IndiaNEWS

ഇന്ത്യക്ക് അഭിമാനം: 10 ലക്ഷം ആശ പ്രവർത്തകർക്ക് ലോകാരോഗ്യ സംഘടനയുടെ അതുല്യ സേവന പുരസ്കാരം

ദില്ലി: ഇന്ത്യയിലെ ആശ പ്രവർത്തകർക്ക് ലോകത്തിന്റെ അംഗീകാരം. ഇന്ത്യയിലെ 10 ലക്ഷത്തോളം വരുന്ന ആശ പ്രവർത്തകർക്കാണ് ആരോഗ്യമേഖലയിലെ അതുല്യ സേവനത്തിനുള്ള പുരസ്കാരം ലഭിച്ചത്.

ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആറ് അവാർഡുകളിൽ ഒന്നാണ് ആശ പ്രവർത്തകർക്ക് ലഭിച്ചത്. പുരസ്കാരം ഗ്രാമീണ ഇന്ത്യയിൽ നൽകുന്ന ആരോഗ്യ സേവനങ്ങൾക്കും കൊവിഡ് കാലത്തെ അസാധാരണ പ്രവർത്തനത്തിനുമുള്ള അംഗീകാരമാണ്. ജനീവയിൽ ലോകാരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ സംഘടനയുടെ മേധാവി റ്റെഡ്റോസ് അധാനോമാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ ആശ സേന കൊവിഡ് കാലത്തടക്കം നൽകിയത് വിലമതിക്കാനാവാത്ത സേവനമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. അഫ്ഗാനിസ്ഥാനിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച പോളിയോ വാക്സീൻ ദൗത്യ സംഘത്തിനും പുരസ്കാരമുണ്ട്.

Back to top button
error: