Month: May 2022

  • NEWS

    കോട്ടയത്ത് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

    കോട്ടയം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കോട്ടയം മറ്റക്കരയിൽ കെഴുവന്‍കുളം താന്നിക്കതടത്തില്‍ ശാന്തയാണ് മകള്‍ രാജേശ്വരിയുടെ വെട്ടേറ്റ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അമ്മയും മകളും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നുവെന്നും ഉച്ചയ്ക്ക് രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവില്‍, മകള്‍ ശാന്തയെ വെട്ടുകയായിരുന്നുവെന്നും അയല്‍വാസികള്‍ വ്യക്തമാക്കി.     വാക്കത്തികൊണ്ട് തലയിലും മുഖത്തും വെട്ടേറ്റ ശാന്ത പുറത്തേക്കോടുകയായിരുന്നു.തുടര്‍ന്ന് അയല്‍വാസികള്‍ വിവരമറിയിച്ചതിനുസരിച്ച് പൊലീസെത്തി ശാന്തയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. സംഭവത്തില്‍ മകള്‍ രാജേശ്വരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • India

    കര്‍ണാടകയിലെ ബീഫ് വിവാദത്തിൽ ആര്‍എസ്എസിനെതിരെ സിദ്ധരാമയ്യ

    കര്‍ണാടകയിലെ ബീഫ് വിവാദത്തിൽ ആര്‍എസ്എസിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ രംഗത്ത്. താനൊരു ഹിന്ദുവാണെന്നും ആവശ്യമെങ്കിൽ ബീഫ് കഴിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.     കർണാടകത്തിലെ തുമക്കുരു ജില്ലയിലെ ഒരു പൊതു പരിപാടിയിൽ വച്ചാണ് സിദ്ധരാമയ്യയുടെ വിമർശനം. “ഞാനൊരു ഹിന്ദുവാണ്. ഇതുവരെ ബീഫ് കഴിച്ചിട്ടില്ല, വേണമെങ്കില്‍ കഴിക്കും. അതെന്‍റെ അവകാശമാണ്. എന്നോട് കഴിക്കരുതെന്ന് പറയാന്‍ നിങ്ങള്‍ ആരാണ്’ സിദ്ധരാമയ്യ ചോദിച്ചു.   ആർഎസ്എസ് മതത്തിന്‍റെ പേരിൽ അതിർവരമ്പുകൾ ഉണ്ടാക്കുന്നു. സഹജീവികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്. ഒരു മതത്തിലുള്ള ആളുകൾ മാത്രമല്ല ബീഫ് കഴിക്കുന്നത്, ഹിന്ദുക്കളും ക്രിസ്ത്യാനികളും ബീഫ് കഴിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
  • Kerala

    കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബുധനാഴ്ച തിരുവനന്തപുരത്ത് എത്തും

    കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബുധനാഴ്ച തിരുവനന്തപുരത്ത് എത്തും. ബുധനാഴ്ച വൈകിട്ട് 8.30ന് ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിന്‍റെ ടെക്നിക്കൽ ഏരിയായിൽ വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് രാജ്ഭവനിലെത്തി അദ്ദേഹം വിശ്രമിക്കും.     വ്യാഴാഴ്ച രാവിലെ 11.30ന് നിയമസഭയിൽ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ വനിതാ സാമാജികസമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിന് ശേഷം രാജ്ഭവനിൽ വിശ്രമിച്ച ശേഷം വൈകുന്നേരം അഞ്ചിന് അദ്ദേഹം ഡൽഹിക്ക് മടങ്ങും. മറ്റ് ഔദ്യോഗിക പരിപാടികളൊന്നും രാഷ്ട്രപതിക്കുള്ളതായി അറിയിച്ചിട്ടില്ല.    

    Read More »
  • India

    മസ്ജിദ് കമ്മറ്റിയുടെ വാദം ആദ്യം കേൾക്കാൻ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ്

