഴിച്ച് മരിച്ച ശേഷം ഷവര്‍മ, കരിമന്തി, വിവാഹ വീട്ടിലെ ബിരിയാണി അങ്ങനെ പലതില്‍നിന്നും പലയിടങ്ങളിൽ നിന്നായി പലര്‍ക്കും ഭക്ഷ്യവിഷബാധയേറ്റെന്ന വാര്‍ത്തകള്‍. ഒപ്പം ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകള്‍ക്കും ജീവന്‍ വച്ചതോടെ ഭക്ഷ്യവിഷബാധ എന്ന വിഷയം സജീവ ചര്‍ച്ചയാകുന്നു. ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വെക്കുമ്പോഴും ഉണ്ടാവുന്ന അശ്രദ്ധയും വൃത്തിക്കുറവുമാണ് ഭക്ഷണത്തെ വിഷമയമാക്കുന്നത്. ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ (മെര്‍ക്കുറി, ലെഡ്) അല്ലെങ്കില്‍ വിഷവസ്തുക്കള്‍, ഭക്ഷണം പഴകുമ്പോള്‍ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ച്ച, പൊടിപടലങ്ങള്‍, മലിനജലം… ഇങ്ങനെ ഭക്ഷ്യവിഷബാധയ്ക്കുളള കാരണങ്ങള്‍ പലതാണ്. വൃത്തിയല്ലാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന അറവുശാലകളില്‍നിന്നു രോഗാണുക്കള്‍ പകരും. രോഗമുള്ള മൃഗങ്ങളേയോ പക്ഷികളേയോ അറക്കുന്നതോ അറക്കാനുപയോഗിക്കുന്ന പ്രതലം നല്ല രീതിയില്‍ വൃത്തിയാക്കാതെ വെക്കുന്നതോ ഒക്കെ ഭക്ഷ്യവിഷബാധയിലേക്ക് നയിക്കും. പൊതുചടങ്ങുകളില്‍ വിളമ്പുന്ന ഭക്ഷണത്തില്‍നിന്നും ഹോട്ടല്‍ ഭക്ഷണത്തില്‍നിന്നും മാത്രമല്ല, ചെറിയ അശ്രദ്ധ ഉണ്ടായാല്‍ വീട്ടിലെ അടുക്കളയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഷവര്‍മ പോലുളള മാംസാഹാരങ്ങളാണ് പ്രധാനമായും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുക…

    Read More »
  • NEWS

    മെയ് 25ന് ഭാരത് ബന്ദ് 

    ന്യൂഡെല്‍ഹി: ഓള്‍ ഇന്‍ഡ്യ പിന്നോക്ക, ന്യൂനപക്ഷ സമുദായ എംപ്ലോയീസ് ഫെഡറേഷന്‍ മെയ് 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു. ഒബിസിയുടെ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് കേന്ദ്രം നടത്തിയിട്ടില്ലെന്ന് സംഘടനയുടെ സഹരന്‍പൂര്‍ ജില്ലാ പ്രസിഡന്റ് നീരജ് ധിമാന്‍ പറഞ്ഞു.ബന്ധപ്പെട്ട പ്രശ്നങ്ങളും അദ്ദേഹം ഉന്നയിച്ചു.സ്വകാര്യ മേഖലകളില്‍ എസ്സി/എസ്ടി/ഒബിസി സംവരണം നടപ്പാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ജാതി അടിസ്ഥാനമാക്കിയുള്ള ഒബിസി സെന്‍സസ് കേന്ദ്രം നടത്തിയിട്ടില്ല, ഇവിഎം അഴിമതി, സ്വകാര്യമേഖലയില്‍ എസ്സി, എസ്ടി, ഒബിസി സംവരണം, കര്‍ഷകര്‍ക്ക് എംഎസ്പി ഉറപ്പാക്കാന്‍ നിയമം ഉണ്ടാക്കണം, പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയ്ക്കെതിരെയുള്ള പ്രതിഷേധം, പഴയ പെന്‍ഷന്‍ പദ്ധതി പുനരാരംഭിക്കുക, മധ്യപ്രദേശിലെയും ഒഡീഷയിലെയും പഞ്ചായത് തെരഞ്ഞെടുപ്പുകളില്‍ ഒബിസി സംവരണത്തില്‍ പ്രത്യേക വോടര്‍പട്ടിക നടപ്പാക്കണം, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ആദിവാസികളെ കുടിയിറക്കരുത്, വാക്‌സിനേഷന് നിര്‍ബന്ധിക്കരുത്, ലോക്ഡൗണ്‍ കാലത്ത് രഹസ്യമായി തൊഴിലാളികള്‍ക്കെതിരെ ഉണ്ടാക്കിയ തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കുക തുടങ്ങിയവയാണ് സംഘടനയുടെ ആവശ്യം. അതേസമയം ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ ബഹുജന്‍ മുക്തി…

