Month: May 2022

  • Crime

    അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്ത നിലയില്‍; വായിച്ചവരെ ഞെട്ടിച്ച് ‘ആത്മഹത്യകുറിപ്പ്’.!

    ദില്ലി: തെക്കുപടിഞ്ഞാറൻ ദില്ലിയിലെ വസന്ത് വിഹാറിലെ ഒരു ഫ്‌ളാറ്റിൽ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്ത നിലയില്‍. ശനിയാഴ്ച വൈകുന്നേരമാണ് മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി 8.55 ന് വസന്ത് വിഹാറിലെ വസന്ത് അപ്പാർട്ട്‌മെന്‍റിലെ ഫ്ലാറ്റ് നമ്പർ 207 ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുകയായിരുന്നെന്നും വീട്ടിലുള്ളവർ പ്രതികരിക്കുന്നില്ലെന്നും അയല്‍വാസികള്‍ പോലീസിന് വിവരം നല്‍കി. തുടര്‍ന്നാണ് പൊലീസ് എത്തി ഫ്ലാറ്റ് പരിശോധിച്ചത്. പോലീസ് വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ ഗ്യാസ് സിലിണ്ടർ ഭാഗികമായി തുറന്ന നിലയില്‍ കാണപ്പെട്ടു. ഒപ്പം ആത്മഹത്യാക്കുറിപ്പും ഉണ്ടായിരുന്നു. അകത്തെ മുറി പരിശോധിച്ചപ്പോൾ മൂന്ന് മൃതദേഹങ്ങൾ കട്ടിലിൽ കിടക്കുന്നതും കണ്ടെത്തി. ശ്വാസം മുട്ടിയാണ് ഇവർ മരിച്ചതെന്നാണ് അനുമാനമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത് വെസ്റ്റ്) മനോജ് സി പറഞ്ഞു. മഞ്ജുവും മക്കളായ അൻഷികയും അങ്കുവുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ കൊറോണ ബാധിച്ച് മഞ്ജുവിന്റെ ഭർത്താവ് മരിച്ചിരുന്നു, അന്നുമുതൽ കുടുംബം വിഷാദത്തിലായിരുന്നു. ഇതും…

    Read More »
  • India

    ഗോതമ്പിന്‍റെ കയറ്റുമതി വിലക്ക് ഇന്ത്യൻ കർഷകരെ തിരിച്ചടിച്ചു; വില കുത്തനെ കുറഞ്ഞു

    ദില്ലി: റഷ്യ – യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഗോതമ്പ് വില കുതിച്ചുയർന്നപ്പോൾ ഇന്ത്യ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയത് ലോക രാഷ്ട്രങ്ങൾക്കിടയിൽ അമ്പരപ്പുണ്ടാക്കിയിരുന്നു. പിന്നാലെ ആഗോള തലത്തിൽ ഗോതമ്പ് വില കുതിച്ചുയർന്നു. എന്നാൽ കയറ്റുമതി വിലക്കേർപ്പെടുത്തിയതോടെ ഇന്ത്യയിലെ കർഷകരുടെ സ്ഥിതി കഷ്ടത്തിലായി. ആഭ്യന്തര വിപണിയിൽ വില തിരിച്ചടിച്ചതോടെ കർഷകരും വ്യാപാരികളും കടുത്ത നിരാശയിലാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉൽപ്പാദക രാജ്യമാണ് ഇന്ത്യ. ആഗോള തലത്തിൽ ഗോതമ്പ് വില കുതിച്ചുയരുമ്പോഴും രാജ്യത്ത് ഭക്ഷ്യ ക്ഷാമം ഒഴിവാക്കാനാണ് കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയതെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. ലോകത്തിലെ ഏറ്റവും മികച്ച ഗോതമ്പ് കയറ്റുമതിക്കാരായ റഷ്യയിൽ നിന്നും ഉക്രെയ്‌നിൽ നിന്നുമുള്ള വിതരണം കുറഞ്ഞതിനൊപ്പം ഇന്ത്യയുടെ നീക്കവും ഗോതമ്പ് ഉപഭോക്തൃ രാജ്യങ്ങൾക്ക് തിരിച്ചടിയായിരുന്നു. ചിക്കാഗോയിലെയും യൂറോപ്പിലെയും കമ്മോഡിറ്റി എക്സ്ചേഞ്ചുകളിൽ ഗോതമ്പിന്റെ വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാൽ പഞ്ചാബിലെ ഖന്നയിൽ സ്ഥിതി മറ്റൊന്നായി. ഏഷ്യയിലെ ഏറ്റവും വലിയ ധാന്യ വിപണിയാണ് ഇവിടം. ഇവിടെ…