    ഗ്യാൻവാപി മസ്ജിദ് തർക്കത്തിൽ ഹർജികൾ നിലനിൽക്കില്ലെന്ന മസ്ജിദ് കമ്മറ്റിയുടെ വാദം ആദ്യം കേൾക്കാൻ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ്. ഈ മാസം 26 മുതൽ വാദം കേൾക്കൽ ആരംഭിക്കും. അതിനിടെ ഖുതബ് മിനാറിൽ ഖനനം ആവശ്യപ്പെട്ടുള്ള ഹർജികളിൽ ദില്ലി സാകേത് കോടതി ജൂണ് 9ന് വിധി പറയും. ഖുതബ് മിനാർ ആരാധനയ്ക്ക് വിട്ടു നൽകാൻ കഴിയില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും കോടതിയിൽ നിലപാടെടുത്തു.സുപ്രിംകോടതി നിർദേശ പ്രകാരം ഇരുവിഭാഗതിന്റെയും വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് വാരണാസി ജില്ലാ കോടതിയുടെ തീരുമാനം. ഉത്തരവ് പ്രകാരം ഹർജികൾ നിലനിൽക്കില്ലെന്ന മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയിൽ വാരണാസി ജില്ലാ കോടതി ആദ്യം വാദം കേൾക്കും. തർക്ക പ്രദേശത്ത് പൂജയും പ്രാർത്ഥനയും അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ട് അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്നാണ് മസ്ജിദ് കമ്മറ്റിയുടെ വാദം. ഈ മാസം 26 മുതലാണ് വാദം കേൾക്കൽ ആരംഭിക്കുക.   അതേസമയം, സർവേ റിപ്പോർട്ടിൽ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം…

    Read More »
  • India

    പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ല അറസ്റ്റിൽ

    പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ല അറസ്റ്റിൽ .അഴിമതി ആരോപണത്തെ തുടര്‍ന്ന് പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിലെ ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പുറത്താക്കിയിരുന്നു.സംസ്ഥാനത്ത് ഒരു പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ടെന്‍ഡര്‍ വിളിച്ചതില്‍ ഒരു ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടതിനാണ് മന്ത്രിയെ പുറത്താക്കിയത്. ഇതിന് പിന്നാലെ പഞ്ചാബ് പോലീസിലെ ആന്റി കറപ്ഷന്‍ വിഭാഗം സിംഗ്ലയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മന്ത്രി കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന് പിന്നാലെയായിരുന്നു പുറത്താക്കല്‍ നടപടിയും അറസ്റ്റും.   ഇന്ത്യയില്‍ ഇത് രണ്ടാം തവണയാണ് അഴിമതി ആരോപണം നേരിട്ട ഒരു മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുന്നത്. 2015-ല്‍ ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരില്‍ നിന്ന് ഒരു മന്ത്രിയെ അരവിന്ദ് കെജ്രിവാള്‍ പുറത്താക്കിയിരുന്നു. ആംആദ്മി പാര്‍ട്ടിയെ ഒരുപാട് പ്രതീക്ഷയോടെയാണ് ജനങ്ങള്‍ അധികാരത്തിലേറ്റിയതെന്നും അതുകൊണ്ടുതന്നെ ഒരു ശതമാനം അഴിമതി പോലും വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു.ഭാരതാംബയ്ക്ക് അരവിന്ദ് കെജ്രിവാളിനേപ്പോലെ ഒരു മകനും ഭഗവന്ത് മാനേപ്പോലെ ഒരു പട്ടാളക്കാരനുമുള്ളപ്പോള്‍ അഴിമതിക്കെതിരായ പോരാട്ടം…

    Read More »
  • Kerala

    നിർമാതാവ് വിജയ് ബാബു ഈ മാസം 30 ന് നാട്ടിലെത്തും

    പീഡനകേസിൽ മുൻകൂർ ജാമ്യം തേടുന്ന സിനിമാ നിർമാതാവ് വിജയ് ബാബു ഈ മാസം 30 ന് നാട്ടിലെത്തും. മടക്കയാത്രയുമായി ബന്ധപ്പെട്ട ടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കി.   മടക്കയാത്രാ ടിക്കറ്റ് ഹാജരാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തിലാണ് വിജയ് ബാബു ടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കിയത്.വിജയ് ബാബുവിനോട് കേരളത്തിലെത്താൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നല്‍കിയിരുന്നു.   അതിന് ശേഷം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാന്‍ തയ്യാറാണെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ ദുബൈയിലേക്ക് കടന്നതാണ് വിജയ് ബാബു. തുടര്‍ന്ന് ജോര്‍ജിയയിലേക്കും പോയിരുന്നു. അവിടെ നിന്നുമാണ് തിങ്കളാഴ്ച ദുബൈയിലേക്ക് മടങ്ങിയെത്തിയത്. പ്രതിയെ രാജ്യത്തെത്തിക്കാൻ എംബസി മുഖേന നടത്തുന്ന ശ്രമങ്ങൾ സർക്കാർ കോടതിയെ അറിയിക്കും. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീംകോടതിയെ സമീപിക്കാനാണ് പ്രതിഭാഗം അഭിഭാഷകരുടെ തീരുമാനം.

