ഡല്‍ഹി പൊലീസ് ഹെഡ്കോണ്‍സ്റ്റബിള്‍മാരെ തെരഞ്ഞെടുക്കുന്നതിന് സ്റ്റാഫ് സെലക്ഷന് കമ്മീഷൻ സെപ്റ്റംബറില്‍ പരീക്ഷ നടത്തും.ഇന്ത്യയിലെവിടെ യുള്ളവര്‍ക്കും റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാം.
പുരുഷന്മാര്ക്ക് 559, വനിതകള്‍ക്ക് 276 ഉള്‍പ്പെടെ ആകെ 835 ഒഴിവുണ്ട്. ഒ.ബി.സി, EWS, SC, ST, വിമുക്തഭടന്മാര് വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്.
യോഗ്യത: ഹയര്‍സെക്കന്‍ഡറി/പ്ല സ്ടു പാസായിരിക്കണം. ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്ക് വേഗത. അല്ലെങ്കില്‍ ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 25 വാക്ക് വേഗത വേണം. പ്രായപരിധി 1.1.2022ല്‍ 18-25. സംവരണവിഭാഗങ്ങള്ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. പുരുഷന്മാര്ക്ക് 165 സെന്റിമീറ്റര്‍ ഉയരവും 78-82 സെന്റിമീറ്റര്‍ നെഞ്ചളവും ഉണ്ടാകണം. വനിതകള്‍ക്ക് 157 സെന്റിമീറ്റര്‍ ഉയരം മതി. പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടെ ചില വിഭാഗങ്ങള്‍ക്ക് ശാരീരികയോഗ്യതയില് ഇളവുണ്ട്. വിജ്ഞാപനം https://ssc.nic.inല്‍. ജൂണ്‍ 16 വരെ അപേക്ഷകള്‍ സ്വീകരിക്കും. 17 വരെ ഫീസ് അടക്കാം.