    Read More »
  • Crime

    ഗ്യാൻവാപി കേസ്: വിശദമായ വാദം ഇന്ന് തുടങ്ങും; വാദം വാരാണസി ജില്ലാ കോടതിയിൽ

    ദില്ലി: ഗ്യാൻവാപി കേസിൽ വാരാണസി ജില്ലാ കോടതിയിൽ ഇന്ന് വിശദമായ വാദം കേൾക്കൽ. കേസ് ഫയലുകൾ സിവിൽ കോടതിയിൽ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം സുപ്രീം കോടതി നിർദ്ദേശിച്ചത് പ്രകാരമാണ് കേസ് ജില്ലാ കോടതി പരിഗണിക്കുന്നത്. മെയ് 20 ാം തിയതി കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി, വിചാരണ കോടതി ആദ്യം തീരുമാനിക്കട്ടെയെന്ന് പറഞ്ഞത്. സർവ്വെയ്ക്കെതിരായി മസ്ജിദ് കമ്മിറ്റി നല്കിയ ഹർജി പരിഗണിക്കവെയായിരുന്നു ഇത്. ഗ്യാന്‍വാപി മസ്ജിദ് കേസ് വാരണാസി ജില്ലാ കോടതിയിലേക്ക് മാറ്റിക്കൊണ്ട് അന്ന് സുപ്രീംകോടതിയുടെ ഉത്തരവിറക്കി. സിവില്‍ കോടതി നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മെയ് 17ലെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രാര്‍ഥനയ്ക്ക് മുമ്പ് ശുചീകരണത്തിന് സൗകര്യമൊരുക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ക്കാണ് കോടതി ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ശുചീകരണത്തിനുള്ള കുളം അടച്ചിടാനാവില്ലെന്ന് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കോടതിയുടെ നിര്‍ദ്ദേശം. സർവ്വെയ്ക്കെതിരായി മസ്ജിദ് കമ്മിറ്റി നല്കിയ ഹർജിയാണ് സുപ്രീം കോടതി…

    Read More »
  • Kerala

    കേരളത്തില്‍ ഇന്ന് മുതല്‍ നാലുനാള്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

    തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 26 വരെ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അതേസമയം ഇന്ന് ജില്ലകളിലൊന്നും പ്രത്യേക ജാഗ്രത നിർദ്ദേശമൊന്നും പുറപ്പെടുവിച്ചിട്ടില്ല. കേരളത്തിൽ ഒരു ജില്ലയിലും ഇന്ന് റെഡ്, ഓറഞ്ച്, യെല്ലോ ജാഗ്രതയില്ലെന്നത് ആശ്വാസകരമാണ്. അതേസമയം കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മത്സ്യബന്ധനത്തിന് താത്കാലിക വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. –…