    Read More »
  • NEWS

    ഹജ്ജ് കര്‍മ്മത്തിന് കാൽനടയായി 8640 കിലോമീറ്റര്‍ യാത്ര ചെയ്ത് വളാഞ്ചേരി സ്വദേശി, 29 കാരന്റെ 280 ദിവസം നീളുന്ന യാത്ര

    വളാഞ്ചേരിയിലെ ചേലമ്പാടന്‍ ശിഹാബ് ഒരു യാത്ര പോകാനുള്ള തയാറെടുപ്പിലാണ്. വെറുമൊരു യാത്രയല്ല.പുണ്യഭൂമിയായ മക്കയിലേക്ക് ഹജ്ജ് കര്‍മ്മത്തിനായാണ് ഈ യാത്ര. വളാഞ്ചേരിയിലെ ചോറ്റൂരില്‍ നിന്ന് കാല്‍നടയായാണ് ഈ 29കാരന്‍റെ യാത്ര. ഉമ്മ സൈനബയോടാണ് ശിഹാബ് ആദ്യം ആ ആഗ്രഹം പറഞ്ഞത്. “എനിക്ക് നടന്നുപോയിത്തന്നെ ഹജ്ജ് ചെയ്യണം ഉമ്മ…” “പടച്ച തമ്പുരാനേ, മക്കവരെ നടക്കാനോ….?” സൈനബ കേട്ടപാട് അമ്പരന്നെങ്കിലും അടുത്ത നിമിഷം ‘ഓക്കെ’യായി: “മോൻ പൊയ്ക്കോ…” ഭാര്യ ഷബ്നയും അതു ശരിവെച്ചു. അങ്ങനെയാണ് ശിഹാബ് എന്ന യുവാവ് കാൽനടയായി ഹജ്ജിനുപോകാൻ തീരുമാനിച്ചത്. വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലാണ് ചേലമ്പാടൻ ശിഹാബിന്റെ വീട്. ഇവിടെനിന്ന് മക്കയിലേക്ക് 8640 കിലോമീറ്റർ സഞ്ചരിക്കണം. കേട്ടവരെല്ലാം ആദ്യമൊന്ന് അമ്പരന്നെങ്കിലും നടന്നുപോയി ഹജ്ജ് ചെയ്യുക എന്ന തന്‍റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹപൂര്‍ത്തീകരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് ശിഹാബ്. ഇതറിഞ്ഞ് ചിലർ ചോദിച്ചു: ‘നിനക്കെന്താ പ്രാന്താണോ?’ അവരോട് ശിഹാബ് ഒന്നു മന്ദഹസിച്ചു; ‘ഇനി പിന്നോട്ടില്ല.പടച്ചോന്റെ കൃപയുണ്ടെങ്കിൽ യാത്ര വിജയിക്കും.’ അന്നു മുതൽ ഒൻപതു മാസമായി ശിഹാബ് യാത്രയുടെ…

