Month: May 2022
-
Business
സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് വെട്ടിക്കുറച്ച് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്കുകളില്‍ മാറ്റം വരുത്തി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ. ജൂണ്‍ ഒന്നുമുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം 50 ലക്ഷം രൂപ വരെയുള്ള സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ നിരക്ക് പുതുക്കി 2.75 ശതമാനമാക്കി. നിലവില്‍ നല്‍കിയിരുന്നത് 2.90 ശതമാനമായിരുന്നു. ബാങ്ക് നിക്ഷേപ പലിശ നിരക്കും ഉയര്‍ത്തിയിട്ടുണ്ട്. 100 കോടി രൂപ മുതല്‍ 500 കോടി രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.90 ശതമാനത്തില്‍ നിന്നും 3.10 ശതമാനമായാണ് ഉയര്‍ത്തിയത്. അഞ്ഞൂറു കോടി രൂപ മുതല്‍ 1000 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.40 ശതമാനം പലിശ ലഭിക്കും. ആയിരം കോടിക്ക് മുകളിലാണ് നിക്ഷേപമെങ്കില്‍ പലിശ നിരക്ക് 3.55 ശതമാനമാണ്. ഈ നിക്ഷേപങ്ങളുടെ നിലവിലെ പലിശ നിരക്ക് 2.90 ശതമാനമായിരുന്നു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ വിവിധ കാലാവധിയിലുള്ളതും രണ്ടു കോടി രൂപയ്ക്ക് താഴെയുള്ളതുമായ നിക്ഷേപങ്ങള്‍ക്ക് മൂന്നു മുതല്‍ 5.50 ശതമാനം വരെയാണ് പലിശ നല്‍കുന്നത്.…
Read More » -
NEWS
സൗദിയിൽ വനിതാ നഴ്സുമാരുടെ ഒഴിവുകൾ; നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം
റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന വനിതാ നഴ്സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/ പോസ്റ്റ് ബി.എസ്.സി നഴ്സിംഗും സി.ഐ.സി.യു/ സി.സി.യു അഡള്‍ട്ട് ഇവയില്‍ ഏതെങ്കിലും ഡിപ്പാര്‍ട്‌മെന്റില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ, ആധാര്‍, ഫോട്ടോ, പാസ്‌പോര്‍ട്ട്, ബി.എസ്.സി ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക‌്സ്പീരിയന്‍സ് (പ്രീവിയസ്), സ്റ്റില്‍ വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് (സ്‌കാന്‍ഡ്) സഹിതം [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷകള്‍ അയക്കാം. ആകര്‍ഷകമായ ശമ്ബളം ലഭിക്കും. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യം. അവസാന തീയതി മേയ് 26. സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്സിന്റെ ടോള്‍ ഫ്രീ നമ്ബറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. email:[email protected]
Read More » -
NEWS
ചെന്നൈയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
ചെന്നൈ: ബിജെപി നേതാവിനെ വെട്ടിക്കൊന്നു.ചെന്നൈയിലെ ചിന്താദ്രിപ്പേട്ടിലാണ് സംഭവം.ന്യൂനപക്ഷ മോർച്ചയുടെ സൗത്ത് ചെന്നൈ ജില്ലാ പ്രസിഡൻ്റായ ബാലചന്ദ്രനാണ് മരിച്ചത്.രാത്രി 9 മണിയോടെ ആറു പേരടങ്ങിയ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ഇദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാരൊക്കെ നോക്കിനിൽക്കെയായിരുന്നു ആക്രമണം.മരിച്ചെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് സംഘം സ്ഥലം വിട്ടത്. പോലീസ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.ന്യുനപക്ഷ മതതീവ്രവാദ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
Read More » -
Crime
കുറ്റാന്വേഷണ കഥയെക്കാൾ ദുരൂഹമായ അബ്ദുൽ ജലീൽ കൊലപാതകം. പ്രവാസിയായ ജലീലിനെ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി യഹിയ ഒടുവിൽ അറസ്റ്റിൽ
മലപ്പുറം: മെയ് 15നാണ് അബ്ദുൽ ജലീലിൽ നെടുമ്പാശ്ശേരിയിൽ ഫ്ലൈറ്റിറങ്ങിയത് . അഗളി സ്വദേശിയായ അയാൾ പത്ത് വര്‍ഷത്തോളമായി ജിദ്ദയിലെ ഒരു അറബിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സർണക്കടത്ത് സംഘം നെടുമ്പാശ്ശേരിയിൽ നിന്നാണ് ജലീലിനെ തട്ടിക്കൊണ്ടു പോയത്. തുടർന്ന് പതിനെട്ടാം തീയതി അർദ്ധരാത്രി, ബോധരഹിതനാകുന്നതു വരെ പല സ്ഥലങ്ങളിലായി കൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ചു. ശരീരമാകെ ഇഞ്ചപോലെ തല്ലിച്ചതച്ചു. തുടർന്ന് 19 വ്യാഴാഴ്ച രാവിലെ 7 മണിയോടെ പദ്ധതിയുടെ ആസൂത്രകനായ യഹിയ, ജലീലിനെ കാറിൽ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ എത്തിച്ചു. റോഡരുകിൽ കിടക്കുന്നത് കണ്ട് എടുത്തുകൊണ്ടു വന്നതാണെന്ന് പറഞ്ഞ് യഹിയ രക്ഷപെട്ടു. ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്ന ജലീൽ അന്ന് രാത്രി പന്ത്രണ്ടരയോടെ മരിച്ചു. തട്ടിക്കൊണ്ടു പോയതിനും മർദ്ദനത്തിനും പങ്കാളികളായ അൽത്താഫ്, റഫീക്ക് മുഹമ്മദ്, മുസ്തഫാ എന്ന മുത്തു, അനസ് ബാബു എന്ന മണി, മുഹമ്മദ് അബ്ദുൽ അലി എന്ന അനിമോൻ, മണികണ്ഠൻ എന്ന ഉണ്ണി എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. മുഖ്യപ്രതിയായ യഹിയയെ ഇന്നലെ…
Read More » -
India
ടീലേ വാലി മസ്ജിദിനും അവകാശവാദവുമായി ഹിന്ദുസംഘടനകൾ
വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിനും മഥുരയിലെ ഷാഹി ഈദ്ഗാഹിനും, ഖുതബ് മിനാറിനും പിന്നാലെ ലഖ്‌നൗവിലെ ചരിത്രപ്രസിദ്ധമായ ടീലേ വാലി മസ്ജിദിനും അവകാശവാദവുമായി ഹിന്ദുസംഘടനകൾ രംഗത്ത്. പള്ളി നിൽക്കുന്ന സ്ഥലം യഥാർഥത്തിൽ ‘ലക്ഷ്മൺ ടീല അല്ലെങ്കിൽ ലക്ഷ്മണന്റെ കുന്ന് ആണെന്നാണ് സംഘടനകൾ അവകാശപ്പെടുന്നത്.ഹനുമാൻ സ്തുതികളോടെ ‘ലക്ഷ്മൺ ടീല മുക്തി സങ്കല്പ് യാത്ര’ എന്ന പേരിൽ ഞായറാഴ്ച പള്ളി നിൽക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധ ജാഥ നടത്തുമെന്ന് സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. ഇതു തടഞ്ഞ പൊലീസ് ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് റിഷി തൃവേദിയെ ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തിരുന്നു. ഹിന്ദു സംഘടനകൾക്കെതിരേ മുസ്‌ലിം സംഘടനകൾ പ്രതിഷേധവുമായി എത്തുമെന്ന മുന്നറിയിപ്പിനെത്തുടർന്നായിരുന്നു പൊലീസ് നീക്കം. ഗോമതി നദിക്കരയിൽ പ്രസിദ്ധമായ ഇമാംബാരയ്ക്കടുത്തായാണ് പള്ളി. ചരിത്രരേഖകൾ പ്രകാരം 16-ാം നൂറ്റാണ്ടിലാണ് പള്ളി പണികഴിപ്പിച്ചത്. ലക്ഷ്മണനാണ് ലഖ്‌നൗ നഗരം സ്ഥാപിച്ചതെന്നും ലഖൻപുരി എന്നായിരുന്നു ഇതിന്റെ പഴയ പേരെന്നുമാണ് ഹിന്ദുസംഘടനകൾ ഈയിടെ ഉയർത്തിയ മറ്റൊരു വാദം.
Read More » -
NEWS
യുഎഇയിൽ കുരങ്ങു പനി സ്ഥിരീകരിച്ചു
യുഎഇയിൽ കുരങ്ങു പനി സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നെത്തിയ 29കാരിക്കാണു കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതാദ്യമായാണ് ഗൾഫ് മേഖലയിൽ കുരങ്ങുപനി സ്ഥിരീകരിക്കുന്നത്.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാപനം തടയുന്നതിനുള്ള മുൻ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യാനും അണുബാധ കണ്ടെത്തുന്നതിന് ആവശ്യമായ മുൻ കരുതൽ നടപടികൾ സ്വീകരിക്കാനും ആശുപത്രികളടക്കം എല്ലാ ആരോഗ്യസംരക്ഷണ കേന്ദ്രങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നു മന്ത്രാലയം വ്യക്തമാക്കി.
Read More » -
NEWS
ആന്ധ്ര പ്രദേശിൽ മന്ത്രിയുടെയും എംഎല്‍എയുടെയും വീടിന് തീയിട്ടു
അമരാവതി: ആന്ധ്രയിൽ ജില്ലയുടെ പേര് മാറ്റിയതില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം മന്ത്രിയുടെയും എംഎല്‍എയുടെയും വീടിന് തീയിട്ടു. ആന്ധ്രാ പ്രദേശിലെ അമലപുരം ടൗണിലാണ് സംഭവം.കോണസീമ ജില്ലയുടെ പേര് ബി ആര്‍ അംബേദ്‌കര്‍ കോണസീമ എന്നാക്കിയതില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം നടത്തിയ റാലിയാണ് അക്രമാസക്തമായത്.തുടർന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.ഇതോടെയാണ് സംസ്ഥാന ഗതാഗത മന്ത്രി പിനിപെ വിശ്വരൂപുവിന്റെ വീട് പ്രതിഷേധക്കാര്‍ തീയിട്ടത്.എംഎല്‍എ പൊന്നാട സതീഷിന്റെ വീടും ആക്രമികള്‍ തീയിട്ട് നശിപ്പിച്ചു. പ്രതിഷേധക്കാര്‍ ഒരു പൊലീസ് വാഹനവും കോളേജ് ബസും കത്തിച്ചു. പൊലീസിന് നേരെ നടന്ന കല്ലേറില്‍ ഇരുപതോളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഈസ്‌റ്റ് ഗോദാവരി ജില്ലയില്‍ നിന്നുമാണ് കോണസീമ ജില്ല രൂപീകരിച്ചത്. ഏപ്രില്‍ നാലിനാണ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്‌ഡിയുടെ നേതൃത്വത്തില്‍ ജില്ലയുടെ പേര് ബി ആര്‍ അംബേദ്‌കര്‍ കോണസീമ എന്നാക്കാന്‍ തീരുമാനിച്ചത്.എതിര്‍പ്പുളളവര്‍ അറിയിക്കണമെന്ന് വിജ്ഞാപനം കഴിഞ്ഞയാഴ്‌ചയാണ് പുറത്തിറക്കിയത്. ഇതിനിടെയാണ് വ്യാപകമായ ആക്രമണം റിപ്പോര്‍ട്ട് ചെയ്‌തത്. സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജു, ടിഡിപി സ്ഥാപകന്‍ മുന്‍മുഖ്യമന്ത്രിയായ എന്‍.ടി രാമറാവു,…
Read More » -
NEWS
രാജ്യത്ത് ഏറ്റവും മികച്ച ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാമത്
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും മികച്ച ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാമത്.ഐ എ എന്‍ എസ് – സീ വോട്ടര്‍ സര്‍വേയിലാണ് പിണറായി രണ്ടാമത് എത്തിയത്.മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത് 42 ശതമാനം പേരാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് മികച്ച മുഖ്യമന്ത്രി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പേരുടെ പിന്തുണയുള്ളത്.41 ശതമാനം പേര്‍ സംതൃപ്തര്‍ എന്ന പറയുന്നതിനോടൊപ്പം 44 ശതമാനം പേര്‍ ഒരു പരിധിവരെ തൃപ്തരാണെന്ന് പറഞ്ഞു. അങ്ങനെ, ഫലത്തില്‍, പ്രതികരിച്ചവരില്‍ 85 ശതമാനം പേര്‍ സ്റ്റാലിന്റെ പ്രകടനത്തില്‍ തൃപ്തി പ്രകടിപ്പിച്ചപ്പോള്‍ അഭിമുഖത്തില്‍ 13 ശതമാനം പേര്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന നിലയില്‍ 39 ശതമാനം പേരുടെ പിന്തുണയാണുള്ളത്.അതേസമയം 43 ശതമാനം പേര്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മയുടെ പ്രകടനത്തില്‍ സംതൃപ്തരാണെന്ന് പറയുമ്ബോള്‍…
Read More » -
NEWS
ഉമ തോമസിന്റെ ബിജെപി ഓഫീസ് സന്ദര്‍ശനത്തിന് പിന്നിൽ സിപിഐഎം ഗൂഢാലോചനയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍
കൊച്ചി: തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ ബിജെപി ഓഫീസ് സന്ദര്‍ശനത്തില്‍ പിന്നിൽ സിപിഎമ്മിന്റെ ഗൂഢാലോചനയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ ആദ്യമെത്തിയത് സിപിഐഎം കേന്ദ്രങ്ങളിലാണെന്നും ഇതുവഴി ബിജെപിയെ ചെളി വാരിയെറിയാനാണ് ശ്രമമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.ഇതിന് പിന്നില്‍ സിപിഐഎം ഗൂഢാലോചന തന്നെയെന്ന് വ്യക്തമാണ്. അതേസമയം തൃക്കാക്കരയില്‍ യു.ഡി.എഫ്-ബി.ജെ.പി അവിശുദ്ധകൂട്ടുകെട്ടുണ്ടെന്നും യു.ഡി.എഫ് നീക്കം പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ആര്‍.എസ്.എസിന്റെയും എസ്.പി.ഡി.ഐയുടെയും വോട്ട് എല്‍.ഡി.എഫിന് വേണ്ട.ഇങ്ങനെ പറയാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കഴിയമോ എന്നും കോടിയേരി ചോദിച്ചു.
Read More » -
NEWS
അത് ശിവലിംഗമല്ല;ജ്ഞാന്‍ വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന സംഘ്പരിവാര്‍ വാദം തള്ളി കാശി വിശ്വനാഥ ക്ഷേത്രത്തിലെ സന്യാസിമാർ
വാരണസി: ജ്ഞാന്‍ വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന സംഘ്പരിവാര്‍ വാദം തള്ളി കാശി വിശ്വനാഥ ക്ഷേത്രത്തിലെ സന്യാസിമാര്‍.ജ്ഞാന്‍ വാപി പള്ളിക്കടുത്തുള്ള കാശി വിശ്വനാഥക്ഷേത്രത്തിലെ മഹന്ത് രാജേന്ദ്ര തിവാരിയും മഹന്ത് ഗണേഷ് ശങ്കറും ആണ് ഹിന്ദുത്വ വാദങ്ങളെ തള്ളി നിലപാട് വ്യക്തമാക്കിയത്. ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാന്‍ കുട്ടിക്കാലം മുതല്‍ പള്ളിയിലെ ആ വുദു ടാങ്ക് കാണാറുണ്ടായിരുന്നു. അവിടെ കളിക്കാന്‍ പോകുമായിരുന്നു. ഏതെങ്കിലും ശിലാ ഘടനയെ ശിവലിംഗം എന്ന് വിളിക്കുന്നത് ശരിയല്ല’- രാജേന്ദ്ര തിവാരി പറയുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിലെ മറ്റൊരു സന്യാസിയായ മഹന്ത് ഗണേഷ് ശങ്കറും ഇതുതന്നെ വ്യക്തമാക്കി.’കുട്ടിക്കാലം മുതല്‍ ഞാൻ ഇത് കാണുന്നു.വിവിധ രൂപകല്പനകളില്‍ വരുന്ന ജലധാരകള്‍ ജലാശയങ്ങളുടെ മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്.കല്ലിന്റെ ഒരു അടിത്തറയുണ്ട് അവിടെ.എന്റെ അറിവിൽ അത് ഒരു ഉറവയാണ്, അല്ലാതെ ശിവലിംഗമല്ല’- ഗണേഷ് ശങ്കര്‍ പറഞ്ഞു.
Read More »