    Read More »
  • Kerala

    തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ്-​ബി​ജെ​പി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ണ്ടെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

    തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ്-​ബി​ജെ​പി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. എ​റ​ണാ​കു​ള​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​മാ തോ​മ​സ് ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ ഓ​ഫീ​സി​ൽ പോ​യി വോ​ട്ട് തേ​ടി​യ​ത് ബി​ജെ​പി-​യു​ഡി​എ​ഫ് ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​പോ​ലെ​യാ​ണ് ഇ​ത്ത​വ​ണ​യും നീ​ക്കം. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച സ്വീ​കാ​ര്യ​ത ക​ണ്ട് എ​സ്ഡി​പി​ഐ​യെ​യും കോ​ണ്‍​ഗ്ര​സ് ഒ​പ്പം കൂ​ട്ടി. പ​രാ​ജ​യ ഭീ​തി​മൂ​ല​മാ​ണ് യു​ഡി​എ​ഫ് വ​ർ​ഗീ​യ ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ തേ​ടു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ ​ജോ​സ​ഫ് വ​ള​രെ​യേ​റെ മു​ന്നി​ൽ എ​ത്തി​യെ​ന്നും ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ അ​ദ്ദേ​ഹ​ത്തി​നു​ണ്ടെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി.

    Read More »
  • LIFE

    വിക്രം ആഘോഷങ്ങൾക്ക് കേരളത്തിൽ തുടക്കമിടാൻ കമൽഹാസനും ടീമും മെയ് 27 നു കൊച്ചിയിൽ

      തെന്നിത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഉലകനായകൻ കമൽ ഹാസന്റെ വിക്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കമൽ ഹാസനും താരങ്ങളും കേരളത്തിലെത്തുന്നു. മെയ് 27 നു വൈകുന്നേരം 4.30 ന് കൊച്ചി ലുലു മാളിൽ ആണ് പരിപാടി നടക്കുന്നത്. ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് കേരളത്തിൽ വിക്രം വിതരണത്തിനെത്തിക്കുന്നത്. തനിക്കെന്നും പ്രിയപ്പെട്ട കേരളത്തിലേക്ക് ആരാധകരെ കാണാനും വിക്രം വിശേഷങ്ങൾ പങ്കുവയ്ക്കാനും കമൽഹാസൻ എത്തുമ്പോൾ, അദ്ദേഹത്തിനൊപ്പം ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ്, മറ്റു താരങ്ങൾ, അണിയറപ്രവർത്തകർ പ്രസ്തുത ചടങ്ങിൽ പങ്കെടുക്കും. താരപ്പകിട്ടോടെ എത്തുന്ന വിക്രം സിനിമയിൽ സൂര്യയുടെ സാന്നിദ്ധ്യം കൂടി എത്തിയ ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ദൃശ്യ വിസ്മയത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയ താരങ്ങൾ ഉള്ള ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയപ്പോൾ തന്നെ മാസ്സ് എന്റെർറ്റൈനെർ എന്നുള്ള വിലയിരുത്തൽ പ്രേക്ഷകരുടെ…

    Read More »
  • Crime

    പ്രവാസിയെ കബളിപ്പിച്ച്‌ 1.04 കോടി തട്ടിയെടുത്ത കേസില്‍ നടി ശാലു മേനോനും മാതാവ്‌ കലാ ദേവിക്കുമെതിരേ വിചാരണ തുടങ്ങി