    Read More »
  • Tech

    റെഡ്മി നോട്ട് 11 ടി സീരീസ് എത്തുന്നു

    ചൈനയിൽ റെഡ്മി നോട്ട് 11 ടി സീരീസിന്റെ ലോഞ്ചിംഗ് തീയതി അടുത്തിടെയാണ് ഷവോമി പ്രഖ്യാപിച്ചത്. റെഡ്മി നോട്ട് 11 ടി, റെഡ്മി നോട്ട് 11 ടി പ്രോ എന്നിവ മെയ് 24 ന് ചൈനീസ് പ്രാദേശിക സമയം വൈകുന്നേരം 07:00 മണിക്ക് പുറത്തിറക്കും എന്നാണ് ഷവോമി പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വെയ്‌ബോ പോസ്റ്റിൽ, ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ ന്‍റെ ലോഞ്ച് മെയ് 24 നടക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചടങ്ങിൽ ഷവോമി റെഡ്മി ബഡ്സ് 4 പ്രോയും അവതരിപ്പിക്കും. റെഡ്മി നോട്ട് 11ടി പ്ലസിന്‍റെ നിരവധി സവിശേഷതകളും ഷവോമി പങ്കുവെച്ചിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെയ്‌ബോ പേജ് അനുസരിച്ച്, ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ 144Hz പുതുക്കൽ നിരക്കുള്ള എല്‍സിഡി സ്‌ക്രീനുമായി എത്തുമെന്നാണ് വിവരം. ഡിസ്‌പ്ലേയ്ക്ക് 20.5:9 വീക്ഷണാനുപാതമാണ് ഉണ്ടായിരിക്കുക, ഡിസി ഡിമ്മിംഗ്, ഡോൾബി വിഷൻ പിന്തുണ എന്നിവയും ഈ ഫോണിന് ഉണ്ടായിരിക്കും. ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ല്‍ എന്‍എഫ്സി,…

    Read More »
  • Kerala

    കേരളം ഇന്ധന വില കുറയ്ക്കില്ല; നിലപാട് വ്യക്തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ

    തിരുവനന്തപുരം: ഇന്ധന വില കുറച്ചത് കൊണ്ട് വിലക്കയറ്റം തടഞ്ഞുനിർത്താൻ കഴിയില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം പെട്രോളിനും ഡീസലിനും വില കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് സംസ്ഥാനത്തിലെ ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് ഇന്ധന നികുതിയിൽ അതിഭീമമായ വർധനവ് വരുത്തിയ കേന്ദ്ര നിലപാട് തിരിച്ചറിഞ്ഞ്, ഈ വില കുറയ്ക്കാനാണ് ആവശ്യപ്പെടേണ്ടതെന്നും സംസ്ഥാന ധനമന്ത്രി ആവശ്യപ്പെട്ടു. കെ.എൻ. ബാലഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവശ്യവസ്തുകൾ ഉൾപ്പെടെയുള്ള ചരക്കുകളുടെ വില പിടിവിട്ട് കുതിച്ചുയർന്നു കൊണ്ടിരിക്കുന്നതുമൂലം കേന്ദ്രസർക്കാർ പെട്രോളിന്‍റെ നികുതി 8 രൂപയും ഡീസലിന് 6 രൂപയും കുറയ്ക്കാൻ നിർബന്ധിതമായി. ഇത് സ്വാഗതാർഹമായ ഒരു നടപടിയാണ്, എന്നാൽ 2014 മുതൽ നിരന്തരമായി വർധിപ്പിച്ച നികുതിയാണ് നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാർ കുറവു ചെയ്തത്.  2020 മാർച്ച്, മെയ് കാലയളവിലായി കേന്ദ്രം പെട്രോളിന് 13.32 രൂപയും ഡീസലിന് 17.97 രൂപയും നികുതി വർധിപ്പിച്ചിരുന്നു. ഇപ്പോൾ യഥാർത്ഥത്തിൽ ഈ വർദ്ധനവാണ് കുറവ് ചെയ്തിരിക്കുന്നത്. എന്നാൽ ബിജെപി സർക്കാർ 2014ൽ…

    Read More »
  • India

    ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി പുറപ്പെട്ടു, ജോ ബൈഡനുമായും കൂടിക്കാഴ്ച

    ദില്ലി: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേക്ക് പുറപ്പെട്ടു. ഈ മാസം 24 ന് ടോക്കിയോയിലാണ് നാലാമത് ക്വാഡ് ഉച്ചകോടി നടക്കുക. ഉച്ചകോടിക്കിടെ നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തും. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായും മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ രാജ്യങ്ങളുടെ തലവന്മാരും ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും. ബൈഡനുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നിതിനായി കൂടുതൽ ചർച്ച നടത്തുമെന്നാണ് മോദി അറിയിച്ചത്. ഇന്ത്യ-ജപ്പാൻ പ്രത്യേക സ്ട്രാറ്റജിക്, ഗ്ലോബൽ പാർട്ണർഷിപ്പ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജപ്പാൻ പ്രധാനമന്ത്രിയുമായി സംസാരിക്കും. ക്വാഡ് ഉച്ചകോടിയിൽ ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും ആഗോള പ്രശ്‌നങ്ങളെക്കുറിച്ചും ചർച്ച നടത്തും. ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക സഹകരണം രാജ്യത്തിന് പ്രധാനമാണ്. കഴിഞ്ഞ കൂടിക്കാഴ്ചയിൽ ഇന്ത്യയിലേക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൊതു-സ്വകാര്യ രം​ഗത്ത് വൻ നിക്ഷേപം നടത്താമെന്ന് ജപ്പാൻ അറിയിച്ചിരുന്നു. ഈ ലക്ഷ്യത്തോടെ ജപ്പാനിലെ വ്യവസായ പ്രമുഖരുമായി…

    Read More »
  • Crime

    ആലപ്പുഴയിൽ നിന്ന് 17 വർഷം മുൻപ് കാണാതായ രാഹുലിന്റെ അച്ഛൻ ജീവനൊടുക്കി

    ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് കാണാതായ രാഹുലിന്റെ അച്ഛൻ എ കെ രാജു ജീവനൊടുക്കി. കഴിഞ്ഞ 18 ന് രാഹുലിനെ കാണാതായിട്ട് 17 വർഷം തികഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജു ജീവനൊടുക്കിയത്. ഈ സമയത്ത് മിനി വീട്ടിലുണ്ടായിരുന്നില്ല. എന്നാൽ താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് രാജു ഭാര്യ മിനിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. മിനി അയൽക്കാരെ വിവരം അറിയിച്ചുവെങ്കിലും ഇവർ എത്തിയപ്പോഴേക്കും രാജു തൂങ്ങിമരിച്ചിരുന്നു. മൃതശരീരം ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്പതികളുടെ മകനായ രാഹുലിനെ 2005 മേയ് 18നാണ് കാണാതായത്. കാണാതാകുമ്പോൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വീടിന് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു രാഹുല്‍. ഇവിടെ നിന്നാണ് കാണാതായത്. ആലപ്പുഴ പൊലീസും ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കണ്ടെത്താനായില്ല. രാഹുലിന്റെ മുത്തച്ഛന്‍ ശിവരാമപണിക്കരുടെ പരാതിയെ തുടര്‍ന്ന് 2009 ൽ എറണാകുളം സി ജെ എം കോടതി…

    Read More »
  • NEWS

    എന്താണ് മങ്കിപോക്‌സ്? കേരളത്തിലും ജാഗ്രതാ നിർദേശം

    മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ കുരങ്ങ് വസൂരി.പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958 ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒന്‍പത് വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ കുരങ്ങ് വസൂരി ആദ്യമായി കണ്ടെത്തിയത്. രോഗ പകര്‍ച്ച രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കുരങ്ങ് വസൂരി പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ കുരങ്ങ് വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്ബര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്ബര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്ബര്‍ക്കത്തിലൂടെയാണ്…

    Read More »
  • NEWS

    ഗൂഗിൾ മാപ്പ് വഴിതെറ്റിക്കും; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

    തിരുവനന്തപുരം: ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച്‌ വഴി തിരയുന്നവര്‍ക്ക് പുതിയ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ട്രാഫിക് കുറവുള്ള റോഡുകളാണ് ഗൂഗിള്‍ മാപ്പ് അല്‍ഗോരിതം ആദ്യം കാണിക്കുക. എന്നാല്‍, ഈ വഴികള്‍ സുരക്ഷിതമാകണമെന്നില്ല.ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്ബോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം- മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മഴക്കാലങ്ങളിലും രാത്രികാലങ്ങളിലും അപകടസാധ്യത കൂടുന്നതിനാല്‍ അപരിചിതമായ റോഡുകള്‍ തിരഞ്ഞെടുക്കരുതെന്നാണ് മുന്നറിയിപ്പ്. കൂടാതെ, സിഗ്നല്‍ നഷ്ടപ്പെടാന്‍ സാധ്യത ഉള്ള റൂട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്നുണ്ട്.

    Read More »
Back to top button
error: