വെളുത്തുള്ളി നമ്മുടെയെല്ലാം അടുക്കളയിലെ സുപ്രധാന ചേരുവയാണ്. ഏതു കറി വിഭവം തയ്യാറാക്കാൻ ആയാലും വെളുത്തുള്ളി പ്രധാനമായിരിക്കും.വിഭവത്തിൻ്റെ സ്വാദ് തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ളതാണ് ഇതിന്റെ സവിശേഷ രുചി. എന്നാൽ രുചി മാത്രമല്ല, ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് സ്വഭാവമുള്ളതിനാൽ ഇതിന് ഏറെ ഔഷധ ഗുണങ്ങളുമുണ്ട്.
അല്ലിസിൻ എന്ന സംയുക്തമാണ് വെളുത്തുള്ളിക്ക് ഇത്രയധികം ഗുണങ്ങൾ നൽകുന്നത്.ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് ഇത്. വിറ്റാമിൻ സി, കെ, ഫോളേറ്റ്, നിയാസിൻ, തയാമിൻ എന്നിവയും വെളുത്തുള്ളിയിൽ ധാരാളമായി കാണപ്പെടുന്നുണ്ട്.ഇത്തരം പോഷകങ്ങൾ എല്ലാം നിറഞ്ഞിരിക്കുന്നത് കൊണ്ടു തന്നെ ദൈനംദിന ഭക്ഷണത്തിലൂടെ ഇത് ഉള്ളിൽ ചെല്ലുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല.ശരീരത്തിന് ഏറെ ഗുണകരവും സ്വാദിഷ്ടവുമായ വെളുത്തുള്ളി അച്ചാർ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകൾ:
വെളുത്തുള്ളി – അര കിലോ
പച്ചമുളക് – 5 എണ്ണം
ഇഞ്ചി – I കഷണം
വേപ്പില
കടുക് – കുറച്ച്
വിനാഗിരി – I l 2 കപ്പ്
അച്ചാറു പൊടി – 50 g
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വെളുത്തുള്ളി തൊലി കളഞ്ഞ് 5 മിനിറ്റ് ആവിയിൽ പുഴുങ്ങുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക.അതിലേക്ക് വേപ്പില, വട്ടത്തിൽ അരിഞ്ഞ പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക.ഇതിലേക്ക് മഞ്ഞൾപ്പൊടിയും അച്ചാറു പൊടിയും ചേർത്ത് ഇളക്കുക.ഇതിലേക്ക് വിനാഗിരി യും ,ഉപ്പും ചേർക്കുക.ആവശ്യമെങ്കിൽ കുറച്ച് പഞ്ചസാരയും ചേർക്കാം.ഇതിലേക്ക് ആവിയിൽ പുഴുങ്ങിയ വെളുത്തുള്ളി ചേർക്കാം.രുചികരമായ വെളുത്തുള്