         സോളാര്‍ പാനലും തമിഴ്‌ നാട്ടില്‍ വിന്‍ഡ്‌ മില്ലും സ്‌ഥാപിച്ചു നല്‍കാമെന്ന്‌ വിശ്വസിപ്പിച്ച്‌ ടെക്‌സ്‌റ്റൈല്‍ ഉടമയായ പ്രവാസി റാസിക്‌ അലിയെ കബളിപ്പിച്ച്‌ 1.04 കോടി തട്ടിയെടുത്ത കേസില്‍ രണ്ടും മൂന്നും പ്രതികളായ നടി ശാലു മേനോനും മാതാവ്‌ കലാ ദേവിക്കുമെതിരേ വിചാരണ തുടങ്ങി. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയാണ്‌ പ്രതികളെ വിചാരണ ചെയ്യുന്നത്‌. പ്രോസിക്യൂഷന്‍ ഭാഗത്തേക്ക്‌ 11 സാക്ഷികളെ വിസ്‌തരിക്കുകയും 16 രേഖകള്‍ കോടതി അക്കമിട്ട്‌ തെളിവില്‍ സ്വീകരിക്കുകയും ചെയ്‌തു. മൂന്ന് സാക്ഷികള്‍ ജൂണ്‍ ഒന്നിന്‌ ഹാജരാകാനും മജിസ്‌ട്രേട്ട്‌ അഭിനിമോള്‍ രാജേന്ദ്രന്‍ ഉത്തരവിട്ടു. ഇതേകേസില്‍ കുറ്റസമ്മതം നടത്തിയ ഒന്നാം പ്രതി ബിജു രാധാകൃഷ്‌ണനെ മൂന്ന് വര്‍ഷം തടവിനും 10, 000 രൂപ പിഴയൊടുക്കാനും 2020 ഒക്‌ടോബര്‍ 21 ന്‌ കോടതി ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതിക്കെതിരായ കേസ്‌ തീര്‍ന്നതിനാല്‍ രണ്ടും മൂന്നും പ്രതികള്‍ക്കെതിരായ കേസ്‌ റീ ഫയല്‍ ചെയ്‌താണ്‌ വിചാരണ തുടങ്ങിയത്‌. പരാതിക്കാരനും പ്രവാസിയുമായ റാസിക്‌ അലിയാണു…

    Read More »
  • LIFE

    സ്പേസ് ക്യാമ്പിന്റെ മനം കവർന്ന് ‍സെറിബ്രൽ പാൾസിയെ തോല്പിച്ച ആര്യ രാജ്

    തിരുവനന്തപുരം: അന്യഗ്രഹജീവനെപ്പറ്റി പഠിക്കുന്ന ആസ്റ്റ്രോബയോളജിസ്റ്റ് ആകണമെന്ന സ്വപ്നവുമായി സെറിബ്രൽ‍ പാൾ‍സി എന്ന ഗുരുതരശാരീരികാലാവസ്ഥ യെ വെല്ലുവിളിച്ചു മുന്നേറുന്ന ആര്യ രാജ് ആവേശവും പ്രചോദനവുമായി യുഎൽ‍ സ്‌പേസ് ക്യാമ്പിൽ. ആദ്യമായി ഐസർ‍ (ഇൻ‍ഡ്യൻ‍ ഇൻ‍സ്റ്റിറ്റ്യൂട്ട് ഓഫ് സയൻ‍സ് എജ്യൂക്കേഷൻ‍ ആൻ‍ഡ് റിസർ‍ച്ച്) പ്രവേശനം നേടിയ സെറിബ്രൽ‍ പാൾ‍സി ബാധിച്ച വിദ്യാർ‍ത്ഥിനിയാണ് ആര്യ. കോവളത്തെ കേരള ആർ‍ട്‌സ് ആൻ‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ യുഎൽ സ്പേസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ത്രിദിനക്യാമ്പിന്റെ ഉദ്ഘാടനവേദി പ്രമുഖശാസ്ത്രജ്ഞർക്കൊപ്പം പങ്കിട്ട ആര്യയോട് മുഖ്യാതിത്ഥിയായി പങ്കെടുത്ത ഐ.ഐ.എസ്.റ്റി. രജിസ്ട്രാറും പ്രൊഫസറുമായ ഡോ. വൈ.വി.എൻ‍. കൃഷ്ണമൂർത്തി ഓട്ടോഗ്രാഫ് വാങ്ങിയത് സദസിനെ സന്തോഷക്കണ്ണീർ അണിയിച്ചു. ആര്യയെ നേരിട്ടു കാണാനാണു താൻ മുഖ്യമായും എത്തിയതെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. “അന്യഗ്രഹജീവന്റെ സാദ്ധ്യതകളെ പറ്റി യുഎൽ സ്പേസ് ക്ലബ്ബ് നടത്തിയ വെബിനാറിൽ‍ ആര്യ അവതരിപ്പിച്ച അവതരണം ഞാൻ കേട്ടിരുന്നു. അത് എന്നെ അത്ഭുതപ്പെടുത്തി.” അദ്ദേഹം പറഞ്ഞു. സ്ഥിരോത്സാഹംകൊണ്ടു പരിമിതികളെ മറികടക്കുന്ന ആര്യ വിദ്യാർത്ഥിസമൂഹത്തിനാകെ പ്രചോദനമാണെന്നു പറഞ്ഞ കൃഷ്ണമൂർത്തി, ആര്യ…

    Read More »
Back to top button
error: