തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ ഓഫീസിൽ പോയി വോട്ട് തേടിയത് ബിജെപി-യുഡിഎഫ് ബന്ധത്തിന്റെ തെളിവാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ ഉണ്ടാക്കിയ ധാരണപോലെയാണ് ഇത്തവണയും നീക്കം.
എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ച സ്വീകാര്യത കണ്ട് എസ്ഡിപിഐയെയും കോണ്ഗ്രസ് ഒപ്പം കൂട്ടി. പരാജയ ഭീതിമൂലമാണ് യുഡിഎഫ് വർഗീയ കക്ഷികളുടെ പിന്തുണ തേടുന്നത്. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വളരെയേറെ മുന്നിൽ എത്തിയെന്നും ജനങ്ങളുടെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.