    Read More »
  • NEWS

    തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലത്തോടെ കേരളത്തിലും കോൺഗ്രസ് ഇല്ലാതാകും:മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാർ

    കൊച്ചി‍: ദേശീയതലത്തില് പ്രസക്തി നഷ്ടമായ കോണ്‍ഗ്രസ് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലത്തോടെ കേരളത്തിലും ഇല്ലാതാകുമെന്ന് മുൻ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാർ.കോണ്‍ഗ്രസ് അസ്വസ്ഥതയുടെ കൂടാരമായി മാറി. ആത്മാഭിമാനമുള്ളവര്‍ക്ക് അവിടെ നില്‍ക്കാനാകില്ല. ദേശീയ, സംസ്ഥാന തലങ്ങളില്‍ നേതാക്കളുടെ പെട്ടിയെടുപ്പ് മാത്രമാണ് കോണ്‍ഗ്രസില്‍ പരിഗണന. കോണ്‍ഗ്രസ് പാര്‍ടിയുടെ അധികാരം പിടിക്കാനാണ് കെ സുധാകരനും വി ഡി സതീശനും ശ്രമിക്കുന്നത്. കൂട്ടായ ചര്‍ച്ചയില്ലാതെ ഏകാധിപത്യ പ്രവണതയാണ് ഇരുവര്‍ക്കുമെന്നും കെ പി അനില്‍കുമാര്‍ പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ടി വിട്ട് ബിജെപിയിലെത്തിയിട്ടും അവര്‍ക്കെതിരെ ഒരക്ഷരംപോലും പ്രതികരിച്ചില്ല. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തുന്നത് അവര്‍ക്ക് സന്തോഷമാണ്. സംഘപരിവാരത്തിന്റെ ഏജന്റുമാരാണ് കോണ്‍ഗ്രസ്. ഹിന്ദു പ്രധാനമന്ത്രിയാകണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് മുസ്ലിം ലീഗ് പ്രതികരിച്ചിട്ടില്ല. സംഘപരിവാര്‍ പാളയത്തിലേക്ക് പോകാതെ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തേക്ക് തങ്ങളെപോലുള്ളവര്‍ വന്നപ്പോള്‍ പരിഹാസവും തെറിവിളിയുമാണെന്നും അനിൽകുമാർ പറഞ്ഞു. തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തിന്റെ ഭാഗമായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Read More »
  • NEWS

    നിർമ്മാണം പൂർത്തിയായ എളമരം കടവ് പാലത്തിന്റെ ഉദ്ഘാടനം നടത്തി ബിജെപി

    കോഴിക്കോട് :ചാലിയാറിന് കുറുകേ നിർമ്മിച്ച എളമരം കടവ് പാലത്തിന്റെ  ഉദ്ഘാടനം നടത്തി ബിജെപി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തിങ്കളാഴ്ച പാലത്തിന്റെ ഉദ്ഘാടനം നടത്താനിരിക്കവേയാണ് ബിജെപിയുടെ ഈ നീക്കം. തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽനിന്ന് ബിജെപി നേതാക്കളെ ഒഴിവാക്കിയെന്ന് ആരോപിച്ചാണ് നേതാക്കൾ ജനകീയ ഉദ്ഘാടനം നടത്തിയത്.കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി നിർദേശിച്ചതുപ്രകാരമാണ് ഇവിടെ പാലം പണിതതെന്ന് ജനകീയ ഉദ്ഘാടനത്തിനു നേതൃത്വം കൊടുത്ത ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ പറഞ്ഞു. കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിനു കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്.2019 മാർച്ചിൽ കെ ടി ജലീലായിരുന്നു ഇതിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചത്.

    Read More »
  • Kerala

    പ്രവാസിയുടെ വിവാഹ തട്ടിപ്പ്, മുന്‍കൂര്‍ ജാമ്യം നിഷേധിച്ച്‌ കോടതി

    സ്ത്രീധന പീഡനവും ബഹുഭാര്യത്വ വിവാഹ തട്ടിപ്പും നടത്തിയ കേസില്‍ പ്രവാസിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച്‌ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതി. വിദേശ മലയാളിയായ വെഞ്ഞാറമൂട് മാമൂട് വിജയ ലക്ഷ്മി ഭവനില്‍ ശ്രീകുമാര്‍ എന്നയാളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് ജഡ്ജി കെ. ലില്ലി തള്ളിയത്. പ്രതിക്ക് ജാമ്യം ലഭിക്കാനായി, തങ്ങള്‍ക്ക് പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട എന്ന വിഴിഞ്ഞം പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് തള്ളിയാണ് കോടതി ജാമ്യം നിരസിച്ചത്. വിഴിഞ്ഞം പൊലീസ് കേസ് അട്ടിമറിച്ച്‌ പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അഡ്വ. നെയ്യാറ്റിന്‍കര പി. നാഗരാജ് മുഖേന പ്രതിയുടെ നിയമാനുസൃത ഭാര്യ ലക്ഷ്മി സമര്‍പ്പിച്ച കൗണ്ടര്‍ ഹര്‍ജി പരിഗണിച്ചാണ് കോടതി പ്രതിക്ക് ജാമ്യം നിരസിച്ചത്. രണ്ടാം വിവാഹ ഫോട്ടോകള്‍ പ്രതി തന്നെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന്റെ രേഖകള്‍ ലക്ഷ്മി കോടതിയില്‍ ഹാജരാക്കി. ആരോപണം ഗൗരവമേറിയതെന്നും ശാരീരിക ഉപദ്രവത്തിന് മെഡിക്കല്‍ തെളിവുണ്ടെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി.…

    Read More »
  • NEWS

    വീണ്ടും നിരക്ക് വർദ്ധനയ്ക്കൊരുങ്ങി എയർടെൽ

    ന്യൂഡൽഹി:  പ്രീപെയ്ഡ് പ്ലാനുകളുടെ വില വീണ്ടും വർദ്ധിപ്പിക്കാനൊരുങ്ങി എയര്‍ടെൽ എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റലാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (ARPU) 200 രൂപയായി ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വോഡഫോണ്‍- ഐഡിയ, റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നിവയുള്‍പ്പെടെയുള്ള ടെലികോം കമ്ബനികള്‍ പ്രീപെയ്ഡ് പ്ലാനുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു.ഏകദേശം 18 മുതല്‍ 25 ശതമാനം വരെയാണ് പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്.

    Read More »
  • NEWS

    ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയാല്‍ ഇനി കനത്ത പിഴ;ബി.ഐ.എസ് അല്ലെങ്കിൽ ഐ.എസ്.ഐ മുദ്ര ഹെൽമറ്റിൽ നിർബന്ധം

    ഹെല്‍മറ്റ് സ്ട്രാപ്പിടാതിരിക്കുക, ബി.ഐ.എസ് മുദ്രയില്ലാത്ത ഹെല്‍മറ്റ് ഉപയോഗിക്കുക തുടങ്ങിയവക്ക് 2000 രൂപ വരെ പിഴ നല്‍കേണ്ടിവരും. പുതുക്കിയ നിബന്ധനകളോടെ 1998ലെ മോട്ടോര്‍വാഹന ചട്ടം കേന്ദ്ര സര്‍ക്കാര്‍ പരിഷ്കരിച്ചു. നിലവില്‍ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും രാജ്യത്ത് ഹെല്‍മറ്റ് നിര്‍ബന്ധമാണ്. സ്ട്രാപ്പിടാതെ ഹെല്‍മറ്റ് അണിഞ്ഞ് ഇരുചക്ര വാഹനമോടിച്ചാലും പിന്നിലിരുന്നാലും 1000 രൂപയും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്) അല്ലെങ്കില്‍ ഐ.എസ്.ഐ അംഗീകാരമില്ലാത്ത ഹെല്‍മറ്റുമായി നിരത്തിലിറങ്ങിയാല്‍ 1000 രൂപയുമാണ് പിഴ. രണ്ട് നിയമ ലംഘനങ്ങള്‍ക്കും കൂടി 2000 രൂപ പിഴ നല്‍കേണ്ടിവരും. ഹെല്‍മറ്റ് അണിഞ്ഞിരുന്നാലും ചുവപ്പ് സിഗ്നല്‍ മറികടന്ന് പായുന്നതടക്കം നിയമലംഘനങ്ങള്‍ക്ക് 2000 രൂപ പിഴ നല്‍കണം. നിയമലംഘകരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്ന് മാസം റദ്ദാക്കുമെന്നും പുതുക്കിയ ചട്ടം വ്യക്തമാക്കുന്നു. അതേസമയം സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ചെറിയ കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി.ഒൻപത് മാസം മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പുതുതായി ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.സാധാരണ ഗതിയില്‍ നാല് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമായിരുന്നില്ല.ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന…

    Read More »
  • NEWS

    പോലീസ് സ്‌റ്റേഷൻ കത്തിച്ച ജനക്കൂട്ടത്തിന്റെ വീടുകൾ ബുൾഡോസർകൊണ്ട്  ഇടിച്ചുനിരത്തി ജില്ലാ ഭരണകൂടം

    ദിസ്പുർ: കസ്റ്റഡി മരണം ആരോപിച്ച് ജനക്കൂട്ടം പോലീസ് സ്റ്റേഷന് തീയിട്ടതിന് പിന്നാലെ അക്രമികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച്  ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. പോലീസ് സ്റ്റേഷൻ കത്തിച്ച കേസിലെ പ്രതികളുടെ അടക്കം വീടുകളാണ് നഗോൺ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്. പോലീസ് കസ്റ്റഡിയിൽ ഒരാൾ മരിച്ചതിനേതുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം അസാമിലെ നഗോണിൽ ഇന്നലെ പോലീസ് സ്റ്റേഷൻ കത്തിച്ചിരുന്നു.ഈ കേസിൽ അറസ്റ്റിലായവരുടെ വീടുകൾ ഉൾപ്പടെയാണ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത്. പോലീസ് സ്റ്റേഷന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. അനധികൃത കയ്യേറ്റങ്ങളാണ് പൊളിച്ചു നീക്കിയതെന്നാണ് ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം നൽകുന്ന വിശദീകരണം.കൂടുതൽ നടപടിയുണ്ടാകുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.എന്നാൽ, ഇവയൊന്നും കൈയേറി നിർമിച്ച വീടുകളല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

    Read More »
  • NEWS

    വിഷു ബമ്പർ റിസൾട്ട്

    തിരുവനന്തപുരം: കേരളാ സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്ബര്‍ BR 85 നറുക്കെടുത്തു. സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ഒന്നാം സമ്മാനം[10 Crore] HB 727990 സമാശ്വാസ സമ്മാനം(1,00,000/-) VB 727990 IB 727990 SB 727990 KB 727990 രണ്ടാം സമ്മാനം [50 Lakhs] IB 117539 മൂന്നാം സമ്മാനം [5 Lakhs] VB 143234 IB 520301 SB 270896 HB 163414 UB 205752 KB 395285 VB 279627 IB 601095 SB 575608 HB 755910 UB 282260 KB 110895 നാലാം സമ്മാനം [1 Lakh] 29825 അഞ്ചാം സമ്മാനം (5,000/-) 0151 0360 0927 1028 1139 1413 2204 2306 2431 3502 3983 4206 4443 4687 5005 5087 5476 5542 5736 5794 5800 6128 6184 6208 6488 6510 7414 7453 8140 8478 9006…

    Read More »
Back to top button
error: