ന്യൂഡല്‍ഹി: അന്താരാഷ്‌ട്രവില ഉയര്‍ന്നിട്ടും പൊതുമേഖലാ എണ്ണവിതരണക്കമ്ബനികള്‍ തുടര്‍ച്ചയായി ദീര്‍ഘനാള്‍ വില പരിഷ്‌കരിത്തതുമൂലം സ്വകാര്യ എണ്ണക്കമ്ബനികള്‍ വന്‍ നഷ്‌ടം നേരിടുന്നതായി റിലയന്‍സ് ബി.പി മൊബിലിറ്റി ലിമിറ്റഡ് (ആര്‍.ബി.എം.എല്‍) കേന്ദ്രസര്‍ക്കാരിന് അയച്ചകത്തില്‍ വ്യക്തമാക്കി.
ഡീസലിന് 24.09 രൂപയും പെട്രോളിന് 13.08 രൂപയും നഷ്‌ടത്തിലാണ് ഇപ്പോള്‍ വില്പനയെന്നും റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്റെയും ബ്രിട്ടീഷ് കമ്ബനിയായ ബി.പിയുടെയും സംയുക്തസംരംഭമായ ആര്‍.ബി.എം.എല്‍ ചൂണ്ടിക്കാട്ടി.പ്രതിമാസം 700 കോടി രൂപയുടെ വരുമാനനഷ്‌ടമാണ് ആര്‍.ബി.എം.എല്‍ നേരിടുന്നതെന്നും കത്തിൽ പറയുന്നു.